സഹായം Reading Problems? Click here


ഗവൺമെൻറ്, റ്റി.എച്ച്.എസ്. ഇടിഞ്ഞാർ

Schoolwiki സംരംഭത്തിൽ നിന്ന്
(42076 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

|

ഗവൺമെൻറ്, റ്റി.എച്ച്.എസ്. ഇടിഞ്ഞാർ
420761.jpeg
വിലാസം
ഇടിഞ്ഞാർ പി.ഒ,
തിരുവനന്തപുരം

ഇടിഞ്ഞാർ
,
695563
സ്ഥാപിതം1957
വിവരങ്ങൾ
ഫോൺ04722845122
ഇമെയിൽhmidinjarschool@gmail.in
കോഡുകൾ
സ്കൂൾ കോഡ്42076 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ലആറ്റിങ്ങൽ
ഉപ ജില്ലപാലോട്
സ്ക്കൂൾ ഭരണ വിഭാഗം
സ്ക്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി വിഭാഗം

യു.പി. വിഭാഗം

ഹൈസ്ക്കൂൾ വിഭാഗം
മാദ്ധ്യമംമലയാളം‌
സ്ഥിതിവിവരകണക്ക്
ആൺകുട്ടികളുടെ എണ്ണം122
പെൺകുട്ടികളുടെ എണ്ണം141
വിദ്യാർത്ഥികളുടെ എണ്ണം263
അദ്ധ്യാപകരുടെ എണ്ണം12
സ്ക്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻശ്രീ. ആ൪.ബാബു.
പി.ടി.ഏ. പ്രസിഡണ്ട്ശ്രീ.സുബീഷ് കുമാ൪
അവസാനം തിരുത്തിയത്
21-04-202042076


പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം


പൊൻമുടി മലയുടെ അടിവാരത്തിൽ മങ്കയം ഇക്കോ ടൂറിസം പദ്ധതിയ്ക്ക് സമീപം ഒരു ശാന്തസുന്ദരമായ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ട്രൈബൽ ഹൈസ്കൂളാണ് ഇത്. ടി.ബി.ജി.ആർ.ഐ, തിരുവനന്തപുരം ജില്ലാപഞ്ചായത്ത് കൃഷിത്തോട്ടം എന്നിവ സമീപ സ്ഥാപനങ്ങളാണ്.

