സഹായം Reading Problems? Click here


എം ആർ ആർ എം എച്ച് എസ് ചാവക്കാട്

Schoolwiki സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾഹൈസ്കൂൾപ്രൈമറിഹയർസെക്കന്ററിചരിത്രംഅംഗീകാരങ്ങൾ
എം ആർ ആർ എം എച്ച് എസ് ചാവക്കാട്
24047-photo.jpg
വിലാസം
കൂട്ടുങ്ങൽ

ചാവക്കാട്
,
680506
സ്ഥാപിതം01 - 06 - 1887
വിവരങ്ങൾ
ഫോൺ0487 2507008
ഇമെയിൽmrrmhs@gmail.com
വെബ്സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്24047 (സമേതം)
ഹയർസെക്കന്ററി കോഡ്8023
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതുശ്ശൂർ
വിദ്യാഭ്യാസ ജില്ലചാവക്കാട്
ഉപ ജില്ലചാവക്കാട്
സ്ക്കൂൾ ഭരണ വിഭാഗം
സ്ക്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി വിഭാഗം

യു.പി. വിഭാഗം

ഹൈസ്ക്കൂൾ വിഭാഗം
മാദ്ധ്യമംമലയാളം‌ . ഇംഗ്ലീഷ്
സ്ഥിതിവിവരകണക്ക്
ആൺകുട്ടികളുടെ എണ്ണം1066
പെൺകുട്ടികളുടെ എണ്ണം738
വിദ്യാർത്ഥികളുടെ എണ്ണം1804
അദ്ധ്യാപകരുടെ എണ്ണം65
സ്ക്കൂൾ നേതൃത്വം
പ്രിൻസിപ്പൽശ്രീമതി കെ എസ് സരിതകുമാരി
പ്രധാന അദ്ധ്യാപകൻശ്രീമതി കെ എസ് സരിതകുമാരി
പ്രധാന അദ്ധ്യാപികശ്രീമതി കെ എസ് സരിതകുമാരി
പി.ടി.ഏ. പ്രസിഡണ്ട്എം ബഷീർ മൗലവി
അവസാനം തിരുത്തിയത്
10-09-2018Mrrmhs


പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം

ചാവക്കാട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് എം ആർ ആർ എം ഹൈസ്കൂൾ. ചാവക്കാട് പോലീസ് സ്റ്റേഷന്റെ സമീപത്തായി സ്ഥിതിചെയ്യുന്ന ഈ വിദ്യാലയം നഗരത്തിന്റെ തിലകക്കുറിയായി അറിയപ്പെടുന്നു.

ചരിത്രം

കുന്നംകുളം കേന്ദ്രമായി പ്രവർത്തിച്ചിരുന്ന ചുര്ച്ച് മിഷൻ സൊസൈറ്റിയുടെ ഒരു മിഷിനറി ആയിരുന്ന എഫ്.ബവർ എന്ന ഇംഗ്ലീഷുകാരൻ 1887 നോട് അടുപ്പിച്ചു കൂടങ്ങളിൽ സ്ഥാപിച്ച മിഷൻ സ്കൂൾ എന്നവിദ്യാലയമാണ് ഇന്നത്തെ എം ആർ ആർ എം ഹൈസ്കൂൾ. ചർച്ച മിഷൻ സൊസൈറ്റി 1941 ൽ സ്കൂളിന്റെ മാനേജ്‌മന്റ്, അന്നത്തെ ഹെഡ്മാസ്റ്റർ ആയിരുന്ന ശ്രീ സി കെ ജോൺ മാസ്റ്ററുടെ നേതൃത്വത്തിൽ സ്റ്റാഫിന് വിട്ടുകൊടുത്തു . അക്കാലത്തു വിവേകോദയം സ്കൂൾ എന്ന പേരിലാണ് ഇത് അറിയപ്പെട്ടിരുന്നത്. എന്നാൽ ഗവണ്മെന്റ്ൽ നിന്നും വേണ്ടത്ര പ്രോത്സാഹനം ലഭിച്ചില്ല . അപ്പോഴാണ് ചാവക്കാട്ടെ വ്യവസായ പ്രമുഖനും ധനാഢ്യനും ഉദാരമതിയുമായ ശ്രീ എം ആർ രാമൻ 1942 ഇൽ അകാലമരണം പ്രാപിച്ചത്. അദ്ദേഹത്തിന്റെ ജ്യേഷ്ഠന്റെ മകൻ ശ്രീ എം വി ഉണ്ണീരി അവർകൾ 1943 മുതൽ പൊതുജനങ്ങളുടെ നന്മക്കായി " വിവേകോദയം സ്കൂൾ" ഏറ്റെടുത്തു "എം ആർ രാമൻ മെമ്മോറിയൽ സ്കൂൾ" എന്ന പേരിൽ നടത്തുവാൻ തുടങ്ങി . അധികം താമസിയാതെ തന്നെ എട്ടാംതരം വരെയുള്ള ഒരു അപ്പർ പ്രൈമറി സ്കൂൾ ആയി ഇതിനെ ഉയർത്തുവാൻ മാനേജ്മെന്റിന് കഴിഞ്ഞു.അതുകൊണ്ടും സംതൃപ്തമാവാതെ മാനേജർ ചെയ്ത നിരന്തര പരിശ്രമത്തിന്റെ ഫലമായി 1964 ൽ ജൂൺ മാസത്തിൽ ഇതൊരു ഹൈസ്കൂൾ ആയി ഉയർത്തപ്പെട്ടു . അങ്ങിനെ നാട്ടുകാരുടെയും മാനേജ്‍മെന്റിന്റെയും ചിരകാലാഭിലാഷം സാക്ഷാത്കരിക്കപ്പെട്ടു. 2005 വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമിക്കപ്പെട്ടു. 2013-ൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും യു പി ക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

