ഔവർ ലേഡീ ഓഫ് ഫാത്തിമ ഗേൾസ് എച്ച്.എസ്. കുമ്പളങ്ങി

Schoolwiki സംരംഭത്തിൽ നിന്ന്
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ഔവർ ലേഡീ ഓഫ് ഫാത്തിമ ഗേൾസ് എച്ച്.എസ്. കുമ്പളങ്ങി
വിലാസം
കുമ്പളങ്ങി

കുമ്പളങ്ങി പി.ഒ.
,
682007
,
എറണാകുളം ജില്ല
സ്ഥാപിതം1 - 6 - 1964
വിവരങ്ങൾ
ഫോൺ0484 2240834
ഇമെയിൽolfhskumbalanghi834@gmail.com
കോഡുകൾ
സ്കൂൾ കോഡ്26043 (സമേതം)
എച്ച് എസ് എസ് കോഡ്7205
യുഡൈസ് കോഡ്32080800203
വിക്കിഡാറ്റQ99485956
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
ഉപജില്ല മട്ടാഞ്ചേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംഎറണാകുളം
നിയമസഭാമണ്ഡലംകൊച്ചി
താലൂക്ക്കൊച്ചി
ബ്ലോക്ക് പഞ്ചായത്ത്പള്ളുരുത്തി
തദ്ദേശസ്വയംഭരണസ്ഥാപനംകുമ്പളങ്ങി പഞ്ചായത്ത്
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം8 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ305
പെൺകുട്ടികൾ250
ആകെ വിദ്യാർത്ഥികൾ555
അദ്ധ്യാപകർ19
ഹയർസെക്കന്ററി
പെൺകുട്ടികൾ86
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽകിഴക്കേമട്ടുമ്മൽ ഹണി അലക്സ്
പ്രധാന അദ്ധ്യാപികയമുന ജോസ്
പി.ടി.എ. പ്രസിഡണ്ട്ആൻറണി ചെറുകാട്ട്
എം.പി.ടി.എ. പ്രസിഡണ്ട്ഷിനി ജോഷ്വ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




എറണാകുളം ജില്ലയിലെ എറണാകുളം വിദ്യാഭ്യാസ ജില്ലയിൽ മട്ടാഞ്ചേരി ഉപജില്ലയിലെ കുമ്പളങ്ങി പഞ്ചായത്തിൽ പന്ത്രണ്ടാം വാർഡിലുളള ഒരു എയ്ഡഡ് വിദ്യാലയമാണ് ഒ. എൽ . എഫ്. ജി . എച്ച്. എസ് എന്ന ചുരുക്കെഴുത്തിൽ അറിയപ്പെടുന്ന ഔവർ ലേഡീ ഓഫ് ഫാത്തിമ ഗേൾസ് എച്ച്.എസ്. കുമ്പളങ്ങി

മുഖക്കുറി

ഓരോ വിദ്യാലയവും ദേവാലയങ്ങളാണ്. ഒരു മനുഷ്യൻ അവന്റെ എല്ലാ വളർച്ചയുടെയും അടിസ്ഥാനമിടുന്നത് അവന്റെ ഭവനത്തിലും പിന്നെ പള്ളിക്കൂടത്തിലുമാണ്. അമൂല്യമായ ഒരു രത്നമാണ് വിദ്യാലയത്തെ സംബന്ധിച്ചിടത്തോളം ഓരോ വിദ്യാർഥിയും.

'ദൈവദാസി മദർ ഏലീശ്വ ഞങ്ങളുടെ മാർഗദർശി ഭാരതത്തിൽ സ്ത്രീകൾക്കായുള്ള ഏതദ്ദേശീയ സന്ന്യാസ സഭയുടെ സ്ഥാപകയും കേരളത്തിൽ സ്ത്രീ ശാക്തീകരണത്തിന് നാന്ദി കുറിക്കുന്നതിന് ഇടയാകത്തക്ക വിധം സമൂഹത്തിൽ സ്ത്രീ വിദ്യാഭ്യാസം സാർവത്രികമാക്കുന്നതിന് പെൺപള്ളിക്കൂടങ്ങൾ സ്ഥാപിക്കുന്നതിന് നേതൃത്വം വഹിക്കുകയും ചെയ്ത മദർ ഏലീശ്വയുടെ അക്ഷീണ പരിശ്രമത്തിന്റെ ഫലമാണ് ഇന്ന് ലോകമെമ്പാടും പ്രത്യേകിച്ച് കേരളത്തിൽ പ്രശോഭിച്ചു കൊണ്ടിരിക്കുന്ന വിവിധ വിദ്യാകേന്ദ്രങ്ങൾ.

