കാണിക്കമാതാ സി.ഇ.എം.ജി.എച്ച്.എസ്സ്.എസ്സ്. പാലക്കാട്

Schoolwiki സംരംഭത്തിൽ നിന്ന്
(21061 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
കാണിക്കമാതാ സി.ഇ.എം.ജി.എച്ച്.എസ്സ്.എസ്സ്. പാലക്കാട്
കാണിക്കമാത കോൺവെന്റ്
വിലാസം
പാലക്കാട്

കാണിക്കമാത കോൺവെന്റ്

പള്ളിപ്പുറം പി ഒ

പാലക്കാട് ,678006
,
പള്ളിപ്പുറം പി.ഒ.
,
678006
,
പാലക്കാട് ജില്ല
സ്ഥാപിതം1 - ജൂൺ - 1960
വിവരങ്ങൾ
ഫോൺ0491-2542346
ഇമെയിൽkanikkamatha@yahoo.co.in
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്21061 (സമേതം)
എച്ച് എസ് എസ് കോഡ്9056
യുഡൈസ് കോഡ്32060900744
വിക്കിഡാറ്റQ64689688
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
ഉപജില്ല പാലക്കാട്
ഭരണസംവിധാനം
നിയമസഭാമണ്ഡലംപാലക്കാട്
താലൂക്ക്പാലക്കാട്
ബ്ലോക്ക് പഞ്ചായത്ത്പാലക്കാട്
വാർഡ്47
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംഅൺ എയ്ഡഡ്
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
മാദ്ധ്യമംഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
പെൺകുട്ടികൾ2306
അദ്ധ്യാപകർ55
ഹയർസെക്കന്ററി
പെൺകുട്ടികൾ230
അദ്ധ്യാപകർ11
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽസിസ്റ്റർ ടെറസിറ്റ
പി.ടി.എ. പ്രസിഡണ്ട്സി എ അരുൺ കുമാർ എ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.

ചരിത്രം

കേരളത്തിന്റെ നെല്ലറയായ പാലക്കാട് ജില്ലയിലാണ് കാണിക്കമാത കോൺവെന്റ് ഇംഗ്ലീഷ് മീഡിയം ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ സ്ഥിതി ചെയ്യുന്നത്. ഇത് സർക്കാർ അംഗീകൃത അൺ എയ്ഡഡ് വിദ്യാലയമാണ്.കൂടുതൽ അറിയാൻ

ഭൗതികസൗകര്യങ്ങൾ

പാലക്കാട് നഗരത്തിന്റെ ഹൃദയഭാഗത്ത് പള്ളിപ്പുറം ഗ്രാമത്തിന്റെ ഹരിതാഭയിൽ സ്ഥിതിചെയ്യുന്ന കാണിക്കമാതാ കോൺവെന്റ് പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾക്ക് സജ്ജമായ ഭൗതികസൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. ഇവിടെ കെജി,എൽപി,യുപി,ഹൈസ്കൂൾ, ഹയർസെക്കൻഡറി വിഭാഗങ്ങൾ പ്രത്യേക കെട്ടിടങ്ങളിൽ പ്രവർത്തിച്ചുവരുന്നു. സൗന്ദര്യാത്മകമായി രൂപകൽപ്പന ചെയ്ത വിദ്യാലയത്തിന്റെ നടുമുറ്റവും മനോഹരമായ പൂന്തോട്ടവും പക്ഷിവളർത്തൽ കൂടും അക്വേറിയവും ഔഷധസസ്യ തോട്ടവും കുട്ടികൾക്കുള്ള വിഷയ കേന്ദ്രീകൃതമായ പാർക്കും വിദ്യാലയത്തെ ആകർഷണീയമാക്കുന്നു.കൂടുതൽ അറിയാൻ


പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ : സേവനമനുഷ്ഠിച്ച പ്രധാന അധ്യാപിക മാരുടെയും പ്രിൻസിപ്പാൾ മാരുടെയും അശ്രാന്തപരിശ്രമം വിദ്യാലയത്തിലെ ഇന്നത്തെ നേട്ടങ്ങൾക്കു പിന്നിൽ ഉണ്ട്.

പേര്
സിസ്റ്റർ പെർപെച്ചുവ
സിസ്റ്റർ മരിയെല്ല
സിസ്റ്റർ പെർഫെക്‌ട
സിസ്റ്റർ മിത്രിയ
സിസ്റ്റർ പാട്രിക്
സിസ്റ്റർ ശാലിനി
സിസ്റ്റർ സിറിൻ
സിസ്റ്റർ ഇൻകാർനെറ്റ 
സിസ്റ്റർ വീറ്റസ്
സിസ്റ്റർ യൂഷ്മ
സിസ്റ്റർ ഐറിൻ കുരുവിള
സിസ്റ്റർ സിജി
സിസ്റ്റർ തെരേസ

എന്നിവർ വിദ്യാലയത്തെ ഇന്നത്തെ നിലയിലേക്ക് പടുത്തുയർത്തിയ ശില്പികൾ ആണ്.

