ഗവൺമെന്റ് എം.ആർ.എസ്. ഈരാറ്റുപേട്
| ഗവൺമെന്റ് എം.ആർ.എസ്. ഈരാറ്റുപേട് | |
|---|---|
| വിലാസം | |
പനമറ്റം 686522 , കോട്ടയം ജില്ല | |
| സ്ഥാപിതം | 00 - 00 - 0000 |
| വിവരങ്ങൾ | |
| ഫോൺ | 04828 226012 |
| ഇമെയിൽ | kply32065ptm@yahoo.co.in |
| വെബ്‍സൈറ്റ് | http://..... |
| കോഡുകൾ | |
| സ്കൂൾ കോഡ് | 32065 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കോട്ടയം |
| വിദ്യാഭ്യാസ ജില്ല | കാഞ്ഞിരപ്പള്ളി |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | വി.റ്റി.മാത്യ |
| പ്രധാന അദ്ധ്യാപകൻ | കെ.ഇന്ദിരാദേവി |
| അവസാനം തിരുത്തിയത് | |
| 20-09-2024 | Schoolwikihelpdesk |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിൽ എലിക്കുളം ഗ്രാമപഞ്ചായത്തിലെ ഏഴാം വാർഡിൽ പനമറ്റം ഗ്രാമത്തിലാണ് ഈ സർക്കാർ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.ജില്ലാ ആസ്ഥാനമായ കോട്ടയത്തുനിന്ന് 35കിലോമീറ്ററും, പാലായിൽ നിന്ന് 18 കിലോമീറ്ററും, പൊൻകുന്നത്തുനിന്ന് 6 കിലോമീറ്ററും അകലത്തിലാണ് പനമറ്റം ഗവൺമെന്റ് ഹയർ സെക്കന്ററി സ്ക്കൂൾ സ്ഥിതി ചെയ്യുന്നത്.
ചരിത്രം
പനമറ്റം ശ്രീ ഭഗവതി ക്ഷേത്രദേവസ്വത്തിന്റെ ഉടമസ്ഥതയിൽ 1915-ൽ ഭാരതീവിലാസം എൽ.പി.സ്ക്കൂൾ എന്ന പേരിൽ പ്രവർത്തനം ആരംഭിച്ച ഈ സ്ക്കൂൾ 1945 -ൽ ഒരു രൂപ പ്രതിഫലത്തിന് സർക്കാർ ഏറ്റെടുക്കുകയും 1965 -ൽ യു. പി. സ്ക്കൂളായി ഉയർത്തപ്പെടുകയും ചെയ്തു. 1980-ൽ ഹൈസ്ക്കൂളായും, 1997-ൽ ഹയർ സെക്കന്ററി സ്ക്കൂളായും ഉയർന്നു. ഇന്ന് ആയിരത്തോളം കുട്ടികൾ പഠിക്കുന്ന ഈ സ്ക്കൂളിൽ അൻപതോളം അദ്ധ്യാപകരും ജോലി ചെയ്തു വരുന്നു. ഈ നാട്ടിലെ നല്ലവരായ മുഴുവൻ ആൾക്കാരുടേയും ആത്മാർത്ഥമായ സഹകരണം കൊണ്ടാണ് ഹൈസ്ക്കൂളാക്കാനും, പിന്നീട് ഹയർസെക്കന്ററിയാക്കാനും സാധിച്ചത്. ഇതിനാവശ്യ മായ മൂന്നേക്കർ സ്ഥലവും, കെട്ടിട സൗകര്യങ്ങളും നാട്ടുകാരുടെ സാമ്പത്തികസഹായം ഒന്നു കൊണ്ടുമാത്രമാണ് ലഭ്യ മാക്കാൻ കഴിഞ്ഞത്. 1983 മുതൽ എസ്.എസ്.എൽ.സി. പരീക്ഷയ്ക്ക് 90% ത്തിന് മുകളിലാണ് വിജയം. 