ഔവർ ലേഡീ ഓഫ് ഫാത്തിമ ഗേൾസ് എച്ച്.എസ്. കുമ്പളങ്ങി/മറ്റ്ക്ലബ്ബുകൾ

Schoolwiki സംരംഭത്തിൽ നിന്ന്

മറ്റ്ക്ലബ്ബുകൾ

പ്ലസ് ടു കഴിവർത്തിക്കുന്ന വിമുക്തി ക്ലബ്ബ് ,വിദ്യാർത്ഥികളെ നവ സംരംഭകരാകാനുള്ള പരിശീലനം നൽകുന്ന  ഇ.ഡി. ക്ലബ് എന്നീ ക്ലബ്ബുകളും ഇവിടെ പ്രവർത്തിക്കുന്നു.ഞ്ഞതിനുശേഷം അനുയോജ്യമായ കരിയർ കണ്ടെത്തുവാൻ വിദ്യാർഥികളെ പ്രാപ്തരാക്കുന്ന കരിയർ ഗൈഡൻസ്  ക്ലബ്, നൈപുണ്യ  വികസനത്തിന് വിദ്യാർഥികളെ സഹായിക്കുന്ന അസാപ്പ് എന്നീ സംഘടനകളും വിദ്യാർത്ഥി ഉന്നമനം ലക്ഷ്യമാക്കി  ഇവിടെ പ്രവർത്തിക്കുന്നു. സിസ്റ്റർ. ബിനു ഈ രണ്ടു  സംഘടനകളെയും നയിക്കുന്നു. വിദ്യാർത്ഥികളുടെ മാനസികസംഘർഷങ്ങൾ  മനസ്സിലാക്കി അവ  ലഘൂകരിക്കുവാനും  ആവശ്യമുള്ള വിദ്യാർത്ഥികൾക്ക് കൗൺസിലിംഗ് ലഭ്യമാക്കുവാനും വേണ്ടി സൗഹൃദ ക്ലബ്ബ് ശ്രീമതി ലീ മ ജെയിംസിന്റെ നേതൃത്വത്തിൽ പ്രവർത്തിച്ചുവരുന്നു .ലഹരിമരുന്നിന് അടിമ ആകാതെ ജീവിതം തന്നെ ലഹരി ആക്കുക എന്ന ലക്ഷ്യത്തോടെ പ്ര

ഹിന്ദി ക്ലബ്

ജൂലായ് 31 പ്രേംചന്ദ് ദിനത്തോടനുബന്ധമായി ഹിന്ദി ക്ലബിന്റെ 2021 - 2022 ഉദ്ഘാടനം നടത്തി. കുട്ടികൾ പ്രേംചന്ദ് ക്വിസ്, പോസ്റ്റർ, പ്രസംഗം മുതലായ പ്രവർത്തനങ്ങൾ നടത്തി. സെപ്തംബർ 14 ഹിന്ദി ദിനാഘോഷത്തിന്റെ ഭാഗമായി കഥ, ഉപന്യാസം കവിത, പോസ്റ്റർ മുതലായ രചനകളും കവിതാപാരായണം പ്രസംഗം,നാടകം മുതലായ പ്രവർത്തനങ്ങളും നടത്തുകയുണ്ടായി.സമഗ്ര ശിക്ഷ അഭിയാന്റെ സുരീലി ഹിന്ദിയോടനുബന്ധമായി ഹിന്ദി ഭാഷയോടുള്ള അഭിരുചി വളർത്തുവാനായികുട്ടികളുടെ സംഗീതം , നൃത്തം, നാടകം, പോസ്റ്റർ തുടങ്ങിയ പ്രവർത്തനങ്ങളും ഡിസംബർ മാസത്തിൽ നടത്തുകയുണ്ടായി.