ഗവ. എച്ച് എസ് എസ് പുതിയകാവ്

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

എറണാകുളം ജില്ലയിലെ ആലുവ വിദ്യാഭ്യാസ ജില്ലയിൽ എൻ. പറവൂ‍‍ർ ഉപജില്ലയിലെ പുതിയകാവ് സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവ. എച്ച് എസ് എസ് പുതിയകാവ്.

ഗവ. എച്ച് എസ് എസ് പുതിയകാവ്
പ്രമാണം:ഉണ്ട്
വിലാസം
പുതിയകാവ്, വടക്കേക്കര

വടക്കേക്കര പി ഓ പി.ഒ.
,
683522
,
എറ​ണാകുളം ജില്ല
സ്ഥാപിതം01 - 06 - 1900
വിവരങ്ങൾ
ഫോൺ04842443173
ഇമെയിൽghs26puthiyakavu@gmail.com
കോഡുകൾ
സ്കൂൾ കോഡ്25059 (സമേതം)
യുഡൈസ് കോഡ്32081000213
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറ​ണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
ഉപജില്ല നോർത്ത് പറവൂർ
ബി.ആർ.സിനോർത്ത് പറവൂർ
ഭരണസംവിധാനം
ബ്ലോക്ക് പഞ്ചായത്ത്നോർത്ത് പറവൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംഹയർ സെക്കണ്ടറി
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
മാദ്ധ്യമംമലയാളം‌, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ231
പെൺകുട്ടികൾ212
ആകെ വിദ്യാർത്ഥികൾ443
അദ്ധ്യാപകർ25
ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ219
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽസരിത എസ്
പ്രധാന അദ്ധ്യാപകൻശ്രീ രാജേന്ദ്രൻ പി കെ
പി.ടി.എ. പ്രസിഡണ്ട്ശ്രീ ശശി ചെറിയാൻ
അവസാനം തിരുത്തിയത്
26-09-2024Ghs26puthiyakavu
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ലഘുചരിത്രം

1901 ലാണ് പുതിയകാവ് ഗവ.ഹയർസെക്കന്ററി സ്ക്കുൾ സ്ഥാപിതമായത്. ഈ പ്രദേശത്തെ പുരാതനമായ ചില ' നായർ കുടുംബങ്ങളാണ് ഒരു ഏക്കർ 73 സെൻ്റ് സ്ഥലം ഈ വിദ്യാലയത്തിനായി നല്കിയത്. ആദ്യം ആ കുടുംബങ്ങളുടെ ഉടമസ്ഥതയിലായിരുന്ന വിദ്യാലയം പിന്നീട് അവർ ഗവൺമെൻ്റിലേക്ക് നല്കുകയും ചെയ്തു.തുടക്കത്തിൽ എൽ പി വിഭാഗം മാത്രമേ ഉണ്ടായിരുന്നുള്ളൂ.ആൺകുട്ടികുൾക്കുവേണ്ടിയുള്ള ആൺപള്ളിക്കൂടമായിരുന്നു തുടക്കത്തിൽ. സ്ക്കൂളിനോട് ചേർന്ന് പെൺകുട്ടികൾക്കായി പെൺപള്ളിക്കൂടവും ഉണ്ടായിരുന്നു.1938 ൽ ഈ സ്ക്കൂൾ പ്രൈമറിയിൽ നിന്നും മിഡിൽ സ്ക്കൂളായി ഉയർത്തി.പിന്നീട് ആൺപള്ളിക്കൂടം മിക്സഡ് സ്ക്കൂളായി ഉയർത്തി. അന്ന് ഓല മേഞ്ഞ സ്ക്കൂൾ ഓടിട്ട കെട്ടിടമാക്കി.പുതിയകാവ് എന്ന അവികസിത പ്രദേശത്തെ വിദ്യാഭ്യാസ ആവശ്യങ്ങൾ പരിഹരിക്കുന്നതിനായി പിന്നീട് ഈ സ്ക്കൂളിനെ ഹൈസ്ക്കൂൾ ആയി ഉയർത്തി. 1970 ൽ ആദ്യ എസ്.എസ്.എൽ.സി ബാച്ച് ഇവിടെ നിന്ന് പുറത്തിറങ്ങി.അക്കാലത്ത് അറബിഭാഷ പഠിപ്പിച്ചിരുന്ന ഈ പ്രദേശത്തെ ഏക സ്ക്കൂളായിരുന്നു ഇത്. 108 വർഷത്തോളം പഴക്കമുള്ള ഈ വിദ്യാലയം 2004 ൽഹയർസെക്കന്ററിയായി സർക്കാർ ഉയർത്തി. ഹയര്സെക്കന്ററി വിഭാഗത്തിൽ സയൻസ്, കൊമേഴ്സ് എന്നീ വിഷയങ്ങളാണ് ഇവിടെ ഉള്ളത്. ചരിത്ര പ്രാധാന്യം അർഹിക്കുന്ന മുസരിസിന്റെ സമീപ സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. തികച്ചും ഒരു ഗ്രാമീണ അന്തരീക്ഷത്തിൽ പുതിയകാവ് ദേവീക്ഷേത്രത്തിനോട് ചേർന്ന് ആണ് ഈ സരസ്വതീ ക്ഷേത്രം നിലകൊള്ളുന്നത്. വടക്കേക്കര ചിറ്റാറ്റുകര പഞ്ചായത്തുകളിലെ ഏക  സർക്കാർ ഹയർ സെക്കൻ്ററി സ്ക്കൂളായി ഈ വിദ്വാലയം പ്രവർത്തിച്ചു വരുന്നു.

