ജി.വി. എച്ച്. എസ്.എസ്. ചെട്ടിയാംകിണർ

Schoolwiki സംരംഭത്തിൽ നിന്ന്
(19010 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം


മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ താനൂർ ഉപജില്ലയിൽ  പെരുമണ്ണ ക്ലാരി ഗ്രാമ പഞ്ചായത്തിൽ ചെട്ടിയാൻ കിണർ ജി.വി. എച്ച്.എസ് സ്ഥിതി ചെയ്യുന്നു. 1974ൽ സ്ഥാപിച്ച ഈ സർക്കാർ വിദ്യാലയത്തിൽ എട്ടാം തരം മുതൽ +2 ,VHSE ക്ലാസ്സുകൾ നടത്തപ്പെടുന്നു.

ജി.വി. എച്ച്. എസ്.എസ്. ചെട്ടിയാംകിണർ
വിലാസം
ചെട്ടിയാംകിണർ

വാളക്കുളം പി.ഒ.
,
676508
,
മലപ്പുറം ജില്ല
സ്ഥാപിതം1974
വിവരങ്ങൾ
ഫോൺ0494 2495653
ഇമെയിൽghss.chettiankiner@gmail.com
കോഡുകൾ
സ്കൂൾ കോഡ്19010 (സമേതം)
എച്ച് എസ് എസ് കോഡ്11126
വി എച്ച് എസ് എസ് കോഡ്910016
യുഡൈസ് കോഡ്32051101010
വിക്കിഡാറ്റQ64564700
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂരങ്ങാടി
ഉപജില്ല താനൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംപൊന്നാനി
നിയമസഭാമണ്ഡലംതിരൂരങ്ങാടി
താലൂക്ക്തിരൂർ
ബ്ലോക്ക് പഞ്ചായത്ത്താനൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,പെരുമണ്ണ ക്ലാരി,
വാർഡ്16
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി

വൊക്കേഷണൽ ഹയർസെക്കന്ററി
സ്കൂൾ തലം8 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ253
പെൺകുട്ടികൾ151
ആകെ വിദ്യാർത്ഥികൾ404
അദ്ധ്യാപകർ19
ഹയർസെക്കന്ററി
ആൺകുട്ടികൾ538
പെൺകുട്ടികൾ430
ആകെ വിദ്യാർത്ഥികൾ968
അദ്ധ്യാപകർ25
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ153
പെൺകുട്ടികൾ25
ആകെ വിദ്യാർത്ഥികൾ178
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
വിഎച്ച്എസ്എസ് പ്രിൻസിപ്പൽനിബി ആന്റണി
പ്രധാന അദ്ധ്യാപകൻപ്രസാദ് പി
പി.ടി.എ. പ്രസിഡണ്ട്അബ്ദുൽ മാലിക് എം.സി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

ഗ്രാമീണ ജീവിതത്തിന്റെ തുടിപ്പുകൾ നിലനിൽക്കുന്ന ചെട്ടിയാംകിണർ എന്ന ഗ്രാമത്തിന്റെ ചരിത്രം പുരാവൃത്തങ്ങളിലൂടെ തെളിഞ്ഞുവരുന്നതാണ്. പെരുമണ്ണ എന്നതാണ് ചെട്ടിയാംകിണറിന്റെ യഥാർത്ഥ പേര്.ചെട്ടിയാംകിണർ പെരുമണ്ണയുടെ ഒരു ചെറിയഭാഗം മാത്രമായിരുന്നു.1921 മലബാർ കലാപത്തോടനുബന്ധിച്ച് എംഎസ് പി ക്യാമ്പ് സ്ഥാപിക്കപ്പെട്ടതോടെ ഈ പ്രദേശം കേരളത്തിന്റെ സാമൂഹ്യരാഷ്ട്രീയ മണ്ഡലത്തിൽ പ്രസിദ്ധമായി. സാമൂഹികമായും,സാംസ്കാരികമായും വളർച്ച പ്രാപിച്ചുകൊണ്ടിരുന്ന ഈ പ്രദേശത്ത് പ്രാഥമിക വിദ്യാഭ്യാസത്തിന് മാത്രമെ അവസരം ഉണ്ടായിരുന്നുള്ളൂ.ഹൈസ്കൂൾ വിദ്യാഭ്യാസത്തിനായി കോട്ടക്കൽ രാജാസ് ഹൈസ്കൂളിനെയും,തിരൂരങ്ങാടി ഹൈസ്കൂൂളിനെയുമായിരുന്നു ആശ്രയിച്ചിരുന്നത്.അതിനാൽ പ്രാഥമിക വിദ്യാഭ്യാസത്തോടുകൂടി പഠനം അവസാനിപ്പിച്ചവരായിരുന്നു ഏറെയും.