ഫാത്തിമ

ചരിത്രം

1945 ൽ തെരേസ്യൻ കർമ്മലീത്താ സന്യാസിനീ സമൂഹത്തിൽ കുമ്പളങ്ങിയിൽ ഒരു വിദ്യാഭ്യാസ സ്ഥാപനം എന്ന സ്വപ്നം 1964 ൽ സാക്ഷാത്കൃതമായപ്പോൾ , ഔവർ ലേഡി ഓഫ് ഫാത്തിമ ഗേൾസ് ഹൈസ്ക്കൂൾ പിറന്നു. 1964ൽ പെൺകുട്ടികൾക്കു മാത്രമായി സ്ഥാപിതമായ ഈ സരസ്വതീ ക്ഷേത്രം പിന്നീട് 2003 ൽ ആൺകുട്ടികൾക്കുകൂടി തുറന്നു കൊടുത്തു. 1966-67 ആദ്യ ബാച്ച് എസ്.എസ്.എൽ സി 40 കുട്ടികൾ പരീക്ഷയെഴുതി. 4 ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകൾ ഉൾപ്പെടെ 12 ഡിവിഷനുകളിലായി 447വിദ്യാർത്ഥകൾ ഇന്നിവിടെ അധ്യയനം നടത്തി വരുന്നു. ഇപ്പോൾ ഒ.എൽ.എഫ്.എച്ച്.എസ്. കുമ്പളങ്ങി എന്ന പേരിൽ ഈ വിദ്യാലയം അറിയപ്പെടുന്നു.ഈ സ്ഥാപനം 2013 ൽ ഹയർ സെക്കണ്ടറി സ്കൂൾ ആയി ഉയർത്തപ്പെട്ടു ഔവർ ലേഡി ഓഫ് ഫാത്തിമ ഹയർ സെക്കണ്ടറി സ്കൂൾ.കൂടുതൽ വായിക്കുക

ലഘുചിത്രം

സാമ്പത്തികമായും വിദ്യാഭ്യാസപരമായും പിന്നാക്കസാഹചര്യങ്ങളിൽ നിന്നു വരുന്ന കുട്ടികളാണ് ഈ പള്ളിക്കൂടത്തിൽ അധ്യയനം നടത്തുന്നത്.അവരെ എല്ലാ പ്രകാരത്തിലും ഉയർത്തിക്കൊണ്ടു വരുവാൻ അർപ്പണബോധവും ആത്മാർത്ഥതയുമുള്ള 20 അധ്യാപകർ ഇവിടെ പ്രവർത്തിച്ചു വരുന്നു.റഗുലർ ക്ലാസ്സിനു മുൻപ് രാവിലെ 8.20 മുതൽ 9.20 വരെയും വൈകിട്ട് 4.15 മുതൽ 5 മണി വരെയും എല്ലാ ശനിയാഴ്ചകളിലും രാവിലെ 9.30 മുതൽ വൈകുന്നേരം 4 മണി വരെ പ്രത്യേകം കോച്ചിങ് ക്ലാസ്സുകൾ നടത്തിവരുന്നു.കൂടാതെ പത്താം തരം വിദ്യാർത്ഥികൾക്കായി അവരുടെ പഠനം മെച്ചപ്പെടുത്തുന്നതിനുള്ള എല്ലാ സാഹചര്യങ്ങളും ഒരുക്കിയിട്ടുണ്ട്. നാളിതു വരെ ഈ സ്ഥാപനം മികവിന്റെ പാതയിലൂടെ സഞ്ചരിച്ചുകൊണ്ടിരിക്കുന്നു.പുതിയ പഠന വികസന പദ്ധതികളുമായി മുന്നോട്ടു നീങ്ങുമ്പോൾ എല്ലാ അഭ്യുദയകാംക്ഷികൾക്കും കൃതജ്‍ഞതയുടെ അനുസ്മരണപൂക്കൾ അർപ്പിച്ചുകൊള്ളുന്നു.

