ഡി.എം.എസ്.ബി.എസ്. കാക്കയൂർ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഡി.എം.എസ്.ബി.എസ്. കാക്കയൂർ | |
---|---|
വിലാസം | |
കാക്കയൂർ കാക്കയൂർ പി ഓ , പാലക്കാട് 678512 , കാക്കയൂർ പി.ഒ. , 678512 , പാലക്കാട് ജില്ല | |
സ്ഥാപിതം | 1895 |
വിവരങ്ങൾ | |
ഫോൺ | 04923251131 |
ഇമെയിൽ | dmsbskakkayur@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 21549 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | പാലക്കാട് |
ഉപജില്ല | കൊല്ലങ്കോട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലത്തൂർ |
നിയമസഭാമണ്ഡലം | നെന്മാറ |
താലൂക്ക് | ചിറ്റൂർ |
ബ്ലോക്ക് പഞ്ചായത്ത് | കൊല്ലങ്കോട് |
തദ്ദേശസ്വയംഭരണസ്ഥാപനം | കൊടുവായൂർ പഞ്ചായത്ത് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | അപ്പർ പ്രൈമറി തലം |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 378 |
പെൺകുട്ടികൾ | 306 |
ആകെ വിദ്യാർത്ഥികൾ | 684 |
അദ്ധ്യാപകർ | 25 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | കെ ജി അനിൽ കുമാർ |
പി.ടി.എ. പ്രസിഡണ്ട് | പരമേശ്വരൻ |
എം.പി.ടി.എ. പ്രസിഡണ്ട് | രാധിക |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
പാലക്കാട് ജില്ലയിലെ കൊടുവായൂർ പഞ്ചായത്തിലെ കാക്കയൂർ ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന 127 വർഷത്തെ വിദ്യാഭ്യാസ പാരമ്പര്യമുള്ള വിദ്യാലയം. 1895-ൽ സ്ഥാപിതമായി. 61 വിദ്യാർത്ഥികളും 3 അധ്യാപകരുമായി ആരംഭിച്ച വിദ്യാലയം ഇന്ന് 684 വിദ്യാർത്ഥികളും 25 അധ്യാപകരും അടങ്ങുന്ന ഒരു വലിയ വിദ്യാഭ്യാസ സ്ഥാപനമായി പ്രവർത്തിച്ചു വരുന്നു.
1895-ൽ പള്ളിയിൽ ചാത്തുക്കുട്ടി മേനോൻ പള്ളിയിൽ തറവാട്ടിലെ 'കലവറ'യിൽ ആരംഭിച്ച പള്ളിക്കൂടം, കൊടുവായൂർ കേരളപുരം രാമനാഥയ്യർ മാനേജർ സ്ഥാനം വഹിച്ച് നടത്തി വന്നു. പിന്നീട് മുരിങ്ങമല പൊന്നത്ത് കൃഷ്ണൻ നായർ മാനേജർ സ്ഥാനം വഹിച്ചു. 1900-ൽ വിദ്യാലയത്തിന് ഗവണ്മെന്റ് അംഗീകാരം ലഭിച്ചു. 1934-ൽ അഞ്ചാം തരം ആരംഭിച്ചതോടെ എരേക്കത്ത് അപ്പുക്കുട്ടി മേനോൻ പണി ചെയ്തു കൊടുത്ത കെട്ടിടത്തിലേക്ക് വിദ്യാലയം പ്രവർത്തനം ആരംഭിച്ചു. 1954-ൽ ഒരു ഹയർ എലിമെന്ററി സ്‌കൂളായി ഉയർത്തപ്പെടുകയും 1956-ൽ അടിസ്ഥാന വിദ്യാലയമാക്കി ഗവൺമെന്റ് ഉത്തരവ് ലഭിക്കുകയും ചെയ്തു. വിദ്യാലയത്തിലെ അധ്യാപകനായിരുന്ന പള്ളിയിൽ ഭാസ്‌ക്കര മേനോൻ മാനേജ്‍മെന്റ് എറ്റെടുക്കുകയും വിദ്യാലയത്തിൽ സ്‌കൗട്ട് പ്രസ്ഥാനം ആരംഭിക്കുകയും ചെയ്‌തു. 1964-ൽ വിദ്യാലയത്തിന്റെ പേര് ദേവകി മെമ്മോറിയൽ സീനിയർ ബേസിക് സ്‌ക്കൂൾ എന്നാക്കി മാറ്റുകയും ചെയ്തു.
