ഔവർ ലേഡീ ഓഫ് ഫാത്തിമ ഗേൾസ് എച്ച്.എസ്. കുമ്പളങ്ങി/ഗണിത ക്ലബ്ബ്
ജുലായ് 22ന് പൈ ദിനത്തിൽ 2021-2022 അധ്യയന വർഷത്തിലെ ഗണിത ക്ലബ്ബിൻറ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു.ഓണാഘോഷത്തോടനുബന്ധിച്ച് ചിങ്ങം ഒന്നിന് കുട്ടികൾ വരച്ച ജ്യോമട്രിക്കൽ പാറ്റേൺ ചിത്രങ്ങളുടെ വീഡിയോയും ഉത്രാട ദിനത്തിൽ ജ്യാമതീയ രൂപങ്ങൾ ഉൾപ്പെടുന്ന ഓണകാഴ്ചകൾ എന്ന വീഡിയോയും ക്ളാസ് ഗ്രൂപ്പുകളിൽ നൽകുകയുണ്ടായി.വെയ്സ്റ്റ് തുണി ഉപയോഗിച്ചുകൊണ്ടുളള ബഹുഭുജാകൃതികളിലുളള ഡോർമാറ്റുകൾ കുട്ടികൾ തയ്യാറാക്കി.ഡിസംബർ 22ന് ദേശീയഗണിത ശാസ്ത്രദിനത്തിൽ ശ്രീനിവാസരാമാനുജനെക്കുറിച്ച് തയ്യാറാക്കിയ ചിത്രപ്രദർശനം നടത്തി.
ജ്യോമട്രിക്കൽ പാറ്റേൺ 1 | ജ്യോമട്രിക്കൽ പാറ്റേൺ 2 | ജ്യോമട്രിക്കൽ പാറ്റേൺ 3 | കാർപെറ്റ് 1 | കാർപെറ്റ് 2 |