എം.ബി.വി.എച്ച്.എസ്.എസ് സേനാപതി
| സ്കൂൾ | സൗകര്യം | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
സേനാപതി ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് എം.ബി.വി.എച്ച്.എസ്.എസ്.സേനാപതി. ആബുൻ മാർ ബസേലിയസ് ബാവയുടെ ഉടമസ്തതയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.
| എം.ബി.വി.എച്ച്.എസ്.എസ് സേനാപതി | |
|---|---|
| വിലാസം | |
സേനാപതി 685619 , ഇടുക്കി ജില്ല | |
| സ്ഥാപിതം | 03 - 10 - 1979 |
| വിവരങ്ങൾ | |
| ഫോൺ | 04868 245283 |
| ഇമെയിൽ | mbvhss@gmail.com mbhss124@gmail.com mbvhsssenapathy@vhsethrissur.com |
| വെബ്‍സൈറ്റ് | https://schoolwiki.in/30033 |
| കോഡുകൾ | |
| സ്കൂൾ കോഡ് | 30033 (സമേതം) |
| എച്ച് എസ് എസ് കോഡ് | 06081 |
| വി എച്ച് എസ് എസ് കോഡ് | 906016 |
| യുഡൈസ് കോഡ് | 32090500503 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | ഇടുക്കി |
| വിദ്യാഭ്യാസ ജില്ല | കട്ടപ്പന |
| ഉപജില്ല | നെടുങ്കണ്ടം |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | ഇടുക്കി |
| നിയമസഭാമണ്ഡലം | ഉടുമ്പൻചോല |
| താലൂക്ക് | ഉടുമ്പൻചോല |
| ബ്ലോക്ക് പഞ്ചായത്ത് | നെടുങ്കണ്ടം |
| തദ്ദേശസ്വയംഭരണസ്ഥാപനം | സേനാപതി |
| വാർഡ് | 4 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | അർദ്ധ സർക്കാർ |
| സ്കൂൾ വിഭാഗം | എയ്ഡഡ് |
| പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി വൊക്കേഷണൽ ഹയർസെക്കന്ററി |
| സ്കൂൾ തലം | 5-12 |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 271 |
| പെൺകുട്ടികൾ | 227 |
| ആകെ വിദ്യാർത്ഥികൾ | 498 |
| അദ്ധ്യാപകർ | 20 |
| ഹയർസെക്കന്ററി | |
| ആൺകുട്ടികൾ | 124 |
| പെൺകുട്ടികൾ | 90 |
| ആകെ വിദ്യാർത്ഥികൾ | 214 |
| അദ്ധ്യാപകർ | 11 |
| വൊക്കേഷണൽ ഹയർസെക്കന്ററി | |
| ആൺകുട്ടികൾ | 74 |
| പെൺകുട്ടികൾ | 43 |
| ആകെ വിദ്യാർത്ഥികൾ | 117 |
| അദ്ധ്യാപകർ | 9 |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | ബിനു പോൾ (വി.എച്ച്.എസ്.എസ്) ഫാ. ലിന്റോ ലാസ്സർ (എച്ച്.എസ്.എസ്) |
| പ്രധാന അദ്ധ്യാപിക | സുജ റെയ്‌ച്ചൽ ജോൺ |
| പി.ടി.എ. പ്രസിഡണ്ട് | തങ്കച്ചൻ വി. യു |
| എം.പി.ടി.എ. പ്രസിഡണ്ട് | ജൂബി അജി |
| അവസാനം തിരുത്തിയത് | |
| 17-01-2026 | Jinoytommanjaly |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ചരിത്രം
സേനാപതി സ്കൂൾ അന്നുമുതൽ ഇന്നുവരെ...
