കൂടുതൽ അറിയാൻ/കാണിക്കമാത /നേട്ടങ്ങൾ
സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഏറ്റവും നല്ല സ്കൂളായി തിരഞ്ഞെടുത്തിട്ടുണ്ട്. സംസ്ഥാന കലോത്സവത്തിൽ സംസ്കൃതനാടകം ( എച്ച് .എസ് ),ബാൻഡ് ഡിസ്പ്ലേ ( എച്ച് .എസ് .എസ്, എച്ച് .എസ് ), ഗ്രൂപ്പ് ഡാൻസ് ( എച്ച് .എസ്,എച്ച് .എസ് .എസ് ), വയലിൻ, വീണ, കഥകളി ( സിംഗിൾ, ഗ്രൂപ്പ്), ലളിതഗാനം,ഭരതനാട്യം, ഫോക്ക് ഡാൻസ്,കേരളനടനം, കഥകളി സംഗീതം എന്നിവയെല്ലാം ഒന്ന്,രണ്ട്,മൂന്ന് സ്ഥാനങ്ങളും എ ഗ്രേഡും കരസ്ഥമാക്കിയിട്ടുണ്ട്. കലാപ്രതിഭ പട്ടവും ലഭിച്ചിട്ടുണ്ട്. അമൃത പ്രസാദം അവാർഡും, കേരള വ്യാപാരി വ്യവസായി ബെസ്റ്റ് സ്കൂൾ അവാർഡും കിട്ടിയിട്ടുണ്ട്.പാലക്കാട് ജില്ലയിൽ ആദ്യമായി ISO അംഗീകാരം നേടിയ വിദ്യാലയം കാണിക്കമാത ആണ്. അംഗീകാരം ഈ വർഷവും പുതുക്കുന്നതിനു വേണ്ടി പുതിയ ആശയങ്ങളുമായി അധ്യാപകരും, അനധ്യാപകരും പ്രവർത്തിച്ചു കൊണ്ടിരിക്കുകയാണ്.