സഹായം Reading Problems? Click here


സെറാഫിക് കോൺവന്റ് ജി എച്ച് എസ് പെരിങ്ങോട്ടുകര

Schoolwiki സംരംഭത്തിൽ നിന്ന്
(22025 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search


സെറാഫിക് കോൺവന്റ് ജി എച്ച് എസ് പെരിങ്ങോട്ടുകര
Seraphicperingottukara.jpg
വിലാസം
വടക്കുമുറി പി.ഒ,
തൃശൂർ

പെരിങ്ങോട്ടുകര
,
680570
സ്ഥാപിതം14 - 06 - 1948
വിവരങ്ങൾ
ഫോൺ04872271869
ഇമെയിൽseraphicperingottukara@yahoo.co.in
കോഡുകൾ
സ്കൂൾ കോഡ്22025 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശൂർ
വിദ്യാഭ്യാസ ജില്ലതൃശൂർ
ഉപ ജില്ലചേർപ്പ്‌
സ്ക്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി വിഭാഗം
മാദ്ധ്യമംമലയാളം‌ ,ഇംഗ്ലീ​ഷ്
സ്ഥിതിവിവരകണക്ക്
വിദ്യാർത്ഥികളുടെ എണ്ണം1170
അദ്ധ്യാപകരുടെ എണ്ണം48
സ്ക്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസി. ലൂസി ജോസ്
പി.ടി.ഏ. പ്രസിഡണ്ട്സജീവൻ
അവസാനം തിരുത്തിയത്
08-10-2020Adithyak1997


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക് സഹായം
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം
അക്ഷരവൃക്ഷം സഹായം


പെരിങ്ങോട്ടുകര ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ്സെറാഫിക്ക് കോൺവെന്റ് സ്ക്കൂള് . ഫ്രാന്സിസ്കന് ക്ലാരിസ്ററ് സഭയുടെ തൃശൂര് അസ്സീസി പ്രോവിന്സിന്റെ കീഴില് പ്രവര്ത്തിക്കുന്ന വിദ്യാലയമാണിത്. 1948-ൽ സ്ഥാപിച്ച ഈ വിദ്യാലയം ഈ പരിസരത്തെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

11948 ജൂണ് 14 നായിരുന്നു ഈ വിദ്യാലയത്തിന്റെ സ്ഥാപനദിനം. ഇതിന്റെ വളര്ച്ച, വികാസം എന്നിവയിലേക്ക് കടന്ന് നോക്കാം. പെരിങ്ങോട്ടുകര പള്ളിയിലെ അന്നത്തെ വികാരിയായിരുന്ന ബഹുമാനപ്പെട്ട ഔസേപ്പച്ചനും ഇന്നാട്ടിലെ പ്രമുഖ വ്യക്തിയായ ശ്രീമാന് തട്ടില് നടക്കലാന് ഔസേപ്പ് അവര്കളും തൃശുര് രൂപതയുടെ മെത്രാനായിരുന്ന റൈററ് റവ. ഡോ. ജോര്ജ്ജ് ആലപ്പാട്ടിന്റെ അനുമതിയോടെ തൃശൂര് ക്ലാരസഭയുടെ അന്നത്തെ മദര് ജനറലായിരുന്ന ബ.ബര്ണ്ണര്ദീത്തമ്മയെ സമീപിച്ച് ഒരു വിദ്യാലയത്തിനായി അഭ്യര്ത്ഥിച്ചു. ശ്രീമാന് തട്ടില് നടക്കലാന് ഔസേപ്പ് അവര് തുച്‍ഛമായ പ്രതിഫലത്തിന് സംഭാവനയായി നല്കിയ സ്ഥലത്ത് അന്നത്തെ ഡി.ഡി പോളുട്ടി വര്ഗ്ഗീസിന്റെ അനുവാദത്തോടെ 1948 ജൂണ് പതിനാലിനായിരുന്നു ഈവിദ്യാലയത്തിന്റെ പ്രവര്ത്തനം ആരംഭിച്ചത്.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയില് വിദ്യാലയം സ്ഥിതി ചെയ്യുന്നു. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 30 ക്ലാസ് മുറികള് ഉണ്ട് അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.സയന്സ് ലാബ്, പൊതുവായ ഹാള് എന്നിവയും ഉണ്ട് ഹൈസ്കൂളിനും അപ്പർ പ്രൈമറി വിഭാഗത്തിനുംവെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപതോളം കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ഉണ്ട്.എല്.സി.ഡി പ്രൊജക്ററര് ഉപയോഗിച്ച് ക്ലാസ്സുകള് നടത്താനുള്ള സൗകര്യമുണ്ട്

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

ഫ്രാൻസിസ്കൻ ക്സാരിസിസ്ററ് സഭയുടെ ഭാഗമായ തൃശൂര് അസ്സീസി പ്രോവിന്സ് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നു. നിലവിൽ 46 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. സിസ്ററര് ഫിതേലിയ കോർപ്പറേറ്റ് മാനേജറായി പ്രവർത്തിക്കുന്നു. അഞ്ചു മുതല് പത്തു വരെ ഒരു വിഭാഗമായി പ്രവര്ത്തിക്കുന്നു.സിസ്ററര് ലൂസി ജോസ് ഹെഡ്‍മിസ്ട്രസ്സ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1
1
1
1
1948-1975 സി. ആന്സല
1975 - 81 സി. റെമീജിയ
1981 - 88 സി.ആബേല്
1988 - 90 സി.എമിലി
1990-93 സി.ക്ലോഡിയസ്
1993-96 സി.റൊഗാത്ത
1996- 02 സി. ഗ്രെയ്സി ചിറമ്മൽ
2002- 08 സി.റാണി കുര്യന്
2008----- സി.ലുസി ജോസ്

വഴികാട്ടി

  • NH 213 ന് തൊട്ട് മലപ്പുറം നഗരത്തിൽ നിന്നും 3 കി.മി. അകലത്തായി കോഴിക്കോട് റോഡിൽ സ്ഥിതിചെയ്യുന്നു.
  • കോഴിക്കോട് എയർപോർട്ടിൽ നിന്ന് 20 കി.മി. അകലം

Loading map...