സഹ്യ മലമടക്കുകളിലെ സ്വർഗ്ഗംമേടിന്റെ താഴ്‌വരയിലെ പ്രശാന്ത സുന്ദരമായ കൊച്ചു ഗ്രാമത്തിന്റെ സ്വന്തം വിദ്യാലയമാണ് സേനാപതി മാർ ബേസിൽ വി. എച്ച്. എസ്. എസ് സ്കൂൾ. സേനാപതി പഞ്ചായത്തിലെ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന ഹയർ സെക്കണ്ടറിയും വൊക്കേഷണൽ ഹയർ സെക്കണ്ടറിയുമുള്ള സ്കൂൾ. കുടിയേറ്റ കാലം മുതൽക്കേ വികസനം അകന്നുനിന്ന ഒരു പ്രദേശമായിരുന്നു സേനാപതി. ജനസംഖ്യയിൽ ഭൂരിപക്ഷവും പിന്നോക്ക ആദിവാസി വിഭാഗങ്ങളും, കർഷക തൊഴിലാളികളും ചെറുകിട നാമമാത്ര കർഷകരുമായിരുന്നു. ഇവരുടെ മക്കൾക്ക് വിദ്യാഭ്യാസം നേടുക എന്നത് ഏറെ ക്ലേശകരമായ കാര്യമായിരുന്നു. ഇരുപതും മുപ്പതും കിലോമീറ്ററുകൾ കാനന പാതയിലൂടെ കാൽനടയായി പോയി പഠിക്കേണ്ട സാഹചര്യമാണ് അക്കാലത്തു നിലനിന്നിരുന്നത്. ഈ ശോചനീയാവസ്ഥയിൽ മാറ്റം വരണമെന്നാഗ്രഹിച്ച തൊട്ടിക്കാനം സെൻറ് ജോർജ് യാക്കോബായ സുറിയാനി പള്ളിയും, പരി. യാക്കോബായ സഭാ നേതൃത്വവും സേനാപതിയിൽ ഒരു സ്കൂളിനുവേണ്ടി അക്ഷീണം പ്രയത്നിക്കുകയും, ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ അനേകം സുമനസ്സുകളുടെ പ്രവർത്തനഫലമായി 1979 ഒക്ടോബർ 3 ആം തീയതി പരിശുദ്ധ യാക്കോബായ സുറിയാനി സഭയുടെ ശ്രേഷ്ഠ കത്തോലിക്കാ ആബൂൻ മോർ ബസ്സേലിയോസ് തോമസ് പ്രഥമൻ ബാവ തിരുമനസ്സുകൊണ്ട് മാനേജരായി സേനാപതിയിൽ യൂ. പി സ്കൂളിന് സർക്കാർ അനുമതി ലഭിച്ച് ആരംഭിക്കുകയും ചെയ്തു. സുന്ദരമായ സേനാപതി ഗ്രാമത്തിന്റെ ഹൃദയഭാഗത്ത് നാടിൻറെ അഭിമാനമായി ഈ വിദ്യാക്ഷേത്രം നിലകൊള്ളുന്നു.
തുടക്കത്തിൽ യൂ. പി സ്കൂളായി പ്രവർത്തനം തുടങ്ങിയ സ്ഥാപനം 1982-ൽ ഹൈസ്കൂളായും 2000-ത്തിൽ വൊക്കേഷണൽ ഹയർ സെക്കണ്ടറിയുമായി ഉയർത്തി. 2014-ൽ ഹയർ സെക്കണ്ടറി വിഭാഗവും അനുവദിച്ചു. ഹൈസ്കൂൾ വിഭാഗത്തിൽ 5 മുതൽ 10 ആം ക്ലാസ് വരെയും, വി. എച്ച്. എസ്. വിഭാഗത്തിൽ അഗ്രിക്കൾച്ചർ, കമ്പ്യൂട്ടറൈസ്ഡ് ഓഫീസ് മാനേജ്‌മന്റ് എന്നീ കോഴ്‌സുകളും ഹയർസെക്കണ്ടറി വിഭാഗത്തിൽ സയൻസ്, കോമേഴ്‌സ് എന്നീ ബാച്ചുകളുമാണ് നിലവിലുള്ളത്. എല്ലാ വിഭാഗങ്ങളിലുമായി 800- ഓളം കുട്ടികൾ സ്കൂളിൽ പഠിക്കുന്നു. 50 ൽ പരം ജീവനക്കാർ സേവനം അനുഷ്ഠിക്കുന്നു. റവ. ഫാദർ. സിബി വർഗ്ഗീസ്, വാലയിൽ മാനേജരായും, റവ. ഫാദർ. ലിന്റോ ലാസ്സർ, കുടിയിരിക്കൽ ഹയർ സെക്കണ്ടറി വിഭാഗം പ്രിൻസിപ്പലായും, ശ്രീ. ബിനു പോൾ, വൊക്കേഷണൽ ഹയർ സെക്കണ്ടറി വിഭാഗം പ്രിൻസിപ്പലായും ശ്രീമതി. സുജ റേച്ചൽ ജോൺ ഹെഡ്മിസ്ട്രസ് ആയും പ്രവർത്തിച്ചുവരുന്നു.
