സെൻറ് തോമസ് യു.പി.എസ് വകയാർ/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കോന്നി പഞ്ചായത്തിൽ 13-ാം വാർഡിൽ പ്രവർത്തിക്കുന്ന ഈ സ്‌കൂൾ 56 വർഷം പിന്നിടുന്നു. നിലവിലുള്ള സാഹചര്യം പരമാവധി പ്രയോജനപ്പെടുത്തുന്നു. 5-ാം ക്ലാസ് മുതൽ 7-ാം ക്ലാസ് വരെയുള്ള കുട്ടികൾ ഈ സ്‌കൂളിൽ അധ്യയനം നടത്തുന്നു. കുട്ടികളെ സുരക്ഷിതമായി സ്‌കൂളിൽ എത്തിക്കുന്നതിനായി 2 സ്‌കൂൾബസ് സർവ്വീസ് നടത്തുന്നു. ഈ ബസ്സിൽ കുട്ടികളുടെ കാര്യങ്ങൾ ശ്രദ്ധിക്കുന്നതിനായി 2 സഹായികളുടെ സേവനവും ലഭ്യമാണ്. ഉച്ചഭക്ഷണപദ്ധതിയിൽ കുട്ടികൾ പങ്കെടുക്കുന്നു. പൊതുവിദ്യാഭ്യാസവകുപ്പ് കാലാകാലങ്ങളിൽ നടത്തിവരുന്ന ഉച്ചഭക്ഷണപദ്ധതിയോടു സഹകരിച്ച് നല്ലരീതിയിൽ ഉച്ചഭക്ഷണവും അരിയും കിറ്റുകളും കുട്ടികൾക്ക് നൽകി വരുന്നു. പാചകത്തിനായി ഒരു അടുക്കള ക്രമീകരിച്ചിട്ടുണ്ട്. കോവിഡ് 19 മഹാമാരിയോട് ബന്ധപ്പെട്ട് സ്‌കൂളുകളിൽ ക്ലാസ് നടക്കാത്ത ഈ പ്രത്യേകസാഹചര്യത്തിൽ കിറ്റുകൾ കുട്ടികൾക്ക് വീട്ടിൽ എത്തിച്ചു കൊടുക്കുന്നു. കുട്ടികൾക്ക് ഭക്ഷണം തയ്യാറാക്കി നൽകുന്നതിനായി ശ്രീമതി റോസമ്മ കല്ലുവിളയെ ഏർപ്പെടുത്തിയിട്ടുണ്ട്. ഭക്ഷണം പാചകം ചെയ്യാൻ അടുക്കളയുണ്ട്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ടോയ്‌ലറ്റ് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. കുട്ടികൾ വൃത്തിയായി ഇത് സൂക്ഷിക്കുന്നു. സ്റ്റാഫിനും പ്രത്യേകം ടോയ്‌ലറ്റ് സൗകര്യം ക്രമീകരിച്ചിട്ടുണ്ട്. ശുദ്ധജലം കുട്ടികൾക്ക് നൽകുന്നതിനായി സ്‌കൂൾ മുറ്റത്ത് ഒരു കിണർ ക്രമീകരിച്ചിട്ടുണ്ട്. അതുപോലെ തന്നെ കുട്ടികളുടെ ആവശ്യങ്ങൾക്കെല്ലാം പൈപ്പ് തയ്യാറാക്കിയിട്ടുണ്ട്. കുട്ടികൾക്ക് മാനസിക ഉല്ലാസത്തിനും സ്‌പോർട്‌സ് മറ്റ് കായികരംഗം മെച്ചപ്പെടുത്തുന്നതിനുമായി പ്ലേഗ്രൗണ്ട് സംവിധാനമുണ്ട്. കുട്ടികൾ കളികൾക്കും കായികപരിശീലനത്തിനുമെല്ലാം ഗ്രൗണ്ട് ഉപയോഗിക്കുന്നു. കായിക ഉപകരണങ്ങളായ ക്യാരംസ്, ചെസ്, ഷോട്ട്പുട്ട്, ബാറ്റ് & കോക്ക് തുടങ്ങിയവയും ക്രമീകരിച്ചിട്ടുണ്ട്. 