ടെക്നിക്കൽ എച്ച്. എസ്. നെടുമങ്ങാട്

Schoolwiki സംരംഭത്തിൽ നിന്ന്
(42501 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾഹൈസ്കൂൾവൊക്കേഷണൽ ഹയർസെക്കന്ററിചരിത്രംഅംഗീകാരങ്ങൾ
ടെക്നിക്കൽ എച്ച്. എസ്. നെടുമങ്ങാട്
വിലാസം
നെടുമങ്ങാട്

ടെക്നിക്കൽ ഹൈസ്കൂൾ , മഞ്ച, P.O , നെടുമങ്ങാട്
,
മഞ്ച. പി.ഒ പി.ഒ.
,
695541
സ്ഥാപിതം08 - 01 - 1961
വിവരങ്ങൾ
ഫോൺ0472 2812686
ഇമെയിൽthsnedumangad@gmail.com
കോഡുകൾ
സ്കൂൾ കോഡ്42501 (സമേതം)
വി എച്ച് എസ് എസ് കോഡ്901009
യുഡൈസ് കോഡ്32140600618
വിക്കിഡാറ്റQ64035303
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല നെടുമങ്ങാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംനെടുമങ്ങാട്
താലൂക്ക്നെടുമങ്ങാട്
ബ്ലോക്ക് പഞ്ചായത്ത്നെടുമങ്ങാട്
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി നെടുമങ്ങാട്
വാർഡ്26
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംടെക്നിക്കൽ
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ
സ്കൂൾ തലം8 മുതൽ 10 വരെ
മാദ്ധ്യമംഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ290
പെൺകുട്ടികൾ20
ആകെ വിദ്യാർത്ഥികൾ326
അദ്ധ്യാപകർ31
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ94
പെൺകുട്ടികൾ21
ആകെ വിദ്യാർത്ഥികൾ115
അദ്ധ്യാപകർ11
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഉഷ എൻ
വിഎച്ച്എസ്എസ് പ്രിൻസിപ്പൽഉഷ എൻ
പ്രധാന അദ്ധ്യാപികബിന്ദു. ആർ
പി.ടി.എ. പ്രസിഡണ്ട്ഷജീബ് എസ്
എം.പി.ടി.എ. പ്രസിഡണ്ട്ഫസീല ബീവി എസ്
അവസാനം തിരുത്തിയത്
08-11-2023HS42501
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾകേരളത്തിലെ ആദ്യ ടെക്നിക്കൽ സ്കൂളുകളിൽ ഒന്നാണ് ടെക്നിക്കൽ എച്ച്. എസ്. നെടുമങ്ങാട്. വജ്രജൂബിലി നിറവിലുള്ള സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനമാണിത്.

20-ാ൦ നൂറ്റാണ്ടിൻറെ ആദ്യപകുതിയിൽ ലോകത്താകമാനം തൊഴിൽമേഖലകളിൽ യന്ത്രവൽക്കരണത്തിൻറെ ഭാഗമായി നിരവധി തൊഴിലവസരങ്ങൾ സൃഷ്ട്ടിക്കപ്പെട്ടുവെങ്കിലും സാങ്കേതികമികവും വൈദഗ്ദ്യവും പുലർത്തുന്ന തൊഴിലാളികളുടെ അഭാവം രൂക്ഷമായിരുന്നു. പൊതുവിദ്യാഭ്യാസ മേഖല പാഠൄവിഷയങ്ങളിൽ മാത്രമായി ഒതുങ്ങിയിരുന്ന ആ കാലഘട്ടത്തിൽ സാങ്കേതികവിദ്യാഭ്യാസ സമ്പ്രദായം നടപ്പിലാക്കേണ്ടത് അത്യന്താപേക്ഷിതമായിരുന്നു. തദവസരത്തിൽ സാങ്കേതിക വിദ്യാഭ്യാസത്തിലൂടെ പുതിയൊരു തലമുറയെ സമൂഹത്തിൻറെ താഴെക്കിടയിൽനിന്നും വാർത്തെടുക്കുക എന്ന ഉദ്ദേശത്തിലാണ് ടെക്നിക്കൽ സ്കൂളുകൾ നിലവിൽ വന്നത്. ഇതിലൂടെ സമത്വം, തൊഴിൽ സുരക്ഷിതത്വം എന്നിവ ഉറപ്പുവരുത്തുവാനും അതുമൂലം ജീവിതസാഹചര്യങ്ങളിലും ഗണ്യമായ മാറ്റങ്ങൾ വരുത്തുവാനും കഴിഞ്ഞിട്ടുണ്ട്.

