സെൻറ് തോമസ് യു.പി.എസ് വകയാർ

Schoolwiki സംരംഭത്തിൽ നിന്ന്
(38744 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ആത്മീയ തേജസ്സിന്റെ ശംഖൊലി മുഴങ്ങുന്ന ബഥനി മഠത്തിന്റെ ഉടമസ്ഥതയിൽ സ്ഥിതി ചെയ്യുന്ന കോന്നി സെന്റ് തോമസ് യു.പി. സ്‌കൂൾ സ്ഥാപിതമായിട്ട് 56 വർഷങ്ങൾ പിന്നിടുന്നു.

സെൻറ് തോമസ് യു.പി.എസ് വകയാർ
വിലാസം
പത്തനംതിട്ട

സെന്റ് തോമസ് യു.പി സ്കൂൾ വകയാർ
,
വകയാർ പി.ഒ.
,
689698
,
പത്തനംതിട്ട ജില്ല
സ്ഥാപിതം1964
വിവരങ്ങൾ
ഇമെയിൽstthomasupsc2019@gmail.com
കോഡുകൾ
സ്കൂൾ കോഡ്38744 (സമേതം)
യുഡൈസ് കോഡ്32120300725
വിക്കിഡാറ്റQ87599692
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
ഉപജില്ല കോന്നി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംകോന്നി
താലൂക്ക്കോന്നി
ബ്ലോക്ക് പഞ്ചായത്ത്കോന്നി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം5 മുതൽ 7 വരെ
മാദ്ധ്യമംമലയാളം‌, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ46
പെൺകുട്ടികൾ54
ആകെ വിദ്യാർത്ഥികൾ100
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസി. അന്നമ്മ കെ സി
പി.ടി.എ. പ്രസിഡണ്ട്ശ്രീ രാജേഷ്
എം.പി.ടി.എ. പ്രസിഡണ്ട്ശ്രീമതി ജിനു
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

ആത്മീയ തേജസ്സിന്റെ ശംഖൊലി മുഴങ്ങുന്ന ബഥനി മഠത്തിന്റെ ഉടമസ്ഥതയിൽ സ്ഥിതി ചെയ്യുന്ന കോന്നി സെന്റ് തോമസ് യു.പി. സ്‌കൂൾ സ്ഥാപിതമായിട്ട് 56 വർഷങ്ങൾ പിന്നിടുന്നു. പത്തനംതിട്ട ജില്ലയിലെ മലയോരഗ്രാമമായ കോന്നിയിൽ വികസനത്തിന്റെ വാതയാനങ്ങൾ തുറക്കും മുമ്പ് വിജ്ഞാനത്തിന്റെ വിത്ത് പാകികൊണ്ട് 1964-ൽ ബഹുമാന്യനായ മുൻ എം.എൽ.എ പി.ജെ തോമസ് അവർകളുടെ കഠിനാധ്വാനത്തിന്റെ ഫലമായാണ് ഈ വിദ്യാലയത്തിന്റെ തുടക്കം. പ്രഥമ അധ്യാപകൻ റ്റി.എൻ. തോമസ് സാറിന്റെയും സഹപ്രവർത്തകരായ അധ്യാപകരുടെയും കൂട്ടായ പ്രവർത്തനത്തിന്റെ ഫലമായുണ്ടായ ഈ വിദ്യാലയത്തിന്റെ വളർച്ച ദ്രുതഗതിയിലായിരുന്നു. സമൂഹത്തിന്റെ ഉന്നമനത്തിന് സാക്ഷരത അത്യന്താപേക്ഷിതമാണെന്നും അതിന് വേണ്ടി പ്രവർത്തിക്കേണ്ടത് തങ്ങളുടെ ഉത്തരവദിത്വമാണെന്ന് തിരിച്ചറിഞ്ഞ് ബഥനി സിസ്റ്റേഴ്‌സ് 1980ൽ 4 മുതൽ 7 വരെയുള്ള ഈ സ്‌കൂൾ വിലയ്ക്ക് വാങ്ങുകയും എം.എസ്.സി. മാനേജ്‌മെന്റിനോട് ചേർത്ത് പ്രവർത്തനം ആരംഭിക്കുകയും ചെയ്തു/കൂടുതൽ വായിക്കുക.

