സഹായം Reading Problems? Click here


ഗവ .യു.പി.എസ് .ചിറയിൻകീഴ്

Schoolwiki സംരംഭത്തിൽ നിന്ന്
(42355 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search


ഗവ .യു.പി.എസ് .ചിറയിൻകീഴ്
GUPS Chirayinkeezhu
വിലാസം
ശാർക്കര, ചിറയിൻകീഴ് പി. ഓ., തിരുവനന്തപുരം

ശാർക്കര
,
695304
സ്ഥാപിതം1835
വിവരങ്ങൾ
ഫോൺ04702640766
ഇമെയിൽhmgupssarkara@gmail.com
വെബ്സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്42355 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ലആറ്റിങ്ങൽ
ഉപ ജില്ലആറ്റിങ്ങൽ
സ്ക്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി വിഭാഗം

യു.പി. വിഭാഗം
മാദ്ധ്യമംമലയാളം
സ്ഥിതിവിവരകണക്ക്
ആൺകുട്ടികളുടെ എണ്ണം137
പെൺകുട്ടികളുടെ എണ്ണം135
വിദ്യാർത്ഥികളുടെ എണ്ണം272
അദ്ധ്യാപകരുടെ എണ്ണം15
അവസാനം തിരുത്തിയത്
24-09-202042355


പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം

== ചരിത്രം ==

പ്രസിദ്ധമായ ശാർക്കര ദേവീക്ഷേത്രത്തിന്റെ  തിരുമുറ്റത്ത്  പഴമയുടെ പ്രൗഢിയോടെ, ആധുനികതയുടെ  ആഢംബരത്തോടെ ,ഒട്ടേറെപുണ്യാത്മാക്കളുുടെ പാദസ്പർശമേറ്റ ഒരു മഹാ വിദ്യാലയം.തിരുവിതാം കൂർ മഹാരാജാവായിരുന്ന    സ്വാതിതിരുനാൾ ഇംഗ്ലീ‍ഷ് വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടി  1835 ൽ അനുവദിച്ച 5 ഇംഗ്ലീഷ് വിദ്യാലയത്തിൽ പെൺകുട്ടികൾക്കായുള്ള ഏക ഇംഗ്ലീഷ് വിദ്യാലയമാണ് ഇത് ഹൈനസ് ഗൗരി ഇംഗ്ലീഷ് സ്കൂൾ ഫോർ ഗേൾസ് ചിറയിൻകീഴ് എന്നപേരിലാണ് തുടങ്ങിയത്. കുട്ടികളുടേയൂം അധ്യാപകരുടേയും കുറവുമൂലം അടച്ചുപൂട്ടിയ വിദ്യാലയം  1838ൽ ( 1013 മിഥുനം 19 ൻ പുനരാരംഭിച്ചു.  ആരംഭകാലത്ത്ആൽത്തറമൂട്ടിലായിരുന്നു ഈ വിദ്യാലയം. ആൺകുട്ടികൾക്കായി ക്ഷേത്രത്തിന് സമീപം സ്ഥാപിച്ച വിദ്യാലയം പിന്നീട് മലയാളം പള്ളിക്കൂടം എന്നപേരിൽ അറിയപ്പെട്ടിരു്ന്നു. തിരുവിതാംകൂറിലെ പെൺകുട്ടികൾക്ക് ഇംഗ്ളീഷ് പഠിക്കുന്നതിനുള്ള ആദ്യത്തെ സ്ഥാപനമായിരുന്നു ഈ വിദ്യാലയം .പിന്നീട് വെർണ്ണാക്കുലർ മലയാളം സ്കൂൾ ഫോർ ഗേൾസ് എന്ന പേരിലാക്കി 1972 ശേഷം മലയാളം പള്ളിക്കൂടവും ഇംഗ്ലീഷ് സ്കൂളും ഒന്നായി ചേർന്നു ഗവ യുപി എസ് ചിറയിൽ കീഴ്  ആയി.പ്രശസ്ത സിനിമാതാരം ശ്രീ പ്രേംനസീർ , പ്രൊഫസർ ജി ശങ്കരപിള്ള ,ശ്രീമതി ജസ്റ്റിസ് ശ്രീദേവി, ശ്രീ ശോഭനപരമേശ്വരൻ നായർ, ശ്രീ ജി കെ പിള്ള, ശ്രീ ആനത്തലവട്ടം ആനന്ദൻ ശ്രീ ചിറയിൻകീഴ് ശ്രീകണ്ഠൻ നായർ , തുടങ്ങിയവർ ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികൾ ആണ്. ആകർഷകമായ പ്രീ്പ്രൈമറി ക്ലാസുകൾ നമ്മുടെ പ്രത്യേകതയാണ്.എയർകണ്ടീഷൻ ചെയ്ത ഹൈടെക്ക് കെട്ടിടം സംസ്ഥാനത്ത് ആദ്യമായി നമ്മുടെ സ്കൂളിൽ..12 ക്ലാസ്സ് മുറികളിൽ ആധുനിക ഹൈടെക്ക് ഡിജിറ്റൽ സംവിധാനം.വിശാലമായ ഓഡിറ്റോറിയം. സുസജ്ജമായ IT ലാബും ഇൻറെർനെറ്റ് സംവിധാനവും സയൻസ് ലാബും  ലൈബ്രറിയുo നമുക്ക് ഉണ്ട്


