26/06/2025 പുതിയകാവ് ഹൈസ്കൂളിൽ അന്താരാഷ്ട്ര ലഹരി വിമുക്ത ദിനാചരണത്തോടനുബന്ധിച്ച് നോർത്ത് പറവൂർ റേഞ്ച് എക്സൈസ് ഓഫീസർ സി എ സലാഹുദ്ദീൻ ലഹരി വിമുക്ത ദിനാചരണ സന്ദേശം നൽകി  ബഹുമാനപ്പെട്ട പിടിഎ പ്രസിഡണ്ട് ശ്രീ  കെ ജി ശ്രീകുമാറിന്റെ അധ്യക്ഷതയിൽ കൂടിയ ലഹരി വിമുക്ത ദിനാചരണ ചടങ്ങിന് ഹെഡ്മിസ്ട്രസ് ഷീല കെ ജെ സ്വാഗതം പറഞ്ഞു

ഈ ചടങ്ങിൽ ആശംസകൾ അർപ്പിച്ചുകൊണ്ട് സീനിയർ അസിസ്റ്റന്റ് ഇന്ദു ജി നായർ സ്റ്റാഫ് സെക്രട്ടറി അനിൽ കെ അരവിന്ദ് എന്നിവർ സംസാരിച്ചു വിമുക്തി കൺവീനർ വിഎസ് ബൈജു നന്ദിയും പറഞ്ഞു.

ലഹരി വിരുദ്ധ ദിനത്തോ‍ടനുബന്ധിച്ച് വിവിധ പരിപാടികൾ ലഹരി വിരുദ്ധ ക്ലബ്ബ് സംഘടിപ്പിച്ചു.

ലഹരിവിരുദ്ധദിനം 2025

25/06/2025 ബുധനാഴ്ച ആളംതുരുത്ത് ഈശ്വരവിലാസം ലൈബ്രറി & റീഡിങ് റൂമിന്റെ ആഭിമുഖ്യത്തിൽ ജി. എച്ച്.എസ്. എസ് പുതിയകാവിൽ ഹൈസ്കൂൾ കുട്ടികൾക്കായി ലഹരി വിരുദ്ധ ക്ലാസ് സംഘടിപ്പിച്ചു.  വടക്കേക്കര സർവീസ് സഹകരണ ബാങ്ക് പ്രസിഡൻറ് ശ്രീ. ഇ. പി തമ്പിയുടെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ എക്സൈസ് പ്രിവെൻറ് ഓഫീസർ ശ്രീ രതീഷ് ടി എ കുട്ടികൾക്കായി ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് നയിച്ചു. വിദ്യാർത്ഥികൾക്കിടയിൽ വ്യാപിച്ചുകൊണ്ടിരിക്കുന്ന വ്യത്യസ്ത ലഹരികളെ കുറിച്ചും അതിൻറെ പ്രത്യാഘാതങ്ങളെ കുറിച്ചും അദ്ദേഹം തൻറെ ക്ലാസ്സിൽ വിശദീകരിച്ചു. പ്രധാന അധ്യാപിക ഷീല കെ. ജെ സ്വാഗതവും ഈശ്വരവിലാസം ലൈബ്രറി ലൈബ്രേറിയൻ ശ്രീമതി സൽമ നന്ദിയും അർപ്പിച്ച് സംസാരിച്ചു.

  • ലഹരി വിരുദ്ധ കാമ്പയിൻ 2022

ലഹരി വിരുദ്ധ കാമ്പയിന്റെ ഭാഗമായി നവംബർ ഒന്ന് 2022 ൽ നടന്ന കുട്ടിച്ചങ്ങലയിൽ പങ്കെടുത്ത് പുതിയകാവിന്റെ വിദ്യാർത്ഥികൾ


ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി എറണാകുളം റൂറൽ പോലീസ് ആഫീസർ ഓൺലൈൻ പ്ലാറ്റ്ഫോമിൽ കുട്ടികൾക്ക് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഹെഡ്മിസ്ട്രസ് ശ്രീമതി സലീല വി കെ, വടക്കേക്കര ജനമൈത്രി പോലീസ് പ്രതിനിധി, ലഹരി വിരുദ്ധ ക്ലബ്ബ് കൺവീനർ ശ്രീ ഇസ്മയിൽ സി എന്നിവർ സംസാരിച്ചു

ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ് എക്സൈസ് ഡിപാർട്ട്മെന്റിൽ നിന്നുള്ള  സനൽകുമാർ സർ നയിക്കുന്നു.

സനൽ കുമാർ സർ

തുടർന്ന് ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് നടന്ന ചിത്രരചനാ മത്സരത്തിലെ സൃഷ്ടികളുടെ പ്രദർശനും നടന്നു

വടക്കേക്കര ജനമൈത്രി പോലീസും ജി എച്ച് എസ് എസ് പുതിയകാവും സംയുക്തമായി സംഘടിപ്പിച്ച ലഹരി വിരുദ്ധ ബോധവത്ക്കരണ സൈക്കിൾ റാലി