സൗകര്യങ്ങൾ

റീഡിംഗ് റൂം

ഹൈടെക് ക്ലാസ് മുറികൾ

ലൈബ്രറി

ശാസ്ത്രപോഷിണി ലാബുകൾ

കംപ്യൂട്ടർ ലാബ്

ലിറ്റിൽ കൈറ്റ്സ്

എൻ സി സി

സ്കൂൾ ബസ്

ജൂനിയർ റെഡ് ക്രോസ്

(കൂടുതലറിയാൻ)

നേട്ടങ്ങൾ

മറ്റു പ്രവർത്തനങ്ങൾ

യാത്രാസൗകര്യം

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1905 - 72    വിവരം ലഭ്യമല്ല
1980 ശ്രീ സുന്ദരൻ
198൦-85    ശ്രീമതി ആനന്ദവല്ലിയമ്മ
1985-87 ശ്രീമതി രാധ
1987-90 ശ്രീ എം ഡി മുരളി
1990-91    ശ്രീ ബാബു യശോദരൻ
1991    ശ്രീ ഹരിശർമ
1992-96 ശ്രീമതി ജയധര
1996-99    ശ്രീമതി വിശാലം
1997-2002 ശ്രീമതി ടി.എൻ രാധ
2002-2005    ശ്രീമതി വി.ആർ. ഗീതഭായി
2005-2006    ശ്രീമതി ടി.എൻ. ശാന്തമ്മ
2006-2010 ശ്രീ എ.കെ. തങ്കസ്വാമി
2010-2011    ശ്രീമതി എം പി വന‍‍ജ
2011- 3/2015    ശ്രീമതി ടി കെ ലൈല
6/2015 -8/2018    ശ്രീ കെ ‍ജെ മുരളീധരൻ
11/2018 - 2020    ശ്രീമതി സിനി
6/2020-    ശ്രീമതി സലീല വി കെ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

സുധീർ പറവൂർ (ഗായകൻ)

ഗായകൻ സുധീർ പറവൂർ (ഗിന്നസ് സുധീർ)

  ജീ എച്ച് എസ് എസ് പുതിയകാവിന്റെ പ്രശസ്തനായ പൂർവ്വ വിദ്യാർത്ഥി ശ്രീ സുധീർ പറവൂർ 1979 ഏപ്രിൽ 20 ന് എറണാകുളം

ജില്ലയിലെ പറവൂരിലെ മാച്ചംതിരുത്തുകര -കുഞ്ഞിത്തൈയിൽ വലിയാർപാടത്ത് നാസറിന്റെയും കൊച്ചലീമയുടെയും മകനായാണ് ജനിച്ചത്.