ഭൗതികസൗകര്യങ്ങൾ

കോന്നി പഞ്ചായത്തിൽ 13-ാം വാർഡിൽ പ്രവർത്തിക്കുന്ന ഈ സ്‌കൂൾ 56 വർഷം പിന്നിടുന്നു. നിലവിലുള്ള സാഹചര്യം പരമാവധി പ്രയോജനപ്പെടുത്തുന്നു. 5-ാം ക്ലാസ് മുതൽ 7-ാം ക്ലാസ് വരെയുള്ള കുട്ടികൾ ഈ സ്‌കൂളിൽ അധ്യയനം നടത്തുന്നു. കുട്ടികളെ സുരക്ഷിതമായി സ്‌കൂളിൽ എത്തിക്കുന്നതിനായി 2 സ്‌കൂൾബസ് സർവ്വീസ് നടത്തുന്നു. ഈ ബസ്സിൽ കുട്ടികളുടെ കാര്യങ്ങൾ ശ്രദ്ധിക്കുന്നതിനായി 2 സഹായികളുടെ സേവനവും ലഭ്യമാണ്. ഉച്ചഭക്ഷണപദ്ധതിയിൽ കുട്ടികൾ പങ്കെടുക്കുന്നു. പൊതുവിദ്യാഭ്യാസവകുപ്പ് കാലാകാലങ്ങളിൽ നടത്തിവരുന്ന ഉച്ചഭക്ഷണപദ്ധതിയോടു സഹകരിച്ച് നല്ലരീതിയിൽ ഉച്ചഭക്ഷണവും അരിയും കിറ്റുകളും കുട്ടികൾക്ക് നൽകി വരുന്നു. പാചകത്തിനായി ഒരു അടുക്കള ക്രമീകരിച്ചിട്ടുണ്ട്. കോവിഡ് 19 മഹാമാരിയോട് ബന്ധപ്പെട്ട് സ്‌കൂളുകളിൽ ക്ലാസ് നടക്കാത്ത ഈ പ്രത്യേകസാഹചര്യത്തിൽ കിറ്റുകൾ കുട്ടികൾക്ക് വീട്ടിൽ എത്തിച്ചു കൊടുക്കുന്നു./കൂടുതൽ വായിക്കുക

