എം. എം. എ. ഹൈസ്കൂൾ മാരാമൺ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾഹൈസ്കൂൾചരിത്രംഅംഗീകാരങ്ങൾ
എം. എം. എ. ഹൈസ്കൂൾ മാരാമൺ
വിലാസം
മാരാമൺ

മാരാമൺ പി.ഒ.
,
689549
,
പത്തനംതിട്ട ജില്ല
സ്ഥാപിതം1949
വിവരങ്ങൾ
ഫോൺ0468 2213072
ഇമെയിൽmmahs.maramon@gmail.com
കോഡുകൾ
സ്കൂൾ കോഡ്37030 (സമേതം)
എച്ച് എസ് എസ് കോഡ്03102
യുഡൈസ് കോഡ്32120600216
വിക്കിഡാറ്റQ87592121
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
ഉപജില്ല പുല്ലാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംആറന്മുള
താലൂക്ക്തിരുവല്ല
ബ്ലോക്ക് പഞ്ചായത്ത്കോയിപ്രം
തദ്ദേശസ്വയംഭരണസ്ഥാപനംകോയിപ്രം പഞ്ചായത്ത്
വാർഡ്8
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം8 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ20
പെൺകുട്ടികൾ13
ആകെ വിദ്യാർത്ഥികൾ33
അദ്ധ്യാപകർ6
ഹയർസെക്കന്ററി
ആൺകുട്ടികൾ61
പെൺകുട്ടികൾ74
ആകെ വിദ്യാർത്ഥികൾ135
അദ്ധ്യാപകർ12
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽസാറാമ്മ സ്കറിയ
പ്രധാന അദ്ധ്യാപികസാറാമ്മ സ്കറിയ
പി.ടി.എ. പ്രസിഡണ്ട്ഗിരീ‍ഷ് നാരായണൻ
എം.പി.ടി.എ. പ്രസിഡണ്ട്ശ്യാമിലി രാജേ‍ഷ്
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



പത്തനംതിട്ട ജില്ലയിലെ തിരുവല്ല വിദ്യാഭ്യാസ ജില്ലയിൽ പുല്ലാട് ഉപജില്ലയിലെ മാരാമൺ സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് എം. എം. എ. ഹൈസ്കൂൾ മാരാമൺ

ചരിത്രം

അബ്രഹാം മല്പാന്റെ നവീകരണം ഊതിക്കാച്ചിയ മലങ്കര സഭയ്ക്ക് അനന്തര സംവത്സരങ്ങളിൽ ശക്തമായ നേത്ൃത്വം നൽകിയ മെത്രാപ്പോലീത്തയുടെ നാമധേയത്തിൽ സ്ഥാപിതമായ വിദ്യാലയമാണ് മാരാമൺ മാത്യൂസ് മാർ അത്താനാസിയസ് (എം.എം.എ)ഹൈസ്കുൾ .അദ്ദേഹത്തിന്റെ നാമധെയത്തിൽ 1918 ൽ ആരംഭിച്ച ഇംഗ്ലീഷ് മിഡിൽ സ്കൂൾ 1949 ൽ മാരാമൺ എ.എം.എം. ട്രെയിനിംഗ് സ്കൂളിനോടുചേർന്നു നടത്തിയിരുന്ന ന്യൂടൈപ്പ് മിഡിൽ സ്കൂളുമായി സംയോജിപ്പിക്കുകയും ആ സ്ഥാനത്ത് അതേ കെട്ടിടത്തിൽ ഹൈസ്കൂൾ ആരംഭിക്കുകയും ചെയ്തു.

കൂടുതൽ വായിക്കുക മലങ്കര മാർത്തോമാ സഭയ്ക്കു ഒരു കാലഘട്ടത്തിൽ ആത്മീകമായും ഭൗതികമായും ശക്തമായ നേതൃത്വം നൽകിയ ആദരണീയനായ മാത്യൂസ് മാർ അത്താനാസിയോസ് മെത്രാപ്പോലീത്തയുടെ നാമധേയത്തിൽ സ്ഥാപിതമായിട്ടുള്ള സരസ്വതിക്ഷേത്രമാണ് മാരാമൺ എം എം എ ഹയർ സെക്കന്ററി സ്കൂൾ .ഒരു ദേശത്തിന്റെ സാമൂഹികവും  സാംസ്കാരികവും വിദ്യാഭ്യാസപരവും ആയ വളർച്ചക്ക് അനല്പമായ സംഭാവന നല്കാൻ കഴിഞ്ഞ ഈ വിദ്യ പീഠം 1918 ൽ ഒരു ഇംഗ്ലീഷ് മിഡിൽ സ്കൂൾ എന്ന നിലയിൽ പ്രവർത്തനം ആരംഭിച്ചു .