നിരവധി വർഷങ്ങളായി പൊതു പരീക്ഷകളിൽ 100 ശതമാനം വിജയം കൈവരിക്കുന്നു. കൂടാതെ കലാകായിക രംഗങ്ങളിലും ഏറെ മുന്നിൽ നിൽക്കുന്നു. കലാകായിക രംഗത്തെ മികച്ച പരിശീലനം കൂടാതെ പ്രവർത്തിപരിചയം, മാർഷ്യൽ ആർട്സ്, ജീവിത നൈപുണ്യ, കരിയർ ഗൈഡൻസ് രംഗങ്ങളിലുമെല്ലാം മികച്ച പരിശീലനം നൽകുന്ന സ്കൂളായി മുന്നേറുന്നു. വൊക്കേഷണൽ ഹയർ സെക്കണ്ടറിയുടെ ഭാഗമായി തൊഴിൽ നൈപുണി, ഓൺ ദി ജോബ് ട്രെയിനിങ് പരിശീലനങ്ങളും നൽകി വരുന്നു. വ്യത്യസ്തമായ ജൈവവൈവിധ്യ പാർക്ക് സ്കൂളിന്റെ പ്രത്യേകതയാണ്. വിവിധ ക്ലബ്ബ്കൾ, നാഷണൽ സർവീസ് സ്കീം, ജൂനിയർ റെഡ്ക്രോസ്സ്, NCC, മുതാലായവയിലൂടെ വളരെ മികച്ച സാമൂഹ്യ ഇടപെടലുകൾ നടത്തിവരുന്നു. സാമൂഹിക പ്രതിബദ്ധതയുള്ള ഉന്നതമായ കാഴ്ചപ്പാടുള്ള കർമ്മ കുശലരായ മികച്ച വിദ്യാർത്ഥി സമൂഹത്തെ വാർത്തെടുക്കുന്നതിൽ സേനാപതി സ്കൂൾ സദാ പ്രതിജ്ഞാബദ്ധമാണ്. മികച്ച മാനേജ്‌മന്റ്, പി. ടി. എ, അധ്യാപകർ, ഉയർന്ന നിലവാരമുള്ള ക്ലാസ്മുറികൾ, ലാബുകൾ, ലൈബ്രറി, മികച്ച അടിസ്ഥാനസൗകര്യങ്ങൾ എന്നിവയെല്ലാം സ്കൂളിന്റെ പ്രത്യേകതകളാണ്.
ഭൗതികസൗകര്യങ്ങൾ
ഇടുക്കി ജില്ലയിലെ രാജകുമാരിയിൽ നിന്നും ശാന്തൻപാറയിൽ നിന്നും 7 കിലോമീറ്റർ ദൂരത്തിലാണ് സേനാപതി മാർ ബേസിൽ സ്കൂൾ സ്ഥിതി ചെയ്യുന്നത്. 1979 ൽ യൂ. പി സ്കൂളായി പ്രവർത്തനമാരംഭിച്ച് പിന്നീട് ഹൈസ്കൂളായും (1982) വൊക്കേഷണൽ ഹയർ സെക്കണ്ടറിയായും (2000) പിന്നീട് ഹയർ സെക്കണ്ടറിയായും (2014) ഉയർത്തപ്പെട്ടു.
5 മുതൽ 12 വരെ ക്ലാസ്സുകളിലായി 829 കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. ഹൈസ്കൂൾ വിഭാഗത്തിൽ 20 അദ്ധ്യാപകരും ഹയർ സെക്കൻഡറിയിൽ 11 അധ്യാപകരും വൊക്കേഷണൽ ഹയർ സെക്കൻഡറിയിൽ 9 അധ്യാപകരുമാണ് ഉള്ളത്. 5 ആം ക്ലാസ് മുതൽ 10 ആം ക്ലാസ് വരെ മലയാളം മീഡിയവും ഇംഗ്ലീഷ് മീഡിയവും ഉണ്ട്. ഹയർ സെക്കണ്ടറി വിഭാഗത്തിൽ സയൻസ്, കോമേഴ്‌സ് കോഴ്‌സുകളും വൊക്കേഷണൽ ഹയർ സെക്കണ്ടറി വിഭാഗത്തിൽ അഗ്രിക്കൾച്ചർ, ഓഫീസ് സെക്രെട്ടറിഷിപ് കോഴ്‌സുകളുമാണുള്ളത്.
