പടനിലം എച്ച് എസ് എസ് നൂറനാട്

Schoolwiki സംരംഭത്തിൽ നിന്ന്
(പടനിലം ഹയർ സെക്കന്ററി സ്കൂൾ, നൂറനാട് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
പടനിലം എച്ച് എസ് എസ് നൂറനാട്
വിലാസം
പടനിലം

പടനിലം പി.ഒ.
,
690529
,
ആലപ്പുഴ ജില്ല
സ്ഥാപിതം01 - 06 - 1952
വിവരങ്ങൾ
ഫോൺ04792389222
ഇമെയിൽpadanilamhss@gmail.com
കോഡുകൾ
സ്കൂൾ കോഡ്36033 (സമേതം)
എച്ച് എസ് എസ് കോഡ്04053
യുഡൈസ് കോഡ്32110700607
വിക്കിഡാറ്റQ87478669
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
ഉപജില്ല മാവേലിക്കര
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംമാവേലിക്കര
താലൂക്ക്മാവേലിക്കര
ബ്ലോക്ക് പഞ്ചായത്ത്ഭരണിക്കാവ്
തദ്ദേശസ്വയംഭരണസ്ഥാപനംനൂറനാട്
വാർഡ്7
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം‌ , ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ366
പെൺകുട്ടികൾ334
ആകെ വിദ്യാർത്ഥികൾ700
അദ്ധ്യാപകർ26
ഹയർസെക്കന്ററി
ആൺകുട്ടികൾ260
പെൺകുട്ടികൾ152
ആകെ വിദ്യാർത്ഥികൾ412
അദ്ധ്യാപകർ19
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ0
അദ്ധ്യാപകർ0
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽശ്രീമതി ചിത്ര പി
പ്രധാന അദ്ധ്യാപികശ്രീമതി. ജി എസ് ശ്രീകല
പി.ടി.എ. പ്രസിഡണ്ട്ശ്രീ. പി. സി. ശ്രീകുമാർ
അവസാനം തിരുത്തിയത്
29-08-2024Schoolwikihelpdesk
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ആലപ്പുഴ ജില്ലയിൽ, മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ നൂറനാട് ഗ്രാമപഞ്ചായത്തിന്റെ ഹൃദയഭാഗത്ത് പടനിലം പരബ്രഹ്മക്ഷേത്രത്തോടു]ചേർന്ന് സ്ഥിതിചെയ്യുന്ന സരസ്വതീക്ഷേത്രമാണ് 'പടനിലം ഹയർ സെക്കന്ററി സ്കുൂൾ.'


