സഹായം Reading Problems? Click here


വി. എൽ. പി. എസ്. കല്ലൂർ

Schoolwiki സംരംഭത്തിൽ നിന്ന്
(22214 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
വി. എൽ. പി. എസ്. കല്ലൂർ
2214-vlps.jpg
വിലാസം
വി.എൽ.പി.എസ് കല്ലൂർ.

കല്ലൂർ
,
680317
സ്ഥാപിതംജൂൺ - 1926
വിവരങ്ങൾ
ഫോൺ04802754447
ഇമെയിൽvlpschool.kallur@gmail.com
കോഡുകൾ
സ്കൂൾ കോഡ്22214 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല.തൃശ്ശൂർ
ഉപ ജില്ലചേർപ്പ്
സ്ക്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംaided
മാദ്ധ്യമംമലയാളം‌
സ്ഥിതിവിവരകണക്ക്
ആൺകുട്ടികളുടെ എണ്ണം78
പെൺകുട്ടികളുടെ എണ്ണം72
വിദ്യാർത്ഥികളുടെ എണ്ണം150
അദ്ധ്യാപകരുടെ എണ്ണം07
സ്ക്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻപി. രാജിക
പി.ടി.ഏ. പ്രസിഡണ്ട്കെ ദേവദാസ്
അവസാനം തിരുത്തിയത്
21-09-202022214


പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

തൃശ്ശൂർ ജില്ലയുടെ കിഴക്കുഭാഗത്ത് സ്ഥിതിചെയ്യുന്ന മനോഹരമായ ഒരു കാർഷിക ഗ്രാമമാണ് കല്ലൂർ.വിദേശ മിഷണറി ആയിരുന്ന അന്നത്തെ കൽദായ സുറിയാനി സഭയുടെ അഭിവന്ദ്യ മെത്രാപ്പോലീത്ത മാർ അഭിമലേക്ക് തിമോത്തിയോസ് ആണ് സ്കുൾ സ്ഥാപിച്ചത്.1926 ജൂൺ മാസത്തിലാണ് സ്കുൾ രൂപീകൃതമായത്.പാശ്ചാത്യ ഭാഷയിൽ 'മാതൃഭാഷ പഠിപ്പിക്കുന്ന 'എന്ന് അർത്ഥം വരുന്ന വെർണാകുലർ ലോവർ പ്രൈമറി സ്കുൾ എന്നാണ് വിദ്യാലയത്തിനു നാമകരണം ചെയ്തത്.

         ഏതാണ്ട് 1200ഓളം വിദ്യാർത്ഥികൾ പഠിച്ചിരുന്ന വർഷങ്ങൾ ഇവിടെ ഉണ്ടായിട്ടുണ്ട്.ഇരുപത് വർഷങ്ങൾക്കുശേഷം സ്കൂളിൻറെ ഭരണം നടത്തികൊണ്ടുപോകാൻ പ്രയാസം അനുഭവപ്പെട്ടപ്പോൾ മാനേജ്മെന്റ് ഈ സ്ഥാപനം അന്ന് നിലവിലുള്ള സ്റ്റാഫ്‌നെ ഏൽപ്പിക്കുകയാണ് ഉണ്ടായത്.അളഗപ്പനഗർ പഞ്ചായത്ത് അതിർത്തിയിലുള്ള സുറായി പള്ളി അങ്കണത്തിലാണ് സ്കുൾ അന്ന് നടത്തിവന്നിരുന്നത്.പിന്നീട്‌ ഈ സ്ഥാപനം അഭിവൃദ്ധി പ്രാപിച്ചപ്പോൾ സ്ഥലപരിമിതി മൂലം കല്ലുരിൽ ഒരു ബ്രാഞ്ച് ആരംഭിക്കുകയും.പിന്നീട്‌ കല്ലുരിൽ മെയിൻ സ്കുളും,ആമ്പല്ലൂരിൽ ബ്രാഞ്ച്സ്കുളും ആയി തിരിച്ചു.ഇപ്പോൾ കല്ലുരിൽ മാത്രമായി വിദ്യാലയം ഒതുങ്ങിയിരിക്കുകയാണ്.8 ഡിവിഷനുകളും 7 അധ്യാപകരും മാത്രമാണ് ഇപ്പോൾ ഇവിടെയുള്ളത്.
                                കലാകായികം,ബുൾബുൾ,കമ്പ്യൂട്ടർപരിശീലനം,സ്പോക്കൺ ഇംഗ്ലീഷ് എന്നിങ്ങനെ എല്ലാ മേഖലകളിലും ഈ വിദ്യാലയത്തിൽ പരിശീലനം നൽകിവരുന്നുണ്ട്.ഞങ്ങളുടെ പ്രധാന അദ്ധ്യാപിക ശ്രീമതി: രാജിക ടീച്ചറുടെ നേതൃത്വത്തിൽ ഇപ്പോൾ സ്കൂൾ പുരോഗതിയിലേക്ക് മുന്നേറുകയാണ്.നമ്മുടെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തുവാനുള്ള ശ്രമങ്ങൾ ഇപ്പോൾ നടന്നുവരുന്നു.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

ശ്രീ: എസ്. കൃഷ്ണയ്യർ ശ്രീ: ടി.ഡി. പോൾ ശ്രീമതി: എ. കുഞ്ചിയമ്മ ശ്രീ: ഒ.ടി. അന്തപ്പൻ ശ്രീമതി: കെ. പത്മാവതി അമ്മ ശ്രീ: ഇ. നാരായണൻ മേനോൻ ശ്രീ: എം. എൽ.ദേവസ്സികുട്ടി ശ്രീമതി: പി. വി. മാധവിക്കുട്ടി ശ്രീമതി: ടി.വി. സതി വാരസ്യാർ ശ്രീമതി: ഇന്ദിര ഇളയന്ന ശ്രീമതി: ടി. സുഭദ്ര ശ്രീ: കെ. ചന്ദ്രൻ ശ്രീമതി: ഇ.എം സാവിത്രി ശ്രീമതി: പി. രാജിക

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

പി: പുരുഷോത്തമൻ ഇളയത് ഡോ: ഇ.കെ രംഗനാഥൻ ഡോ: അച്ചുതൻകുട്ടി ഡോ: കൃഷ്ണൻ നമ്പൂതിരി അവണൂർ ഡോ: സ്റ്റാൻലി വട്ടക്കുഴി അഡ്വ: ഷാജു നമ്പാടൻ അഡ്വ: സന്തോഷ് അടിയാട്ടിപറമ്പിൽ അഡ്വ: മനോജ്‌ മുളങ്ങാടൻ ഫാദർ: ബാസ്റ്റിൻ റാഫേൽ ഫാദർ: റോണി പാറക്ക ഫാദർ: സാവിയോ തലയോനിക്കര സിസ്റ്റർ: സോണിയ സിസ്റ്റർ: സൗമ്യ

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

Loading map...


"https://schoolwiki.in/index.php?title=വി._എൽ._പി._എസ്._കല്ലൂർ&oldid=973672" എന്ന താളിൽനിന്ന് ശേഖരിച്ചത്