ജി. എഫ്.എച്ച്. എസ്. എസ്. പടന്നകടപ്പുറം/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

കാസ്രഗോഡ് ജില്ലയുടെ തെക്കേ അറ്റത്ത് 110 181വടക്കേ അക്ഷാംശത്തിലും 750 101 കിഴക്കേ അക്ഷാംശത്തിലും സ്ഥിതി ചെയ്യുന്ന വലിയപറമ്പ കേരളത്തിലെ തന്നെ ഏറ്റവും വലിയ തീരദേശ പഞ്ചായത്താണ്.മൂഷികരാജവംശത്തിന്റെ ആസ്ഥാനമായിരുന്ന ഏഴിമലയ്ക്കും വടക്ക് തൈക്കടപ്പുറം അഴിക്കും ഇടയിൽ കവ്വായികായലിന്റെ ഓളത്തലോടലും കടലിന്റെ ആർത്തിരംഭലും ഓരോ നിമിഷവുമേറ്റുവാങ്ങി 24 കി.മീ.നീളത്തിൽ നീണ്ടുമെലിഞ്ഞ് കിടന്നുകൊണ്ട് പ്രകൃതിയുടെ ചഞ്ചലത ഉള്ളിൽ ഒളിപ്പിച്ച് നിലകൊള്ളുന്ന വലിയപറമ്പ പ്രകൃതി സൗന്ദര്യത്തിന്റെ ഒരക്ഷയ നിധിയാണ്. ഏതുസമയവും നാടിനെയും മനസ്സിനെയും കുളിർപ്പിക്കാനെത്തുന്ന കടൽക്കാറ്റ്,ചാഞ്ചാടിയാടുന്ന തെങ്ങോലകൾ,കറപുരളാത്ത പഞ്ചാര മണൽപരപ്പ്,കടലോരകാഴ്ചകൾ,മുതുക് അൽപം കാട്ടിയുള്ള ഡോൾഫിൻ സഞ്ചാരം,ഓളം തുള്ളുന്നതിനുസരിച്ച് ചലിക്കുന്ന ചീനകൾ,വലതുള്ളി പായുന്ന മാലാൻ മീനുകൾ,കാലിലിക്കിളിയായെത്തുന്ന പരൽ മീനുകൾ,ചേക്കേറാനെത്തുന്ന വെള്ളരിപ്പക്ഷികളുടെ കൂട്ടപ്പറക്കൽ,ഞണ്ടുതേടുന്ന കടൽ പക്ഷികൾ ......... കാണുന്തോറുംമേറിടുന്ന വശ്യമനോഹാരിത.... അതാണ് വലിയപറമ്പ. വലിയപറമ്പ പഞ്ചായത്തിലെ ഒരെയൊരു ഗവണ്മെൻറ് ഫിഷറീസ് ഹയർസെക്കൻററി സ്കൂളാണ് ഇത്

ചന്തേരയിലുള്ള കെ.രാഘവൻ മാസ്റ്ററുടെ നിരന്തരമായ പ്രവർത്തന ഫലമായി 1954ൽ ജൂൺ 2ന് സ്കൂൾ ഉദ്ഘാടനം ചെയ്തു. തുടർന്ന് യു.പി.സ്കൂളായും പിന്നീട് ഹൈസ്കൂളായും 2000ൽ ഹയർസെക്കൻററിയായും അപ്ഗ്രെയ്ഡ് ചെയ്തു.