ചരിത്രം

1126 മാണ്ട് വൃശ്ചികം ഒന്നാംതീയതി പടനിലം ക്ഷേത്രസന്നിധിയിൽ, പ്രസിഡൻറായിരുന്ന പുന്നയ്ക്കാക്കുളങ്ങര മാധവൻ ഉണ്ണിത്താന്റെ അധ്യക്ഷതയിൽ കൂടിയ പൊതുസമ്മേളനം ആണ് പടനിലത്ത് ഒരു ഹൈസ്കൂൾ എന്ന ആശയത്തിന് മൂർത്തമായ ഒരു രൂപം നൽകുന്നത് .അതുവരെ നൂറനാട് - പാലമേൽ വില്ലേജ‌ുകളിൽ ഹൈസ്ക്കൂളുകൾ ഒന്നും ഇല്ലാത്തതിനാൽ ഈ പ്രദേശത്തുള്ളവർ ഹൈസ്കൂൾ വിദ്യാഭ്യാസത്തിനായി പത്തു കിലോമീറ്ററോളം അകലെയുള്ള സ്കൂളുകളിലേക്ക് കാൽനടയായി പോകുന്ന സ്ഥിതിയായിരുന്നു. ഈ സ്ഥിതിക്ക് ഒരു പരിഹാരം കാണേണ്ടത് അനിവാര്യമായിരുന്ന ഒരു ഘട്ടത്തിലാണ് പടനിലം ക്ഷേത്രത്തിൽ മിച്ചമായി വന്ന ഒരു ചെറിയ തുക ഒരു ഹൈസ്കൂൾ ആരംഭിക്കുന്നതിനായി നീക്കിവയ്ക്കാൻ സമ്മേളനം തീരുമാനിക്കുന്നത് . ഈ സമ്മേളനത്തിൽ നിന്നുതന്നെ സ്കൂളിന് സ്ഥലം കണ്ടെത്തുന്നതിനും സ്കൂൾ നിർമ്മിക്കുന്നതിനും ആയി ഒരു കമ്മിറ്റിയെ തെരഞ്ഞെടുത്തു .സ്കൂൾ നിർമ്മാണം കമ്മിറ്റി അംഗങ്ങളിൽ മാത്രമായി ഒതുങ്ങുകയായിരുന്നില്ല. നൂറനാട് - പാലമേൽ പഞ്ചായത്തുകളിലെ മുഴുവൻ ജനങ്ങളും ഒരേ മനസ്സോടെ അണിനിരന്ന ഒരു് സംഭവമായിരുന്നു ഇത് . ഒന്നുമില്ലായ്മയിൽനിന്നും ഒരു സരസ്വതീ മന്ദിരത്തിന് ഇവിടെ അടിത്തറ പാകുകയായിരുന്നു.ആവശ്യത്തിനുള്ള സ്ഥലം സമ്പാദിക്കുക പണം സ്വരൂപിക്കുക, അംഗീകാരം നേടുക ഇവയായിരുന്നു പ്രധാന വെല്ലുവിളികൾ. കമ്മറ്റിയുടെ പ്രസിഡണ്ടായി ശ്രീ പുന്നയ്ക്കാക്കുളങ്ങര മാധവൻ ഉണ്ണിത്താനെ തെരഞ്ഞെടുത്തു. ഈ കമ്മറ്റി നിശ്ചയദാർഢ്യത്തോടെ ഈ വെല്ലുവിളികൾ ഏറ്റെടുത്തു. വീടുവീടാന്തരം കയറിയിറങ്ങി, ക്ഷേത്രത്തിലെ പേരിൽ പറയിടീൽ നടത്തി ,പണം സമ്പാദിച്ചു .പുറമ്പോക്കുകളിലും പൊതുസ്ഥലങ്ങളിലും നിന്നിരുന്ന പടുകൂറ്റൻ മരങ്ങൾ വെട്ടി ,തടി ഉരുപ്പടികൾ ആക്കി പല വീടുകളിലായി സൂക്ഷിച്ചു .
കൂടുതൽ വായിക്കുക



പ്രധാന അദ്ധ്യാപിക

ശ്രീകല. ജി. എസ്സ്

ഭൗതികസൗകര്യങ്ങൾ

6 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 6 കെട്ടിടങ്ങളിലായി 32 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് രണ്ടു കെട്ടിടത്തിലായി 12 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.


പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ലിറ്റിൽ കൈറ്റ്സ് യൂണിറ്റ്
  • നാഷണൽ സർവ്വീസ് സ്ക്കീം
  • സയൻസ് ക്ലബ്ബ്
  • സോഷ്യൽ സയൻസ് ക്ലബ്ബ്
  • ഗണിത ക്ലബ്ബ്
  • പരിസ്ഥിതി ക്ലബ്ബ്
  • മറ്റ് ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • നേർക്കാഴ്ച

മാനേജ്‌മെന്റ്

നൂറനാട് - പാലമേൽ പ‍‍ഞ്ചായത്തുകളിലെ 18 വയസ് കഴിഞ്ഞവരും ട്രസ്ററിൽ അംഗത്വമുള്ളവർക്കുമാണ് വോട്ടവകാശം. 11 വാർഡുകളിൽ നിന്നായി തെരഞ്ഞെടുക്കപ്പെടുന്ന 12 പേർ അടങ്ങുന്നതാണ് ഭരണസമിതി. ഇതിൽനിന്നും പ്രസിഡന്റ് ,സെക്രട്ടറി ,ഖജാൻജി എന്നിവരെ തെരഞ്ഞെടുക്കുന്നു


