വി. എൽ. പി. എസ്. കല്ലൂർ/Say No To Drugs Campaign
ലഹരി വിമുക്ത വിദ്യാലയം
വി.എൽ.പി.എസ് കല്ലൂർ
ലഹരിവിമുക്ത ക്യാമ്പയിൻ്റെ ഭാഗമായി ഒക്ടോബർ 6 വ്യാഴാഴ്ച രണ്ട് മണിക്ക് വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമായി ക്ലാസ് നടത്തി. തൃക്കൂർ പ്രാഥമികാരോഗ്യകേന്ദ്രംഹെൽത്ത് ഇൻസ്പെക്ടർ ആയ ശ്രീ. ഹരീഷ് ആണ് ബോധവത്ക്കരണ ക്ലാസ്സ് ഉദ്ഘാടനം ചെയ്തത്. പ്രധാനാധ്യാപികശ്രീമതി. രാജിക ടീച്ചർ സ്വാഗതം പറഞ്ഞ യോഗത്തിന് പി.ടി.എ പ്രസിഡണ്ട് ശ്രീ.പ്രീബനൻ ചൂണ്ടേല പറമ്പിൽ അധ്യക്ഷനായി. ലഹരിക്കെതിരെ നല്ലൊരു ബോധവത്ക്കരണം തന്നെ ശ്രീ. ഹരീഷ് സർ നടത്തി.തുടർന്ന് എൽ.പി വിഭാഗം മൊഡ്യൂൾ അനുസരിച്ച് പ്രണവ് മാസ്റ്റർ രക്ഷിതാക്കൾക്ക് ക്ലാസ്സെടുത്തു.ആരോഗ്യ ശീലങ്ങളുമായി ബന്ധപ്പെട്ട ഒരു നാടൻ പാട്ടിലൂടെ ആരംഭിച്ച ക്ലാസ്സ് രക്ഷിതാക്കൾക്കും വിദ്യാർത്ഥികൾക്കും താല്പര്യപ്രദമായി.കൂടാതെ ശുചിതം, കൃത്യനിഷ്ഠ, സഹജീവി സ്നേഹം, ആരോഗ്യ പരിപാലനംഎന്നിങ്ങനെ രക്ഷിതാക്കളെ ഗ്രൂപ്പുകളാക്കി തിരിച്ചു.
ഓരോ ഗ്രൂപ്പും തങ്ങളുടെ ഗ്രൂപ്പിനെക്കുറിച്ച് രണ്ടു വാക്ക് സംസാരിച്ചു. തുടർന്ന് ഇല്ലിമലക്കാട്ടിലെ കൂട്ടുകാർ എന്ന കഥഗ്രൂപ്പുതലത്തിൽ വായിച്ചവതരിപ്പിച്ചു.ഓരോ ഗ്രൂപ്പും കഥയ്ക്കനുസരിച്ച് അവതരണങ്ങളും നടത്തി.റോൾ പ്ലെ, ന്യൂസ് റീഡിങ്ങ് ,അവാർഡ് നൈറ്റ് രീതിയിലുള്ള അവതരണങ്ങൾ മികച്ച വയായി.ശേഷം കുട്ടികൾക്ക് വേണ്ട നല്ല ശീലങ്ങളും ഒഴിവാക്കേണ്ട ശീലങ്ങളും രക്ഷിതാക്കൾ തന്നെ ചാർട്ടിൽ പട്ടിക പ്പെടുത്തി.യോദ്ധാവ് വീഡിയോ പ്രദർശനവും നടത്തി.യോഗം പിരിഞ്ഞു.
എല്ലാ അധ്യാപകരും യോദ്ധാക്കളായി ക്ലാസ് തലത്തിൽ കുട്ടികൾക്ക് തുടർ പരിശീലനം നൽകി .ഒക്ടോബർ ആറാം തിയതി മുതൽ നവംബർ ഒന്നാം തിയതി വരെ വിദ്യാലയത്തിൽ നടന്ന പ്രവർത്തനങ്ങൾ
6-10-2022,14-10-2022ലഹരി വിരുദ്ധ പ്രതിജ്ഞ
18-10-2022പോസ്റ്റർ നിർമാണം
21-10-2022"ലഹരിക്കെതിരെ "റാലി
24-10-2022 വൈകുന്നേരം 6.30 ന് "സ്നേഹജ്വാല "
26-10-2022 വിദ്യാരംഗം കലാ സാഹിത്യവേദി പ്രസംഗമത്സരം ക്ലാസ് തലം
28-10-2022വിദ്യാരംഗം കലാ സാഹിത്യവേദി പ്രസംഗമത്സരം ക്ലാസ് തല വിജയികൾ സഹപാഠികളുമായി സംവദിക്കുന്നു
01-11-2022 ഫ്ലാഷ് മോബ്
01-11-2022ലഹരി വിരുദ്ധ കയ്യൊപ്പ് ചാർത്തൽ
01-11-2022 ലഹരിമുക്ത കേരള ദീപം
01-11-2022 കുട്ടി ചങ്ങല