കൂടുതൽ അറിയാൻ /കാണിക്കമാത/ചരിത്രം
പാലക്കാട് മേഖലയിലെ കർമ്മലീത്ത കന്യാസ്ത്രീകളുടെ കീഴിലാണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത്. സ്ത്രീകൾക്ക് ഉന്നത വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടിരുന്ന ആ ഇരുണ്ട കാലഘട്ടത്തിൽ സ്ത്രീ വിദ്യാഭ്യാസവും സ്ത്രീ ശാക്തീകരണവും ലക്ഷ്യമാക്കികൊണ്ട് 1959 ൽ എളിയ രീതിയിൽ ഒരു ചെറിയ ഷെഡ്ഡിൽ കാണിക്കമാത കോൺവെന്റ് വിദ്യാഭ്യാസത്തിന് തുടക്കം കുറിച്ചു.9 വിദ്യാർത്ഥികളും ഒരു അധ്യാപികയുമായി ആരംഭിച്ച ഈ വിദ്യാലയം ഇന്ന് മൂവായിരത്തോളം വിദ്യാർത്ഥികളും 80ൽ അധികം അധ്യാപകരുമുള്ള നിലയിലേക്ക് വളർന്നു കഴിഞ്ഞു. മൂല്യാധിഷ്ഠ വിദ്യാഭ്യാസമാണ് ഈ സ്ഥാപനത്തിന്റെ മുഖ്യ ലക്ഷ്യം. 2011ൽ വിദ്യാലയം സുവർണ്ണ ജൂബിലി ആഘോഷിക്കുകയുണ്ടായി. കേരള പൊതു വിദ്യാഭ്യാസ പരീക്ഷാ ബോർഡിനും കേരള ഹയർ സെക്കന്ററി വിദ്യാഭ്യാസ ബോർഡിനും കീഴിൽ പ്രവർത്തിച്ചു വരുന്ന ഈ വിദ്യാലയം പെൺകുട്ടികൾ മാത്രം ഉള്ളതാണ്.