മുൻ കാല മാനേജർമാർ

1)പുന്നയ്കാകുളങ്ങര മാധവനുണ്ണിത്താൻ 2)വിളയിൽ നാരായണ പിള്ള 3)ആർ. പ്രഭാകരൻ പിള്ള 4)എം.ശശികുമാർ 5)കെ.മനോഹരൻ(നിലവിൽ)

മുൻ സാരഥികൾ

പ്രഥമാധ്യാപകർ
വർഷം പേര്
1952-1954 ശ്രീ.ഡാനിയേൽ സാർ
1955-1971 ശ്രീ.കെ ഗോവിന്ദപിള്ള
1972-1981 ശ്രീ.പി.ലക്ഷ്മണൻ
1982-1988 ശ്രീ.എൻ.നരേന്ദ്രൻ
1989-1994 ശ്രീ.എൻ.ഗോപിനാഥപിള്ള
1995-1996 ശ്രീമതി.സി.എസ്സ്.മാധവിക്കുട്ടി
1997-2000 ശ്രീ.പി.കൃഷ്ണനുണ്ണിത്താൻ
2001-2009 ശ്രീമതി.കെ.സരസ്വതിയമ്മ
2009-2011 ശ്രീമതി.പി ജി ഇന്ദിരാ ദേവി
2011-2017 ശ്രീമതി.എസ്സ്. സുഷമകുമാരി
==പ്രശസ്തരായ പൂർവവിദ്യാത്ഥികൾ==
  • എസ്സ്.കെ.തന്ത്രി‍
  • ബ്രിഗേഡിയർ ആന്ദക്കുട്ടൻ -
  • ഡോ. ഗോപാലകൃഷ്ണൻ -(സാഹിത്യം)
  • ഡോ. തമ്പി -(സാഹിത്യം)
  • അജന്താലയം അജിത്കുമാർ- (പത്രപ്രവർത്തനം)
  • വേണാട് ശിവൻകുട്ടി -(പത്രപ്രവർത്തനം)
  • പ്രദീപ്കുമാർ -(സയന്റിസ്ററ്)
  • കെ. പ്രസാദ് -(വ്യവസായി)
  • (ബിപിൻ. പി -(ഡോക്ടർ)





'
 

മറ്റ് വിവരങ്ങൾക്കായി ഉപതാളുകൾ ‍‍

കായികം കല അദ്ധ്യാപകർ-എച്ച്.എസ് അദ്ധ്യാപകർ-യു.പി.എസ്സ് അനദ്ധ്യാപകർ‍ നിർമ്മാതാവ് ‍ '2010-2011'

ഐ ടി ക്ലബ്ബ് 2018-2019

ക്ലബ്ബ് അംഗങ്ങൾ


ഇരുപത്തിയാറ് ഇരുപത്തിയേഴ് (26/08/2010-27/08/2010) തീയ്യതികളിൽ സ്കൂൾ എസ്സ് ഐ ടി സി. വി.പ്രസന്നകുമാറിന്റെ നേതൃത്വത്തിൽ പത്ത് ഐ.ടി ക്ലബ്ബ് മെംബർമാർക്കായി പരിശീലനം നടന്നു

2010‍‍ഡിസംബർ 27,28, എന്നീ തീയതികളിൽ സ്കൂൾ എസ്സ് ഐ ടി സി. വി.പ്രസന്നകുമാറിന്റെ നേതൃത്വത്തിൽ പത്ത് ഐ.ടി ക്ലബ്ബ് മെംബർമാർക്കായി പരിശീലനം നടന്നു



<

വഴികാട്ടി

  • NH 47 ന് തൊട്ട് കായംകുളം നഗരത്തിൽ നിന്നും കെ.പി .റോഡിൽ 14 കി.മി. കിഴക്കായി പാറ ജംഗ്ഷനിൽ നിന്നു 2 കി.മി വഠക്കായി സ്ഥിതിചെയ്യുന്നു.

|----

  • * മാവേലിക്കര-പന്തളം റോഡിൽ ഇടപ്പോൺ ജംഗ്ഷനിൽ നിന്നും 5 കി.മീ തെക്കായി സ്ഥിതിചെയ്യുന്നു.

'

Map

<