ചരിത്രം

ഗവൺമെന്റ് ട്രൈബൽ ഹൈസ്കൂൾ, ഇടിഞ്ഞാർ

തിരുവനന്തപുരം ചെങ്കോട്ട റോഡിൽ പാലോട് നിന്നും എട്ട് കിലോമീറ്റർ അകലെ പൊൻമുടി മലയുടെ അടിവാരത്തിലാണ് ഇടിഞ്ഞാർ ഗവഃട്രൈബൽ ഹൈസ്കൂൾസ്ഥിതി ചെയ്യുന്നത്. പെരിങ്ങമ്മല പഞ്ചായത്തിലാണ് ഈ സ്കൂൾ. ഈ പ്രദേശത്തു താമസിക്കുന്നവരിൽ ഭൂരിപക്ഷവും പിന്നോക്ക ജനവിഭാഗങ്ങളും, മലവർഗക്കാരും, ഹരിജനങ്ങളുമാണ്.1950 കളിൽ ഇടി‍ഞ്ഞാർ പ്രദേശത്ത് താമസിച്ചിരുന്ന ശ്രീ എസ് അബ്ദുൽഖനി തന്റെ മക്കളുടെ വിദ്യാഭ്യാസത്തിന് വേണ്ടി ശ്രീ ഗോവിന്ദപ്പിള്ള സ്വാമി എന്ന ഗുരുവിനെ ക്ഷണിച്ചു വരുത്തി തന്റെ മക്കൾക്കു മാത്രമായി തന്റെ കടയിൽ ക്ലാസുകൾ ആരംഭിച്ചു. ശ്രീ ഗോവിന്ദപ്പിള്ള സ്വാമി പൊങ്ങൻ പനി വന്ന് കിടപ്പിലായപ്പോൾ ക്ലാസുകൾ മുടങ്ങാതിരിക്കുന്നതിനു വേണ്ടി ശ്രീ അബ്ദുൽ ഖനിയുടെ മകൻ ശ്രീ എ ഇല്യാസ് കുഞ്ഞ് ക്ലാസുകൾ നടത്തി.1957-ൽ വലിയ ഷെഡ്ഡ് കെട്ടി മറ്റ് കുട്ടികളെക്കൂടി ചേർത്ത് പഠിപ്പിച്ചു തുടങ്ങി. ഈയക്കോട്, ബ്രൈമൂർ എന്നിവിടങ്ങളിൽ നിന്ന് കുട്ടികളെ കൊണ്ട് വരുന്നതിനും കൊണ്ട് പോകുന്നതിനും ഗൈഡുകളെ ചുമതലപ്പെടുത്തുകയും, രക്ഷാകർത്താക്കളിൽ നിന്ന് പണം ശേഖരിച്ച് ഈ ഗൈഡുകൾക്ക് ശമ്പളം കൊടുക്കുകയും ചെയ്തു. ശ്രീ എ ഇല്യാസ് കുഞ്ഞും അദ്ദേഹത്തോടൊപ്പം പ്രവർത്തിച്ചിരുന്നവരും ഇതിനെ ഒരു എയ് ഡഡ് സ്കൂളാക്കി ഉയർത്തുന്നതിനായി സർക്കാരിനെ സമീപിച്ചു. 1959-ൽ അന്നത്തെ വകുപ്പ് മന്ത്രിയായിരുന്ന ശ്രീ ചാത്തൻ മാസ്റ്റർ ഇതിനെ ഒരു വെൽഫെയർ സ്കൂളായി തുടങ്ങുന്നതിന് ഉത്തരവ് നൽകി. തദവസരത്തിൽ ശ്രീ എ ഇല്യാസ് കുഞ്ഞ് പ്രഥമ ഹെഡ്മാസ്റ്ററും, അധ്യാപകനുമായി നിയമിക്കപ്പെട്ടു.1961-ൽ ഇതൊരു പൂർണ ട്രൈബൽ എൽ. പി. സ്കൂൾ ആയിത്തീർന്നു. സ്കൂൾ രജിസ്റ്റർ പ്രകാരം ആദ്യത്തെ വിദ്യാർത്ഥി എസ് ബൻസൺ(ഇടവം കരിക്കകം, ഇടിഞ്ഞാർ) ആണ്. 1968-ൽ ശ്രീമതി കെ ആർ ഗൗരിയമ്മ റവന്യൂ വകുപ്പ് മന്ത്രിയായിരുന്നപ്പോൾ 50 സെന്റ് സ്ഥലം പതിച്ചു കിട്ടി. അക്കാലത്ത് നാലാം ക്ലാസ് ജയിക്കുന്ന കുട്ടികൾക്ക് തുടർ വിദ്യാഭ്യാസത്തിന് പെരിങ്ങമ്മല യു പി സ്കൂളിനെ ആശ്രയിക്കേണ്ടി വന്നു. ഈ സാഹചര്യം മനസ്സിലാക്കി 1974-ൽ അന്നത്തെ പ്രഥമാധ്യാപകൻ ശ്രീ ശ്രീധരൻ മാസ്റ്ററുടെ നേതൃത്വത്തിൽ രക്ഷാകര്ത്താക്കളും നാട്ടുകാരും ഈ സ്കൂളിനെ ഒരു യു പി സ്കൂൾ ആയി ഉയർത്താൻ ശ്രമിച്ചു.1976-ൽ ശ്രീ ദാമോദരൻ നായർ പ്രഥമ അധ്യാപകനായിരുന്നപ്പോൾ യു പി സ്കൂൾ ആയി അപ്ഗ്രേഡ് ചെയ്യുകയുണ്ടായി. 1981-82-ൽ അന്നത്തെ വിദ്യാഭ്യാസ വകുപ്പ് മന്ത്രി ശ്രീ ബേബി ജോൺ സ്കൂളിനെ ഹൈസ്കൂളാക്കി അപ്ഗ്രേഡ് ചെയ്തു. ഇപ്പോഴത്തെ പ്രഥമാധ്യാപികയായി ശ്രീമതി പി ശോഭനകുമാരി അവർകളെക്കൂടാതെ 3 സ്ഥിരം അധ്യാപകരും, 9 താൽക്കാലിക അധ്യാപകരും, 4 ഓഫീസ് ജീവനക്കാരും ഉണ്ട്. ഇപ്പോൾ ഇവിടെ 263 കുട്ടികൾ (122 ആൺ, 141 പെൺ)പഠനം നടത്തി വരുന്നു. ഇവരിൽ 105പേർ പട്ടികജാതിവിഭാഗത്തിലും, 84പേർ പട്ടികവര്ഗ്ഗ വിഭാഗത്തിലും ഉൾപ്പെടുന്നു. ഇവരിൽ അധികവും ദരിദ്രകുടുംബത്തിൽ നിന്നുള്ളവരാണു.

