ഗവ. എച്ച് എസ് എസ് പുതിയകാവ്/സയൻസ് ക്ലബ്ബ്
സയൻസ് ക്ലബ്
പുതിയകാവ് ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ 2020_21 അധ്യയന വർഷത്തെ സയൻസ് ക്ലബ്ബ് ഉദ്ഘാടനം മറ്റു ക്ലബുകളുടെ ഉദ്ഘാടനത്തോടൊപ്പം 5/7/21 ന് പ്രശസ്ത കവി ശ്രീ.മുരുകൻ കാട്ടാക്കട ഓൺലൈനായി നിർവഹിച്ചു.
കുട്ടികളിൽ ശാസ്ത്രാഭിരുചിയും ശാസ്ത്ര ബോധവും വളർത്തുക എന്ന ലക്ഷ്യത്തോടെ സ്കൂളിൽ ശാസ്ത്ര ക്ലബിൻ്റെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു വരുന്നു.പരിസ്ഥിതി ദിനം, ഓസോൺ ദിനം, ചാന്ദ്രദിനം തുടങ്ങി ശാസ്ത്ര പ്രാധാന്യമുള്ള ദിനങ്ങളുടെ ആചരണം, ബോധവത്കരണ ക്ലാസുകൾ, പ്രദർശനങ്ങൾ തുടങ്ങി വൈവിധ്യമാർന്ന പരിപാടികൾ ക്ലബ് സംഘടിപ്പിക്കുന്നു. ഫിസിക്സ്, കെമിസ്ട്രി, ബയോളജി, വിഷയങ്ങളുമായി ബന്ധപ്പെട്ട പരീക്ഷണ നിരീക്ഷണങ്ങൾക്കായി മികച്ച സൗകര്യങ്ങളോടുകൂടിയ മൂന്ന് ശാസ്ത്ര പോഷിണി ലാബുകൾ സ്കൂളിലുണ്ട്.