സഹായം Reading Problems? Click here


എ കെ എം എച്ച് എസ് എസ് പൂച്ചട്ടി

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾഹയർസെക്കന്ററിചരിത്രംഅംഗീകാരങ്ങൾ
എ കെ എം എച്ച് എസ് എസ് പൂച്ചട്ടി
സ്കൂൾ ചിത്രം
സ്ഥാപിതം 01-06-1968
സ്കൂൾ കോഡ് 22047
ഹയർ സെക്കന്ററി
സ്കൂൾ കോഡ്
8046
സ്ഥലം പൂച്ചട്ടി
സ്കൂൾ വിലാസം ഇരവിമംഗലം പി.ഒ,
തൃശ്ശൂ൪
പിൻ കോഡ് 680751
സ്കൂൾ ഫോൺ 0487-2316280
സ്കൂൾ ഇമെയിൽ akmhsspoochatty@gmail.com
സ്കൂൾ വെബ് സൈറ്റ്
വിദ്യാഭ്യാസ ജില്ല തൃശ്ശൂ൪
റവന്യൂ ജില്ല തൃശ്ശൂ൪
ഉപ ജില്ല ‌തൃശ്ശൂ൪ ഈസ്റ്റ്
ഭരണ വിഭാഗം എയ്ഡഡ്
സ്കൂൾ വിഭാഗം പൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ ഹൈസ്കൂൾ
ഹയർ സെക്കന്ററി സ്കൂൾ
മാധ്യമം മലയാളം‌
ആൺ കുട്ടികളുടെ എണ്ണം 124
പെൺ കുട്ടികളുടെ എണ്ണം 98
വിദ്യാർത്ഥികളുടെ എണ്ണം 222
അദ്ധ്യാപകരുടെ എണ്ണം 20
പ്രിൻസിപ്പൽ ഏ.കെ.ബീന
പ്രധാന അദ്ധ്യാപകൻ /
പ്രധാന അദ്ധ്യാപിക
പി.ബി ബബിത
പി.ടി.ഏ. പ്രസിഡണ്ട് ബാബു
10/ 08/ 2018 ന് Sunirmaes
ഈ താളിൽ അവസാനമായി മാറ്റം വരുത്തി
ഈ താളിന്റെ ഗ്രേഡ് : 5 / 10 ആയി നൽകിയിരിക്കുന്നു
5/10 stars
ക്ലബ്ബുകൾ
ലിറ്റിൽകൈറ്റ്സ് സഹായം
ഗ്രന്ഥശാല സഹായം
എൻ.സി.സി സഹായം
സ്റ്റൂഡന്റ് പോലീസ് കാഡറ്റ് സഹായം
സ്കൗട്ട് & ഗൈഡ്സ് സഹായം
ജൂനിയർ റെഡ് ക്രോസ് സഹായം
വിദ്യാരംഗം‌ സഹായം
സോഷ്യൽ സയൻസ് ക്ലബ്ബ് സഹായം
സയൻസ് ക്ലബ്ബ് സഹായം
ഗണിത ക്ലബ്ബ് സഹായം
പരിസ്ഥിതി ക്ലബ്ബ് സഹായം
ആർട്‌സ് ക്ലബ്ബ് സഹായം
സ്പോർ‌ട്സ് ക്ലബ്ബ് സഹായം
ടൂറിസം ക്ലബ്ബ് സഹായം
ആനിമൽ ക്ലബ്ബ് സഹായം
ഫിലിം ക്ലബ്ബ് സഹായം
മറ്റ്ക്ലബ്ബുകൾ സഹായം
പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം


നടത്തറ പഞ്ചായത്തിൻറ അയ്യപ്പത്ത് കൊച്ചുകുട്ടൻ മെമ്മോറിയൽ ഹയർ സെക്കൻററി സ്ക്കൂൾ.ഈ വിദ്യാലയം നടത്തറ പഞ്ചായത്തിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

‍സ്ക്കളിന്റ ഇന്നലകളിലേക്കൊരു തിരിഞ്ഞുനോട്ടം.....

ചരിത്രം എന്നു പറയുന്നത് സാധാരണ ജനങങുടെ ജീവിതാനുഭവങളുടെ ആകെ തുകയാണ്. ഈ ജീവിതാനുഭവങ്ങൾ അവരുടെ ഓർമ്മകളിൽ ഒളിഞ്ഞിരിക്കുന്നു. ഈ പ്രദേശത്തെ മുതിര്ന്നവരിലൂടെയും പൂർവ്വ വിദ്യര്തഥികളിലൂടെയും സ്കൂളിന്റ ചരിത്രത്തെക്കുറിച്ചുള്ള അനേേഷണയാത്രയാണ‍് ഇവിടെ നടത്തിയിരികുന്നത് നടത്തറ ഗ്രാമപഞ്ചായത്തിന്റ ഹൃദയ ഭാഗത്തുളള പൂച്ചെട്ടിയിൽ 1953 - ൽ ശ്രീ അയ്യപ്പത്ത് കൊച്ചുകുട്ടൻ കുട്ടികൾക്ക് നല്ല വിദ്യാദ്യാസം നൽകണമെന്ന ഉദ്ദേശ്യത്തോടുകൂടി ഒരു മിഡിൽ സ്കുൾ ആരംഭിച്ചു. പിന്നീട് ഈ സ്കുൾ യു.പി.എസ്. നടത്തറ എന്ന പേരിൽ അറിയപെട്ടു.

