കുട്ടികളിൽ നേതൃത്വഗുണവും, സേവന സന്നദ്ധതയും, രാജ്യ സ്നേഹവും വളർത്തിയെടുക്കുക എന്ന ഉദ്ദേശത്തോടുകൂടി അന്തർ ദേശീയതലത്തിൽ പ്രവർത്തിക്കുന്ന യൂണിഫോമുള്ള ഒരു സഹോദര്യ പ്രസ്ഥാനമാണ് സ്കൌട്ട് & ഗൈഡ്.

2005 മുതൽ സ്കൂളിൽ സ്കൌട്ട് & ഗൈഡ് യൂണ്റ്റുണ്ട്. ഈ കാലയളവിനിടക്ക് നിരവധി കുട്ടികൾക്ക് രാജപുരസ്കാർ അവാർഡും, രാഷ്ട്രപതി അവാർഡും കരസ്ഥമാക്കി ഗ്രേസ് മാർക്കിന് അർഹത നേടിയിട്ടുണ്ട്. സ്വതന്ത്ര്യദിനം, റിപ്പബ്ലിക് ദിനം, ഗാന്ധി ജയന്തി തുടങ്ങിയ ദേശീയ പ്രാധാന്യമുള്ള ദിനങ്ങളിൽ പ്രത്യേകമായി ചില സേവന പ്രവർത്തനങ്ങൾ യൂണിറ്റ് ഏറ്റെടുത്ത് നടത്താറുണ്ട്.