നേട്ടങ്ങൾ

പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ മികവു പുലർത്തുന്ന വിദ്യാർത്ഥികളാൽ സമ്പന്നമാണ് കാണിക്കമാത. വർഷങ്ങളായി എസ്.എസ്.എൽ.സി പരീക്ഷയിൽ 100% വിജയവും ഫുൾ A+ കളും നേടിയിട്ടുണ്ട്. 2005 മുതൽ പത്താം തരത്തിൽ ഒന്ന്,രണ്ട്,മൂന്ന് റാങ്കുകൾ കിട്ടിയിട്ടുണ്ട്. നാഷണൽ സയൻസ് കോൺഗ്രസ്സിന്റെ യുവ ശാസ്ത്ര പ്രതിഭ പുരസ്കാരവും, സംസ്ഥാന തലത്തിൽ ബെസ്റ്റ് ജൂനിയർ സിറ്റിസൺ അവാർഡും ലഭിച്ചിട്ടുണ്ട്. ഹിന്ദി സുഗമ പരീക്ഷയിൽ റാങ്കും, സയൻസ്, ഗണിതം സോഷ്യൽ സയൻസ്, പ്രവർത്തിപരിചയം, ഐടി മേളകളിൽ അവാർഡും ലഭിച്ചിട്ടുണ്ട്.കൂടുതൽ അറിയാൻ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. സമൂഹത്തിലെ ഉന്നത മേഖലകളിലേക്ക് വിശിഷ്ട വ്യക്തിത്വങ്ങളെ സംഭാവന ചെയ്യുന്നതിന് കാണിക്കമാതക്കു കഴിഞ്ഞിട്ടുണ്ട്. ഐ.എ.എസ്, സയന്റിസ്റ്റ്, ഡോക്ടർസ്, ജേർണലിസ്റ്റ്, ടീച്ചേഴ്സ്, ഡിഫെൻസ്,ആർട്ടിസ്റ്റ്,ആക്‌ടറെസ്സ്,നേഴ്സ്, ലോയേഴ്‌സ്, സി.എ എന്നിങ്ങനെ പല മേഖലകളിലും കാണിക്കമാതയിലെ പൂർവ്വവിദ്യാർത്ഥികൾ സേവനമനുഷ്ഠിക്കുന്നു.
പേര് പദവി
അഞ്ജു കെ എസ് സബ്‌ കളക്ടർ
ഡോ. റീത്ത ചീഫ് സൂപ്രണ്ട് (പാലക്കാട് ജില്ലാ ആശുപത്രി )
ശ്രീ . വെങ്കിട്ടരാമൻ വൈസ് ഗവർണ്ണർ (റിസേർവ് ബാങ്ക് ഓഫ് ഇന്ത്യ )
ഡോ. ലിത ഹരി സീനിയർ സയന്റിസ്റ് (യു .എസ് .എ )
ശാന്ത രാജേന്ദ്രൻ ന്യൂസ് എഡിറ്റർ 
അനുപമ ജി സീനിയർ ജഡ്ജ് (സൂപ്രീം കോടതി )
ഡോ. കാർത്തിയായനികുട്ടി പി കെ മനഃശാസ്ത്രജ്ഞ (എയിംസ് ,ബാംഗ്ലൂർ )
ശുഭവ് ചെസ്സ് പ്ലെയർ ,സീനിയർ ലെക്ചർ (വേദിക് മാത്തമാറ്റിക്സ് )
മോനിഷ നടി

വഴികാട്ടി

Map
  • മാർഗ്ഗം -1 പാലക്കാട് ടൗണിൽനിന്നും 3 കിലോമീറ്റർ ഷൊർണൂർ റോഡിലൂടെ മേഴ്‌സി ജംഗ്ഷനിൽ എത്തി, 500 മീറ്റർ കോട്ടായി റോഡ്‌ വഴിയിൽ സഞ്ചരിച്ചാൽ സ്കൂളിലെത്താം
  • മാർഗ്ഗം 2 ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും 5 കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം
  • മാർഗ്ഗം 3 പാലക്കാട് തൃശൂർ ദേശീയപാതയിൽ പാലക്കാട് ടൗണിനടുത്ത് സ്ഥിതിചെയ്യുന്നു