ഔവർ ലേഡീ ഓഫ് ഫാത്തിമ ഗേൾസ് എച്ച്.എസ്. കുമ്പളങ്ങി/ഹയർസെക്കന്ററി

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

2014 പ്ലസ് ടു ബാച്ചുകൾ അനുവദിക്കപ്പെട്ടു. രണ്ടു കോമേഴ്സ് ബാച്ചുകൾ ആണ് ഇവിടെയുളളത്.കോമേഴ്സ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻ കോമ്പിനേഷൻ ,കോമേഴ്സ് സ്റ്റാറ്റിസ്റ്റിക്സ് കോമ്പിനേഷനായി രണ്ടു ബാച്ചുകളിലായി ഒന്നും രണ്ടും വർഷ ക്ലാസുകളിൽ 230 ൽ അധികം വിദ്യാർഥികൾ വിദ്യാലയത്തിൽ അധ്യയനം നടത്തിവരുന്നു. 2015 മുതൽ പ്രിൻസിപ്പൽ ഇൻ ചാർജ് ആയും 2018 മുതൽ 2020 വരെയുള്ള കാലയളവിൽ പ്രിൻസിപ്പളായി ഈ വിദ്യാലയത്തിൽ സേവനമനുഷ്ഠിച്ച സിസ്റ്റർ മേഴ്സി ജൂഡി പീറ്റർ വിദ്യാലയത്തിൻ്റെ പ്രാരംഭകാലത്ത് കരുത്തുറ്റ സാന്നിധ്യമായിരുന്നു. 2020 മുതൽ പ്രിൻസിപ്പൽ പദവി വഹിക്കുന്ന ശ്രീമതി കിഴക്കേമട്ടമ്മൽ ഹണി അലക്സ് വിദ്യാലയത്തെ നയിച്ചുകൊണ്ടിരിക്കുന്നു. പ്രിൻസിപ്പൽ ഉൾപ്പെടെ പത്ത് അധ്യാപകരാണ് ഇവിടെ അധ്യാപനം നടത്തുന്നത്. 8. 45 മുതൽ 4. 30 വരെയാണ് അധ്യയന സമയം. എല്ലാവർഷവും പ്ലസ് ടു പരീക്ഷയിൽ 94 ശതമാനം വിജയം കൈവരിക്കാൻ ഈ വിദ്യാലയത്തിന് കഴിയുന്നുണ്ട് 2020 21 അധ്യയനവർഷത്തിൽ പ്ലസ് ടു പരീക്ഷയിൽ 7 വിദ്യാർഥികൾ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടുകയുണ്ടായി.

     സാമൂഹിക സേവനത്തിലൂടെ വിദ്യാർഥികൾ വ്യക്തിത്വ വികസനം സാധ്യമാകുന്ന നാഷണൽ സർവീസ് സ്കീം ഇവിടെ പ്രവർത്തിക്കുന്നു ശ്രീമതി മേരി സുപ്രിയ പ്രോഗ്രാം ഓഫീസർ ആയും ശ്രീമതി.ഷീല ഫ്രാൻഷീല ഫ്രാങ്കോഅസിസ്റ്റൻസ് പ്രോഗ്രാം ഓഫീസർ ആയും പ്രവർത്തിച്ചു വരുന്നു. രാഷ്ട്ര സേവനത്തിന് അനുയോജ്യരായ അച്ചടക്കമുള്ള യുവ സമൂഹത്തെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ

സ്കൗട്ട് ആൻഡ് ഗൈഡ് ഇവിടെ പ്രവർത്തിക്കന്നു.ശ്രീമതി ലിൻസി മാത്യു, ശ്രീമതി. ശാലിനി ആൻ റോ എന്നീ അധ്യാപകർ ഇതിന് നേതൃത്വം  കൊടുക്കുന്നു.പ0നത്തിനുശേഷം അനുയോജ്യമായ കരിയർ ഗൈഡൻസ് ക്ലബ് ,നൈപുണ്യ വികസനത്തിന് വിദ്യാർത്ഥികളെ  സഹായിക്കുന്ന എസ്എ പി സംഘടനകളും വിദ്യാർത്ഥികളുടെ ഉന്നമനം ലക്ഷ്യമാക്കി ഇവിടെ പ്രവർത്തിക്കുന്നു.

            വിദ്യാർത്ഥികളുടെ മാനസിക സംഘർഷങ്ങൾ മനസ്സിലാക്കി അവ ലഘൂകരിക്കാനും ആവശ്യമുള്ള വിദ്യാർത്ഥികൾക്ക് കൗൺസലിങ്ങ് ലഭ്യമാക്കുവാനും വേണ്ടി സൗഹൃദ ക്ലബ് ഗ്രീമതി.ലീമ ജെയിംസിൻ്റെ നേതൃത്യത്തിൽ പ്രവർത്തിച്ചു വരുന്നു.

            ലഹരിമരുന്നിന് അടിമയാകാതെ ജീവിതം തന്നെ ലഹരിയാക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന വിമുക്തി ക്ലബ് ,വിദ്യാർത്ഥികളുടെ കലാ സാഹിത്യ വാസനകളെ പരിപോഷിപ്പിക്കുന്ന വിദ്യാരംഗം കലാസാഹിത്യ വേദി ,നവസംരംഭകരാകാനുള്ള പരിശീലനം നൽകുന്ന ഇ.ഡി ക്ലബ് എന്നീ ക്ലബുകളും ഇവിടെ പ്രവർത്തിക്കുന്നു. ശ്രീമതി. ലിൻസി മാത്യു വിമുക്കി ക്ലബിനെയും ശ്രീമതി. മഞ്ജു ജോസ് വിദ്യാരംഗം കലാസാഹിത്യവേദിയെയും സിസ്റ്റർ.ബിനു ഇ.ഡി ക്ലബിനെയും നയിക്കുന്നു.