പുതിയകാവ് ഹൈസ്കൂളിൽ നിന്ന് സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം (1989 - 1994) പറവൂർ കൃഷ്ണ മ്യൂസിക് അക്കാദമിയിൽ ചേരുകയും പൂയപ്പിള്ളി അനിൽ കൃഷ്ണൻ മാസ്റ്ററുടെ കീഴിൽ ശാസ്ത്രീയ സംഗീതം അഭ്യസിക്കുകയും ചെയ്തു. പിന്നീട് വിവിധ സംഗീത ട്രൂപ്പുകളോടൊപ്പം ഒറ്റയ്ക്കും പാടാൻ തുടങ്ങി. കുട്ടിക്കാലം മുതൽ, മറ്റ് ഗായകരിൽ നിന്ന് വ്യത്യസ്തമായ രീതിയിൽ പ്രേക്ഷക മനസ്സിനെ കീഴടക്കാനുള്ള ചിന്തകൾ അദ്ദേഹത്തിന് ഉണ്ടായിരുന്നു. 2013ൽ യേശുദാസിന്റെ 185 ഗാനങ്ങളും

മാല മഹോത്സവത്തിൽ 12 മണിക്കൂറും തുടർച്ചയായി 385 യേശുദാസിന്റെ ഗാനങ്ങളും പറവൂർ മുസിരിസ് ഉത്സവത്തിൽ 24 മണിക്കൂറും തുടർച്ചയായി ആലപിച്ചാണ് സുധീർ കേരളത്തിൽ ശ്രദ്ധ നേടിയത്.   2015-ൽ, അബുദാബിയിൽ110 മണിക്കൂർ തുടർച്ചയായി പാടി സുനിൽ വെയ്‌മാൻ (മഹാരാഷ്ട്ര, 105 മണിക്കൂർ), ലിയോനാർഡോ പോൾവെറെല്ലി (ഇറ്റലി, 101 മണിക്കൂർ) എന്നിവരുടെ ഗിന്നസ് റെക്കോർഡുകൾ അദ്ദേഹം തകർത്തു. 2015 ഫെബ്രുവരി 16 ന് വൈകുന്നേരം 7 മണിക്ക് ആരംഭിച്ച ഈ റെക്കോർഡ് ബ്രേക്കിംഗ് ഇവന്റ് 2015 ഫെബ്രുവരി 20 ന് പുലർച്ചെ 2.00 ന് വിജയകരമായി അവസാനിച്ചു.

ഡോ. പ്രഫ. കെ കെ നാരായണൻ


ഡോ. പ്രഫ. കെ കെ നാരായണൻ ( എച്ച് ഒ ഡി , യൂണിവേഴ്സൽ എ‍ഞ്ചിനീയറിംഗ് കോളജ്, വള്ളിവട്ടം)

ജി എച്ച് എസ് എസ് പുതിയകാവിന്റെ പൂർവ്വ വിദ്യാർത്ഥി (1970-1976) ഡോ. പ്രൊഫ. കെ കെ നാരായണൻ 1976 മാർച്ചിൽ ഇവിടെ നിന്നും എസ് എസ് എൽ സി പാസ്സായി. അദ്ദേഹം വടക്കൻ പറവൂരിലെ പട്ടണം സ്വദേശിയാണ് (എടത്തിൽ ഹൗസ്, വടക്കേക്കര). ആലുവ യുസി കോളജിൽ നിന്ന് ഫിസിക്സിൽ ബിരുദാനന്തര ബിരുദവും കൊച്ചിൻ യൂണിവേഴ്സിറ്റിയിലെ ഡിപ്പാർട്ട്മെന്റ് ഓഫ് ഇലക്ട്രോണിക്സിൽ നിന്ന് മൈക്രോവേവ് ഇലക്ട്രോണിക്സിൽ സ്പെഷ്യലൈസേഷനോടെ പി എച്ച് ഡിയും കരസ്ഥമാക്കി.

സനാതന ധർമ കോളജ് (എസ് ഡി കോളജ്) ആലപ്പുഴയിൽ അസോസിയേറ്റ് പ്രഫസർ (1994 - 2017) ആയി സേവനമനുഷ്ഠിച്ചു. ഇതിനിടയിൽ മെക്കെല്ലെ യൂണിവെഴ്സിറ്റി, ഏത്യോപ്യയിലും (2003-2008) അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. എത്യോപ്യയിലെ വിദ്യാഭ്യാസ മന്ത്രാലയത്തിൽ നിന്നുള്ള നിർദ്ദേശങ്ങൾ അനുസരിച്ച്, അവരുടെ യുജി പ്രോഗ്രാമിന് "ഇലക്‌ട്രോണിക്‌സ്" എന്ന വിഷയത്തിനായി ഒരു കോഴ്‌സ് മെറ്റീരിയൽ തയ്യാറാക്കി. 2017 ൽ എസ് ഡി കോളജിൽ നിന്നും വിരമിച്ച ശേഷം യൂണിവേഴ്സൽ എഞ്ചിനീയറിംഗ് കോളജ്, വള്ളിവട്ടം, തൃശ്ശൂരിൽ എച്ച് ഒ ഡി ആയി തുടരുന്നു.