1949 ൽ മാരാമൺ എ എം എം ട്രെയിനിങ് സ്കൂളിനോട് ചേർന്ന് നടത്തിയിരുന്ന ന്യൂ ടൈപ്പ് മിഡിൽ സ്കൂളുമായി സംയോജിപ്പിക്കുകയും ആ സ്ഥാനത്തു അതെ കെട്ടിടത്തിൽ ഹൈ സ്കൂൾ ആരംഭിക്കുകയും ചെയ്തു . മാരാമൺ ദേശത്തിന്റെ തിലകക്കുറിയായി പരിലസിക്കുന്ന ഈ വിദ്യാകേന്ദ്രം മാരാമൺ മാർത്തോമ്മാ പള്ളിയുടെ ചുമതലയിലാണ് . പള്ളിയുടെ വിദ്യാഭ്യാസ സ്ഥാപങ്ങളുടെ ചരിത്രത്തിൽ നിവ0ഗതനായ പാലാകുന്നത് ദിവ്യ ശ്രീ പി എം മത്തായി കശീശയുടെ സ്ഥാനം അഗ്രഗണ്യമാണ്‌ . ഒരു നൂറ്റാണ്ടിന്റെ ചരിത്രം പേറുന്ന ഇ കലാലയത്തിൽ നിരവധി പാഠ്യ , പഠ്യേതര പരിപാടികൾ നടന്നുവരുന്നു.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. കൂടുതൽ വായിക്കുക

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • റെഡ് ക്രോസ്

മാനേജ്‍മെന്റ്

സ്ഥാപകൻ

മാരാമൺ മാർത്തോമാ ഇടവകയുടെ അതാതു കാലയളവിലെ വികാരിമാരാണ്  സ്കൂൾ മാനേജർ . കൂടാതെ കറസ്പോണ്ടന്റും 8 അംഗങ്ങളും  അടങ്ങിയ ഭരണ സമിതി ആണ് സ്കൂളിനെ നിയന്ത്രിക്കുന്നതു . ഈ വര്ഷം Rev .ജോർജ് എബ്രഹാം മാനേജരായും ശ്രീ . എം ജെ എബ്രഹാം സ്കൂൾ കറസ്‌പോണ്ടന്റായും  പ്രവർത്തിച്ചു വരുന്നു . സ്കൂൾ പ്രവർത്തനങ്ങൾക്കു ആവശ്യമായ നേതൃത്വവും പിന്തുണയും സ്കൂൾ ബോർഡ് നൽകിവരുന്നു

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

പേര് എന്നു മുതൽ എന്നു വരെ
കെ.വി.മത്തായി 1949 1950
എ.ഐ.ഏബ്രഹാം 1950 1952
ജോർജ് പി .തോമസ് 1952 1972
ഏലി മാത്യു 1972 1974
എം.ഇ.ജോൺ 1974 1975
സാറാമ്മ ബഞ്ചമിൻ 1975 1976
സാറാമ്മ മാത്യു 1976 1979
എം.ഇ.ജോൺ 1979 1982
എം.എ.ജോർജ് 1982 1983
റ്റി.എ.ജോർജ് 1983 1990
കെ.വി.മറിയാമ്മ 1990 1993
വി.ജി.വർ‍ഗിസ് 1993 1997
മേരി ഫിലിപ്പ് 1997 2001
എസ്ഥേറമ്മ .പി.കെ 2001 2002
മറിയാമ്മ വർ‍ഗീസ് 2002 2004
ലുസി ഉമ്മൻ 2004 2005
ലൈല തോമസ് 2005 2006
ഈപ്പൻ മാത്യു 2006 2016(ജുൺ 19)
ആഷ ജോ‌‌ർജ്ജ് 2016 2022
സാറാമ്മ സ്കറിയ 2022

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

.ഫീലിപ്പോസ് മാർ ക്രിസ്സറ്റോം വലിയ മെത്രപ്പോലീത്താ
.ജോസഫ് മാർത്തോമ മെത്രപ്പോലീത്താ
.ആറന്മുള പൊന്നമ്മ

മറ്റു വിവരങ്ങൾക്കായി ഉപതാളുകൾ

അദ്ധ്യാപകർ അനദ്ധ്യാപകർ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ


തിരുവല്ല കുമ്പഴ സ്റ്റേറ്റ് ഹൈവേയിൽ കോഴഞ്ചേരിയിൽ നിന്നും ഒന്നര കിലോമീറ്റർ പടിഞ്ഞാറ് ചെട്ടിമുക്കിനു സമീപമാണ് ഈ സ്കൂൾ.


Map


"https://schoolwiki.in/index.php?title=എം._എം._എ._ഹൈസ്കൂൾ_മാരാമൺ&oldid=2535994" എന്ന താളിൽനിന്ന് ശേഖരിച്ചത്