പാഠ്യേതര പ്രവർത്തനങ്ങൾ

പഠനത്തോടൊപ്പം പാഠ്യേതരപ്രവർത്തനങ്ങളിലും ഈ സ്‌കൂൾ മികവ് പുലർത്തുന്നു. കോന്നി സബ്ജില്ലയിൽ എല്ലാവർഷവും നടത്തിവരുന്ന ശാസ്ത്ര, ഗണിതശാസ്ത്ര, സാമൂഹ്യശാസ്ത്ര പ്രവൃത്തി പരിചയമേളയിൽ നല്ലരീതിയിൽ കുട്ടികൾ പങ്കെടുക്കുകയും ഒന്നാം സ്ഥാനത്ത് എത്തിച്ചേരുകയും ചെയ്തു. അതുപോലെ തന്നെ സബ്ജില്ല-ജില്ലാകലോത്സവത്തിൽ എല്ലാ ഇനങ്ങളിലും കുട്ടികൾ പങ്കെടുക്കുകയും തിളക്കമാർന്ന വിജയം വരിക്കുകയും ചെയ്തു. ഇതോടൊപ്പം സബ്ജില്ല-ജില്ലാതലങ്ങളിൽ നടത്തിവരുന്ന സ്‌പോർട്‌സ് ഇനങ്ങളിലും കുട്ടികൾ പങ്കെടുക്കുകയും സമ്മാനങ്ങൾ നേടുകയും ചെയ്യുന്നു. വിദ്യാരംഗം, കലാസാഹിത്യവേദി നല്ലരീതിയിൽ പ്രവർത്തിക്കുന്നു. ഇതിൽ നടത്തുന്ന മത്സരങ്ങളിലും ക്ലാസുകളിലും സെമിനാറുകളിലും കുട്ടികൾ പങ്കെടുക്കുകയും സമ്മാനത്തിന് അർഹരാകുകയും ചെയ്യുന്നു. സ്‌പോർട്‌സ് പ്രാക്ടീസ് ആഴ്ചയിൽ 2 ദിവസം നടത്തുന്നു. വർഷത്തിന്റെ ആരംഭത്തിൽ സ്‌കൂൾ പാർലമെന്റ് കൂടുകയും ഓരോ മേഖലയിലും അഭിരുചിയുള്ള കുട്ടികളെ കണ്ടെത്തി പ്രോത്സാഹനം കൊടുക്കുകയും ചെയ്യുന്നു. എല്ലാദിവസവും രാവിലെ അസംബ്ലി നടത്തുന്നു. പത്രവാർത്ത, മഹത്‌വചനം, ദിനാചരണസന്ദേശം, മാസ് ഡ്രിൽ ഇവ ഓരോ ഗ്രൂപ്പിന്റെയും നേതൃത്വത്തിൽ നടത്തപ്പെടുന്നു. മലയാളം, ഇംഗ്ലീഷ്, ഹിന്ദി ഈ ഭാഷകളിൽ അസംബ്ലി നടത്തുന്നു. ആഴ്ചയിൽ ഒരു ദിവസം (വെള്ളി) 1 പിരീഡ് സാഹിത്യവേദി നടത്തുന്നു. ഇതിൽ കുട്ടികളുടെ സർഗ്ഗശേഷി വികസിക്കുന്നു. ജൂൺ മാസം 19-ാം തീയതി മുതൽ ഒരാഴ്ചക്കാലം വായനാദിനത്തിനോടനുബന്ധിച്ച് വായനാവാരം നടത്തുന്നു. മികച്ച വായനാകുറിപ്പിന് സമ്മാനം നൽകുന്നു. ബാൻഡ്, നൃത്തം, സംഗീതം, പ്രവൃത്തിപരിചയം, സ്‌പോട്‌സ് ഇവയ്ക്ക് പരിശീലനം നൽകുകയും പങ്കെടുപ്പിക്കുകയും ചെയ്യുന്നു. നിത്യജീവിതവുമായി ബന്ധപ്പെട്ട് കുട്ടികൾക്ക് ഗണിതത്തിൽ കൂടുതൽ താല്പര്യം ജനിപ്പിക്കുവാൻ ഗണിതകേളികൾ, നിരവധി കണക്കുകൾ, മറ്റു പ്രവർത്തനങ്ങൾ എല്ലാംചേർത്ത് ഗണിതോത്സവം നടത്തുകയുണ്ടായി. ശാസ്ത്രത്തിൽ കൂടുതൽ അഭിരുചി വളർത്തുവാനും പരീക്ഷണ നിരീക്ഷണങ്ങളിലൂടെ കുട്ടികൾ പഠനത്തിൽ കൂടുതൽ ഉത്സുകരാകുവാൻ ശാസ്‌ത്രോത്സവം സംഘടിപ്പിക്കുകയുണ്ടായി. മലയാളഭാഷ ശ്രേഷ്ഠഭാഷയായി കണ്ടുകൊണ്ട് എല്ലാകുട്ടികൾക്കും എഴുത്തും വായനയും ലഭിക്കുമാറ് 'മലയാളത്തിളക്കം' എന്ന പരിപാടി നടത്തുകയും അനേകം കുട്ടികളെ നല്ല രീതിയിൽ മലയാള വിഷയം കൈകാര്യം ചെയ്യുവാൻ പ്രാപ്തരാക്കുകയും ചെയ്തു. ഹിന്ദി വിഷയത്തിൽ കൂടുതൽ താല്പര്യം ഉണ്ടാക്കുവാൻ സുരലീഹിന്ദി സംഘടിപ്പിക്കുകയുണ്ടായി. സംസ്‌കൃതത്തിൽ കൂടുതൽ താത്പര്യം ഉണ്ടാക്കുവാൻ പഠനത്തോടൊപ്പം മറ്റും സംസ്‌കൃതത്തിൽതന്നെ പല പരിപാടികളും സംഘടിപ്പിച്ചു. ഇംഗ്ലീഷ് ഭാഷയിൽ കൂടുതൽ താല്പര്യം ഉണ്ടാക്കുവാൻ ഇംഗ്ലീഷ് ഫെസ്റ്റ് നടത്തി. ഭരണഘടനയുടെ 70-ാം വാർഷികത്തിനോടനുബന്ധിച്ച് ഒരു സ്‌കൂൾ ഭരണഘടന ചർച്ച ചെയ്തു സോഷ്യൽ സയൻസിന്റെ നേതൃത്വത്തിൽ ക്രമീകരിച്ചു.

മുൻ സാരഥികൾ

എന്നും ഓർമ്മയിൽ സൂക്ഷിക്കാൻ പ്രശസ്തരും പ്രതിഭാസമ്പന്നരുമായ പ്രഥമഅധ്യാപകരുടെ ത്യാഗോജ്ജ്വലമയ പ്രവർത്തനം എടുത്തുപറയേണ്ടതാണ്. കാലാകാലങ്ങളിൽ ഈ സ്‌കൂളിനെ നയിച്ചവർ

സ്കൂളിലെ മുൻ അദ്ധ്യാപകർ
പ്രധാനാധ്യാപകർ എന്നു മുതൽ എന്നു വരെ
ശ്രീ. റ്റി.എൻ. തോമസ് 1964 1987
ശ്രീ. റ്റി.ഡി. തോമസ് 1988 1997
ശ്രീ. പി.എൻ. നടരാജൻ 1998 1999
ശ്രീമതി റെയ്ച്ചലമ്മ കോശി 1998 1999
ശ്രീ.സി. ഗബ്രിയേൽ എസ്.ഐ.സി 2000 2011
സി ശാലിനി എസ്.ഐ.സി 2012 2022

