സെൻറ് തോമസ് യു.പി.എസ് വകയാർ/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പഠനത്തോടൊപ്പം പാഠ്യേതരപ്രവർത്തനങ്ങളിലും ഈ സ്‌കൂൾ മികവ് പുലർത്തുന്നു. കോന്നി സബ്ജില്ലയിൽ എല്ലാവർഷവും നടത്തിവരുന്ന ശാസ്ത്ര, ഗണിതശാസ്ത്ര, സാമൂഹ്യശാസ്ത്ര പ്രവൃത്തി പരിചയമേളയിൽ നല്ലരീതിയിൽ കുട്ടികൾ പങ്കെടുക്കുകയും ഒന്നാം സ്ഥാനത്ത് എത്തിച്ചേരുകയും ചെയ്തു. അതുപോലെ തന്നെ സബ്ജില്ല-ജില്ലാകലോത്സവത്തിൽ എല്ലാ ഇനങ്ങളിലും കുട്ടികൾ പങ്കെടുക്കുകയും തിളക്കമാർന്ന വിജയം വരിക്കുകയും ചെയ്തു. ഇതോടൊപ്പം സബ്ജില്ല-ജില്ലാതലങ്ങളിൽ നടത്തിവരുന്ന സ്‌പോർട്‌സ് ഇനങ്ങളിലും കുട്ടികൾ പങ്കെടുക്കുകയും സമ്മാനങ്ങൾ നേടുകയും ചെയ്യുന്നു. വിദ്യാരംഗം, കലാസാഹിത്യവേദി നല്ലരീതിയിൽ പ്രവർത്തിക്കുന്നു. ഇതിൽ നടത്തുന്ന മത്സരങ്ങളിലും ക്ലാസുകളിലും സെമിനാറുകളിലും കുട്ടികൾ പങ്കെടുക്കുകയും സമ്മാനത്തിന് അർഹരാകുകയും ചെയ്യുന്നു. സ്‌പോർട്‌സ് പ്രാക്ടീസ് ആഴ്ചയിൽ 2 ദിവസം നടത്തുന്നു. വർഷത്തിന്റെ ആരംഭത്തിൽ സ്‌കൂൾ പാർലമെന്റ് കൂടുകയും ഓരോ മേഖലയിലും അഭിരുചിയുള്ള കുട്ടികളെ കണ്ടെത്തി പ്രോത്സാഹനം കൊടുക്കുകയും ചെയ്യുന്നു. എല്ലാദിവസവും രാവിലെ അസംബ്ലി നടത്തുന്നു. പത്രവാർത്ത, മഹത്‌വചനം, ദിനാചരണസന്ദേശം, മാസ് ഡ്രിൽ ഇവ ഓരോ ഗ്രൂപ്പിന്റെയും നേതൃത്വത്തിൽ നടത്തപ്പെടുന്നു. മലയാളം, ഇംഗ്ലീഷ്, ഹിന്ദി ഈ ഭാഷകളിൽ അസംബ്ലി നടത്തുന്നു. ആഴ്ചയിൽ ഒരു ദിവസം (വെള്ളി) 1 പിരീഡ് സാഹിത്യവേദി നടത്തുന്നു. ഇതിൽ കുട്ടികളുടെ സർഗ്ഗശേഷി വികസിക്കുന്നു. ജൂൺ മാസം 19-ാം തീയതി മുതൽ ഒരാഴ്ചക്കാലം വായനാദിനത്തിനോടനുബന്ധിച്ച് വായനാവാരം നടത്തുന്നു. മികച്ച വായനാകുറിപ്പിന് സമ്മാനം നൽകുന്നു. ബാൻഡ്, നൃത്തം, സംഗീതം, പ്രവൃത്തിപരിചയം, സ്‌പോട്‌സ് ഇവയ്ക്ക് പരിശീലനം നൽകുകയും പങ്കെടുപ്പിക്കുകയും ചെയ്യുന്നു. നിത്യജീവിതവുമായി ബന്ധപ്പെട്ട് കുട്ടികൾക്ക് ഗണിതത്തിൽ കൂടുതൽ താല്പര്യം ജനിപ്പിക്കുവാൻ ഗണിതകേളികൾ, നിരവധി കണക്കുകൾ, മറ്റു പ്രവർത്തനങ്ങൾ എല്ലാംചേർത്ത് ഗണിതോത്സവം നടത്തുകയുണ്ടായി. ശാസ്ത്രത്തിൽ കൂടുതൽ അഭിരുചി വളർത്തുവാനും പരീക്ഷണ നിരീക്ഷണങ്ങളിലൂടെ കുട്ടികൾ പഠനത്തിൽ കൂടുതൽ ഉത്സുകരാകുവാൻ ശാസ്‌ത്രോത്സവം സംഘടിപ്പിക്കുകയുണ്ടായി. മലയാളഭാഷ ശ്രേഷ്ഠഭാഷയായി കണ്ടുകൊണ്ട് എല്ലാകുട്ടികൾക്കും എഴുത്തും വായനയും ലഭിക്കുമാറ് 'മലയാളത്തിളക്കം' എന്ന പരിപാടി നടത്തുകയും അനേകം കുട്ടികളെ നല്ല രീതിയിൽ മലയാള വിഷയം കൈകാര്യം ചെയ്യുവാൻ പ്രാപ്തരാക്കുകയും ചെയ്തു. ഹിന്ദി വിഷയത്തിൽ കൂടുതൽ താല്പര്യം ഉണ്ടാക്കുവാൻ സുരലീഹിന്ദി സംഘടിപ്പിക്കുകയുണ്ടായി. സംസ്‌കൃതത്തിൽ കൂടുതൽ താത്പര്യം ഉണ്ടാക്കുവാൻ പഠനത്തോടൊപ്പം മറ്റും സംസ്‌കൃതത്തിൽതന്നെ പല പരിപാടികളും സംഘടിപ്പിച്ചു. ഇംഗ്ലീഷ് ഭാഷയിൽ കൂടുതൽ താല്പര്യം ഉണ്ടാക്കുവാൻ ഇംഗ്ലീഷ് ഫെസ്റ്റ് നടത്തി. ഭരണഘടനയുടെ 70-ാം വാർഷികത്തിനോടനുബന്ധിച്ച് ഒരു സ്‌കൂൾ ഭരണഘടന ചർച്ച ചെയ്തു സോഷ്യൽ സയൻസിന്റെ നേതൃത്വത്തിൽ ക്രമീകരിച്ചു.