സേതുപാർവതി (സ്കൂൾ ഫോട്ടോ 1975-76)


ശ്രീമതി . കെ എസ് സേതുപാർവതി (ഗായിക)

മലയാള സിനിമയിൽ പ്രവർത്തിച്ചിട്ടുള്ള ഒരു ഇന്ത്യൻ ചലച്ചിത്ര ഗായികയാണ് കെ എസ് സേതു പാർവതി. 1988ൽ ഇസബെല്ലയാണ് സേതുവിന്റെ തിയറ്ററുകളിലെത്തിയ ആദ്യ ചിത്രം. ജി എച്ച് എസ് പുതിയകാവിന്റെ പൂർവ്വവിദ്യാർത്ഥിനികൂടിയായ സേതു പാ‍ർവതി 1976 ൽ ഇവിടെ നിന്നും എസ് എസ് എൽ സി പാസ്സായി.

സേതു പാ‍ർവതി

വടക്കേക്കര ആളംതുരുത്തു കരയിൽ കൈപ്പിള്ളിത്തറ (കണ്ണൻപിള്ളിൽ) അയ്യപ്പൻ കുഞ്ഞു വൈദ്യൻ മകൻ സുബ്രൻമണ്യൻ (സുമു ഭാഗവതർ) ഭാനുമതി ദമ്പതികളുടെ ഏഴു മക്കളിൽ ഇളയ മകളാണു് സേതു പാർവ്വതി. അമ്മ ഭാനുമതി ചിത്രകലയിൽ ഡിപ്ലോമ എടുത്തിരുന്നു. സേതു പാർവ്വതി കുട്ടിക്കാലത്ത് തന്നെ സംഗീതത്തിലും ചിത്രരചനയിലും അഭിരുചി കാണിക്കുന്നതു മനസ്സിലാക്കിയതുകൊണ്ട് അച്ഛൻ തന്നെ സംഗീതം പഠിപ്പിക്കുവാൻ തുടങ്ങി. ആറാമത്തെ വയസ്സു മുതൽ സ്റ്റേജ് പരിപാടികൾ അവതരിപ്പിച്ചു തുടങ്ങി. പ്രാഥമിക വിദ്യഭ്യാസം മുതൽ പത്താം ക്ലാസ്സ് വരെ പുതിയകാവു് ഗവൺമെന്റ് സ്കൂളിൽ ആയിരുന്നു. പാട്ടിലുള്ള അഭിരുചി മനസ്സിലാക്കിയ അദ്ധ്യാപകരുടെ പ്രോത്സാഹനം സ്കൂൾ വിദ്യാഭ്യാസത്തിനൊപ്പം സംഗീതവും അഭ്യസിക്കുവാൻ ഒരു പ്രേരകശക്തിയായി. ഈ സമയത്ത് 'വോയ് ഓഫ് ട്രിച്ചൂർ' ന്റെ ഗാനമേളയിലും മറ്റു നാടക ട്രൂപ്പുകളിൽ പിന്നണിയും പാടിയിരിരുന്നു.

പ്രീ-ഡിഗ്രി എസ്. എൻ. എം. കോളേജ് മാല്യങ്കരയിലായിരുന്നു. തിരുവന്തപുരം വിമൻസ് കോളേജിൽ ബി.എ മ്യൂസിക്കിനു ചേർന്നു. ആ അവസരത്തിൽ റേഡിയോസ്റ്റാറായി ധാരാളം ലളിതഗാനങ്ങൾ ആലപിച്ചിരുന്നു. ഒപ്പം തന്നെ സംവിധായകൻ ഉദയഭാനുവിന്റെ ഗാനമേള പ്രോഗ്രാമിലും പങ്കെടുത്തിരുന്നു. നെയ്യാറ്റിൻകര വാസുദേവൻ സാറും പെരുമ്പാവൂർ രവീന്ദ്രനാഥ് സാറും അക്കാലത്ത് റേഡിയോ നിലയത്തിലുണ്ടായിരുന്നതുകൊണ്ടു് രണ്ടു പേരുടേയും ശിക്ഷണത്തിൽ സംഗീതം അഭ്യസിക്കുവാൻ അവസരം ലഭിച്ചു.