6 ക്ലാസ് മുറികളിലായി പഠനം നടത്തുന്നു. എല്ലാ ക്ലാസിലും ബഞ്ച്, ഡസ്‌ക്, ബ്ലാക്ക്‌ബോർഡ്, അധ്യാപകർക്ക് ടേബിൾ, കസേര ഇവയുമുണ്ട്. ഇതോടൊപ്പം എല്ലാ ക്ലാസ്മുറികളിലും കുട്ടികളുടെ പഠനവിഭവങ്ങൾ, ഉല്പന്നങ്ങൾ ഇവ സൂക്ഷിക്കുന്നതിനായി പോർട്ട്‌പോളിയോ ക്രമീകരിച്ചിട്ടുണ്ട്. ക്ലാസ് ലൈബ്രറി ചെറിയരീതിയിൽ പ്രവർത്തിക്കുന്നു. ഈ സ്‌കൂളിലെ മുഴുവൻ കുട്ടികൾക്കും വായനയോട് അഭിരുചി വളർത്തുന്നതിനായി വിവിധ ഭാഷകളിലുള്ള പുസ്തകങ്ങൾ വിതരണം ചെയ്യുന്നു. ശാസ്ത്രവിഷയത്തോട് താല്പര്യം ഉണ്ടാക്കുന്നതിനായി വ്യത്യസ്ത രീതിയിൽ പഠനം അനുഭവവേദ്യമാക്കുന്നതിനായി ഒരു ലാബ് (പരീക്ഷണശാല) സ്‌കൂളിൽ പ്രവർത്തിക്കുന്നു. ഗണിതം, സാമൂഹ്യശാസ്ത്രവിഷയവുമായി ബന്ധപ്പെട്ട പഠനസാമഗ്രികളും ഇവിടെ ലഭ്യമാക്കുന്നു. ഐടി ലാബും സ്‌കൂളിൽ ക്രമീകരിച്ചിട്ടുണ്ട്. പൊതുവിദ്യാഭ്യാസം കൂടുതൽ മെച്ചപ്പെടുത്തുന്നതിനായി പൊതുവിദ്യാലയങ്ങളിലെല്ലാം ഹൈടെക് പഠനം നല്ലരീതിയിൽ നടത്തുന്നു. ഇതിന്റെ ഭാഗമായി ഞങ്ങളുടെ ഈ സ്‌കൂളും ഹൈടെക് പഠനസൗകര്യം ഏർപ്പെടുത്തിക്കൊണ്ട് അധ്യാപനം നടത്തുന്നു. ഇതിന്റെ ഭാഗമായി 5 കമ്പ്യൂട്ടറും 2 ലാപ്‌ടോപ്പും 2 പ്രോജക്ടറും സർക്കാർ നൽകിയിട്ടുണ്ട്. ഇവ ക്ലാസ്മുറികളിൽ നല്ല രീതിയിൽ കുട്ടികൾ പ്രയോജനപ്പെടുത്തുന്നു. കൂടാതെ ഓഫീസ് റൂം, സ്റ്റാഫ് റൂം, സ്റ്റോർ റൂം ഇവയും പ്രവർത്തിക്കുന്നു. ഓഫീസ് റൂമിൽ അധ്യാപകരുടെയും കുട്ടികളുടെയും ഡാറ്റ കളക്ഷൻ, മറ്റ് ആവശ്യത്തിനുമായി ഒരു കമ്പ്യൂട്ടറുമുണ്ട്. വിദ്യാഭ്യാസവകുപ്പ് കാലാകാലങ്ങളിൽ പുറപ്പെടുവിക്കുന്ന നിർദ്ദേശങ്ങളും അറിയിപ്പുകളും കുട്ടികളെയും രക്ഷിതാക്കളെയും അറിയിക്കുന്നതിനായി വിവിധതരം ബോർഡുകൾ ക്രമീകരിച്ചിട്ടുണ്ട്. (നോട്ടീസ് ബോർഡ് മുതലായവ) സുരക്ഷിതരായി കുട്ടികളും അധ്യാപകരുമായിരിക്കാൻ ഒരു ചുറ്റുമതിൽ സംവിധാനം സ്‌കൂളിൽ ഉണ്ട്. വേനൽക്കാലത്ത് ജലക്ഷാമം കുറയ്ക്കുന്നതിനായി ഒരു മഴവെള്ളസംഭരണി സ്‌കൂൾ മുറ്റത്ത് ക്രമീകരിച്ചിട്ടുണ്ട്. കുട്ടികളുടെ പരിപാടികൾ, വാർഷികാഘോഷങ്ങൾ ഇവ നടത്തുന്നതിനായി ഒരു ഓപ്പൺസ്റ്റേജ് സ്‌കൂളിൽ തയ്യാറാക്കിയിട്ടുണ്ട്. ശാരീരിക വൈകല്യമുള്ള കുട്ടികളെ പരിഗണിച്ച് അവർക്കായി ഒരു റാബ് & റെയിൻ സംവിധാനം ക്രമീകരിച്ചിട്ടുണ്ട്. തണൽവൃക്ഷം പ്രയോജനപ്പെടുത്തുന്നു. കൃഷിയ്ക്കും മറ്റ് ആവശ്യങ്ങൾക്കുമായി കാർഷിക ഉപകരണങ്ങൾ ക്രമീകരിക്കുകയുണ്ടായി. ഗേറ്റ് സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്.