ജി. എഫ്.എച്ച്. എസ്. എസ്. പടന്നകടപ്പുറം/നാഷണൽ സർവ്വീസ് സ്കീം
അതിജീവനം-2021 ; സപ്തദിന എൻ.എസ്.എസ് ക്യാമ്പ്
27-12-2021
➖➖➖➖➖➖➖➖➖
പടന്നക്കടപ്പുറം: പടന്നക്കടപ്പുറം ഗവ: ഫിഷറീസ് ഹയർസെക്കൻഡറി സ്‌കൂളിൽ "അതിജീവനം-2021"
എൻ.എസ്.എസ് സപ്തദിന ക്യാമ്പിന് തുടക്കമായി. വലിയപറമ്പ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.വി സജീവൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ പി.ശ്യാമള, നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.അനിൽകുമാർ, സ്കൂൾ പ്രിൻസിപ്പാൾ പി.ഭരതൻ, സ്കൂൾ ഹെഡ്മാസ്റ്റർ കെ.ടി ഗോവിന്ദൻ, പി.ടി.എ പ്രസിഡണ്ട് കെ.കെ മുഹമ്മദ് കുഞ്ഞി, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ജയ്സൺ ഹെസക്കിയേൽ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു. ക്യാമ്പ് ജനുവരി ഒന്നിന് പരിസമാപ്തി കുറിച്ചു.