ജില്ലയിലെ തന്നെ മികച്ച ഭൗതികസൗകര്യങ്ങളുള്ള വിദ്യാലയമാണ് സേനാപതി സ്കൂൾ.
- ഹൈടെക് ക്ലാസ്സ്മുറികൾ
ആകെ 23 ഹൈടെക് ക്ലാസ്സ്മുറികളുണ്ട്. പ്രൊജക്ടർ, ഇന്റർനെറ്റ് മുതലായ സൗകര്യങ്ങൾ എല്ലാ ക്ലാസ്സ്മുറികളിലും ലഭ്യമാണ്.
- കമ്പ്യൂട്ടർ ലാബുകൾ
രണ്ട് കമ്പ്യൂട്ടർ ലാബുകളിലായി 60 ഓളം കംപ്യൂട്ടറുകളും 15 ഓളം ലാപ്ടോപ്പുകളുമാണ് ഉള്ളത്. കൂടാതെ പ്രൊജക്ടർ, ഹൈസ്പീഡ് ഇന്റർനെറ്റ് എന്നീ സൗകര്യങ്ങളും ഇരു ലാബുകളിലുമൊരുക്കിയിട്ടുണ്ട്.
- ലാബുകൾ
ഹൈസ്കൂൾ കുട്ടികൾക്കായി മികച്ച സൗകര്യങ്ങളോടുകൂടിയ ശാസ്ത്ര ലാബും ഹയർ സെക്കണ്ടറി, വൊക്കേഷണൽ ഹയർ സെക്കണ്ടറി വിദ്യാർത്ഥികൾക്കായി കെമിസ്ട്രി ലാബ്, ഫിസിക്സ് ലാബ്, ബോട്ടണി ലാബ്, സൂവോളജി ലാബ്, അഗ്രികൾച്ചർ ലാബ് എന്നിവയുണ്ട്.
- ലൈബ്രറി
ഏകദേശം നാലായിരത്തോളം പുസ്തകങ്ങളും ഗ്രന്ഥങ്ങളുമടങ്ങിയ മികച്ച ലൈബ്രറിയും ഇവിടെ ഉണ്ട്. കൂടാതെ ടെലിവിഷൻ, പ്രൊജക്ടർ മുതലായ സൗകര്യങ്ങളും സജ്ജമാണ്.
- സ്കൂൾ ഗ്രൗണ്ട്
എല്ലായിനം കായികവിനോദങ്ങളും, അത്‌ലറ്റിക് പ്രവർത്തനങ്ങളും നടത്തുവാൻ പാകത്തിനുള്ള രണ്ട് ഗ്രൗണ്ടുകളാണ് സ്കൂളിനുള്ളത്.
- ടോയ്‌ലറ്റ് സൗകര്യം
കുട്ടികളുടെ എണ്ണത്തിന് ആനുപാതികമായി വളരെ മികച്ചതും ശുചിത്വമുള്ളതുമായ ടോയ്‌ലറ്റ് സൗകര്യം ലഭ്യമാണ്.
- വാഹനസൗകര്യം
വളരെ ദൂരസ്ഥലങ്ങളായ സൂര്യനെല്ലി, രാജാക്കാട്, ചെമ്മണ്ണാർ എന്നിവിടങ്ങളിൽ നിന്നുപോലും കുട്ടികൾ ഇവിടെ നിന്ന് പഠിക്കുന്നുണ്ട്. പൊതുഗതാഗതം, പ്രൈവറ്റ് ബസ് എന്നിവയുടെ അഭാവമുണ്ടെങ്കിലും സ്കൂൾ ബസ് സൗകര്യം കുട്ടികൾക്ക് വളരെയധികം പ്രയോജനപ്പെടുന്നു. 7 ബസ്സുകളാണ് സ്കൂളിനുള്ളത്.
- മെഡിക്കൽ റൂം
വളരെ സൗകര്യപ്രദമായി വിശ്രമിക്കുന്നതിനും കുട്ടികൾക്ക് ആവശ്യമായ പ്രഥമശുശ്രൂഷകൾ നൽകുന്നതിനും കാര്യക്ഷമമായ മെഡിക്കൽ റൂം സജ്ജമാണ്.
