ജി. എഫ്.എച്ച്. എസ്. എസ്. പടന്നകടപ്പുറം

Schoolwiki സംരംഭത്തിൽ നിന്ന്
(G. F. H. S. S. Padnekadappuram എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ജി. എഫ്.എച്ച്. എസ്. എസ്. പടന്നകടപ്പുറം
വിലാസം
പടന്നകടപ്പുറം

പടന്നകടപ്പുറം പി.ഒ.
,
671312
,
കാസർഗോഡ് ജില്ല
സ്ഥാപിതം01 - 06 - 1953
വിവരങ്ങൾ
ഫോൺ0467 258308
ഇമെയിൽ12041padnekadappuramgfhss@gmail.com
കോഡുകൾ
സ്കൂൾ കോഡ്12041 (സമേതം)
യുഡൈസ് കോഡ്32010700109
വിക്കിഡാറ്റQ64399109
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസർഗോഡ്
വിദ്യാഭ്യാസ ജില്ല കാഞ്ഞങ്ങാട്
ഉപജില്ല ചെറുവത്തൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംതൃക്കരിപ്പൂർ
താലൂക്ക്ഹോസ്‌ദുർഗ്
ബ്ലോക്ക് പഞ്ചായത്ത്നീലേശ്വരം
തദ്ദേശസ്വയംഭരണസ്ഥാപനംവലിയപറമ്പ പഞ്ചായത്ത്
വാർഡ്8
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസ‍‍ർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ368
പെൺകുട്ടികൾ341
ആകെ വിദ്യാർത്ഥികൾ709
ഹയർസെക്കന്ററി
ആൺകുട്ടികൾ232
പെൺകുട്ടികൾ115
ആകെ വിദ്യാർത്ഥികൾ347
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽപി എസ് ശ്രീജിത്ത്
പ്രധാന അദ്ധ്യാപികലത
പി.ടി.എ. പ്രസിഡണ്ട്മുഹമ്മദ്‌ കുഞ്ഞി എൻ കെ
എം.പി.ടി.എ. പ്രസിഡണ്ട്രഞ്ജിനി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

കാസ്രഗോഡ് ജില്ലയുടെ തെക്കേ അറ്റത്ത് സ്ഥിതി ചെയ്യുന്ന വലിയപറമ്പ കേരളത്തിലെ തന്നെ ഏറ്റവും വലിയ തീരദേശ പഞ്ചായത്താണ്.മൂഷികരാജവംശത്തിന്റെ ആസ്ഥാനമായിരുന്ന ഏഴിമലയ്ക്കും വടക്ക് തൈക്കടപ്പുറം അഴിക്കും ഇടയിൽ കവ്വായികായലിന്റെ ഓളത്തലോടലും കടലിന്റെ ആർത്തിരംഭലും ഓരോ നിമിഷവുമേറ്റുവാങ്ങി 24 കി.മീ.നീളത്തിൽ നീണ്ടുമെലിഞ്ഞ് കിടന്നുകൊണ്ട് പ്രകൃതിയുടെ ചഞ്ചലത ഉള്ളിൽ ഒളിപ്പിച്ച് നിലകൊള്ളുന്ന വലിയപറമ്പ പ്രകൃതി സൗന്ദര്യത്തിന്റെ ഒരക്ഷയ നിധിയാണ്. ഏതുസമയവും നാടിനെയും മനസ്സിനെയും കുളിർപ്പിക്കാനെത്തുന്ന കടൽക്കാറ്റ്,ചാഞ്ചാടിയാടുന്ന തെങ്ങോലകൾ,കറപുരളാത്ത പഞ്ചാര മണൽപരപ്പ്,കടലോരകാഴ്ചകൾ,മുതുക് അൽപം കാട്ടിയുള്ള ഡോൾഫിൻ സഞ്ചാരം,ഓളം തുള്ളുന്നതിനുസരിച്ച് ചലിക്കുന്ന ചീനകൾ,വലതുള്ളി പായുന്ന മാലാൻ മീനുകൾ,കാലിലിക്കിളിയായെത്തുന്ന പരൽ മീനുകൾ,ചേക്കേറാനെത്തുന്ന വെള്ളരിപ്പക്ഷികളുടെ കൂട്ടപ്പറക്കൽ,ഞണ്ടുതേടുന്ന കടൽ പക്ഷികൾ ......... കാണുന്തോറുംമേറിടുന്ന വശ്യമനോഹാരിത.... അതാണ് വലിയപറമ്പ. വലിയപറമ്പ പഞ്ചായത്തിലെ ഒരെയൊരു ഗവണ്മെൻറ് ഫിഷറീസ് ഹയർസെക്കൻററി സ്കൂളാണ് ഇത്.ചന്തേരയിലുള്ള കെ.രാഘവൻ മാസ്റ്ററുടെ നിരന്തരമായ പ്രവർത്തന ഫലമായി 1954ൽ ജൂൺ 2ന് സ്കൂൾ ഉദ്ഘാടനം ചെയ്തു. തുടർന്ന് യു.പി.സ്കൂളായും പിന്നീട് ഹൈസ്കൂളായും 2000ൽ ഹയർസെക്കൻററിയായും അപ്ഗ്രെയ്ഡ് ചെയ്തു.

