പി.എം.എസ്.എ.പി.ടി.എച്ച്.എസ്.എസ്. കക്കോവ്

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
പി.എം.എസ്.എ.പി.ടി.എച്ച്.എസ്.എസ്. കക്കോവ്
file:///home/pmsapthss/Downloads/WhatsApp%20Image%202022-01-06%20at%201.13.21%20PM.jpeg
വിലാസം
കക്കോവ്

പി.എം.എസ്.എ.പി.ടി.എച്ച്.എസ്.എസ്
,
വാഴയൂർ പി.ഒ.
,
673633
,
മലപ്പുറം ജില്ല
സ്ഥാപിതം01 - 06 - 1966
വിവരങ്ങൾ
ഇമെയിൽpmsapthsskakkove@gmail.com
കോഡുകൾ
സ്കൂൾ കോഡ്18085 (സമേതം)
എച്ച് എസ് എസ് കോഡ്11058
യുഡൈസ് കോഡ്3205020022
വിക്കിഡാറ്റQ64563968
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
ഉപജില്ല കൊണ്ടോട്ടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംകൊണ്ടോട്ടി
താലൂക്ക്കൊണ്ടോട്ടി
ബ്ലോക്ക് പഞ്ചായത്ത്കൊണ്ടോട്ടി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,വാഴയൂർ,
വാർഡ്10
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ858
പെൺകുട്ടികൾ786
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽമുഹമ്മദ് യൂനസ്സ്
പ്രധാന അദ്ധ്യാപികഉഷാമണി
പി.ടി.എ. പ്രസിഡണ്ട്കൃഷ്ണൻ.പി
എം.പി.ടി.എ. പ്രസിഡണ്ട്ദീപ.പി.കെ
അവസാനം തിരുത്തിയത്
09-01-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ





വിദ്യഭ്യാസപരമായി വളരെ പിന്നോക്കം നിന്ന ഒരു പ്രദേശത്തെ വിദ്യാസമ്പന്നമാക്കുക എന്ന ഉദ്ദേശത്തോടെ 1966-ൽ ശ്രീ.കെ.വി മുഹമ്മദ് സാഹിബ്,ശാസ്ത്രി മെമ്മോറിയൽ എന്ന നാമധേയത്തിൽ ഒരു യൂ.പി സ്കൂൾ കക്കോവിലെ കുന്നിൻ ചെരുവിൽ ആരംഭിച്ചു.
1976-ൽ ഇത് ഹൈസ്കൂൾ ആയി ഉയർത്തപ്പെട്ടു.പി.എം.എസ്.എ.പൂകോയ തങൾ ഹൈസ്കൂൾ എന്ന് നാമകരണം ചെയ്തു. 2000-ത്തിൽ ഇത് ഹയർ സെക്കൻററി യായി ഉയർത്തപ്പെട്ടു.അന്ന് ഇവിടെ രണ്ട് സയൻസ് ബാച്ചുകളാണ്‌ അനുവദിച്ചു കിട്ടിയത്

പി.എം.എസ്.എ.പി.ടി.എച്ച്.എസ്.എസ്. കക്കോവ്/ചരിത്രം

കൂടുതൽ വായനക്ക്

1 ഭൗതികസൗകര്യങ്ങൾ
2 പാഠ്യേതര പ്രവർത്തനങ്ങൾ
3 മാനേജ്മെന്റ്
4 മുൻ സാരഥികൾ
5 പൂർവവിദ്യാർത്ഥി സഘടന
6 വഴികാട്ടി
സ്കൂൾ

പി.എം.എസ്.എ.പി.ടി.എച്ച്.എസ്.എസ്. കക്കോവ്/ചരിത്രം

ഒരു പള്ളികൂടത്തിൻറെ കഥ

വിദ്യഭ്യാസപരമായി വളരെ പിന്നോക്കം നിന്ന ഒരു പ്രദേശത്തെ വിദ്യാസമ്പന്നമാക്കുക എന്ന ഉദ്ദേശത്തോടെ 1966-ൽ ശ്രീ.കെ.വി മുഹമ്മദ് സാഹിബ്,ശാസ്ത്രി മെമ്മോറിയൽ എന്ന നാമധേയത്തിൽ ഒരു യൂ.പി സ്കൂൾ കക്കോവിലെ കുന്നിൻ ചെരുവിൽ ആരംഭിച്ചു.ഒരു താൽകാലിക ഷെഡിലാണ് 2 ഡിവിഷനുകളിലായി അഞ്ചാം തരം ആർംഭിച്ചത്.ആദ്യത്തെ പ്രധാന അദ്ധ്യാപകൻ ശ്രീ.ടി.പി.വെലായുധൻ കുട്ടി മാസ്റ്ററായിരുന്നു. 1967-ൽ ജനുവരിയിൽ പുതിയ കെട്ടിടം പണികഴിപ്പിക്കുകയും 6,7 ഡിവിഷനുകൾ തുടങുകയും ചെയ്തു.ഈ കാലഘട്ടത്തിൽ 13 അദ്ധ്യാപകരും ഒരു അനദ്ധ്യാപകനും മാണ്‌ ഉണ്ടായിരുന്നത്.

*1969 ഏപ്രിൽ 9 ന്‌ സ്കൂളിൻറെ പ്രഥമ വാർഷികം നടത്തി.