- കുടിവെള്ളം
കുടിവെള്ളം ലഭ്യതക്കായി സ്കൂളിൽ ഒരു കിണറും, ഒരു കുഴൽ കിണറും ഉണ്ട്. വാട്ടർ പ്യൂരിഫയറും ഇവിടെ ലഭ്യമാണ്. എല്ലാ വർഷവും സ്കൂൾ തുറക്കുന്നതിനു മുമ്പായി ജലഗുണനിലവാര പരിശോധന നടത്തിവരുന്നു.
ഇവക്കെല്ലാം പുറമെ താഴെപ്പറയുന്ന സൗകര്യങ്ങളും കുട്ടികൾക്കും നാട്ടുകാർക്കും പ്രയോജനകരമാം വിധം ക്രമീകരിച്ചിരിക്കുന്നു.
- ജൈവ വൈവിധ്യ ഉദ്യാനം
- ജല പരിശോധനാ ലാബ്
- സ്കൂൾ സൊസൈറ്റി
- ഓഡിറ്റോറിയം
- പാചകപ്പുര
- ഭിന്നശേഷി സൗഹൃദ വിദ്യാലയം
- ഇന്റർനെറ്റ് സൗകര്യം
- കേബിൾ ടി. വി കണക്ഷൻ
- സി. സി. ടി. വി ക്യാമറകൾ
- സ്പോർട്സ് റൂം
- പഠ്യേതര പ്രവർത്തനങ്ങൾക്കായി പ്രത്യേക മുറി
- വിവിധ ക്ലബ്ബ്കൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- നാഷണൽ കേഡറ്റ് കോർപ്‌സ് (NCC)
- ജൂനിയർ റെഡ് ക്രോസ് (JRC)
- നാഷണൽ സർവീസ് സ്കീം (NSS)
- സ്‌കൗട്ട് & ഗൈഡ്സ്
- വിദ്യാരംഗം കലാസാഹിത്യവേദി
- സോഷ്യൽ സയൻസ് ക്ലബ്
- വായനാമൂല
- ശാസ്ത്ര ക്ലബ്
- നാഷണൽ ഗ്രീൻ കോർപ്‌സ് (NGC)
- ജൈവ വൈവിധ്യ പാർക്ക്
- പരിസ്ഥിതി ക്ലബ്
- ഗണിത ക്ലബ്
- കായിക പരിശീലനങ്ങൾ
- കലാ പരിശീലനങ്ങൾ
ലിറ്റിൽ കൈറ്റ്സ്
LITTLE KITE DIGITAL MAGAZINE 2019
മാനേജ്മെന്റ്
തൊട്ടിക്കണം സെന്റ്. ജോർജ് യാക്കോബായ പള്ളിയുടെ മേൽനോട്ടത്തിലാണ് ഈ സ്കൂൾ പ്രവർത്തിക്കുന്നത്. റവ. ഫാ. സിബി വർഗ്ഗീസ് വാലയിൽ സ്കൂളിന്റെ മാനേജർ ആയി പ്രവർത്തിച്ചു വരുന്നു.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
| "ശ്രി. പി.ജി വറൂഗീസ് 1980 - 1993" |
| "ശ്രി. വി.കെ.ഗോവിന്ദ് 1993 - 2005" |
| "റവ. ഫാദർ കെ. യു. ഗീവർഗീസ് 2005-2010" |
| "ശ്രിമതി. ശ്രീകുമാരി കെ. 2010-2015" |
| "ശ്രീ. പി. പി. അവിരാച്ചൻ 2015-2017" |
| ശ്രീമതി ബിജി വർഗ്ഗീസ് 2017-2018 |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ഡോ. എൽബി എൽദോസ്
- ഡോ. ജോയ്സ് എം ജോസഫ്
- ഡോ. ജ്യോതികൃഷ്ണ
- ഡോ.അനു മാധവ്
- ഡോ.ബിബിൻ ബിജു
- ഡോ. ജിനീഷ് പി. ജി
- ഡോ. ജിന്റോ ജോർജ്
- കുമാരി. സോന പി.ഷാജി (അഭിനേത്രി)
- ശ്രീ. മനോജ് കെ. കെ (അദ്ധ്യാപകൻ)
- ഫാ. സിബി വർഗ്ഗീസ് വാലയിൽ (പുരോഹിതൻ)
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- NH 49 ന് തൊട്ട് ശാന്തൻപാറ നഗരത്തിൽ നിന്നും 5 കി.മി. അകലത്തായി സേനാപതിയിൽ സ്ഥിതിചെയ്യുന്നു.