1974 ൽ പെരുമണ്ണയിൽ ഒരു സർക്കാർ സെക്കന്ററിവിദ്യാലയത്തിനുള്ള സാഹചര്യം ഒരുങ്ങി. ഇവിടെ റേഷൻകട നടത്തിയിരുന്ന പി പി മമ്മിഹാജിയോട്, കോട്ടക്കൽ ആര്യവൈദ്യശാലയിൽ ചികിത്സയിലായിരുന്ന അന്നത്തെ വിദ്യാഭ്യാസ മന്ത്രി ചാക്കീരി അഹമ്മദ് കുട്ടി റേഷൻകട നിൽക്കുന്ന സ്ഥലത്തിന്റെ പേര് എന്താണെന്ന് ചോദിക്കുകയും മറുപടിയായി കിട്ടിയ ചെട്ടിയാംകിണർ എന്ന പേര് എഴുതിയെടുക്കുകയും ചെയ്തു.ഇവിടെ പുതിയ സ്ക്കൂൾ സ്ഥാപിച്ചപ്പോൾ സ്ക്കൂളിന് ചെട്ടിയാംകിണർ ഗവൺമെന്റെ് ഹൈസ്ക്കൂൾ എന്ന പേര് നൽകി. ഇപ്പോൾ സ്ക്കൂൾ നിലനിൽക്കുന്ന സ്ഥലം കുറച്ച് പൗരപ്രമുഖർ വിലക്ക് വാങ്ങിയതാണ്.

ആയുർവേദ നഗരിയായ കോട്ടക്കലിൽ നിന്നും ഏഴുകിലോമീററർ അകലെ സ്ഥിതിചെയ്യുന്നു.നാട്ടിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് ഇത്.പ്രഗൽഭരായ പലരും ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളാണ്.ഓരോ വർഷവും വിജയശതനാനം വർദ്ധിച്ചുകൊണ്ടിരിക്കുന്നു. 2016ലെ എസ് എസ് എൽ സി വിജയം 92.3%ആണ്.2018 ൽ എസ്.എസ്.എൽ.സി ക്ക് 98% വിജയം കൈവരിക്കാൻ സാധിച്ചു.നന്മയുടെ വഴിയിലേക്ക് വിദ്യാർത്ഥികളെ കൈപിടിച്ചുയർത്തിയതിന്റെ സാക്ഷ്യപത്രമാണ് 2018-19 വർഷത്തെ മലപ്പുറം ജില്ലയിലെ മികച്ച നന്മ വിദ്യാലയത്തിനുളള അവാർഡ്.2019 ൽ എസ്.എസ് എൽ സി ക്ക് 2 full A+ഉം 100% വിജയം എന്ന ലക്ഷ്യം കൈവരിക്കാനും സാധിച്ചു.2020 ൽ എസ്.എസ് എൽ സി ക്ക് 5 full A+ ഉം 100% വിജയവും കൈവരിച്ചു.