  • 1971-72 ൽ സബ് ജില്ലയിൽ കലാ മേളയിൽ രണ്ടാം സ്ഥാനവും ലഭിച്ചു.
  • 1976-ൽ ഇത് ഹൈസ്കൂൾ ആയി ഉയർത്തപ്പെട്ടു.പി.എം.എസ്.എ.പൂകോയ തങൾ ഹൈസ്കൂൾ എന്ന് നാമകരണം ചെയ്തു.

  • 1978 ൽ ശ്രീ.പി.വി അഹമദ് കോയ ഹെഡ് മാസ്റ്ററായി.
  • 1983 ൽ അദ്ദേഹം AEO ആയി പോയപ്പോൾ സീനിയർ അദ്ധ്യാപകൻ പി.വി. ഇബ്രാഹിം മാസ്റ്റർ ഹെഡ് മാസ്റ്ററായി ചാർജ്ജെടുത്തു.
  • 1991 ൽ ഇരുപതഞ്ചാം വാർഷികം ആഘോഷിച്ചു.
  • 2000-ത്തിൽ ഇത് ഹയർ സെക്കൻററി യായി ഉയർത്തപ്പെട്ടു.അന്ന് ഇവിടെ രണ്ട് സയൻസ് ബാച്ചുകളാണ്‌ അനുവദിച്ചു കിട്ടിയത്.
  • 2005-2006 കാലഘട്ടത്തിൽ സംസ്ഥാനതലത്തിൽ ഉന്നത വിജയം കൈവരിച്ചു.+2 ബാച്ച്-96% വും,sslc ക്ക് 75% വും ലഭിച്ചു.കൂടാതെ +2 പരീക്ഷയിൽ സംസ്ഥാനതലത്തിൽ നിജിൽ.കെ എന്ന വിദ്യാർഥി നാലാം റാങ്കും കരസ്ഥമാക്കി.

ഭൗതികസൗകര്യങ്ങൾ


ആറ് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിനും യൂപിക്കും 5 കെട്ടിടങ്ങളിലായി 35 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 5 ക്ലാസ് മുറികളുമുണ്ട്.

  • അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. സ്കൂളിലെ പ്രധാനാധ്യാപകരുടെയും, രക്ഷിതാക്കളുടെയും വിദ്യാഭ്യാസ വീക്ഷണപരുടേയും അഭിപ്രായ നിർദ്ദേശങ്ങൾക്കനുസ്യതമായി സ്കൂളിന്റെ ഇൻഫ്ര സ്ട്രകചർ ഒരുക്കുന്നതിൽ സ്കൂളിന്റെ മാനെജ്മെൻറും പി.റ്റി.എ കമ്മിറ്റിയും വളരെയധികം മുന്നോട്ട് പോയിരുന്നു. മാറിവരുന്ന ഓരോ കമ്മിറ്റ്യും സ്കൂളിന്റെ പുരോഗമനത്തിൽ അവരുടേതായ സംഭാവനക്കൾ ചെയ്തിട്ടുണ്ട്. ഉറപ്പുള്ള കെട്ടിടങ്ങൾ സയൻ ലാബ്, കമ്പ്യൂട്ടർ ലാബ്, സ്മാർട്ട് ക്ലാസ് റൂം, ലൈബ്രറി, കുടിവെള്ളം, ഗ്രൗണ്ട് , വാഹന സൗകര്യം, പള്ളി, ടോയ്ലറ്റ്, ഇന്റെർനെറ്റ്, എഡ്യൂസാറ്റ് ടിവിഹാൾ ത്രീ ഫേസ് ഇല്ട്രിക്ക് കണക്ഷൻ, തുടങ്ങിയ ആധുനിക സൗകര്യങ്ങളെല്ലാം ഇന്ന് ഈ വിദ്യാലസത്തിൽ ലഭ്യമാക്കിട്ടണ്ട്. ഹൈസ്കൂളിനും യൂപിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.കൂടാതെ കേന്ദ്ര ഗവണ്മെണ്ടിൽ നിന്ന് കമ്പ്യൂട്ടറുകളും അതിൻറെ അനുബന്ധ ഉപകരണങളും ലഭിക്കുന്നുണ്ട്.കൂടാതെ ലാപ്പ് ടോപ്പിൻറെ സഹായത്തോടെ സാങ്കേതിക വിദ്യ ക്ലാസ്സ് മുറികളിലേക്ക് വ്യാപിക്കുന്നതിൻറെ ശ്രമങ്ങൾ തുടങ്ങി.ഹൈസ്കൂളിനും ഹയർ സെക്കണ്ടറിക്കും വെവ്വേറെ സ്മാർട്ട് റൂമുകൾ ഉണ്ട്.

സ്കൂളിൻറെ അഭിമാനതാരങ്ങൾ


  • ശാസ്ത്രമേളയിൽ (2008-2009 ൽ)മികവുറ്റ പ്രകടനം കാഴ്ച്ച വച്ച പത്താം തരം വിദ്യാർഥി നസീൽ
    സോഷ്യൽ സയൻസ് വിഭാഗത്തിൽ ജില്ലാതലത്തിലും സംസ്ഥാന തലത്തിലും ഒന്നാം സ്ഥാനം നേടി,
    ദക്ഷിണെന്ത്യൻ തലത്തിൽ പങ്കെടുത്ത് സ്കൂളിൻറെ അഭിമാനമായി
  • 2005-2006 ൽ +2 പരീക്ഷയിൽ സംസ്ഥാനതലത്തിൽ നിജിൽ.കെ എന്ന വിദ്യാർഥി നാലാം റാങ്കും കരസ്ഥമാക്കി.