ജി.വി. എച്ച്. എസ്.എസ്. ചെട്ടിയാംകിണർ/ജൂനിയർ റെഡ് ക്രോസ്

Schoolwiki സംരംഭത്തിൽ നിന്ന്

Junior Red Cross വീട്ടിൽ ഒരു ഔഷധോദ്യാനം

വീട്ടിൽ ഒരു ഔഷധോദ്യാനം പദ്ധതി യുടെ ഭാഗമായി ചെട്ടിയാൻ കിണർ ജി.വി. എച്ച്. എസ്.എസ് ജൂനിയർ റെഡ് ക്രോസ്, അംഗങ്ങൾ കോട്ടക്കൽ ആര്യ വൈദ്യ ശാലയുടെ ഔഷധോദ്യാനം സന്ദർശിച്ചു. ഓരോ സീഡ് അംഗത്തിൻ്റെ വീട്ടിൽ ഒരു ഔഷധ സസ്യം വളർത്തുന്നതിൻ്റെ ഭാഗമായി കുട്ടികൾ വിവിധ ഔഷധ സസ്യങ്ങൾ കണ്ടു മനസ്സിലാക്കി. പറമ്പിലും തൊടികളുമായി വളരുന്ന പല ചെടികളും ഔഷധ സസ്യങ്ങളാണെന്ന് വിദ്യാർത്ഥികൾ നേരിട്ടു മനസ്സിലാക്കി.അഗ്രികൾച്ചർ ഫീൽഡ് അസിസ്റ്റൻറുമാരായ ബി. രമ്യ ,എൻ.കെ ജനാർദ്ദനൻ ,എ.കെ മുസ്ഥഫ എന്നിവർ വിശദീകരിച്ചു. ജൂനിയർ റെഡ് ക്രോസ് കോർഡിനേറ്റർ അസൈനാർ എടരിക്കോട്, പി.ടി. മുഹമ്മദ് ഇർഷാദ്. കെ. കവിത, സി.കെ സബിത എന്നിവർ സംബന്ധിച്ചു.