മികവുകൾ

പൊതുവിദ്യാഭ്യാസവകുപ്പ് നടപ്പാക്കുന്ന പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായുള്ള പ്രവർത്തനങ്ങളെല്ലാം കാര്യക്ഷമമായി നടക്കുന്നു. എല്ലാ ദിവസവും ക്ലാസുകൾ ആരംഭിക്കുന്നതിന് മുമ്പ് ഓരോ ടീച്ചേഴ്‌സിന്റെയും നേതൃത്വത്തിൽ രാവിലെ അരമണിക്കൂറും വൈകിട്ട് സ്‌കൂൾ വിട്ടതിന് ശേഷം കുറച്ചുസമയം ഓരോ വിഷയത്തിലും പഠിക്കാൻ പ്രയാസമുള്ള കുട്ടികളെ തെരഞ്ഞെടുത്ത് പ്രത്യേകം പരിശീലനം നൽകുന്നു. ഈ പരിശീലനം കുട്ടികൾക്ക് ഏറെ പ്രയോജനവും മികവുമുള്ളതാക്കി തീർക്കുന്നു. പൊതുവിദ്യാലയങ്ങളിൽ ഏർപ്പെടുത്തിയ പ്രത്യേകപദ്ധതിയായ മാസ്റ്റർപ്ലാൻ തയ്യാറാക്കുകയും ഓരോ വിഷയത്തിനും പ്രത്യേകമായ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്ത് ഫ്രീടൈമിൽ പരിശീലനം നൽകുന്നു. ഓരോ വിഷയത്തിന്റെയും പ്രാധാന്യം മനസ്സിലാക്കി കൊണ്ട് വ്യത്യസ്തമാർന്ന ശൈലികളിലൂടെ 'പഠനോത്സവം' എന്ന പേരിൽ പരിപാടി സംഘടിപ്പിക്കുകയുണ്ടായി. പ്രകൃതിയോട് ചേർന്ന് ജീവിക്കണം, പരിസ്ഥിതിയെ അറിയണം, വരും തലമുറകൾ പ്രകൃതിയെ അറിഞ്ഞ് മുമ്പോട്ടുപോകണം ഇതെല്ലാം മനസ്സിലാക്കിക്കൊണ്ട് സ്‌കൂളിന്റെ മുറ്റത്ത് തന്നെ വ്യത്യസ്തമാർന്ന ചെടികൾ, ഔഷധ്യസസ്യങ്ങൾ എന്നിവ ഉൾപ്പെടുത്തി ഒരു ജൈവവൈവിധ്യപാർക്ക് ഒരുക്കുകയുണ്ടായി. ശാസ്ത്രവിഷയങ്ങൾക്ക് ഇത് കൂടുതൽ പ്രയോജനം ചെയ്തു. ഒരു കാലത്ത് നെൽകൃഷി അന്യം നിന്നുപോയ സാഹചര്യം 'കരനെല്ല്' കൃഷി കൂടുതൽ പ്രയോജനപ്പെട്ടു. നെല്ലിനെ അറിയുവാനും മനസ്സിലാക്കുവാനും പുതുതലമുറയ്ക്ക് കഴിഞ്ഞു. കുട്ടികൾക്ക് പാചകത്തിൽ വിഷരഹിത പച്ചക്കറികൾ നൽകണമെന്ന ഉദ്ദേശത്തിൽ ഒരു പച്ചക്കറിതോട്ടം ബഹു. ഹെഡ്മിസ്ട്രസ്സ് സി. മറിയാമ്മ ഡാനിയേലിന്റെ നേതൃത്വത്തിൽ ആരംഭിക്കുകയും ഇതിൽ നിന്ന് കൂടുതൽ വിളവ് ലഭിക്കുകയും ചെയ്തു. ഇതിൽ നിന്നും കിട്ടുന്നത് ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നു. മികച്ച പച്ചക്കറിത്തോട്ടം കൃഷി ചെയ്തു എന്ന നിലയിൽ കൃഷിവകുപ്പ് ഏർപ്പെടുത്തിയ കേരളസർക്കാരിന്റെ അവാർഡിന് സിസ്റ്റർ അർഹയായി. മികച്ച പച്ചക്കറി തോട്ടം കൃഷി ചെയ്ത സ്‌കൂളിനും സമ്മാനം ലഭിക്കുകയുണ്ടായി. സബ്ജില്ല-ജില്ല കലോത്സവത്തിൽ എല്ലാ വർഷവും ഞങ്ങൾ പങ്കെടുക്കുകയും എല്ലാ ഇനത്തിലും സമ്മാനങ്ങൾ നേടുകയും ചെയ്യുന്നു. 2018-19, 2022-23 എന്നീ അധ്യന വർഷങ്ങളിൽ ഞങ്ങളുടെ സ്കൂൾ സബ്ജില്ലാ കലോത്സവത്തിൽ ഒന്നാം സ്ഥാനം നേടി മികച്ച നേട്ടം കൈവരിക്കുകയും ചെയ്തു. സ്‌പോർട്‌സ് ഇനത്തിലും സബ്ജില്ല-ജില്ലാതല മത്സരങ്ങളിൽ പങ്കെടുക്കുകയും സമ്മാനത്തിന് അർഹരാകുകയും ചെയ്യുന്നു. ഇവിടെ നിന്ന് പഠിച്ചിറങ്ങിയ കുട്ടികൾക്ക് സ്‌പോർട്‌സ് സ്‌കൂളിൽ തുടർപഠനത്തിനായി പ്രവേശനം ലഭിക്കുകയും ചെയ്തുവെന്നത് ഏറെ അഭിനന്ദാർഹമാണ്. വർഷം തോറും നടത്തി വരുന്ന യു.എസ്.എസ്. സ്‌കോളർഷിപ്പിൽ 7-ാം ക്ലാസിലെ കുട്ടികൾ പങ്കെടുക്കുകയും ഉന്നതവിജയം വരിക്കുകയും സ്‌കോളർഷിപ്പ് വാങ്ങുകയും ചെയ്തു. കാലാകാലങ്ങളിൽ വിദ്യാഭ്യാസവകുപ്പ് നടത്തുന്ന എല്ലാ പദ്ധതികളിലും ഞങ്ങളുടെ സ്‌കൂൾ പങ്കെടുക്കുകയും ചെയ്യുന്നു. പ്രത്യേകിച്ച് ബാലശാസ്ത്രകോൺഗ്രസ്സ്, യൂറിക്ക, സ്റ്റെപ്‌സ്, ന്യൂമാത്‌സ് മുതലായവയിൽ പങ്കെടുത്ത് കുട്ടികൾ കൂടുതൽ മികവുള്ളവരാകുന്നു. പഠനത്തോടൊപ്പം തന്നെ വർഷാവസാനം പഠനയാത്ര സംഘടിപ്പിക്കുന്നു. ഇതോടൊപ്പം സ്‌കൂളിലെ എല്ലാം കുട്ടികളും സാങ്കേതികവിജ്ഞാനത്തിൽ മുന്നിട്ട് നിൽക്കുന്നു. നൂതനമാധ്യമം അവർക്ക് കൂടുതൽ പ്രയോജനം ചെയ്യുകയും എല്ലാവരും കമ്പ്യൂട്ടറും മറ്റും സ്വന്തമായി കൈകാര്യം ചെയ്യുവാൻ പ്രാപ്തരാകുകയും ചെയ്തു. ചുരുക്കത്തിൽ ജില്ലയിലെ ഒരു മികച്ച സ്‌കൂളായി ഞങ്ങളുടെ സ്‌കൂളിനെ ഉൾപ്പെടുത്തിയിട്ടുണ്ട് എന്നുള്ളത് അഭിമാനകരമാണ്.