ഇന്ന് ശാസ്ത്ര – സാങ്കേതിക – ബഹിരാകാശ രംഗങ്ങളിൽ വന്നിട്ടുള്ള പുരോഗതി നമ്മുടെ രാജ്യത്ത് മാത്രമല്ല ലോകമെമ്പാടും പ്രകടമാണ്. ഈ അവിസ്മരണീയമായ നേട്ടത്തിൽ നമ്മുടെ സംസ്ഥാനത്തെ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങൾ നൽകിയ സംഭാവനകൾ നിസ്തുലവും അതുല്യവുമാണ്. തൊഴിലധിഷ്ഠിതമായ നൈപുണ്യ വികസനത്തിനായി പൊതു വിദ്യാഭ്യാസ സ്കൂളുകൾ ശ്രമിക്കുന്ന ഈ അവസരത്തിൽ ടെക്നിക്കൽ ഹൈസ്കൂളുകൾ കാലത്തിനു മുന്നേ നടന്നു എന്നുതന്നെ പറയാം.

ടെക്നിക്കൽ ഹൈസ്കൂൾ സംരംഭം ആരംഭിച്ചു ആറ് പതിറ്റാണ്ടുകൾ ആകുമ്പോൾ ഉദ്ദേശ ലക്ഷ്യങ്ങൾ ഒരു പരിധി വരെയെങ്കിലും നേടാൻ കഴിഞ്ഞുവെന്നത് വിലമതിക്കാനാവാത്ത നേട്ടം തന്നെയാണ്. സാമ്പത്തികവും സാമൂഹികവുമായി പിന്നോക്കം നിന്നിരുന്ന വിഭാഗത്തെ പ്രോത്സാഹനം നൽകി ശാസ്ത്ര സാങ്കേതിക രംഗത്തെയ്ക്ക് ആകർഷിച്ചു കൈപിടിച്ച് കൊണ്ടുവരാനായതും സ്വയം തൊഴിൽ എന്ന ആശയത്തിലേയ്ക്ക് ആത്മവിശ്വാസത്തോടെ കടന്നുവരാനുളള അവസരത്തിന് തലമുറകളെ പ്രാപ്തരാക്കുകയും ചെയ്തുവെന്നത് ചാരിതാർഥ്യത്തോടെ തന്നെ നമുക്ക് പറയാം.

ചരിത്രം

കേരള സർക്കാർ ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിൽ സാങ്കേതിക വിദ്യാഭ്യാസ ഡയറക്റ്ററേറ്റിൻറെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് സർക്കാർ ടെക്നിക്കൽ ഹൈസ്കൂളുകൾ. 8 മുതൽ 10 വരെ തലങ്ങളിൽ സാങ്കേതികവിദ്യയുടെ അടിസ്ഥാനതലം മുതൽ പരിശീലനം നൽകി മികച്ച സാങ്കേതികവിദഗ്ദ്ധരെ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ 1960 കളിലാണ് ജൂനിയർ ടെക്നിക്കൽ സ്ക്കൂൾ എന്ന പേരിൽ കേരളത്തിൽ ഈ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആരംഭിച്ചത്. ഇപ്പോൾ കേരളത്തിൽ 39 ടെക്നിക്കൽ ഹൈസ്കൂളുകൾ നിലവിലുണ്ട്.

തിരുവനന്തപുരം ജില്ലയിൽ നെടുമങ്ങാട് മുനിസിപ്പാലിറ്റിയുടെ പരിധിയിൽ 1961 - ലാണ് നെടുമങ്ങാട് ജൂനിയർ ടെക്നിക്കൽ സ്ക്കൂൾ (ജെ.ടി.എസ്സ്) പ്രവർത്തനമാര൦ഭിച്ചത്. അടിസ്ഥാനതലം മുതൽ പരിശീലനം നൽകി മികച്ച സാങ്കേതികവിദഗ്ദ്ധരെ സൃഷ്ട്ടിക്കുക എന്ന ലക്ഷ്യത്തോടെ തുടങ്ങിയ ഈ വിദ്യാലയത്തിൽ തുടക്കത്തിൽ 3 സ്പെഷ്യലിസ്റ്റ് ട്രേഡുകളിലായി ആകെ 60 വിദ്യാർഥികൾക്കാണ് പ്രവേശനം അനുവദിച്ചിരുന്നത്.