ഭൗതികസൗകര്യങ്ങൾ

വിദ്യാർത്ഥികളുടെ സമഗ്രമായ വളർച്ച ലക്ഷ്യമിട്ടുകൊണ്ട് ഓരോ വർഷവും പുതിയ വികസന പദ്ധതികൾ ആവിഷ്ക്കരിക്കുകയും അവ നടപ്പാക്കുന്നതിന് മാനേജ്‍മെന്റ്, എം.പി., എം.എൽ.എ., അഭ്യുദയകാംക്ഷികൾ എന്നിവരിൽ നിന്നുള്ള സഹായഹകരണങ്ങളോടെ വിദ്യാലയത്തിന്റെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തുകയും ചെയ്തു വരുന്നു. 8, 9, 10 ക്ലാസുകളിലായി 4 ഡിവിഷൻ വീതമുള്ള കുട്ടികൾക്ക് പഠനത്തിനായി 12 ക്ലാസ് മുറികളും അവയിൽ കാററും വെളിച്ചവും കടക്കുന്ന സൗകര്യങ്ങൾ, വൃത്തിയുള്ള തറ, ഫാൻ ഇവ നൽകിയിരിക്കുന്നു. ഓരോ കുട്ടിയുടെയും ഉന്നമനം ലക്ഷ്യമിട്ട് 80 സെന്റോളം വരുന്ന വിശാലമായ കളിസ്ഥലം , മൂന്നു സ്ഥലങ്ങളിലായി പ്രവർത്തിച്ചുവരുന്ന സ്കൂൾ കെട്ടിടങ്ങൾ തന്നെ ഒരേക്കറോളം സ്ഥലസൗകര്യമുള്ളവയാണ്. കുട്ടികൾക്ക് ദൃശ്യശ്രവ്യ മാധ്യമങ്ങളിലൂടെ വിവര ശേഖരണം നടത്തുന്നതിനും പരിശീലനം നേടുന്നതിനുമുള്ള ഇന്റർനെററ് സംവിധാനത്തോടെയുള്ള സ്മാർട്ട് ക്ലാസ് മുറി, പ്രായോഗിക പരിശീലനത്തിന് കമ്പ്യൂട്ടർ ലാബ് എന്നിവയും; വായനയ്ക്കായി ഒരു വായനശാലയും പ്രവർത്തിച്ചു വരുന്നു. സൈക്കിളിൽ വരുന്ന കുട്ടികൾക്ക് അവ സുരക്ഷിതമായി വയ്ക്കുന്നതിന് സൈക്കിൾ ഷെഡ് പണികഴിപ്പിച്ചിട്ടുണ്ട്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം പ്രത്യേകം വൃത്തിയുള്ള ശുചിമുറികൾ, കൈ മുഖം കഴുകുന്നതിനുള്ള സിങ്കുകൾ ഇവ സ്ഥാപിച്ചിട്ടുണ്ട്. ക്ലാസ് മുറിക്കു പുറത്തിരുന്നു പഠനം നടത്തുന്നതിനും വിശ്രമിക്കുന്നതിനുമായി സ്കൂൾമുറ്റത്ത് മാവിൻെയും സപ്പോട്ട മരത്തിൻെയും ചുറ്റും തറ കെട്ടി ഇരിപ്പിടങ്ങൾ സജ്ജീകരിച്ചിരിക്കുന്നു. സയൻസ് വിഭാഗത്തിനായി വിശാലമായ ഒരു പരീക്ഷണ ശാലയും കുട്ടികൾ പ്രയോജനപ്പെടുത്തി വരുന്നു. കുട്ടികൾകൾക്ക് ധ്യാനം, യോഗ, ബോധവൽക്കരണ ക്ലാസ്സുകൾ ഇവ നൽകുന്നതിനായി വിശാലമായ ഒരു ഹാൾ സജ്ജീകൃതമായിട്ടുണ്ട്. സ്കൂൾ ലൈബ്രറിയുടെയും, സയൻസ് ലാബിന്റെയും, കളിസ്ഥലത്തിന്റെയും വികസനത്തിനായുള്ള നവീന പദ്ധതികൾ രക്ഷകർത്താക്കളുടെയും അധ്യാപകരുടെയും നേതൃത്വത്തിൽ ആവിഷ്കരിക്കുകയും നടത്തിപ്പിനായുള്ള ഫണ്ട് ശേഖരണ യത്നത്തിലുമാണ്.

