സെൻറ് തോമസ് യു.പി.എസ് വകയാർ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ആത്മീയ തേജസ്സിന്റെ ശംഖൊലി മുഴങ്ങുന്ന ബഥനി മഠത്തിന്റെ ഉടമസ്ഥതയിൽ സ്ഥിതി ചെയ്യുന്ന കോന്നി സെന്റ് തോമസ് യു.പി. സ്‌കൂൾ സ്ഥാപിതമായിട്ട് 56 വർഷങ്ങൾ പിന്നിടുന്നു. പത്തനംതിട്ട ജില്ലയിലെ മലയോരഗ്രാമമായ കോന്നിയിൽ വികസനത്തിന്റെ വാതയാനങ്ങൾ തുറക്കും മുമ്പ് വിജ്ഞാനത്തിന്റെ വിത്ത് പാകികൊണ്ട് 1964-ൽ ബഹുമാന്യനായ മുൻ എം.എൽ.എ പി.ജെ തോമസ് അവർകളുടെ കഠിനാധ്വാനത്തിന്റെ ഫലമായാണ് ഈ വിദ്യാലയത്തിന്റെ തുടക്കം. പ്രഥമ അധ്യാപകൻ റ്റി.എൻ. തോമസ് സാറിന്റെയും സഹപ്രവർത്തകരായ അധ്യാപകരുടെയും കൂട്ടായ പ്രവർത്തനത്തിന്റെ ഫലമായുണ്ടായ ഈ വിദ്യാലയത്തിന്റെ വളർച്ച ദ്രുതഗതിയിലായിരുന്നു. സമൂഹത്തിന്റെ ഉന്നമനത്തിന് സാക്ഷരത അത്യന്താപേക്ഷിതമാണെന്നും അതിന് വേണ്ടി പ്രവർത്തിക്കേണ്ടത് തങ്ങളുടെ ഉത്തരവദിത്വമാണെന്ന് തിരിച്ചറിഞ്ഞ് ബഥനി സിസ്റ്റേഴ്‌സ് 1980ൽ 4 മുതൽ 7 വരെയുള്ള ഈ സ്‌കൂൾ വിലയ്ക്ക് വാങ്ങുകയും എം.എസ്.സി. മാനേജ്‌മെന്റിനോട് ചേർത്ത് പ്രവർത്തനം ആരംഭിക്കുകയും ചെയ്തു