2008-2009 വർഷം 100% മായിരുന്നു വിജയം. ഹയർ സെക്കന്ററി വിഭാഗത്തിലെ സയൻസ്, കൊമേഴ്സ് ഗ്രൂപ്പുകൾക്ക് 100% വിജയവും നേടിവരുന്നു. അദ്ധ്യാപകരുടേയും, രക്ഷകർത്താക്കളുടേയും ആത്മാർത്ഥമായ പ്രവർത്തനത്തിന്റെ ഫലമാണിത്. തുടർച്ചയായി കോട്ടയം ജില്ലയിലെ മികച്ച സർക്കാർ സ്ക്കൂളുകൾക്കുള്ള ട്രോഫി ഈ സ്ക്കൂൾ നേടിയിരുന്നു. കലാ-കായികരംഗത്ത് സബ്ബ് ജില്ലാ തലത്തിലും, റവന്യു ജില്ലാ തലത്തിലും, സംസ്ഥാന തലത്തിലും ധാരാളം കുട്ടികളെ പങ്കെടുപ്പിക്കുവാനും വിജയിപ്പിക്കുവാനും ഈ സ്ക്കൂളിന് അവസരം ലഭിച്ചിട്ടുണ്ട്. യുവജനോൽസവങ്ങളിൽ ഗവൺമെന്റ് സ്ക്കൂൾ വിഭാഗത്തിൽ മിക്ക വർഷങ്ങളിലും ട്രോഫി പനമറ്റം സ്ക്കൂളിനാണ്. യാത്രാസൗകര്യം വളരെ കുറവായ സാഹചര്യ ത്തിൽ പൂർവ്വവിദ്യാർത്ഥികളുടേയും, രക്ഷകർത്താക്കളുടേയും, അദ്ധാപകരുടേയും ശ്രമഫലമായി സ്ക്കൂൾ പി.റ്റി.എ. 2006-ൽ ഒരു ബസ്സ് വാങ്ങി കുട്ടികൾക്കുവേണ്ടി സർവ്വീസ് നടത്തിവരുന്നു.
ഭൗതികസൗകര്യങ്ങൾ >
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 19 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് രണ്ട് കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. ഒരു വോളിബോൾ ഗ്രൗണ്ട് വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലും ഓഫീസുകളിലുമായി 24 ഡെസ്ക്ക്ടോപ്പ് കംമ്പ്യൂട്ടറുകളും, മൂന്ന് ലാപ്പ്ടോപ്പുകളും, രണ്ട് എല്.സി.ഡി. പ്രൊജക്ടറുകളും 29"ന്റെ ടെലിവിഷനും ഉണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. എൺപതോളം സീറ്റുകളുള്ള സൗണ്ട് സിസ്റ്റവും, വിശാലമായ സ്ക്രീൻ സൗകര്യവുമുള്ള മൾട്ടിമീഡിയാ റൂമും ഇവിടെയുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ >
പി.റ്റി.എ. അംഗങ്ങൾ
- കെ. ഇന്ദിരാദേവി.....(ഹെഡ്മിസ്ട്രസ്)
- മാത്യു. വി.റ്റി.(പ്രിൻസിപ്പൽ ഇൻ ചാർജ്)
- ബി. വിജയകുമാർ.
- കെ.എൻ. ബോസ്.
- സക്കറിയാസ് മാത്യു.
- റ്റി.എസ്. രഘു.
- അനിൽകുമാർ. പി.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- പി.അശോക് കുമാർ.....സൂപ്രണ്ട് ഓഫ് പോലീസ് കോട്ടയം ജില്ല.
വഴികാട്ടി
- NH 220 ല് നിന്നും 6 കി.മി. അകലെ കൂരാലിയിൽ നിന്നും 2 കി.മി. കിഴക്കുമാറി പനമറ്റം ശ്രീ ഭഗവതിക്ഷേത്രത്തിന് മുൻവശത്താണ് ഈ സ്ക്കൂൾ സ്ഥിതിചെയ്യുന്നു.
- കോട്ടയത്തുനിന്ന് 40 കി.മി. അകലം, പൊന്കുന്നത്തുനിന്ന് 6 കി.മി. ,
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- 32065
- 0000ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ചേർക്കാത്ത വിദ്യാലയങ്ങൾ
- വഴികാട്ടിയിൽ മാപ്പ് കൃത്യമാക്കേണ്ടുന്ന ലേഖനങ്ങൾ