ഭൗതികസൗകര്യങ്ങൾ

  • പ്രീ പ്രെെമറി മുതൽ പന്ത്രണ്ടാം ക്ലാസ്സുവരെ 37 ക്ലാസ്സു മുറികൾ.
  • 15 ക്ലാസ്സ് മുറികൾ ഹൈടെക്.
  • പ്രീ പ്രൈമറി കുട്ടികൾക്ക് പാപ്പാത്തി പാർക്ക്.
  • അസംബ്ലി ഹാൾ.
  • വായനാ കൂടാരം.
  • മികച്ച കമ്പ്യൂട്ടർ ലാബുകൾ.
  • ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം.
  • സയൻസ് ലാബ്
  • മികച്ച ലെെബ്രറി
  • വിശാലമായ കളിസ്ഥലം.
  • ജൈവവൈവിധ്യോദ്യാനം

കൂടുതൽ വിവരങ്ങൾക്ക് സ്കൂൾ സാഗരം ആപ്പ് ഉപയോഗിക്കുക.

[1]

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്റ്റുഡന്റ് പോലീസ് കേഡറ്റ്.
  • സ്കൗട്ട്
  • ലിറ്റിൽ കൈറ്റ്.
  • ജെ.ആർ.സി.
  • എൻ.എസ്.എസ്.
  • സീഡ് ,നല്ല പാഠം ക്ലബ്ബുകൾ
  • ഗവൺമെന്റ് കിക്കോഫ് ഫുട്ബോൾ പരിശീലന കേന്ദ്രം
  • വിവിധ സ്പോർട്സ് &ഗെയിമുകളിൽ ശാസ്ത്രീയമായ പരിശീലനം.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.


മാനേജ്മെന്റ്

സർക്കാർ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1954-55 രാഘവൻ മാസ്റ്റർ
1985-86 പി.ജോൺ
1986-87 മുഹമ്മദ് ഹനീഫ്
1988-89 വാസുദേവൻ നായർ
1989-90 ബ്രിറ്റ് സിങ്
1990 - 91 പദ്മനാഭ അയ്യർ
1991 - 92 ഗ്ലാദി വർഗീസ്
1992- 93 സോമൻ.എ
1993 - 94 ഗിൽഭർറ്റ്
1994-95 നാരായണീ.വി
1995-96 മൊഹമ്മെദ് കുഞ്ഞി
1997-98 -
1999-00 അയിഷു.വി.വി
2000-01 പ്രേമരാജൻ.എം.റ്റി
- ഭാസ്കരൻ.കെ.വി
2002-03 പദ്മനാഭൻ അടിയോടി
2003-05 കരുണാകരൻ ആചാരി
2005-06 വിനയരാഘവൻ.എ.സി
2006-07 വസന്തകുമാരി
2007-08 ശശിധരൻ.
2008-09 ജോസ് വർഗീസ്
2009-10 സി.എം.വെണുഗോപാലൻ
2010-11 ത്രെസിയാമ്മ ജൊസെഫ്
2011-2013 വി എം രജീവൻ
2013-2016 രേണുകാ ദേവി ചെങ്ങാട്ട്
2016 വിജയൻ.ടി.വി
2017 ഭാസ്കരൻ.എം
2018-2020 സുധാകരൻ വി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

.......

വഴികാട്ടി

Map

കാസ‍ർഗോഡ് ജില്ലയിൽ ചെറുവത്തൂർ,തൃക്കരിപ്പൂർ ബസ് സ്റ്റാന്റിൽ നിന്നും പടന്നക്കടപ്പുറം ബസ് കയറി പടന്നക്കടപ്പുറം സ്കൂൾ സ്റ്റോപ്പിൽ ഇറങ്ങാവുന്നതാണ്.

|}