ഭൗതികസൗകര്യങ്ങൾ

ഒന്നര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 3 കെട്ടിടങ്ങളിലായി 10 ക്ലാസ് മുറികളുണ്ട്.വിിശാലമായ ലൈബ്രറി, വിപുലമായ ലാബ് എന്നിവ വിദ്യാലയത്തിനുണ്ട്. കംപ്യൂട്ടര് ലാബിൽ 12 കംപ്യൂട്ടറുകൾ, ഒരു ലാപ് ടോപ്പ്, എൽ.സി ഡി പ്രൊജക്ടർ,സ്കാനർ,പ്രിന്ററുകൾ എന്നിവ ഉണ്ട്.


പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
ഇടിഞ്ഞാർ ഗവ: ട്രൈബൽ ഹൈസ്കൂളിൽ 8, 9 ക്ലാസ്സുകളിലെ കുട്ടികൾക്ക് നൽകുന്ന പ്രത്യേക പരിശീലന പരിപാടിയായ ഹായ് സ്കൂൾ കുട്ടിക്കൂട്ടത്തിന്റെ ഉദ്ഘാടനം ബി. ആർ. സി. ട്രെയിനർ ആയ ശ്രീമതി ജ്യോതിഷ് മയി ടീച്ചർ നിർവ്വഹിച്ചു. ഹെഡ്മാസ്റ്റർ ശ്രീ. വാട്സൻ സാർ അദ്ധ്യക്ഷത വഹിക്കുകയും സ്കൂൾ ഐ. ടി. കോഡിനേറ്റർ ആയ ശ്രീമതി ഗീതാകുമാരി സ്വാഗതം ആശംസിക്കുകയും പദ്ധതിയുടെ നടത്തിപ്പ് സംബന്ധിച്ച വിവരങ്ങൾ വിശദീകരിക്കുകയും ചെയ്തു. കൂടാതെ ആശംസകൾ അർപ്പിച്ചുകൊണ്ട് ശ്രീ. ബിജുസാർ, കെ. ആർ. സൌമ്യ ടീച്ചർ, ശ്രീ. വിജിത് കുമാർ സാർ എന്നിവരും സംസാരിച്ചു. ശ്രീ. സനൽലാൽ സാർ നന്ദി രേഖപ്പെടുത്തി. ഈ പരിപാടിയിൽ 8, 9, 10 ക്ലാസ്സുകളിലെ കുട്ടികളും രക്ഷിതാക്കളും പി. ടി. എ., എം. പി. ടി. എ. അംഗങ്ങളും പങ്കെടുത്തു.

പഠനയാത്ര

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

Loading map...

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
  • തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് താലൂക്കിൽ പാലോട് നിന്നും ബ്രൈമൂർ റൂട്ടിൽ 8 കിലോമീറ്റർ അകലെ ...( പെരിങ്ങമ്മല പഞ്ചായത്ത് )