ജി.എച്ച്.എസ്.എസ്. പകൽക്കുറി
ജി.എച്ച്.എസ്.എസ്. പകൽക്കുറി | |
---|---|
വിലാസം | |
പകൽക്കുറി പകൽക്കുറി പി.ഒ, , 695604 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 01 - 06 - 1915 |
വിവരങ്ങൾ | |
ഫോൺ | 0470 2682056, 0470 2681556 |
ഇമെയിൽ | pakalkurihs@gmail.com |
വെബ്‍സൈറ്റ് | http:// |
കോഡുകൾ | |
സ്കൂൾ കോഡ് | 42047 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | എസ് വിജയനാഥകുറുപ്പ് |
അവസാനം തിരുത്തിയത് | |
26-09-2017 | Visbot |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
തിരുവനന്തപുരം ജില്ലയുടെ ഏറ്റവും വടക്കുഭാഗത്ത് സ്ഥിതി ചെയ്യുന്ന പകൽക്കുറി ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂൾ കേരളത്തിലെ ആദ്യകാല വിദ്യാലയങ്ങളിലൊന്നാണ്. ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ കിളിമാനൂർ ഉപജില്ലയിലാണ് ഈ സ്കൂൾ. അഞ്ചാം ക്ളാസു മുതൽ പന്ത്രണ്ടാം ക്ളാസുവരെ രണ്ടായിരത്തോളം വിദ്യാര്ത്ഥികൾ ഇവിടെ പഠിക്കുന്നു.
ചരിത്രം
എ.ഡി 1915ൽ ഒരു പ്രൈമറിവിദ്യാലയമായി ഈസ്കൂൾ പകൽക്കുറിയിൽ ആരംഭിച്ചു. 1945ൽ ഇത് ഒരു മിഡിൽ സ്കൂളായി ഉയർത്തപ്പെട്ടു. 1950ൽ ഇതൊരു ഇംഗ്ളീഷ് ഹൈസ്കൂളായും 1953 – 54ൽ ഒരുപൂർണ്ണഹൈസ്കൂളായും ഉയർത്തപ്പെട്ടു. പൂർണ്ണഹൈസ്കൂളിൻറെ ആദ്യ ഹെഡ്മാസ്റ്റർ അടൂർസ്വദേശിയായ നാരായണക്കുറുപ്പ് സാർ ആയിരുന്നു. 1990 ൽ ഇവിടെ വി.എച്ച്.എസ്.ഇ. യും 1992ൽ ഹയർസെക്കന്ററിയുംഅനുവദിച്ചു. വി.എച്ച്.എസ്.ഇ – യ്ക്ക് ഓഡിറ്റ് ആന്റ് അക്കൗണ്ടൻസി കോഴ്സ് ഒരു ബാച്ചും, ഹയർസെക്കന്ററിയ്ക്ക് ഹ്യൂമാനിറ്റീസിനും, സയൻസിനും രണ്ടു ബാച്ചുവീതവും ഇവിടെയുണ്ട്. ഇപ്പോൾ ഇവിടെ ഹൈസ്കൂൾ വിഭാഗത്തിൽ പതിനാല് ഡിവിഷനുകളും പ്രൈമറി വിഭാഗത്തിൽ 10 ഡിവിഷനുകളും ഉണ്ട്.
ഭൗതികസൗകര്യങ്ങൾ
5 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 24 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്,വി എച്ച് എസ് ഇ ക്ക് 2 കെട്ടിടമുണ്ട് . അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും വി എച്ച്എസ് ഇ ക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. ഹൈസ്കൂളിന് ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.