ചൂരവിള യു പി എസ് ചിങ്ങോലി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ചൂരവിള യു പി എസ് ചിങ്ങോലി | |
---|---|
വിലാസം | |
ചിങ്ങോലി ചിങ്ങോലി , ചിങ്ങോലി പി ഒ പി.ഒ. , 690532 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 1938 |
വിവരങ്ങൾ | |
ഫോൺ | 9446151351 |
ഇമെയിൽ | 35444haripad@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 35444 (സമേതം) |
യുഡൈസ് കോഡ് | 32110500103 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ആലപ്പുഴ |
ഉപജില്ല | ഹരിപ്പാട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലപ്പുഴ |
നിയമസഭാമണ്ഡലം | ഹരിപ്പാട് |
താലൂക്ക് | കാർത്തികപ്പള്ളി |
ബ്ലോക്ക് പഞ്ചായത്ത് | മുതുകുളം |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 11 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി |
സ്കൂൾ തലം | 5 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 47 |
പെൺകുട്ടികൾ | 34 |
ആകെ വിദ്യാർത്ഥികൾ | 81 |
അദ്ധ്യാപകർ | 7 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ആർ ലേഖ |
പി.ടി.എ. പ്രസിഡണ്ട് | VINEETHA K |
എം.പി.ടി.എ. പ്രസിഡണ്ട് | HANSILA |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ആലപ്പുഴ ജില്ലയിൽ കാർത്തികപ്പള്ളി താലൂക്കിൽ ചിങ്ങോലി പഞ്ചായത്തിൽ പതിനൊന്നാം വാർഡിൽ ചൂരവിള-തുണ്ടിൽ ജംഗ് റോഡിന്റെ ഇടതുഭാഗത്തായി ചൂരവിള യുപി സ്കൂൾ സ്ഥിതി ചെയ്യുന്നു
ചരിത്രം
ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിൽ ഹരിപ്പാട് ഉപജില്ലയിൽ ചിങ്ങോലി പഞ്ചായത്തിൽ 11-ാം വാർഡിൽ ചൂരവിള തുണ്ടിൽ മുക്ക് റോഡിന്റെ ഇടതു ഭാഗത്തായി ചൂരവിള യു പി എസ് സ്ഥിതി ചെയ്യുന്നു. ഓല മേഞ്ഞ ഷെഡിൽ കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
സ്കൂളിന്റെ ഭൗതീക സാഹചര്യങ്ങൾ ആധുനികവത്ക്കരിച്ചു കൊണ്ടും അക്കാദമിക സൗകര്യങ്ങൾ നവീകരിച്ചു കൊണ്ടും വിദ്യാലയ അന്തരീക്ഷം ഏറ്റവും മാതൃകാപരമാക്കുക എന്ന ലക്ഷ്യത്തോടെ സ്കൂൾ പ്രവർത്തങ്ങൾ തുടർന്നു വരുന്നു. 3 കെട്ടിടങ്ങളും 6 ക്ലാസ് മുറികളുമായി 50 സെന്റ് സ്ഥലത്താണ് വിദ്യാലയം. സ്ഥിതിചെയ്യുന്നത്. രണ്ട് കുട്ടികൾ വീതമിരിക്കാവുന്ന വിശാലമായ ഇരിപ്പിടംഎല്ലാ ക്ലാസ്സിലും ലഭ്യമാക്കിയിരിക്കുന്നു. സ്കൂൾ കവാടവും ചുവരുകളും കുട്ടികൾക്ക് ആ കർഷകമാകും വിധം ചായം പൂശി മനോഹരമാക്കിയിരിക്കുന്നു അതിവിശാലമായകളി സ്ഥലം കൂടാതെ കലാകായിക രംഗങ്ങളിൽ മികച്ച അധ്യാപകരുടെ പരിശീലനം എന്നിവ നൽകി വരുന്നു. ഐ.ടി അധിഷ്ഠിതപഠനം ഉറപ്പാക്കുന്നു. ഇതിനായി കമ്പ്യൂട്ടർ , ലാപ് ടോപ്പ് , പ്രൊജകടർ സംവിധാനങ്ങളും ഇന്റർനെറ്റ് സൗകരങ്ങളും ലഭ്യമാക്കുന്നു.പോഷക സമൃദ്ധമായ ഉപഭക്ഷണത്തോടൊപ്പം ശുദ്ധജല ലഭ്യതയും ഉറപ്പുവരുത്തുന്നു. ആഹാരം കഴിക്കുന്നതിനായി പ്രത്യേകമിരിപ്പിടങ്ങൾ സജ്ജീകരിച്ചിരിക്കുന്നു. പെൺകുട്ടികൾക്കും ആൺകുട്ടികൾ പ്രത്യേക ടോയിലറ്റ് സംവിധാനങ്ങൾ . കൃഷിയെക്കുറിച്ചും പരിസ്ഥിതിയെക്കുറിച്ചും വിദ്യാർത്ഥികൾക്ക് മാത്രമല്ല ബഹുജനങ്ങളെയും പഠിപ്പിക്കുവാൻ വേണ്ടി " ക്യാമ്പസ് ഒരു പാഠപുസ്തകം " എന്ന സങ്കല്പം യഥാർത്ഥ്യമാക്കി കൊണ്ട് "ജൈവ വൈവിദ്ധ്യഉദ്യാനം" ഇവിടെ നിർമ്മിച്ചിരിക്കുന്നു . വിദ്യാർത്ഥികളെ വായനയുടെ ലോകത്തേക്ക് സ്വാഗതം ചെയ്യുന്നതിനായി സ്ഥാപിച്ച " ഗ്രാമദീപം" വായനശാലയുടെ പ്രവർത്തനങ്ങൾ തുടർന്നുവരുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- ഭാഷാ ക്ലബ്ബുകൾ
സാരഥികൾ
- പാലപ്ര P. R കേശവൻ സ്കൂൾ സ്ഥാപക മാനേജർ
- മുൻ മാനേജർ കെ.സുധാകരൻ
- സ്കൂൾ മാനേജർ റ്റി.കെ ദേവകുമാർ
- സ്കൂൾ HM ആർ. ലേഖ
നേട്ടങ്ങൾ
2.വിഷരഹിത പച്ചക്കറി സ്കൂൾ വളപ്പിൽ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- *ഗാനരചയിതാവ് ദേവദാസ് ചിങ്ങോലി
- മുൻ ഹരിപ്പാട് എം എൽ എ റ്റി .കെ ദേവകുമാർ
- കെ.കെ ശ്രീനിവാസൻ
- *റിട്ട. എ ഇ .ഒ .കെ.വി ഷാജി
- *മണിയപ്പൻ
വഴികാട്ടി
- ആലപ്പുഴ ജില്ലയിൽ കാർത്തികപ്പള്ളി താലൂക്കിൽ ചിങ്ങോലി പഞ്ചായത്തിൽ പതിനൊന്നാം വാർഡിൽ ചൂരവിള-തുണ്ടിൽ ജംഗ് റോഡിന്റെ ഇടതുഭാഗത്തായി ചൂരവിള യുപി സ്കൂൾ സ്ഥിതി ചെയ്യുന്നു
- ഹരിപ്പാട് ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
- ചിങ്ങോലിയിൽ സ്ഥിതിചെയ്യുന്നു
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 35444
- 1938ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 5 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