ഉള്ളടക്കത്തിലേക്ക് പോവുക

ചൂരവിള യു പി എസ് ചിങ്ങോലി/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float

a

യോഗ ക്ലാസ്
അനുജ ജ്യോതിഷ്   Std. 6

അവധിക്കാലത്ത് കാലത്ത് സഹവാസക്യാമ്പുകൾ നടത്തുന്നുണ്ട്. കലാ കായിക രംഗത്ത് പരിശീലനം നേടിയ അധ്യപകരെ കൊണ്ട് ക്ലാസുകൾ നടത്താറുണ്ട്. കുട്ടികൾക്കായി പരീക്ഷണ നിരീക്ഷണ ലാബുകൾ വിപുലപ്പെടുത്തുന്നു.നൂ തന സങ്കേതിക വിദ്യ പരമാവധി നേടുന്നതിനായിപരീശീലനം നേടിയ അധ്യാപകരെ പ്രയോജനപെടുത്തുന്നു. കുട്ടികളുടെ പഠനോത്‌പ്പന്നങ്ങളുടെ പ്രദർശനം സംഘടിപ്പിക്കാറുണ്ട്. പിന്നാക്കം നിൽക്കുന്നവർക്ക് പ്രത്യേക പരിഗണന നൽകുന്നു. ആരോഗ്യ പ്രവർത്തകരെ കൊണ്ട് ബോധവത്കരണ ക്ലാസുകൾ നടത്താറുണ്ട്. യോഗ ക്ലാസ് , തിരുവാതിര ക്ലാസ് , പത്രങ്ങൾ, ഗ്രാമദീപം വായനശാല . കരകൗശല നിർമ്മാണം, വിദഗ്ദ്ദ രുമായുള്ള അഭിമുഖം, SRG- PTA ശാക്തികരണം ഇതെല്ലാം സ്കൂളിന്റെ മികവ് പ്രവർത്തനങ്ങളിൽ പെടുന്നു. പ്രളയകാലത്ത് സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുട്ടികളെ സഹായിക്കാൻ    'കൈത്താങ്ങ് ' എന്ന പദ്ധതി രൂപികരിച്ചിട്ടുണ്ടായിരുന്നു. കുട്ടികളിൽ സമ്പാദ്യശീലം വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ തൊട്ടടുത്ത സഹകരണ സംഘത്തിൽ കുട്ടികളെഅംഗത്വംഎടുപ്പിക്കാനുള്ളപദ്ധതിതുടങ്ങിയിട്ടുണ്ട്.പ്ലാസ്റ്റിക്ക് നിരമാർജ്ജനത്തിന്റെ ഭാഗമായി തുണിസഞ്ചി നിർമ്മിച്ച് സ്കൂളിലെ എല്ലാ കുട്ടികളുടെ വീട്ടിൽ എത്തിക്കുകയും വീടുകളിൽ പാസ്റ്റിക്ക് നാടിന്റെ വിപത്ത് എന്നതിനെ കുറിച്ച് വീട്ടുകാർക്ക് ബോധത്ക്കരണവും നടത്തുകയുണ്ടായി.കുട്ടികളുടെ മികവ് ജനങ്ങളിലേക്ക് എത്തിക്കുന്നതിനായ് വിവിധ അങ്കനവാടികളിൽ വച്ച് കുട്ടികളുടെ മികവുത്സവങ്ങൾ സംഘടിപ്പിച്ചു.വായനയെ പരിപോഷിപ്പിക്കുന്നതിനായ് അമ്മ വായന , കുട്ടി വായന എന്നിവ നടത്താറുണ്ട്. കുട്ടികളുടെ അഭിരുചിക്കനുസരിച്ച് ബാലപ്രസിദ്ധീകരണങ്ങൾ  കൃത്യമായി സ്കൂളിൽ ലഭ്യമാക്കുന്നുണ്ട്. മെച്ചപ്പെട്ട ലൈബ്രറി സൗകര്യം സ്കൂളിൽ ഉണ്ട് . ഏറ്റവും കൂടുതൽ ബുക്ക് വായിക്കുന്ന ക കുട്ടികൾക്ക് മാസത്തിൽ പ്രോത്സാഹന സമ്മാനങ്ങൾ  കൊടുക്കുന്നുണ്ട്