ഭൗതികസൗകര്യങ്ങൾ

book gif image

===പൊടിരഹിത ക്ലാസ് മുറികൾ,വിശാലമായ കളിസ്ഥലങ്ങൾ,സുസജ്ജമായ ഐ റ്റി ലാബ്,വൈഫൈ ഇന്റെർനെറ്റ്,എ.ർ കണ്ടീഷൻ ചെയ്ത സ്മാർട്ട്ക്ളാസ്സ്റൂമുകൾമികച്ച ലൈബ്രറി,ഡൈനിങ് ഹാൾ,കലാകായിക .പ്രവൃത്തി പരിചയത്തിനു പ്രത്യേക അദ്ധ്യാപകർ മികച്ച സയൻസ് ലാബ്,ഗണിത ലാബ്,സ്വന്തമായി സ്കൂൾ വാൻ,5 കിലോവാട്ടിന്റെ സോളാർ പാനൽ, നിത്യോപയോഗ വൈദ്യുതിക്കു പകരം സോളാർഎനർജി ഉപയോഗിക്കുന്ന അപൂർവ്വം സ്കൂളൂകളിൽ ഒന്ന്,കുട്ടികൾക്ക് കളിയ്ക്കാൻ പാർക്ക്,ശിശു സൗഹൃദ പ്രീപ്രൈമറി===

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

GUPS
GUPS

സർഗ്ഗവായന സമ്പൂർണ്ണ വായന പുസ്തകശേഖരണം ഒന്നാം സ്ഥാനം ബാലശാസ്ത്ര കോൺഗ്രസ്സ് ജില്ലയിൽ ഒന്നാം സ്ഥാനവും സംസ്ഥാനതലത്തിൽ ആറാം സ്ഥാനവും- കലോത്സവത്തിൽ എൽ പി വിഭാഗം- ഓവറോൾ ചാമ്പ്യൻഷിപ്പ് പ്രവൃത്തി പരിചയത്തിൽ രണ്ടാം സ്ഥാനം...ഉപജില്ലാ എൽ പി വിഭാഗം മാത്‍സ് ക്വിസ് ഒന്നാം സ്ഥാനം റോഷ്‌നി രാജ് 2018-19 യു എസ്സ് എസ്സ് വിജയി-കാളിദാസ് 2019-20 വർഷം എൽ എസ്സ് എസ്സ് സ്കോളർഷിപ്പ് മുകിൽ എസ്സ് നായർ യുഎസ്സ് എസ്സ് സ്കോളർഷിപ്പ് രോഷ്നി രാജ്

അദ്ധ്യാപകർ

പ്രീ പ്രൈമറി

അനദ്ധ്യാപകർ

പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ

വഴികാട്ടി

Loading map...


"https://schoolwiki.in/index.php?title=ഗവ_.യു.പി.എസ്_.ചിറയിൻകീഴ്&oldid=991849" എന്ന താളിൽനിന്ന് ശേഖരിച്ചത്