ദിനാചരണങ്ങൾ

  • 01. പരിസ്ഥിതി ദിനം ജൂൺ 5 പരിസ്ഥിതി ദിനം ക്വിസ്, പോസ്റ്റർ രചന, ഉപന്യാസം ഇവ തയ്യാറാക്കുന്നു. വൃക്ഷതൈ നടീൽ, മീറ്റിംഗ് ഇവ ക്രമീകരിക്കുന്നു.
  • 02. പുകയിലവിരുദ്ധ ദിനം ജൂൺ 26 പുകയിലവിരുദ്ധ ദിനം ബോധവത്ക്കരണ ക്ലാസ്, പോസ്റ്റർ ഇവ തയ്യാറാക്കുന്നു
  • 03. വായനാദിനം ജൂൺ 19 വായനാദിനം മൂല്യങ്ങളടങ്ങിയ പുസ്തകങ്ങൾ നൽകി വായനാകുറിപ്പ് തയ്യാറാക്കുന്നു. മീറ്റിംഗ് ക്രമീകരിക്കുന്നു.
  • 04. ലോക ജനസംഖ്യാദിനം ജൂലൈ 11 ലോക ജനസംഖ്യാദിനം സംവാദം, ചർച്ച ഇവ നടത്തപ്പെടുന്നു.
  • 05. ചാന്ദ്രദിനം ജൂലൈ 21 ചാന്ദ്രദിനം ക്വിസ്, കവിത, ഞാൻ ചന്ദ്രനിലേക്ക് പോയാൽ സാങ്കല്പിക യാത്രാപതിപ്പ് തയ്യാറാക്കുന്നു.
  • 06. ഹിരോഷിമ ദിനം ആഗസ്റ്റ് 6 ഹിരോഷിമ ദിനം യുദ്ധവിരുദ്ധറാലി, പ്ലക്കാർഡ്, യുദ്ധവിരുദ്ധഗാനങ്ങൾ, സഡാക്കോ കൊക്ക് നിർമ്മാണം, മീറ്റിംഗ് ഇവ നടത്തപ്പെടുന്നു.
  • 07. നാഗസാക്കി ദിനം ആഗസ്റ്റ് 9 നാഗസാക്കി ദിനം മീറ്റിംഗ് ചർച്ച ഇവ ക്രമീകരിക്കുന്നു
  • 08. സ്വാതന്ത്ര്യദിനം ആഗസ്റ്റ് 15 സ്വാതന്ത്ര്യദിനം പതാക ഉയർത്തൽ, പതാക നിർമ്മാണം, റാലി, ക്വിസ്, സ്വാതന്ത്ര്യസമരസേനാനികളുടെ ചിത്രശേഖരണം, മീറ്റിംഗ് ഇവ ക്രമീകരിക്കുന്നു.
  • 09. അധ്യാപക ദിനം സെപ്തംബർ 5 അധ്യാപക ദിനം അധ്യാപകരെ പൂക്കൾ, കാർഡ് ഇവ നൽകി ആദരിക്കുന്നു. ആശംസ അറിയിക്കുന്നു.
  • 10. ഗാന്ധിജയന്തി ഒക്‌ടോബർ 2 ഗാന്ധിജയന്തി സ്‌കൂളും പരിസരവും വൃത്തിയാക്കുന്നു. ഗാന്ധി ക്വിസ്, അനുസ്മരണം ഇവ നടത്തുന്നു.
  • 11. കേരളപിറവി നവംബർ 1 കേരളപിറവി ദിന ക്വിസ്, ഭൂപടം, കേരളം പഠനം ഇവ ക്രമീകരിക്കുന്നു.
  • 12. കർഷകദിനം ചിങ്ങം 1 കർഷകദിനം സമീപത്തുള്ള കർഷകരെ ആദരിക്കുന്നു. കൃഷിയോടുള്ള താല്പര്യം ജനിപ്പിക്കാൻ ക്ലാസ്
  • 13. ദേശീയവിദ്യാഭ്യാസ ദിനം നവംബർ 11 ദേശീയവിദ്യാഭ്യാസ ദിനം വിദ്യാഭ്യാസ അവകാശങ്ങൾ - ചർച്ച
  • 14. സലിം അലിം ജന്മദിനം നവംബർ 12 സലിം അലിം ജന്മദിനം പക്ഷിനിരീക്ഷണം, പക്ഷികളുടെ ചിത്രശേഖരണം - പഠനം ഇവ ക്രമീകരിക്കുന്നു.
  • 15. ശിശുദിനം നവംബർ 14 ശിശുദിനം ശിശുദിനറാലി, നെഹ്‌റു ക്വിസ്, പ്രസംഗം, ദേശഭക്തിഗാനം ഇവ നടത്തപ്പെടുന്നു.
  • 16. മനുഷ്യാവകാശദിനം ഡിസംബർ 10 മനുഷ്യാവകാശദിനം ചർച്ച, പ്രസംഗം ഇവ സംഘടിപ്പിക്കുന്നു.
  • 17. ശ്രീനിവാസരാമാനുജൻ ഡിസംബർ 22 ശ്രീനിവാസരാമാനുജൻ ജന്മദിനം ഗണിതക്വിസ്, രാമാനുജൻ സംഭാവനകൾ, ചർച്ച ഇവ ക്രമീകരിക്കുന്നു.
  • 18. ക്രിസ്തുമസ് ഡിസംബർ 25 ക്രിസ്തുമസ് ഗ്രൂപ്പടിസ്ഥാനത്തിൽ ആഘോഷപരിപാടി, കേക്ക് വിതരണം, ട്രീ ക്രമീകരണം
  • 19. റിപ്പബ്ലിക് ദിനം ജനുവരി 26 റിപ്പബ്ലിക് ദിനം പതാക ഉയർത്തൽ
  • 20. മാതൃഭാഷാദിനം ഫെബ്രുവരി 21 മാതൃഭാഷാദിനം മാതൃഭാഷയുടെ പ്രാധാന്യം വിലയിരുത്തുന്നു
  • 21. ജലദിനം ജലം മാർച്ച് 22 ജലദിനം ജലം സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത - ചർച്ച