127 വർഷങ്ങൾക്കു മുമ്പ് കുടിപള്ളിക്കൂടമായി സ്ഥാപിതമായ വിദ്യാലയം ഇന്ന് ദേവകി ഹാൾ, നാരായണീ ഹാൾ, ഗോവിന്ദൻമാസ്റ്റർ ഹാൾ, ഭാസ്‌ക്കര മേനോൻ മെമ്മോറിയൽ ഹൈ-ടെക്ക് ബ്ലോക്ക് എന്നിങ്ങനെ വിശാലമായ 4 കെട്ടിടങ്ങളിലായി പ്രവർത്തിച്ചു വരുന്നു.
ഭൗതികസൗകര്യങ്ങൾ
- ദേവകി ഹാൾ, ഗോവിന്ദൻ മാസ്റ്റർ ഹാൾ, നാരായണീ ഹാൾ, ഭാസ്കര മേനോൻ മെമ്മോറിയൽ ഹൈ ടെക് ബ്ലോക് എന്നിങ്ങനെ 4 കെട്ടിടങ്ങളിലായി പ്രവർത്തിക്കുന്ന വിദ്യാലയം.
- സ്മാർട്ട് ക്ലാസ് റൂമുകൾ
- ഡിജിറ്റൽ കമ്പ്യൂട്ടർ ലാബ് (25 കമ്പ്യൂട്ടറുകൾ 3 ലാപ്ടോപ്)
- ഡിജിറ്റൽ സയൻസ് ലാബ്
- ഡിജിറ്റൽ ക്ലാസ് മുറികൾ
- ഇന്ററാക്ടീവ് ബോർഡ് സൗകര്യം
- വൈദ്യുതീകരിച്ച ക്ലാസ് മുറികൾ
- വിപുലമായ ലൈബ്രറി, അയ്യായിരത്തിൽപ്പരം പുസ്തകങ്ങൾ
- വിശാലമായ കളിസ്ഥലം
- സ്പോർട്സ് റൂം
- ചിൽഡ്രൻസ് പാർക്ക്
- കുടിവെള്ള സൗകര്യം - കിണർ, കുഴൽ കിണർ
- വാട്ടർ പ്യൂരിഫയർ
- നീന്തൽക്കുളം നിർമ്മിക്കുന്നതിനായി 60 സെൻറ് സ്ഥലം
- വിദ്യാർഥികളുടെ സുരക്ഷയ്ക്കായി സിസിടിവി നിരീക്ഷണ വലയം
- ഉച്ചഭക്ഷണശാല
- ശൗചാലയങ്ങൾ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും
- സ്കൂൾ ബസുകൾ മൂന്നെണ്ണം
- ഒന്നു മുതൽ ഏഴ് വരെ ഇംഗ്ലീഷ്, മലയാളം മീഡിയം ക്ലാസുകൾ
- പ്രീ പ്രൈമറി ക്ലാസുകൾ എൽകെജി യുകെജി
- 822 കുട്ടികൾ 30 ടീച്ചർമാർ
- സോഷ്യൽ സയൻസ്, ബേസിക് സയൻസ് മാത്ത്സ് ലാബുകൾ
- ഗണിത ലൈബ്രറി
- പച്ചക്കറി തോട്ടം
- പൂന്തോട്ടം
- പുൽത്തകിടി
- പ്ലാസ്റ്റിക് വിമുക്ത വിദ്യാലയം
- ഫസ്റ്റ് എയ്ഡ് യൂണിറ്റ്
പാഠ്യപ്രവർത്തനങ്ങൾ
- കലാലയവാണി - 3 റേഡിയോ നിലയങ്ങൾ
- സ്കൂൾ ഗ്രാമസഭകൾ
- മാസ്സ് ഡ്രിൽ
- അതിഥിയെ അറിയാൻ പദ്ധതി
- പ്രതിഭകളെ അറിയാൻ (വിവിധ മേഖലയിൽ പ്രശസ്തനായ വരെ പരിചയപ്പെടൽ)
- ഓരോ ക്ലാസ്സ് റൂമിലും- വായനാമൂലകൾ
- പത്രവാർത്ത വായന -ഇംഗ്ലീഷ് ,മലയാളം
- ബാലസഭകൾ
- പ്രതിഭാ നിർണ്ണയ ശില്പശാലകൾ
- ഗണിത ക്യാമ്പുകൾ
- പഠനയാത്രകൾ, ഫീൽഡ് ട്രിപ്പ്
- പഠനത്തിൽ മികച്ചവർക്ക് വിവിധതരം എൻഡോവ്മെൻ്‌കൾ
- പഠനോപകരണ നിർമ്മാണ - പ്രദർശന ശില്പശാലകൾ
- പൊതുവിജ്ഞാന പരിശീലനം
- ദിനാചാരണങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- ടാലൻറ് ലാബുമായി ബന്ധപ്പെട്ട് ചെണ്ടമേളം നൃത്തം ചിത്രരചന മ്യൂസിക് പരിശീലനം
