ഗവ. എച്ച് എസ് എസ് പുതിയകാവ്/ഗ്രന്ഥശാല
ബഷീർദീനം

7/7/2025 തിങ്കളാഴ്ച ജി.എച്ച്. എസ്.എസ്. പുതിയകാവ് സ്കൂളിൽ, 'ബഷീർ അനുസ്മരണ' പ്രത്യേക അസംബ്ലി സംഘടിപ്പിച്ചു. ഹെഡ്മിസ്ട്രസ് ഷീല. കെ. ജോസഫ് അധ്യക്ഷത വഹിച്ച ചടങ്ങിൽ, ബഷീർ കഥാപാത്രങ്ങളുടെ അവതരണം, ബഷീർ അനുസ്മരണക്കുറുപ്പ്, ബഷീർ കൃതികൾ കഥാപാത്ര ങ്ങൾ, ബഷീർ പുസ്തകം പരിചയ പെടുത്തൽ, 'മതിലുകൾ' എന്ന നോവലിന്റെ ദൃശ്യാവിഷ്കാരം, https://www.facebook.com/share/v/19vMbmkcKJ/ പോസ്റ്റർ രചന തുടങ്ങിയ വിവിധ പരിപാടികൾ ഉൾപ്പെടുത്തി. ഉപജില്ലാതല സാഹിത്യ ക്വിസ്സിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കിയ അവന്തിക10 B, മഹേശ്വർ 8B, പാർവൺ ദേവ് 8B, എന്നി കുട്ടികളെ ചടങ്ങിൽ ആദരിച്ചു. ശ്രേയ ലക്ഷ്മി ബഷീർ അനുസ്മരണ കുറിപ്പ് അവതരിപ്പിച്ചു. ജസ്ന, ബഷീറിൻ്റെ പ്രേമലേഖനം എന്ന പുസ്തകം പരിചയപ്പെടുത്തി. ബഷീറിൻ്റെ പ്രധാന കൃതികളും കഥാപാത്രങ്ങളും റിഗ്വേദ് പരിചയപ്പെടുത്തി. അനശ്വര.പി. ആർ 9B, അനഘ ശ്രീ 9B എന്നീ കുട്ടികൾ അവതരിപ്പിച്ച മതിലുകൾ ദൃശ്യാവിഷ്കാരം ബഷീറിനെയും നാരായണിയെയും അവിസ്മരണീയമാക്കി. ആനന്ദ് ഭൂപതി (9A) തയ്യാറാക്കിയ ബഷീർ അനുസ്മരണ പോസ്റ്റർ വളരെ ഗംഭീരം ആയിരുന്നു. പാത്തുമ്മയും മജീദുമായി എത്തിയ ഒന്നാം ക്ലാസിലെ ഷസാന നൗറിനും രണ്ടാം ക്ലാസിലെ നിഹാൻ ടി എൻ ഉം വേദിയെ മനോഹരമാക്കി. ഷീല ടീച്ചർ ബഷീറിന്റെ സാറാമ്മയെയും കേശവൻ നായരെയും കുട്ടികൾക്ക് പരിചയപ്പെടുത്തി https://www.facebook.com/share/v/1QSbSwetSL/. മലയാള വിഭാഗത്തിലെ സ്റ്റെല്ല ടീച്ചർ ബഷീറിനെ കുറിച്ച് സംസാരിച്ചു https://www.facebook.com/share/v/1BBx3spA9w/. ബഷീർ ദിനവുമായി ബന്ധപ്പെട്ട് "ബഷീർ പറയുന്നത്" എന്ന പേരിൽ ഒരു ചിത്രപ്രദർശനം സംഘടിപ്പിച്ചു. വായനവാരത്തോടനുബന്ധിച്ച് ആരംഭിച്ച പുസ്തക വായനയിൽ വിജയിച്ച കുട്ടികൾക്ക് സമ്മാനവും നൽകി.
-
മജീദും പാത്തുമ്മയും
-
ബഷീറും നാരായണിയും
-
"ബഷീർ പറയുന്നത് " പ്രദർശനം