ഗവഃ യു പി സ്ക്കൂൾ കുമ്പളങ്ങി

Schoolwiki സംരംഭത്തിൽ നിന്ന്
(26333 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവഃ യു പി സ്ക്കൂൾ കുമ്പളങ്ങി
വായിച്ച് വളരുക
വിലാസം
കുമ്പളങ്ങി

GUPS Kumbalanghi

Kumbalanghi P O

Kochi 682007
,
കുമ്പളങ്ങി പി.ഒ.
,
682007
സ്ഥാപിതം1909
വിവരങ്ങൾ
ഫോൺ0484 2241100
ഇമെയിൽglupskumbalanghi@gmail.com
കോഡുകൾ
സ്കൂൾ കോഡ്26333 (സമേതം)
യുഡൈസ് കോഡ്32080800201
വിക്കിഡാറ്റQ99507923
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
ഉപജില്ല മട്ടാഞ്ചേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംഎറണാകുളം
നിയമസഭാമണ്ഡലംകൊച്ചി
താലൂക്ക്കൊച്ചി
ബ്ലോക്ക് പഞ്ചായത്ത്പള്ളുരുത്തി
തദ്ദേശസ്വയംഭരണസ്ഥാപനംകുമ്പളങ്ങി പഞ്ചായത്ത്
വാർഡ്5
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ149
പെൺകുട്ടികൾ113
ആകെ വിദ്യാർത്ഥികൾ262
അദ്ധ്യാപകർ11
ഹയർസെക്കന്ററി
അദ്ധ്യാപകർ0
വൊക്കേഷണൽ ഹയർസെക്കന്ററി
അദ്ധ്യാപകർ0
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസേവ്യർ പി ജി
പി.ടി.എ. പ്രസിഡണ്ട്Jenson Urulothu
എം.പി.ടി.എ. പ്രസിഡണ്ട്Jenson Urulothu
അവസാനം തിരുത്തിയത്
22-02-2024DEV
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


എറണാകുളം ജില്ലയിലെ എറണാകുളം വിദ്യാഭ്യാസ ജില്ലയിൽ മട്ടാഞ്ചേരി ഉപജില്ലയിലെ കുമ്പളങ്ങിയിൽ ഉള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവൺമെൻറ് യു പി സ്കൂൾ കുമ്പളങ്ങി.

ചരിത്രം

കൊച്ചി നഗരത്തിന്റെ തെക്കേ അതിർത്തിയിലെ പെരുമ്പടപ്പിന് വളരെ അടുത്ത് കായലിനാൽ വേർപെട്ട് സ്ഥിതിചെയ്യുന്ന പ്രകൃതി സുന്ദരമായ ഗ്രാമമാണ് കുമ്പളങ്ങി. കൊച്ചി താലൂക്കിലെ ഏറ്റവും ജനസംഖ്യയുള്ള വില്ലേജ് ആണിത്. വേമ്പനാട്ടു കായലിന്റെ ശാഖയായ കുമ്പളങ്ങി കായലിന്റെ കുഞ്ഞോളങ്ങൾ മൂന്നു ഭാഗത്തും കുമ്പളങ്ങിയെ തഴുകുന്നു. എവിടെയും നിറഞ്ഞു നിൽക്കുന്ന തെങ്ങിൻതോപ്പുകളും പടിഞ്ഞാറു ഭാഗത്ത് പരന്നു കിടക്കുന്ന വിസ്തൃതമായ നെൽവയലുകളും അറബിക്കടലിന്റെ തീരം തഴുകിയെത്തുന്ന ഇളം കാറ്റും അലസമായി ചുറ്റിത്തിരിയുന്ന വിവിധ പക്ഷികളും അവയുടെ കൂജനവും എല്ലാംകൊണ്ടും ഈ നാട് വളരെ മനോഹരവും ആകർഷകവുമാണ്.