എഡിറ്റോറിയൽ ബോർഡ്

അദ്ധ്യാപക പ്രതിനിധികൾ
 • കെ എസ് സരിതകുമാരി
 • എം സന്ധ്യ
 • എം ജി ഹരിദാസ്
 • ടി വി ഷീബ
 • കെ പി സിനി
 • എം വി വിനേഷ്
വിദ്ധ്യാർത്ഥി പ്രതിനിധികൾ
 • സഫ് വാൻ
 • അമൽബാബു കെ എ
 • ഹസീന പി എം
 • ആഷിക്ക്
 • ഫായിസ
 • കൃഷ്ണപ്രിയ

പാഠ്യേതര പ്രവർത്തനങ്ങൾ

സമകാലിക വിവരങ്ങൾ

ചിത്രശാല

സ്കൂൾ പ്രവർത്തനങ്ങളെ കുറിച്ചുള്ള ന്യൂസ് പേപ്പർ റിപ്പോർട്ട്

ഏഴ് അന്താരാഷ്ട്ര സർവകലാശാലകളിലെ വിദ്യാർഥികൾ പാഠഭാഗങ്ങളിൽ പഠിക്കുന്ന കവിതകളുടെ രചയിതാവായ ഇംഗ്ലീഷ് കവി ഫേബിയാസ് മാസ്റ്ററെ സ്കൂൾ ബഹുമാനിച്ചപ്പോൾ

ഫേബിയാസ് മാസ്റ്ററുടെ ഫേസ് ബുക്ക് കമന്റ്

ചാവക്കാട് ഉപജില്ല കലോത്സവം ..... എച്ച് എസ വിഭാഗം ജനറൽ ഓവറോൾ രണ്ടാംസ്ഥാനം .....സംസ്‌കൃതം ഓവറോൾ രണ്ടാംസ്ഥാനം ...... ഓവറോൾ അഗ്രിഗേറ്റ മൂന്നാം സ്ഥാനം . മികച്ച വിജയം

ചാവക്കാട് ഉപജില്ല: ജൈവപച്ചകൃഷി എയ്ഡഡ് വിഭാഗത്തിൽ മൂന്നാം സ്ഥാനം
ചിത്രശാല

മെട്രോ ലിങ്ക്സ് നടത്തിയ കളറിംഗ് മത്സരത്തിൽ എ ഗ്രേഡ് നേടിയ അനശ്വര എ വി നാലാം ക്ലാസ് എ

സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഓട്ടൻതുള്ളൽ A ഗ്രേഡോടുകൂടി 6-ആം സ്ഥാനം : ഭാവന ഉണ്ണി

സംസ്ഥാന സ്കൂൾ കായികമേളയിൽ കബഡി മത്സരത്തിൽ 5-ആം സ്ഥാനം അരിഷ്മ വി എ

മാനേജ്മെന്റ്

ചാവക്കാട്ടെ പുരാതന തറവാടായ മേലേപുരയിൽ ഉണ്ണീരി അവർകൾ അദ്ദേഹത്തിന്റെ വല്യച്ഛന്റെ സ്മരണക്കായി 1943 മുതൽ സ്കൂൾ ഏറ്റെടുത്തു. 1983വരെ ശ്രീ എം വി ഉണ്ണീരി അവർകൾ സ്കൂളിന്റെ മാനേജർ ആയി പ്രവർത്തിച്ചു .അദ്ദേഹത്തിന്റെ മരണശേഷം 1992വരെ ശ്രീ എം യു ബാലകൃഷ്ണൻ അവർകൾ മാനേജർ ആയി പ്രവർത്തിച്ചു.സ്കൂളിന്റെ ഇപ്പോഴത്തെ മാനേജർ ശ്രീ എം യു ഉണ്ണികൃഷ്ണൻ അവർകൾ ആണ്.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

 • 1964 - 69 ശ്രീ പി നാരായണ മേനോൻ
 • 1969 - 86 ശ്രീ എ കൃഷ്ണൻകുട്ടി കർത്താ
 • 1986 - 90 ശ്രീമതി പി സുശീല
 • 1990 - 94 ശ്രീമതി എം പത്മിനി
 • 1994 -99 ശ്രീ കെ വി തോമസ്
 • 1999 - 2014 ശ്രീമതി എൻ ആർ ശോഭ
 • 2014 - 16 ശ്രീമതി പി സി ബെറ്റി
 • 2016 - ശ്രീമതി. കെ. എസ്. സരിതകുമാരി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

|style="background-color:#A1C2CF; " | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

 • NH 17-ൽ കൊടുങ്ങല്ലൂർ - ഗുരുവായൂർ റോഡിൽ ചാവക്കാട് ബൈപ്പാസ്സിനു തൊട്ടടുത്ത് സ്ഥിതിചെയ്യുന്നു.
 • ഗുരുവായൂർ ക്ഷേത്രത്തീൽ നിന്ന് 2 കി.മി. അകലം|

Loading map...

|}