1980  ജനുവരി 30 ന് പിതാവ് സുമു ഭാഗവതർ മരണപ്പെട്ടു. തുടർന്ന് ഏക സഹോദരൻ ഗോപാലകൃഷ്ണന്റെ സംരക്ഷണയിലും പ്രോത്സാഹനത്തിലുമായിരുന്നു മുന്നോട്ടുള്ള യാത്ര. വിമൺസ് കോളേജിൽ തന്നെ മ്യൂസിക്ക് എം. എ ക്കു ചേർന്നു. കവിയൂർ രേവമ്മയായിരുന്നു കോളേജ് പ്രിൻസിപ്പൾ. ഈ സമയെത്തെല്ലാം വിവിധ സ്റ്റേജുകളിലായി ഗാനമേളകളും സംഗീത കച്ചേരികളും നടത്തിവന്നു. എം. എ. കിഴിഞ്ഞു പി. എസ്സ്. സി. വഴി കോളേജ് ലക്ചറർ ആയി ജോലി കിട്ടിയതും പഠിച്ച കോളേജിൽ മ്യൂസിക്‌ ഡിപ്പാർട്ട്മെന്റിൽ തന്നെ. ഇക്കാലയളവിൽ കൊച്ചിൻ കലാഭവൻ', 'കൊച്ചിൻ ആർട്ട്സ്, 'കൊച്ചിൻ മധുരിമ' എന്നീ ഗാനമേള ട്രൂപുകളിൽ പാടിയിരുന്നു' പിന്നീടു് മലബാർ സർവ്വീസിനായി പാലക്കാടു ചിറ്റൂർ ഗവൺമെൻ്റ് കോളേജിലേക്കു ട്രാൻഫർ ആയി.

പാലക്കാട് ജോലിയിലിരിക്കെ യു.ജി.സി സ്കീം പ്രകാരം എം. ഫിൽ ല്ലിനു മദ്രാസ് യൂണിവേഴ്സിറ്റിയിൽ പ്രവേശിച്ചു. ഇക്കാലയളവിൽ സഹോദരൻ ഗോപാലകൃഷ്ണൻ സംഗീതസംവിധായകൻ അർജ്ജുനൻ മാസ്റ്റർ വഴി സിനിമാ മേഖലയിലേക്കു പ്രവേശിക്കുവാനുള്ള അവസരമൊരുക്കി മദ്രാസ്സിലെത്തി സംവിധായകരായ ഇളയരാജ, ജോൺസൺ, ഔസേപ്പച്ചൻ, ശ്യാം, കണ്ണൂർ രാജൻ, ജെറി അമൽദേവ് മുതൽപേരെ പരിചയപ്പെടാൻ അവസരം ലഭിച്ചു. ആദ്യമായി അർജ്ജുനൻ മാസ്റ്റുടെ ഒരു ഗാനം 'ഭരണി' സ്റ്റൂഡിയോ വിൽ റികോഡ് ചെയ്തു. അതിനു ശേഷം ഇളയരാജയുടെ രണ്ടു മൂന്നു ഗാനങ്ങൾ 'പ്രസാദ് ' സ്റ്റൂഡിയോവിൽ ചെയ്യുകയുണ്ടായി. ശ്യാമിൻ്റെ കാസെറ്റിൽ കുറെ ഗാനങ്ങൾ ആലപിച്ചു. അതിൻ്റെ റെക്കോഡിഗ് ബാംഗ്ലൂർ വെച്ചായിരുന്നു. ജെറി അമൽദേവിന്റെ ക്രിസ്ത്യൻ ഡിവോഷണൽ സോംഗിൽ ആറു സോളോ ഗാനങ്ങൾ പാടി. മെയിൽ വോയ്സ് മാർക്കോസ് ആയിരുന്നു പാടിയത്.