അദ്ധ്യാപകർ

കോന്നി പ്രദേശത്ത് പരിലസിക്കുന്ന ഞങ്ങളുടെ ഈ വിദ്യാലയം എന്നും വിജയത്തിന്റെ പാതയിലാണ്. സ്‌കൂളിന്റെ ഓരോ വളർച്ചയുടെ ഘട്ടത്തിലും അധ്യാപകരുടെ അകമഴിഞ്ഞ സേവനം എടുത്തു പറയേണ്ട ഒന്നാണ്. ഓരോ കുട്ടികളുടെയും മാനസികവും ശാരീരികവും ഭൗതികവും ബൗദ്ധികവുമായ സമഗ്രവളർച്ചയാണ് അധ്യാപകർ ലക്ഷ്യം വയ്ക്കുന്നത്. വ്യക്തിപരമായി ഓരോ കുട്ടികളെയും മനസ്സിലാക്കി അവരുടെ ആവശ്യങ്ങൾ അറിഞ്ഞ് എല്ലാ മേഖലകളിലും അവരെ സഹായിക്കുന്നു. പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളെ കണ്ടെത്തി. അവർക്ക് പ്രത്യേകമായി ക്ലാസ്സുകൾ നയിക്കുന്നു. മുൻവർഷങ്ങളിൽ അറിവിന്റെ വെളിച്ചം നൽകിയ എല്ലാ അധ്യാപകരുടെയും ത്യാഗോജ്ജ്വലമായ സേവനം അഭിനന്ദാർഹമാണ്. ഇപ്പോൾ ഈ സ്‌കൂളിൽ അധ്യാപകരായി സേവനം ചെയ്യുന്നവർ ഇതിന്റെ വളർച്ചയുടെ ഓരോ ഘട്ടത്തിലും ആത്മാർത്ഥമായി എന്നും എപ്പോഴും ഉണർന്ന് പ്രവർത്തിക്കുന്നു. അധ്യാപകരായി ഈ സ്‌കൂളിനെ നയിക്കുന്നവർ

  1. സി. അന്നമ്മ കെ.സി. (21 വർഷം അധ്യാപികയായും ഇപ്പോൾ ഈ സ്‌കൂളിന്റെ ഹെഡ്മിസ്ട്രസ്സായും സേവനം അനുഷ്ഠിക്കുന്നു.)
  2. ശ്രീമതി സൂസൻ മാത്യു (യു.പി.എസ്.എ.) 15 വർഷമായി അധ്യാപനരംഗത്തായിരിക്കുന്നു
  3. സി. ഷൈനി ജി. (യു.പി.എസ്.എ.) 10 വർഷമായി അധ്യാപനരംഗത്തായിരിക്കുന്നു
  4. ശ്രീമതി അന്നമ്മ എബ്രഹാം (യു.പി.എസ്.എ.) 16 വർഷമായി അധ്യാപനരംഗത്തായിരിക്കുന്നു
  5. സി. ജിനി പാപ്പച്ചൻ (എൽ.ജി. സാൻസ്‌ക്രിറ്റ്) 3 വർഷമായി അധ്യാപനരംഗത്തായിരിക്കുന്നു
  6. ശ്രീമതി ദിയാ മേരി ഫിലിപ്പ് (യു.പി.എസ്.എ.) 2 വർഷമായി അധ്യാപനരംഗത്തായിരിക്കുന്നു