2018-2019 അധ്യയന വർഷം സ്കൂളിലെ 12 ക്ലാസ് മുറികളും ഹൈടെക് സംവിധാനത്തിനായി ഒരുക്കുകയും കൈറ്റ് മുഖേനയുള്ള ഹൈടെക് ഉപകരണങ്ങൾ സജ്ജമാക്കി ക്ലാസ് മുറികൾ ആധുനിക സൗകര്യങ്ങളോടെ പ്രവർത്തിച്ചു വരുന്നു.

അധ്യാപകർ : പ്രധാനാധ്യാപികയും 19 അധ്യാപകരും ഇവിടെ സേവനം അനുഷ്ഠിച്ചു വരുന്നു. അനധ്യാപകർ : ക്ലാർക്കും 3 അനധ്യാപകരും വിദ്യാലയത്തിന്റെ നെടുംതൂണായി വർത്തിച്ചു വരുന്നു.

നേട്ടങ്ങൾ

തുടർച്ചയായി 2016 മുതൽ 2021 വരെ എസ്.എസ്.എൽ.സി ക്ക് നൂറ് ശതമാനം വിജയം കരസ്ഥമാക്കി കൊണ്ടിരിക്കുന്നു.

വർഷം പരീക്ഷ എഴുതിയ

കുട്ടികളുടെ എണ്ണം

വിജയിച്ച

കുട്ടികളുടെ എണ്ണം

വിജയ

ശതമാനം

2016 166 166 100
2017 172 172 100
2018 149 149 100
2019 132 132 100
2020 198 198 100
2021 143 143 100

പാഠ്യേതര പ്രവർത്തനങ്ങൾ

വിവിധ സന്നദ്ധ സംഘടനകളുടെ കീഴിൽ സമഗ്ര പരിശീലനവും വ്യക്തിത്വ വികാസവും ലഭിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു നടപ്പിലാക്കി വരുന്നു.

  • സ്കൌട്ട് & ഗൈഡ്
thumb

ഷൈനി ടീച്ചർ, ഹണി ടീച്ചർ, ഷേർളി ടീച്ചർ,സൗമ്യ ടീച്ചർ എന്നിവരുടെ നേതൃത്വത്തിൽ വളരെ മികവാർന്ന ഒരു യൂണിററ് പ്രവർത്തിക്കുന്നു. രാജ്യ പുരസ്കാർ, രാഷ്ട്ര പതി പുരസ്കാർ പരീക്ഷകളിൽ കുട്ടികൾ വിജയികളായിരിക്കുന്നു. എല്ലാവരും ഗ്രേസ് മാർക്കിന് അർഹരാകുന്നു.

  • ബാന്റ് ട്രൂപ്പ്

വളരെ ചിട്ടയോടെ സംഘടിപ്പിക്കപ്പെട്ട ഒരു ബാന്റ് ട്രൂപ്പ് പ്രധാനാദ്ധ്യാപിക റവ.സി.മോളി ജോസഫിന്റെയും, അദ്ധ്യാപിക ശ്രീമതി.ഷൈനിയുടെയും നേതൃത്വത്തിൽ പ്രവർത്തിച്ചു വരുന്നു.

  • ചുവർ പത്രം

ഒാരോ ക്ലാസിലും ആഴ്ചയിൽ ഒാരോ പത്രം കുട്ടികളുടെ നേതൃത്വത്തിൽ കൈയെഴുത്തു പ്രതിയായി പ്രകാശനം ചെയ്തു കൊണ്ടിരിക്കുന്നു.

