കൈറ്റ് ജില്ലാ പ്രോജക്ട് ഓഫീസ് മലപ്പുറം/ലിറ്റിൽ കൈറ്റ്സ്/2025/സ്കൂൾ-തനത് പ്രവർത്തനം/ബോധവൽകരണം

Schoolwiki സംരംഭത്തിൽ നിന്ന്

ബോധവൽകരണ പരിപാടികൾ

സ്‍കൂളുകളിൽ ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകളുടെ നേതൃത്വത്തിൽ വിവിധ വിഷയങ്ങളിലും വിവിധ ദിനാചരണങ്ങളുടെ ഭാഗമായും ബോധവൽകരണ പരിപാടികൾ നടത്താറുണ്ട്. സൈബർ സുരക്ഷാ സംബന്ധമായ ബോധവൽക്കരണ പരിപാടികൾ, ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസുകൾ, സ്‍മാർട്ട്ഫോൺ ഉപയോഗിക്കുമ്പോർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, കുട്ടികളിലെ മൊബൈൽ ഫോണിന്റെ അമിതമായ ഉപയോഗം നിയന്ത്രിക്കാനുള്ള പരിശീലനം, റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, ഡിജിറ്റൽ അച്ചടക്കം മുതലായവ ചില ഉദാഹരണങ്ങളാണ്. ജില്ലയിൽ ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകളുടെ നേതൃത്വത്തിൽ നടന്ന പ്രവർത്തനങ്ങൾ താഴെ കൊടുക്കുന്നു

അതിന്റെ വിശദാംശങ്ങൾ താഴെ നൽകുന്നു.

ടെക്‌നോളജിയ‍ുമായി പ്രകൃതിക്കൊപ്പം

അങ്കണവാടിയിൽ നടത്തിയ ബോധവൽക്കരണ ക്ലാസിൽ നിന്ന്

ജി എച്ച് എസ് എസ് പേരശ്ശന്നൂർ

2025 ജൂൺ 05

ജൂൺ 5 പരിസ്ഥിതി ദിനത്തോടന‍ുബന്ധിച്ച് ജി.എച്ച്.എസ്.എസ് പേരശ്ശന്ന‍ൂരിലെ ലിറ്റിൽ കൈറ്റ് യൂണിറ്റ് വിവിധ പരിപാടികൾ സംഘടിപ്പിച്ച‍ു. പൊതുജനങ്ങൾക്കായി പ്ലാസ്റ്റിക് ബോധവൽക്കരണ സെമിനാർ,ഗെയിം,ക്വിസ് എന്നിവ പരിപാടിയ‍ുടെ ഭാഗമായി പേരശ്ശന്നൂർ അങ്ങാടിയിൽ വെച്ച‍ും, അമ്മമാർക്കായി പേരശ്ശന്ന‍ൂർ അങ്കണവാടിയിൽ  വെച്ച‍ുമാണ് പരിപാടികൾ നടത്തിയത്. ലിബർ ഓഫീസ് ഇമ്പ്രസ് സോഫ്റ്റ്‌വെയറിൽ തയ്യാറാക്കിയ പ്രസന്റേഷൻ സ്ലൈഡ‍ുകൾ ഉപയോഗിച്ച് പ്ലാസ്റ്റിക് മലിനീകരണത്തിനെതിരെ ബോധവൽക്കരണ ക്ലാസ് ,ക്വിസ് ,സ്ക്രാച്ച് ഉപയോഗിച്ച് നിർമ്മിച്ച ഷൂട്ടൗട്ട് ഗെയിം എന്നിവ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. പരിപാടിയിൽ പങ്കെട‍ുത്തവർക്ക് പരിസ്ഥിതി സംരക്ഷണ സന്ദേശം നൽകിക്കൊണ്ട് പ്ലാവില ക‍ുമ്പിളിൽ മ‍ുളകിൻ തൈകൾ സമ്മാനമായി നൽകി.