ക്ലബുകൾ

* വിദ്യാരംഗം

* ഹെൽത്ത് ക്ലബ്‌

* ഗണിത ക്ലബ്‌

* ഇക്കോ ക്ലബ്

* സുരക്ഷാ ക്ലബ്

* സ്പോർട്സ് ക്ലബ്

* ഇംഗ്ലീഷ് ക്ലബ്
അക്ഷരങ്ങളിലൂടെ മാത്രം അറിവ് സ്വായത്തമാക്കുന്ന ആദ്യകാലപഠനരീതിയ്ക്ക് പകരം വ്യത്യസ്തവും നൂതനവും ആകർഷണവുമായ പഠനരീതിയുടെ ഭാഗമായി വിവിധ വിഷയങ്ങളിൽ ക്ലബ്ബുകൾ പ്രവർത്തിക്കുകയും ക്ലബ്ബുകളുടെ പ്രവർത്തനം ഊർജ്ജസ്വലമായി നടന്നു വരികയും ചെയ്യുന്നു. ഓരോ വിഷയത്തിലും ആഭിമുഖ്യമുള്ള കുട്ടികളെ കണ്ടെത്തി ക്ലബ്ബുകൾ കൂടുകയും ആഴ്ചയിൽ ഓരോ ദിവസവും ഉച്ചഭക്ഷണത്തിന് ശേഷം വിവിധ വിഷയങ്ങളായ മാത്‌സ്, ബി.എസ്, എസ്.എസ്. എന്നിവ കൂടുന്നു. ക്ലബ്ബിൽ ലീഡറായി കുട്ടികളെ തെരഞ്ഞെടുക്കുന്നു. ദിനാചരണവുമയി ബന്ധപ്പെട്ട ആലോചനകൾ, ചർച്ചകൾ, ക്വിസ് ഇവ നടത്തുകയും പാഠഭാഗവുമായി ബന്ധപ്പെട്ട സംശയങ്ങൾ ദുരീകരിക്കുകയും ചെയ്യുന്നു. കൂടാതെ ടാലന്റ് ലാബ് കുട്ടികൾക്ക് ഏത് കലകളോടാണ് അഭിരുചി എന്ന് കണ്ടെത്തുന്നു. പരിസ്ഥിതിയോടു കൂടുതൽ ഇണങ്ങിച്ചേരുവാൻ പരിസ്ഥിതി ക്ലബ്, കുട്ടികൾ സ്‌കൂളുകളിൽ കൂടുതൽ സുരക്ഷിതരായിരിക്കുവാൻ ചുറ്റുമുള്ള അപകടകാരികളായ മരങ്ങൾ വെട്ടിയും പരിസരം വൃത്തിയാക്കിയും സുരക്ഷ ക്ലബ് ക്രമീകരിച്ചിട്ടുണ്ട്. മലയാളഭാഷയോട് കൂടുതൽ താല്പര്യം ജനിപ്പിക്കുവാൻ മലയാളത്തിളക്കം, വിദ്യാരംഗം ഇവ നല്ല രീതിയിൽ സ്‌കൂളിൽ പ്രവർത്തിക്കുന്നു. ഹിന്ദി വിഷയത്തോടു കൂടുതൽ ആകർഷണവും താല്പര്യവും ഉണ്ടാക്കുവാൻ സുരലി ഹിന്ദി എന്ന പേരിൽ ഹിന്ദി പഠനം ആരംഭിച്ചു. ഇതിൽ കുട്ടികൾ അക്ഷരകാർഡ്, വാക്കുകൾ കൂട്ടിച്ചേർത്ത് വായിക്കൽ, സംഭാഷണം, പദസൂര്യൻ, പാഠപുസ്തകവായന ഇവ നടത്തപ്പെടുന്നു.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഈ സ്‌കൂളിൽ വിദ്യ അഭ്യസിച്ച് ഉന്നതിയിലെത്തിയ നിരവധി പേർ സമൂഹത്തിലുണ്ട്. ഭരണസിരാകേന്ദ്രങ്ങളിൽ പ്രവർത്തിച്ചുകൊണ്ട് നാടിന്റെയും സമൂഹത്തിന്റെയും വികസനത്തിനും പുരോഗതിയ്ക്കും വേണ്ടിയും പ്രയത്‌നിക്കുന്ന ശ്രീ. എം.വി. ഫിലിപ്പ്, ശ്രീ. സലിം അവർകൾ ഇവർ പഞ്ചായത്ത് മെമ്പർമാരായി സ്ഥാനങ്ങൾ അലങ്കരിക്കുന്നു. ഇതോടൊപ്പം നീതിന്യായവകുപ്പ് കൈകാര്യം ചെയ്യുന്ന അഡ്വക്കേറ്റ് സദാനന്ദപണിക്കർ അവർകൾ ഈ സ്‌കൂളിന്റെ അഭിമാനമായി നിലകൊള്ളുന്നു. ഏതൊരു സ്‌കൂളിന്റെയും വളർച്ചയ്ക്ക് നിദാനം ആ സ്‌കൂളിലെ പൂർവ്വവിദ്യാർത്ഥികളുടെ മികച്ച നേട്ടങ്ങളാണ്. കുമാരി അനു കൊച്ചുവിള എം.എ. ഹിസ്റ്ററിക്ക് റാങ്ക് കരസ്ഥമാക്കിയെന്നുള്ളത് ഞങ്ങൾ ഏറെ അഭിമാനത്തോടെ നോക്കി കാണുന്നു. പാഠ്യപാഠ്യേതരങ്ങളിൽ മികവ് പുലർത്തിക്കൊണ്ട് സ്‌പോർട്‌സ് സ്‌കൂളിൽ പ്രവേശനം നേടിയ മാസ്റ്റർ ജോജോ, മാസ്റ്റർ അഖിൽ ഇവരെ ഞങ്ങൾ അഭിമാനത്തോടെ കാണുന്നു. ഇതുപോലെയുള്ള അനേകം കുട്ടികൾ നാളെയുടെ വളർച്ചയ്ക്ക് എന്നും ഞങ്ങളോടൊപ്പമുണ്ട്.

സ്കൂൾ ഫോട്ടോകൾ

വഴികാട്ടി

പത്തനംതിട്ടയിൽ നിന്ന് പത്തനാപുരം - പുനലൂർ റോഡിൽ കോട്ടയം മുക്ക് - വകയാർ ജംഗ്ഷനിലിറങ്ങുക. അവിടെ നിന്ന് ഇടത് വശത്ത് എം എൽ എ പടി - ലക്ഷം വീട് കോളനിയിലേക്ക് പോകും വഴി വലത്ത് വശത്തായി സ്കൂൾ സ്ഥിതി ചെയ്യുന്നു

Map

|} |}