  • 'റെഡ് ക്രോസ്'


സുനിത ടീച്ചറുടെ ശിക്ഷണത്തിൽ സ്കൂളിലെ റെഡ് ക്രോസ്' അംഗങ്ങൾ പരീക്ഷകൾ വിജയിക്കുകയും സ്കൂൾ പ്രവർത്തനങ്ങളിൽ സജീവ പങ്കാളിത്തം നിർവഹിക്കുകയും ചെയ്തുവരുന്നു. എല്ലാവരും ഗ്രേസ് മാർക്കിന് അർഹരാകുന്നു.

  • ഔട്ട് റീച്ച് പ്രോഗ്രാം
  • ഭവന സന്ദർശനം
  • രോഗീ സന്ദർശനം
  • അനാഥാലയങ്ങൾ സന്ദർശിച്ച് സഹായങ്ങൾ കൈമാറുക
  • ലഹരി വിരുദ്ധ സന്ദേശങ്ങൾ പ്രചരിപ്പിക്കുക

കോവിഡ് കാല പ്രതിരോധ പ്രവർത്തനങ്ങൾ, ഡിജിറ്റൽ പഠനോപകരണ ലഭ്യത ഉറപ്പാക്കൽ

ചിത്ര ജാലകം

http://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:BADGE.jpg വിദ്യാപോഷണം http://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:School_emblem_1.jpg http://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:Run_kerala.JPG http://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:26043(1).jpg http://schoolwiki.in/images/7/7d/26043.jpeg http://schoolwiki.in/images/3/3f/Fathima1.jpeg

Example.jpg|കുറിപ്പ്1 Example.jpg|കുറിപ്പ്2 ഗാലറി

2018സ്കൂൾ ക്ലബ് പ്രവർത്തനങ്ങൾ
ലിറ്റിൽ കൈറ്റ് ഏകദിന സമിനാർ 2018 ജൂൺ 6
സയൻസ് ക്ലബ് പ്രവർത്തനം2018 ജൂലൈ 20
പ്രമാണം:26043-ekm-dp-2019-4.png
26043-ekm-dp-2019-4.png

ശാസ്ത്രമേളയ്ക് സയൻസ് മാഗസിന് ജില്ലാതലത്തിൽ 2016ൽ എ ഗ്രേഡ് കരസ്ഥമാക്കുവാൻ കഴിഞ്ഞു.സാമൂഹ്യ ശാസ്ത്ര ക്ലബ്ബിനുള്ള അവാർഡും ,ജില്ലാതലത്തിൽ സാമൂഹ്യശാസ്ത്ര എക്സിബിഷന് പല തവണ നിരവധി സമ്മാനങ്ങളും നേടാൻ സാധിച്ചു. സംസ്ഥാനതലത്തിൽ വ്യക്തിഗത മത്സരങ്ങൾക്ക് ഗ്രേഡുകൾ സമ്പാദിച്ച് ഗ്രേസ് മാർക്കിന് അർഹരാകാനും ഇവിടത്തെ കുട്ടികൾക്ക് കഴിഞ്ഞിട്ടുണ്ട്.സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഹിരോഷിമ ദിനം ,ലോകജനസംഖ്യാ ദിനം ,ഓസോണ് ദിനം ,സ്വാതന്ത്ര്യ ദിനം ,റിപ്പബ്ലിക് ദിനം മുതലായ ദിനങ്ങൾ സമുചിതമായി ആചരിക്കുകയും വിവിധ മത്സരങ്ങൾ നടത്തി പ്രതിഭകളെ പ്രോത്സാഹിപ്പിച്ചു വരുന്നു. 2017 ശാസ്ത്രമേളയിലും സയൻസ് മാഗസിന് ഒന്നാം സ്ഥാനം ലഭിക്കുകയുണ്ടായി. വിദ്യാരംഗം കലാ സാഹിത്യ വേദി.