ഭൗതികസൗകര്യങ്ങൾ

ചെട്ടിയാൻ കിണർ ഹൈസ്കൂളിനും ഹയർസെക്കന്ററിക്കും വി.എച്ച്.എസ്.ഇ.ക്കും പ്രത്യേകം സയൻസ് ലാബും,കമ്പ്യൂട്ടർ ലാബും ഉണ്ട് 50ഓളംപ്രവർത്തന സജ്ജമായ കമ്പ്യൂട്ടറുകളുമുണ്ട് HIGHSCHOOL LAB ൽ എൽ സി ഡി പ്രോജക്ടറും സ്ക്രീനും സെറ്റ് ചെയ്തിട്ടുണ്ട്..കൂടുതൽ അറിയുക

കൂടുതൽ അറിയുവാൻ

പാഠ്യേതര പ്രവർത്തനങ്ങൾ

പാഠ്യപ്രവർത്തനങ്ങൾ (ആർട്ട് ഗാലറി)2018-19

വാർത്തകളിലൂടെ 2018-19 .

യൂട്യൂബിന്റെ ലോകത്ത് 2018-19 .

ഡിജിറ്റൽ മാഗസീൻ 2018-19 .

യൂട്യൂബിന്റെ ലോകത്ത് 2020-2021 .

നേർക്കാഴ്ച .

പ്രവ‍ർത്തനങ്ങൾ(2023-2024)

കൂടുതൽ അറിയാൻ

ക്ലബ്ബുകൾ

കൂടുതൽ അറിയാൻ

മാനേജ്മെന്റ്

ഇത് ഒരു സർക്കാർ സ്കൂളാണ്.കേരളസർക്കാരാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്.തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ മേൽനോട്ടത്തിലും,സാമ്പത്തിക സഹായത്തിലുമാണ് നിരവധിയായ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കുവാൻ കഴിഞ്ഞിട്ടുള്ളത്.നാളിതുവരെയുള്ള എല്ലാ അദ്ധ്യാപക രക്ഷകർത്തൃ സമിതികളും സ്കൂളിന്റെ വികസനത്തിനും,അക്കാദമിക മുന്നേറ്റത്തിനും നൽകിയ പിൻതുണയും,ശാരിരികവും,മാനസികവുമായി നൽകിയ സഹായവുമാണ് ഈ സ്ഥാപനത്തിന്റെ വിജയത്തിനടിസ്ഥാനം. എം.എൽ.എ ആസ്തി വികസന ഫണ്ടിൽ നിന്ന് ലഭിച്ച തുകയിൽ നിർമ്മിച്ച ആറ് മുറികളും താഴെ ഒാഡിറ്റോറിയവും ഉള്ള കെട്ടിടം സ്കൂളിന്റെ ഭൗതികസൗകര്യം വർദ്ധിപ്പിക്കാൻ ഏറെ സഹായിച്ചു. നിലവിൽ ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്‌മാസ്റ്റർ ശ്രീ.ആർ.എസ്.മുരളീധരൻ നായരും ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ ശ്രീമതി സുനിതയുമാണ്.

ജി.വി എച്ച്.എസ്.എസ്. അധ്യാപകർ.

1973 ൽ നിലവിൽ വന്ന ഈ വിദ്യാലയത്തിലെ ആദ്യ എസ്.എസ്എൽ.സി ബാച്ച് പുറത്തിറങ്ങിയത് 1976ൽ ആയിരുന്നു. ഹൈസ്‌ക‌ൂൾ വിഭാഗത്തിൽ 2020-21 വർഷത്തിൽ 8,9,10 ക്ലാസുകളിലായി 445 കുട്ടികൾ പഠനം നടത്ത‌ുന്നു. ഹൈസ്കൂൾ വിഭാഗത്തിൽ 18 അധ്യാപകർ ജോലി ചെയ്യുന്നു.

എച്ച്.എസ്. അധ്യാപകർ

എച്ച്.എസ് അധ്യാപകരുടെ ചുമതലകൾ


ഹ്യുമാനിറ്റീസ്,കംപ്യൂട്ടർ സയൻസ്,സയൻസ് ,തുടങ്ങിയ വിഷയങ്ങളിൽ ഹയർസെക്കന്ററി ക്ലാസുകൾ പ്രവർത്തിക്കുന്നു.