സേതു പാ‍ർവതി

'രജ്ഞിനി' കാസറ്റിൻ്റെ ഓണപ്പാട്ടൂകൾ, ഭക്തിഗാനങ്ങൾ മുതലായവ പാടി. ഷിബു ചക്രവർത്തിയുടെ വരികൾക്ക് സംഗീതം നൽകിയത് ബേണി ഇഗ്നീഷ്യസ് ആണ്. മദ്രാസ്സിലെ 'സംഗീത' കാസറ്റിനു വേണ്ടി ഭക്തിഗാനങ്ങൾ പാടിയിട്ടുണ്ടു്. ആ. കെ. ദാമോദരന്റെ രചനയിൽ പറവൂർ ശശി സംവിധാനം ചെയ്ത കാസറ്റിലും പോണ്ടിച്ചേരിൽ വെച്ച് ഗാനമേളയിലും ഗായകൻ ഉണ്ണിമേനോടൊപ്പം  പാടാനും സാധിച്ചു

ജോൺസൺ മാസ്റ്റർ സംവിധാനം ചെയ്ത 'ഇസബല്ല'എന്നചിത്രത്തിലെ യുഗ്മ ഗാനം പാടാൻ സാധിച്ചതും അത് യേശുദാസിന്റെ ഹിറ്റ് ഗാനങ്ങളിൽ ഇടം പിടിച്ചതും ഭാഗ്യമായി. മദ്രാസ് നിന്നും എം. ഫിൽ കഴിഞ്ഞു തിരിച്ചു വന്നു ജോലിയിൽ പ്രവേശിച്ചത് വീണ്ടും തിരുവനന്തപുരം വിമൺസ് കോളേജിൽ തന്നെയായിരുന്നു. പിന്നീടു സിനിമാ മേഘയിൽ നിന്നും അകന്നുപോയി.

ശാസ്ത്രീയ സംഗീതത്തിൽ കൂടുതൽ താല്പര്യമെന്നതിനാൽ കേരളത്തിലെ പ്രധാന ക്ഷേത്രങ്ങളിലെല്ലാം  ഉത്സവത്തോടനുബന്ധിച്ച് സംഗീതകച്ചേരികൾ നടത്തിവന്നു. ഇതിനിടയിൽ വിവാഹിതയായി. കുടുംമ്പം ചെന്നൈയിൽ. ഭർത്താവു് തമിഴ് സിനിമാ നടൻ ജൂനിയർ ബാലയ്യ (രഘു). രണ്ടു മക്കളിൽ മകൾ നിവേദിത ഗായികയും സിനിമയിൽ കോസ്റ്റ്യൂം ഡിസൈനറും. മകൻ രോഹിത് ബാലയ്യ (മുരളി) എം.ബി.എ സ്റ്റുഡന്റും സിനിമാ നടനും. 2016ൽ മൂത്തകുന്നം ഉത്സവത്തോടനുബന്ധിച്ചു നടന്ന സംഗീത കച്ചേരി അവസാനിച്ചപ്പോൾ പുതികാവ് സ്കൂളിലെ മുൻ അദ്ധ്യാപകനായ പ്രതാപൻ മാസ്റ്റർ സ്റ്റേജിൽ കയറി വന്നു അനുമോദിക്കുകയും സമ്മാനം നൽകുകയും ചെയ്തു. ശ്രോതാക്കളുടെ മുന്നിൽ വെച്ച് വർഷങ്ങൾക്കു ശേഷമുള്ള ഗുരുനാഥന്റെ അപ്രതീക്ഷിത കൂടി കാഴ്ച അവിസ്മരണീയമായി.


വഴികാട്ടി

  • ആലുവ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് മാർഗം എത്താം. (ഇരുപത്തി ഒന്ന് കിലോമീറ്റർ)
  • നോർത്ത് പറവൂർ ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ
  • നാഷണൽ ഹൈവെയിൽ നിന്നും ഒന്നര കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
ദേശീയ പാത 17 ൽ പറവൂർ-ഗൂരൂവായൂർ റോഡിൽ  മുനമ്പം കവലയിൽ നിന്നും 2 കി.മി.  ദൂരെ സ്ഥിതിചെയ്യുന്നു.        
  • പറവൂർ പട്ട​​ണത്തിൽ നിന്നും കുഞ്ഞിത്തൈ റൂട്ടിലുളള ബസ്സിൽ പുതിയകാവ് സ്കൂളിൽ എത്തിചേരാം. ഏകദേശം 5 കി.മി. ദൂരം

Map


* പുതിയകാവ് ലിങ്കുകൾ

താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് പുതിയകാവ് സ്കൂളിന്റെ ഫേസ് ബുക്ക് പേജ് സന്ദർശിക്കാം https://www.facebook.com/profile.php?id=100011428393101 താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് പുതിയകാവ് സ്കൂളിന്റെ യൂട്യൂബ് സന്ദർശിക്കാം https://www.youtube.com/channel/UCi0cxKzX5qOxmT5647Ikzog