കാണിക്കമാതാ സി.ഇ.എം.ജി.എച്ച്.എസ്സ്.എസ്സ്. പാലക്കാട്/ആർട്‌സ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

കലാകാരികളാൽ അനുഗ്രഹീതമാണ് കാണിക്കമാത. സംസ്ഥാനതല കലോത്സവത്തിൽ വർഷങ്ങളായി എച്ച്. എസ്, എച്ച്. എസ്.എസ് ഗ്രൂപ്പ്ഡാൻസ്, എച്ച്.എസ്.എസ് ഗ്രൂപ്പ് സോങ്, എച്ച്.എസ് സംസ്കൃതനാടകം, എച്ച്.എസ് ബാന്റ് ടീം, എച്ച്.എസ്.എസ് മലയാളം ഡ്രാമ എന്നിവയിൽ എ ഗ്രേഡ് കരസ്ഥമാക്കിയിട്ടുണ്ട്. വ്യക്തിഗത മത്സരങ്ങളായ ലളിതഗാനം, ഗസ്സൽ,മോണോ ആക്ട്,ഇംഗ്ലീഷ് ഹിന്ദി പ്രസംഗം,മോഹിനിയാട്ടം, ഫോക്ഡാൻസ്,കേരളനടനം, കുച്ചുപ്പുടി എന്നിവയിൽ ഒന്നാംസ്ഥാനവും എ ഗ്രേഡും ലഭിച്ചിട്ടുണ്ട്. സംസ്ഥാന കലോത്സവത്തിൽ സ്കൂളിന് മൂന്നാംസ്ഥാനം ലഭിച്ചിട്ടുണ്ട്.