ഇന്ത്യ യുടെ ദേശിയ വിദ്യാഭ്യാസനയത്തിൻറഭാഗമായി സംസ്ഥാനത്ത് 88 സകൂളുകൾക്ക് ഹയർസെക്കഡറി കോഴ്സ് അനുവദിച്ചപ്പോൾ 1990 - 91ൽ വിദ്യാഭ്യാസ വർഷത്തീൽ എ.കെ.എം.ഹൈസ്കൂൾ എ കെ.എം ഹയർസെക്കണ്ടറി സ്കൂളായി ഉയർത്തി. നടത്തറ ഗ്രാമപഞ്ചായത്തിലെ ഏക ഹൈസ്കൂളും ഹയർസെക്കണ്ടറി സ്കൂളുമാണ് ഇത്. ഈപ്രദേശത്തെ നിർധനരായ വീദ്യാർത്ഥികൾക്ക് വിദ്യാഭ്യാസം നൽകുന്നു. മാനേജർ ഈ സ്ഥാപനത്തിന്റെ സുഗമമായ നടത്തിപ്പിന് വേണ്ടതെല്ലാം ചെയ്യുന്നു കലാ, കായികം, സാഹിത്യം തുടങ്ങിയ മേഖലകളിൽ അധ്യാപകരുടെ സഹായം ഊ സ്ഥാപനത്തിന്റെ പുരോഗതിക്ക് കാരണമായി തീരുന്നു . ‍ പാഠ്യവിഷയങളിലും പാഠ്യേതര വിഷയത്തിനും തുല്യപ്രാധാന്യം കൊടുക്കുന്നുണ്ട്എം.പി.ഫണ്ടിൽനിന്നുംI.T@School പ്രോഗ്രാമിൽനിന്നും ആവശ്യത്തിന് കബ്യൂട്ടറുകൾ അനുവദിച്ചതുകൊണ്ട് വിദ്യാർത്ഥികളുംരക്ഷിതാക്കളും പൂർണ്ണതൃപ്തരാണ്.ഇവിടെനിന്നും പഠിച്ചുപോയവിദ്യാർത്ഥികൾ എഞ്ചിനിയർമാരും ഡോക്ടർമാരുമായിതിളങിയിട്ടുണ്ട്. പട്ടികജാതി പട്ടികവർഗ്ഗത്തിപ്പെട്ടകുട്ടികളും ഈസ്ഥാപനത്തിൽപഠിച്ച് ഉയർന്നസ്ഥാനങളിൽ എത്തിചേർന്നിട്ടുണ്ട് ഈചുരുങിയകാലയളവിൽ ഈ സ്കൂൾ നേടിയിട്ടുളള നേട്ടങൾ വളരെ ശ്രദ്ധേയമാണ്

നേട്ടങ്ങൾ

മുൻ വർഷങ്ങളിൽ 50% വിജയമുണ്ടായിരുന്ന സ്കൂൾ ഇപ്പോൾ 90-95% വിജയത്തിലെത്തി നില്ക്കുന്നു.വരും വർഷങ്ങളിൽ 100% വിജയമുണ്ടാക്കാനുള്ള ശ്രമങ്ങൾ നടന്നുകൊണ്ടിരിക്കുന്നു.കായിക മേഖലയിൽ ദേശീയതലത്തിൽ സംസ്ഥാനത്തെ പ്രതിനിധീകരിക്കാനും ഈ സ്ക്കൂളിന് സാധിച്ചത് ഒരു വലിയ നേട്ടമാണ്.നമ്മുടെ സ്ക്കൂളിന് പല പ്രാവശ്യവും കബഡിക്ക് സമ്മാനങ്ങൾ ലഭിച്ചിട്ടുണ്ട്.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേ തര പ്രവർത്തനങ്ങൾ

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ല ബ് പ്രവർത്തനങ്ങൾ.
  • ഗാന്ധി ദർശൻ
  • കാർ​ഷിക ക്ല ബ്
  • ക​​ൺസ്യൂമർ ക്ല ബ്
  • സൂരക്ഷാ ക്ല ബ്
  • ഹെൽപ്പ് ഡെസ്ക്
  • ജൂനിയർ റെഡ് ക്രോസ്

മാനേജ്മെന്റ്

അയ്യപ്പത്ത് കുടുബാംഗങ്ങളാ ണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ ഈ വിദ്യാലയം ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നു. അഡ്വ. ഏ.വി.ബാബു മാനേജറായി പ്രവർത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മിസ്ട്രസ് ശ്രീമതി.പി. ബി.ബബിതയും ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൽ ശ്രീമതി.ഏ.വി.ബീനയുമാണ്.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1972 - 1976 K.T JOHN
1976 - 79 A.K NARAYANAN.(In-Charge)
1979 - 81 DEVASSY T.V
1981 - 88 V.L JOSE
1988 - 2000 A.K NARAYANAN
2000-2006 M.P. LALITHA
2006 - 07 C. KRISHNANKUMARI
2007-2010 C.L MERCY
2010 - 2011 P.K.ANNAMMA
2011 onwards P.B. BABITHA

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

Loading map...