കൊച്ചി രാജാവിന്റെ ഭരണത്തിൻ കീഴിലുള്ള ദ്വീപായ കുമ്പളങ്ങി സമൂഹത്തിന്റെ പൊതുധാരയിൽ നിന്ന് ഒറ്റപ്പെട്ടു കിടക്കുന്ന ഒരു പ്രദേശമായിരുന്നു. സ്വാതന്ത്ര്യസമര കാലഘട്ടങ്ങളിൽ രാജ്യത്തിന്റെ എല്ലാഭാഗത്തും എന്നപോലെ കുമ്പളങ്ങിയിലും ദേശീയ പ്രസ്ഥാനത്തിന്റെ പ്രവർത്തനങ്ങൾ ശക്തിയാർജ്ജിച്ചു. കുമ്പളങ്ങിയിലെ സാമൂഹ്യപ്രതിബദ്ധതയുള്ള വിദ്യാസമ്പന്നരായ വ്യക്തികൾ ദേശീയ പ്രസ്ഥാനത്തിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിരുന്നു. വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം മനസ്സിലാക്കിയിരുന്ന ഇവർ കുമ്പളങ്ങി നിവാസികൾക്ക് വിദ്യാഭ്യാസം നടത്തുന്നതിന് 1906ൽ സെൻറ് പീറ്റേഴ്സ് ചാപ്പലിനോട് ചേർന്ന് സെൻറ് പീറ്റേഴ്സ് എൽ പി സ്കൂൾ സ്ഥാപിച്ചു. ഈ കാലഘട്ടത്തിൽ തന്നെ പെരുമ്പള്ളിയിലെ കുരിശടിയോടു ചേർന്ന് ഒരു ചെറിയ ഷെഡ്ഡിൽ പെൺപള്ളിക്കൂടം എന്ന പേരിൽ  ഒരു സ്കൂൾ സ്ഥാപിതമായി. ഈ സ്കൂൾ 1909 ൽ സർക്കാർ ഏറ്റെടുക്കുകയും പെരുമ്പള്ളി കുടുംബം നൽകിയ സ്ഥലത്ത് പുതിയ കെട്ടിടം നിർമ്മിച്ച് ഒരു എൽ പി സ്കൂൾ ആരംഭിക്കുകയും ചെയ്തു. അങ്ങനെ ഗവൺമെൻറ് യുപി സ്കൂൾ കുമ്പളങ്ങി കുമ്പളങ്ങിയിലെ ഏക സർക്കാർ വിദ്യാലയമായി മാറി. പിന്നീട് 1951 ഈ വിദ്യാലയം യുപി സ്കൂൾ ആയി അപ്ഗ്രേഡ് ചെയ്തു. നിരവധി പ്രമുഖ വ്യക്തികൾ ഈ വിദ്യാലയത്തിൽ ആദ്യാക്ഷരം കുറിച്ചു. കുമ്പളങ്ങിയിലെ സാധാരണക്കാരന്റെ മക്കൾക്ക് പഠിക്കുന്നതിനുള്ള അവസരമൊരുക്കിയത് ഈ സ്കൂൾ ആണ്. ഇന്ന് കുമ്പളങ്ങി ഗവൺമെൻറ് യുപിസ്കൂൾ എല്ലാവിധ ഹൈടെക് സംവിധാനങ്ങളുമുള്ള മികച്ച സർക്കാർ വിദ്യാലയമായി നിലകൊള്ളുന്നു.

ഭൗതികസൗകര്യങ്ങൾ

പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾ

ക്ലബ് പ്രവർത്തനങ്ങൾ

സയൻസ് ക്ലബ്

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

സ്കൂളിലെ മുൻ പ്രധാനാദ്ധ്യാപകർ
ക്രമനമ്പർ പേര് ചേർന്ന വർഷം വിരമിച്ച/സ്ഥലം മാറിപ്പോയ

വർഷം

ഫോട്ടോ
ബാവ കുഞ്ഞ് വി ബി 1989 ജൂലൈ 1990ജനുവരി
എൻ ഇന്ദിര 1990 ജൂൺ 1991 മാർച്ച്
ജോസഫൈൻ വി ജി 1991 ഓഗസ്റ്റ് 1994 മാർച്ച്
പി ജി ജോസഫ് ടൈറ്റസ് 1994 ഏപ്രിൽ 1998 മാർച്ച്
ലൂസിയാമ്മ ജോൺ 1998 ഏപ്രിൽ 1999 മാർച്ച്
മാഗി ആൻറണി കെ. 1999 മാർച്ച് 2004 ഏപ്രിൽ
എം ബി ശാരദ 2004 മെയ് 2006 മെയ്
എ സദാനന്ദൻ 2006 ജൂൺ 2007 മെയ്
എം സൈനബ ബീവി 2007 ജൂലൈ 2007 ഓഗസ്റ്റ്
എം പി വിശ്വനാഥൻ നായർ 2007 ഓഗസ്റ്റ് 2008 ഏപ്രിൽ
എൻ പി ശാലിനി 2008 ഏപ്രിൽ 2010 ഏപ്രിൽ
ഷക്കീല ബീവി പി ആർ 2010 മെയ് 2010 സെപ്റ്റംബർ
ബീന ടി കെ 2010 സെപ്റ്റംബർ 2012 ഓഗസ്റ്റ്
ജിനു സി വി 2013 ഏപ്രിൽ 2013 ഏപ്രിൽ
ട്രീസ ടെസ്സി ജോസഫ് 2013 ജൂൺ 2015 ജൂൺ
ശശികല എൻ എൻ 2015 ഓഗസ്റ്റ് 2017 മാർച്ച്
ഷെറിൻ ഏലിയാസ് ഒ ഇ 2017 ജൂലൈ 2017 ഒക്ടോബർ
അനിൽ കുമാർ എൻ എം 2017 ഒക്ടോബർ 2018 ജൂൺ
റൂബി പോൾ 2018 ജൂൺ 2018 ജൂൺ
ബേബി എ ആർ 2018 ജൂലൈ 2018 ഒക്ടോബർ
സുരേഷ് ടി ഗോപാലൻ 2018 ഒക്ടോബർ 2019 ജൂൺ
അനിൽ കുമാർ എൻ എം 2019 ജൂൺ 2019 ഡിസംബർ
സേവ്യർ പി ജി 2019 ഡിസംബർ

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ


  • ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
  • -- സ്ഥിതിചെയ്യുന്നു.


{{#multimaps:9.87383,76.28988|zoom=18}} -