ഇവിടെ ക്ലിക്ക് ചെയ്യുക

സൈബർ സുരക്ഷാ ബോധവൽകരണ ക്ലാസ്

സംസ്ഥാന സർക്കാറിന്റെ സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി ജില്ലയിൽ ലിറ്റിൽ കൈറ്റ്സിന്റെ കീഴിൽ സൈബർ സുരക്ഷയെ കുറിച്ചും ഡിജിറ്റൽ ലോകത്ത് ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ചും ഡിജിറ്റൽ ഡിസിപ്ലിൻ എന്ന വിഷയത്തിലും ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ എൽ പി മുതൽ ഹൈസ്‍കൂൾ വരേയുള്ള എല്ലാ ക്ലാസുകളിലും ബോധവത്കരണ പരിപാടികൾ സംഘടിപ്പിച്ചു. രക്ഷിതാക്കൾ സ്വയം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, കുട്ടികളിൾ നിയന്ത്രണം കൊണ്ട് വരേണ്ട കാര്യങ്ങൾ, ഓൺലൈൻ ഇടപാടുകൾ നടത്തുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്നീ വിഷയങ്ങളിൽ കുട്ടികൾ രക്ഷിതാക്കൾക്ക് പരിശീലനം നൽകി.

സൈബർ ലോകത്തെ സുരക്ഷിത ജീവിതം

2025 ജൂൺ 09

ജി എച്ച് എസ് എസ് പെരുവള്ളൂർ

ജി എച്ച് എസ് എസ് പെരുവള്ളൂർ

സംസ്ഥാന സർക്കാറിന്റെ സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി പെരുവള്ളൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ സൈബർ ലോകത്തെ സുരക്ഷിത ജീവിതം എന്ന വിഷയത്തിൽ സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ക്ലാസ് എടുത്തു.പ്രധാന അധ്യാപകൻ ശ്രീ ഹരീഷ് കുമാർ ക്ലാസ് ഉദ്ഘാടനം ചെയ്തു .യുപി മുതൽ എച്ച് എസ് വരെയുള്ള മുഴുവൻ ക്ലാസിലെ കുട്ടികൾക്കും ക്ലാസ് നൽകി.സൈബർ ബുള്ളിംഗ് സൈബർ ഗ്രൂമിംഗ് തുടങ്ങി സൈബർ ലോകം നേരിട്ടുകൊണ്ടിരിക്കുന്ന പ്രധാന വിഷയങ്ങൾ എല്ലാം ഉൾപ്പെടുത്തിയായിരുന്നു ക്ലാസുകൾ.കൂടാതെ സൈബർ ലോകത്തെ മറ്റ് ചതിക്കുഴികളെ കുറിച്ചും വിദ്യാർത്ഥികളിൽ അവബോധം ഉണ്ടാക്കി.സൈബർ ലോകത്തെ സുരക്ഷ ഓരോ വ്യക്തിയുടെയും ഉത്തരവാദിത്വമാണെന്ന സന്ദേശവും കുട്ടികൾക്ക് ക്ലാസിലൂടെ ലഭിച്ചു.ലിറ്റിൽ കൈറ്റ്സ് ചുമതലയുള്ള അധ്യാപകരായ ഗിരീഷ് വി,നിഷിത എംകെ എന്നിവർ നേതൃത്വം നൽകി

കൂടുതൽ ചിത്രങ്ങൾക്ക്

ഡിജിറ്റൽ ഡിസിപ്ലിൻ

ജി എച്ച് എസ് കൊളപ്പുറം - ഡിജിറ്റൽ ഡിസിപ്ലിൻ

2025 ജൂൺ 09

ജി എച്ച് എസ് കൊളപ്പുറം

ജി എച്ച് എസ് കൊളപ്പുറം സ്കൂളിലെ ലിറ്റിൽ കൈറ്റ് വിദ്യാർത്ഥികൾ ഡിജിറ്റൽ ഡിസിപ്ലിൻ എന്ന വിഷയത്തെക്കുറിച്ച് ഹൈസ്കൂളിലെയും എൽപി , യുപി ക്ലാസ്സിലെയും വിദ്യാർത്ഥികൾക്ക് ക്ലാസെടുത്തു. ഡിജിറ്റൽ ഉപകരണങ്ങൾ കൈകാര്യം ചെയ്യുമ്പോൾ നാം ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച്, വളരെ വിശദമായി കുട്ടികൾക്ക് പറഞ്ഞു കൊടുത്തു. പ്രധാന അധ്യാപിക ശ്രീമതി ഗീത ടീച്ചർ ക്ലാസിൽ പങ്കെടുത്തു. കുട്ടികൾ വളരെ താല്പര്യത്തോടെ , കൗതുകത്തോടെ ക്ലാസുകൾ കേട്ടിരുന്നു. ലിറ്റിൽ കൈറ്റ്സ് മിസ്ട്രസുമാരായ ജിബി ടീച്ചർ ,സതി ടീച്ചർ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.