1959 –ൽ കേരളത്തിൻറെ പ്രഥമമുഖ്യമന്ത്രിയായിരുന്ന ബഹുമാന്യനായ ഇ.എം.ശങ്കരൻനമ്പൂതിരിപ്പാട് ശിലാസ്ഥാപനം നിർവ്വഹിച്ച് പണികഴിപ്പിച്ച മന്ദിരത്തിൽ പ്രവർത്തനമാരംഭിച്ച ഈ കലാലയത്തിൽ തുടക്കത്തിൽ 5-ാ൦ ക്ലാസ്സ് മുതൽ 7-ാ൦ ക്ലാസ്സ് വരെയുള്ള പ്രീ വെക്കേഷണൽ ട്രെയിനിംഗ് കോഴ്സ് ഉൾപ്പെടെ 10-ാ൦ ക്ലാസ്സ് വരെയാണ് ക്ലാസ്സുകൾ ഉണ്ടായിരുന്നത്. 7-ാ൦ ക്ലാസ്സ് പഠനം പൂർത്തിയാകുന്ന വിദ്യാർഥികൾക്ക് പ്രവേശനപരീക്ഷയിലൂടെയാണ് അഡ്മിഷൻ നൽകുന്നത്. 2012 മുതൽ പഠനമാധ്യമം ഇംഗ്ലീഷ് ആണ്.


പ്രീ വെക്കേഷണൽ ട്രെയിനിംഗ് കോഴ്സ് പിക്കാലത്ത് നിർത്തലാക്കുകയും, 8-ാ൦ ക്ലാസ്സ് സീറ്റുകളുടെ എണ്ണം കാലാകാലങ്ങളിൽ വർദ്ധിപ്പിച്ച് 120 ആകുകയും ചെയ്തിട്ടുണ്ട്. വിദ്യാലയത്തിൻറെ പേര് ഗവ: ടെക്നിക്കൽ ഹൈസ്കൂൾ, നെടുമങ്ങാട് എന്ന് പുനർനാമകരണം ചെയ്തിട്ടുണ്ട്. 6 സ്പെഷ്യലിസ്റ്റ് ട്രേഡുകളും, 6 എൻ.എസ്.ക്യു.എഫ് ട്രേഡുകളും നിലവിലുണ്ട്. 1985-ൽ വോക്കേഷണൽ ഹയർസെക്കൻഡറി ഈ സ്ഥാപനതിനോട് ചേർന്ന് ആരംഭിക്കുകയുണ്ടായി. കൂടാതെ അരുവിക്കരയിലെ സർക്കാർ ഫാഷൻ ഡിസൈനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് (ജി.ഐ.എഫ്.ഡി) സെൻററുകളുടെ പ്രവർത്തനവും ഈ സ്ഥാപനത്തിന് കീഴിൽ വരുന്നു. 1993-ൽ ഗവ: പൊളിടെക്നിക്കും ഇതേ കാമ്പസിൽ പ്രവർത്തനമാരംഭിച്ചു.


വിഎസ്എസ് സി , ഐ എസ് ആർ ഒ , ഇൻഡ്യൻ റയിൽവേ , ബി എസ് എൻ എൽ , ബി എച്ച് ഇ എൽ, ബി, എൽ തുടങ്ങിയ കേന്ദ്രസർക്കാർ, പൊതുമേഖലാസ്ഥാപനങ്ങളിലും, പി. ഡബ്ളിയു .ഡി , കെ എസ് ഇ ബി , കെ എസ് ആർ ടി സി , എഞ്ചിനീയറിംഗ് കോളേജുകൾ, പോളിടെക്നിക്കുകൾ ഉൾപ്പെടെയുള്ള കേരളസർക്കാർ സ്ഥാപനങ്ങളിലും. ലോകത്തിൻറെ വിവിധ ഭാഗങ്ങളിലുള്ള ശാസ്ത്ര-സാങ്കേതിക സ്ഥാപനങ്ങളിലും, ഇൻഡസ്ട്രികളിലും ജോലിചെയ്യുന്ന പ്രഗൽഭരായ ഒരുകൂട്ടം സാങ്കേതികവിദഗ്ദരെ സംഭാവനചെയ്യുവാൻ വജ്രജൂബിലിയിലേക്ക് കടക്കുന്ന ഈ വിദ്യാഭ്യാസ സ്ഥാപനത്തിന് കഴിഞ്ഞിട്ടുണ്ട് എന്ന് അഭിമാനത്തോടെ പറയാം.