  • ക്ലബ്ബ് പ്രവർത്തനങ്ങൾ
പ്രമാണം:26043.jpeg
പ്രകൃതി സംരക്ഷണം
പ്രമാണം:260431.jpg
വിദ്യാപോഷണം
സയൻസ് ക്ലബ് പ്രവർത്തനം2018 ജൂലൈ 20
  • പരിസ്ഥിതി ക്ലബ്ബ്
  • വിദ്യാരംഗം
  • റെഡ് ക്രോസ്
  • സയൻസ് ക്ലബ്ബ്
  • ഗണിതശാസ്ത്ര ക്ലബ്ബ്
  • സാമൂഹ്യ ശാസ്ത്ര ക്ലബ്
  • നിയമപാഠ ക്ലബ്ബ് *ഐ.ടി. ക്ലബ്ബ്
  • ലഹരിവിമുക്ത ക്ലബ്

മാനേജ്‍മെന്റ്

""തെരേസ്യൻ സന്യാസിനി സമൂഹത്തിന്റെ (Congregation of Theresian Carmelites) കോർപ്പറേറ്റ് എഡ്യുക്കേഷൻ ഏജൻസിയുടെ കീഴിലുള്ളതാണ് ഈ വിദ്യാലയം. 1964 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.""

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ
ക്രമനമ്പർ പേര് കാലം
1 എലിസബത്ത്‌ 1.6.64 31.3.65
2 എ.ജെ.എം.സ്റ്റെല്ല 6.6.65 31.7.74
3 സി.ലിയോണി 1.4.75 31.3.80
4 വിക്ടോറിയ 4.80 5.80
5 സി.അനില 2.6.80 31.5.83
6 സി.റേച്ചൽ ജോസഫ് 01.6.83 14.5.84
7 എലിസബത്ത് തിയൊഫിലസ് 15.5.84 31.3.85
8 റീറ്റാ പീ.എക്സ് 01.6.85 20.12.85
9 സി.റേച്ചൽ ജോസഫ് 21.12.85 30.6.94
10 അമ്മിണി എൻ.പി. 1.7.94 29.5.96
11 സി ത്രെസിയാപുഷ്പം ജെ. 30.5.96 31.5.06
12 സി.ഫിലൊ കെ.എൽ 1.6.06 31.5.07
13 സി.മാർഗരറ്റ് കെ.എക്സ് 1.6.07 23.11.08
14 സി.ലിസ്സി ടി.സി. 31.04.09
15 സി.ആനി ആന്റണി
16 സി.ലിസ്സി ടി.സി.
17 സി.മോളി ജോസഫ് എം.ജെ.(സിസ്റ്റർ.ഫ്ലോറി ജോസഫ് )
18 സി.സിൽവി സി.ജെ.

എച്ച് .എസ്. എസ് പ്രിൻസിപ്പാൾ

1 സിസ്റ്റർ. മേഴ്സി ജൂഡി പീറ്റർ

2 കിഴക്കേമട്ടുമ്മൽ ഹണി അലക്സ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

പൂർവ വിദ്യാർഥികളിൽ പലരും വൈദ്യ ശാസ്ത്ര രംഗത്ത് ഡോക്ടർമാരും,ആതുര ശുശ്രൂഷകരായ നഴ്‍സുമാരും, എഞ്ചിനിയർമാരും, അധ്യാപകരും,മികച്ച കരകൌശല വിദഗ്ദ്ധരും,വീട്ടമ്മമാരും, പുരോഹിതരും,സന്ന്യസ്തരും, തൊഴിലാളികളുമായി സേവനം അനുഷ്ഠിച്ചു വരുന്നു. സ്വദേശത്തും വിദേശത്തും അവരുടെ സേവനം ലഭിച്ചു കൊണ്ടിരിക്കുന്നു.

വഴികാട്ടി

  • വടക്കു നിന്നും വരുന്നവർ കുമ്പളങ്ങി പാലം വഴി തെക്കോട്ടു വന്ന് സേക്രഡ് ഹാർട്ട് പള്ളിക്കു സമീപമുള്ള "ദേ ദിത്, ങാ ദിതേയ് " "ങാ ദതാണെഡോ ദിത്" എന്നും പറഞ്ഞ് നിൽക്കുമ്പോൾ
  • തെക്കു നിന്നും വരുന്നവർ എഴുപുന്ന പാലം കടന്ന് "ദാ.......ണ്ടതാണുകെട്ടാ" "നുമ്മട ഉസ്ക്കൂള് " എന്നു പറയുമ്പോഴേയ്ക്കും എത്തിപ്പോയേ.......ഔവർ ലേഡി ഓഫ് ഫാത്തിമ ഹയർ സെക്കണ്ടറി സ്കൂൾ കുമ്പളങ്ങി

Map