എച്ച്.എസ്.എസ് അധ്യാപകർ

വി.എച്ച്.എസ്.എസ്. അധ്യാപകർ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാന അദ്ധ്യാപകർ:

ക്രമനമ്പര് പേര് വർഷം
1 പ്രസാദ് പി 2023
2 ആനന്ദ്കുമാർ 2021 2023
3 മുംതാസ് 2021 ഫെബ്രുവരി 2021ഏപ്രിൽ
4 മുരളീധരൻ നായർ ആർ എസ് 2016 2021
5 ഗിരിജ 2015 2016
6 പ്രസന്നകുമാരി 2015

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

പൂർവവിദ്യാർത്ഥിസംഗമം

ചെട്ടിയാംകിണർ ഗവ: ഹൈസ്കൂൾ അലുംനി അസോസിയേഷൻ മറ്റു പൂർവവിദ്യാർത്ഥികൂട്ടായ്മകളിൽ നിന്നും വ്യത്യസ്തമാവുന്നത് തങ്ങൾ പഠിച്ച സ്കൂളിനും സമൂഹത്തിനും വേണ്ടി അഭിമാനകരമായ പ്രവർത്തനങ്ങൾ ചെയ്യുന്നതിലൂടെയാണ് '''ചെഗാസ''' എന്നു പേരിട്ടിരിക്കുന്ന പൂർവവിദ്യാർത്ഥികൂട്ടായ്മ 1983-84-85 കാലഘട്ടത്തിൽ ചെട്ടിയാംകിണർ ഗവ: ഹൈസ്കൂളിൽ നിന്ന് പഠിച്ചിറങ്ങിയവരുട കൂട്ടായ്മയാണ്. ഈ സ്കൂളിൽ ഭൂരിഭാഗം കുട്ടികളൂം സ്ഥിര വരുമാനമില്ലാത്ത സാധാരണക്കാരുടെ കുട്ടികളാണ് .ചെഗാസയുടെ നേതൃത്വത്തിൽ നിരവധി പ്രവർത്തനങ്ങൾ കാഴ്ചവെയ്ക്കാൻ കഴിഞ്ഞതിലൂടെ 9,10 ക്ലാസിലെ പാവപ്പെട്ട കുട്ടികൾക്ക് കൂടി പഠനോപകരണങ്ങളും യൂണിഫോമും നൽകാൻ സാധിക്കുന്നു .

ചിത്രശാല

ചിത്രങ്ങൾ കാണാൻ

പത്രതാളുകളിലൂടെ

വഴികാട്ടി

തൃശൂർ കോഴിക്കോട് നാഷണൽ ഹൈവേ 66 ൽ കോഴിച്ചെന RRR F ക്യാമ്പിൻ്റെ മുന്നിൽ ലിമിറ്റഡ് സ്റ്റോപ് ബസ് ഇറങ്ങുക. അല്ലെങ്കിൽ കോട്ടക്കൽ ചെമ്മാട് ബസിൽ കയറി താഴെ കോഴിച്ചെന ഇറങ്ങുക. അല്ലെങ്കിൽ തിരൂർ കരിങ്കപ്പാറ വഴി പോകുന്ന ബസിൽ കയറി പെരുമണ്ണ ഇറങ്ങുക. ട്രൈൻ മാർഗ്ഗം വരുന്നവർ തിരൂർ റെയിൽ വേ സ്‌റ്റേഷനിൽ ഇറങ്ങി കരിങ്കപ്പാറ വഴി പോകുന്ന ബസിൽ കയറി പെരുമണ്ണ ഇറങ്ങുക.

  • കോഴിക്കോട് -തൃശൂർ റോഡിൽ കോഴിച്ചെനയിൽ നിന്നും തിരൂർ റോഡിൽ 1 കി.മി.അകലത്തായി പെരുമണ്ണ ജുമാമസ്ജിദിന് നേരെ എതിർവശത്തായി സ്ഥിതി ചെയ്യുന്നു.
  • കോഴിക്കോട് എയർപോർട്ടിൽ നിന്ന് 20 കി.മി. അകലം
  • കോഴിക്കോട് സർവകലാശാലയിൽ നിന്ന് 19.5കി.മി. അകലം
Map