പരിശീലനം ലഭിക്കുന്ന ട്രേഡുകൾ

പ്രധാന ട്രേഡുകൾ

 1. ഫിറ്റിങ്
 2. വെൽഡിങ്
 3. ഇലക്ട്രിക്കൽ വയറിങ്& മെയ്ന്റനൻസ് ഓഫ് ഡൊമസ്റ്റിക് അപ്ലയൻസസ്
 4. മെയ്ന്റനൻസ് ഓഫ് ടു& ത്രീ വീലർ
 5. ഇലക്‌ട്രോ പ്ലേറ്റിംഗ്
 6. ടേണിങ്

എൻ എസ് ക്യു എഫ് ട്രേഡുകൾ

1. സോളാർ എനർജി
2. റിന്യൂവബിൾ എനർജി
3. ഇലക്ട്രിക്കൽ എക്യുപ്മെന്റ് മെയ്ന്റനൻസ്
4. . ഓട്ടോ മൊബൈൽ എൻജിനിയറിങ്
5. ഓട്ടോ ഇലക്ട്രിക്കൽ& ഇലക്ട്രോണിക്സ്
6. പ്രോഡക്ട്& മാനുഫാക്റ്ററിങ്

ഭൗതികസൗകര്യങ്ങൾ

1959 - ൽ സർക്കാർ ഏറ്റെടുത്ത 12 ഏക്ക൪ ഭൂമിയിലാണ് ടെക്നിക്കൽ ഹൈസ്ക്കൂൾ പ്രവർത്തിക്കുന്നത്. ഇതിൽ 5 ഏക്കറോളം പോളിടെക്നിക് കോളേജിനുവേണ്ടി വിട്ടുനൽകിയിട്ടുണ്ട്. കാമ്പസ് ചുറ്റുമതിൽ കെട്ടി സംരക്ഷിച്ചിട്ടുണ്ട്. നെടുമങ്ങാട് പ്രദേശത്തെ ഏറ്റവും വലിയ കളിസ്ഥലം ഈ സ്കൂളിൻറെ പ്രത്യേകതയാണ്. ഇത് ഒരു സ്റ്റേഡിയം ആയി വികസിപ്പിക്കുന്നതിനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു. കൂടാതെ വി.എച്ച്.എസ്സ്.സി. യും ഇതേ കാമ്പസിൽ പ്രവർത്തിക്കുന്നു.

1959-ൽ കേരള നിയമസഭയുടെ പ്രഥമ മുഖ്യമന്ത്രി ബഹുമാന്യനായ ഇ. എം. ശങ്കരൻ നമ്പൂതിരിപ്പാട് ശിലാസ്ഥാപനം നടത്തി പണികഴിപ്പിച്ച 4500 ച.മീ ഉള്ള നാലുകെട്ടിൻറെ മാതൃകയിലുള്ള പ്രധാന മന്ദിരത്തിലാണ് ക്ലാസ്സ് മുറികൾ, വർക്ക്‌ ഷോപ്പുകൾ, ഐ.ടി.ലാബ്‌, ഓട്ടോകാഡ് കം റോബോട്ടിക്സ്‌ലാബ് , സയൻസ് ലാബ്, ലൈബ്രറി,ജിംനേഷ്യം , ഓഫീസ് എന്നിവ പ്രവർത്തിക്കുന്നത്. പ്രധാന മന്ദിരത്തിനു പുറമേ 400 പേർക്കിരിക്കാവുന്ന ആഡിറ്റോറിയം, ഇലക്ട്രോപ്ലേറ്റിംഗ് ലാബിനുവേണ്ടിയുള്ള മന്ദിരം, നൂൺ മീൽ ഷെഡ് എന്നിവയും അനുബന്ധ മന്ദിരങ്ങളായി ഉണ്ട്.