- പെൺകുട്ടികൾക്ക് സൈക്കിളിംഗ് പരിശീലനം
- യോഗ പരിശീലനം
- നീന്തൽ പരിശീലനം
- സ്കൗട്ട് & ഗൈയ്ഡ്
- കായിക പരിശീലനം
- അബാക്കസ് പരിശീലനം
- കൃഷി-പരിചയപ്പെടാൻ - പഠനം പാടത്തേക്ക് പദ്ധതി
- ഗൃഹസന്ദർശനം
- തണൽ പദ്ധതി
- കൈത്താങ്ങ് പദ്ധതി
- വർക്ക് എക്സ്പീരിയൻസ് പരിശീലനം
- അമ്മ വായന
- സൗജന്യ യൂണിഫോം വിതരണം (പ്രീപ്രൈമറി, അംഗനവാടികൾ)
- കലാ-കായിക മേളകൾ
- ശാസ്ത്ര, സാമൂഹിക ശാസ്ത്ര, ഗണിതശാസ്ത്ര മേളകൾ
- ഭക്ഷ്യമേള
- സ്മാർട്ട് ഫോൺ വിതരണം - 67 എണ്ണം
- മാതൃദിനം- ഒക്ടോബർ -8 -ഭക്ഷ്യധാന്യ കിറ്റ് വിതരണം .
മാനേജ്മെന്റ്
1895-ൽ പള്ളിയിൽ ചാത്തുക്കുട്ടി മേനോൻ പള്ളിയിൽ തറവാട്ടിലെ 'കലവറ'യിൽ ആരംഭിച്ച പള്ളിക്കൂടം, കൊടുവായൂർ കേരളപുരം രാമനാഥയ്യർ മാനേജർ സ്ഥാനം വഹിച്ച് നടത്തി വന്നു. പിന്നീട് മുരിങ്ങമല പൊന്നത്ത് കൃഷ്ണൻ നായർ മാനേജർ സ്ഥാനം വഹിച്ചു. തുടർന്ന് വിദ്യാലയത്തിലെ അധ്യാപകനായിരുന്ന പള്ളിയിൽ ഭാസ്‌ക്കര മേനോൻ മാനേജ്‍മെന്റ് എറ്റെടുത്തു. 1997ൽ അദ്ദേഹത്തിന്റെ മകൻ കൂടിയായ ടി കെ ഗോപിനാഥൻ മാനേജ്‍മെന്റ് ഏറ്റെടുക്കുകയും ഇപ്പോൾ വിദ്യാലയത്തിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി വരികയും ചെയ്യുന്നു.
മുൻ സാരഥികൾ
ക്രമ നമ്പർ | മുൻ പ്രധാനാദ്ധ്യാപകർ | വർഷം |
1 | കെ പി പ്രേമലത | 2004-2014 |
2 | വി വാസുദേവൻ | 1992-2004 |
3 | പി ഹരിദാസൻ | 1988-1992 |
4 | സി ജനാർദ്ദനൻ നായർ | 1980-1988 |
5 | കെ പി ഭാസ്കര മേനോൻ | 1957-1980 |
6 | ടി നാരായണൻ നായർ | 1954-1957 |
7 | കെ പി ഗോവിന്ദൻ നായർ | 1951-1954 |
8 | എം പി കൃഷ്ണൻ നായർ | 1912-1951 |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- പള്ളിയിൽ ഭാസ്‌ക്കര മേനോൻ : സംസ്ഥാന അധ്യാപക അവാർഡ് ജേതാവ്
- അപ്പുക്കുട്ടൻ മാരാർ : പ്രസിദ്ധ താള വാദ്യ കലാകാരൻ
- എം. ഉഷ : ദേശീയ - സംസ്ഥാന നീന്തൽ മെഡൽ ജേതാവ്
ഫോട്ടോ ഗാലറി
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 21549
- 1895ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ അപ്പർ പ്രൈമറി തലം ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ചേർക്കാത്ത വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