പുതിയ ബഹുനില മന്ദിര നിർമ്മാണം: G.O.(Rt)No. 857/2017/HEDN dtd: 09.05.2017 -ാ൦ നമ്പർ ഉത്തരവ് പ്രകാരം ടെക്നിക്കൽ സ്കൂളിനു വേണ്ടിയുള്ള ബഹുനില മന്ദിര നിർമ്മാണത്തിന് 600 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിക്കുകയും പൊതുമരാമത്ത്‌ സ്പെഷ്യൽ കെട്ടിടവിഭാഗം ചീഫ് ആർക്കിടെക്റ്റ് ഒരു സെല്ലാർ ഫ്ലോറും, രണ്ട് നിലകളും ഉൾപ്പെടുന്ന 2500 ച.മീ വലുപ്പമുള്ള ബഹുനില മന്ദിരത്തിൻറെ പ്ലാൻ തയ്യാറാക്കുകയും ചെയ്തു. ഈ മന്ദിരത്തിൻറെ ശിലാസ്ഥാപനകർമ്മം ബഹു: സംസ്ഥാന ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ:കെ.ടി.ജലീൽ 2019 നവംബർ 28 ന് നിർവ്വഹിക്കുകയും നിർമ്മാണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.


കളിസ്ഥലം, ഫിസിക്കൽ ലാബ്‌
കമ്പ്യൂട്ടർ ലാബ്
സയൻസ് ലാബ്
മൾട്ടിമീഡിയ റൂം

പാഠ്യേതര പ്രവർത്തനങ്ങൾ

 • സ്കൗട്ട് & ഗൈഡ്സ്.
 • എൻ.സി.സി. 1995-96 വർഷത്തിൽ വി.എച്ച.എസ്.ഇ വിഭാഗത്തിലും 2002-03ൽ ഹയർസെക്കന്ററി വിഭാഗത്തിലും പ്രവർത്തനം ആരംഭിച്ചു.
 • ബാന്റ് ട്രൂപ്പ്.
 • ക്ലാസ് മാഗസിൻ. എല്ലാ ഡിവിഷനുകളും അതാതു വർഷം ക്ലാസ് മാഗസീനുകൾ പ്രസിദ്ധീകരിക്കുന്നു.
 • വിദ്യാരംഗം കലാ സാഹിത്യ വേദി. 1998 ജൂൺ മുതൽ വിദ്യാ രംഗം കലാസാഹിത്യ വേദി പ്രവർത്തിക്കുന്നു. സാഹിത്യക്വിസ്, ചർച്ചകൾ, ഉപന്യാസ പ്രസംഗ മത്സരങ്ങൾ, തളിര് സ്കോളർഷിപ്പ് പരീക്ഷ എന്നിവ സാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ നടക്കുന്നു.

ക്ലബ്ബ് പ്രവർത്തനങ്ങൾ.

 • സയൻസ് ക്ലബ്ബ്
 • ഇക്കോ ക്ലബ്ബ്
 • ഊർജ്ജ സംരക്ഷണ ക്ലബ്ബ്
 • ഹെൽത്ത് ക്ലബ്ബ് & റ്റീനേസ് ക്ലബ്ബ്
 • ഇംഗ്ലീഷ് ക്ലബ്ബ്
 • ഹിന്ദി ക്ലബ്ബ്
 • ഗണിത ക്ലബ്ബ്
 • സാമൂഹ്യ ശാസ്ത്ര ക്ലബ്ബ്
 • ഐ.റ്റി ക്ലബ്ബ്
 • ഗാന്ധി ദർശൻ
 • ഫോറസ്ടീ ക്ലബ്ബ്


മികവുകൾ

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

 • നെടുമങ്ങാട്‌ ജൂങ്ഷനിൽനിന്നും 3km അകലെ.
 • അരുവിക്കര ജൂങ്ഷനിൽ നിന്നും 6km അകലെ

{{#multimaps: 8.59382,77.01277|zoom=18}}