കൂടുതൽ ചിത്രങ്ങൾക്ക്

കുട്ടികളിലെ മൊബൈൽ ഫോണിന്റെ അമിത ഉപയോഗം

എം ഐ എച്ച് എസ് എസ് ഫോർ ഗേൾസ് പുതുപൊന്നാനി

2025 മെയ് 27

എം ഐ എച്ച് എസ് എസ് ഫോർ ഗേൾസ് പുതുപൊന്നാനി

പ്പുതുപൊന്നാനി എം ഐ എച്ച്എസ്എസ് ഫോർ ഗേൾസ് "ലിറ്റിൽ കൈറ്റ്സ്" ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ *കുട്ടികളിലെ മൊബൈൽ ഫോണിന്റെ അമിത ഉപയോഗം" എന്ന വിഷയത്തെ ആസ്പദമാക്കി 27.05-2025ന് കടവനാട് അംഗനവാടിയിൽ വച്ച് ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. എം ഐ ഹയർസെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിലെ പത്തോളം കുട്ടികൾ പങ്കെടുക്കുകയും, അംഗനവാടി കുട്ടികളും, രക്ഷിതാക്കളുമായി 60 ഓളം ആളുകൾ ക്ലാസിൽ പങ്കെടുക്കുകയുമുണ്ടായി. കടവനാട് അംഗനവാടി ലക്ഷ്മി ടീച്ചറുടെ അധ്യക്ഷതയിൽ പൊന്നാനി മുനിസിപ്പാലിറ്റി 25ാം വാർഡ് കൗൺസിലർ ആയിശ ഉദ്ഘാടനം ചെയ്തു. ശ്രീമതി. ഫാത്തിമത്ത് ഫസീല, സമീറ പിടി,നഫ്സിയ ടീച്ചർ, ശ്രീ.അക്ബർ ഷാ പി എൻ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.

ഇവിടെ ക്ലിക്ക് ചെയ്യുക

ഡിജിറ്റൽ അച്ചടക്കം

പി പി ടി എം ഐ എച്ച് എസ് എസ് ചേറൂർ

കുട്ടികളിൽ ഡിജിറ്റൽ അച്ചടക്കം വളർത്തുന്നതിനും ഉത്തരവാദിത്വത്തോടെ ഡിജിറ്റൽ ഉപകരങ്ങൾ ഉപയോഗിക്കുന്നതിന്റെ പ്രാധാന്യം കുട്ടികളെ ബോധ്യപ്പെടുത്താനും  ലിറ്റിൽ കൈറ്റ്‍സ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ സ്കൂളിലെ 80 ക്ലാസ്സുകളിലും കുട്ടികൾക്കൂം ഡിജിറ്റൽ അച്ചടക്കം എന്ന വിഷയത്തിൽ ക്ലാസുകൾ എടുത്തു . മൊബൈൽ ഫോൺ , ഇന്റർനെറ്റ് , സോഷ്യൽ മീഡിയ എന്നിവ ഉപയോഗിക്കുമ്പോൾ പാലിക്കേണ്ട മര്യാദകൾ , ഡിജിറ്റൽ സംവിധാനങ്ങളുടെ ആവശ്യകത , മോശമായ ഡിജിറ്റൽ ശീലങ്ങൾ , എന്താണ് സോഷ്യൽ മീഡിയ , സോഷ്യൽ മീഡിയയുടെ ഗുണങ്ങൾ , അപകടങ്ങൾ ഭീഷണികൾ എന്നീ ഡിജിറ്റൽ അച്ചടക്കത്തിന്റെ മുഴുവൻ മേഖലകളെ കുറിച്ചും കൈറ്റ് അംഗങ്ങൾ സംവദിച്ചു. ഒമ്പതാം ക്ലാസ്സിലെ 81 അംഗങ്ങളെ 10 ഗ്രൂപ്പുകളാക്കി ഡ്യൂട്ടി നിശ്ചയിച്ചു . ഹെഡ്മാസ്റ്റർ അബ്ദുൽ അസീസ് മാസ്റ്റർ പ്രോഗ്രാം ഉത്‌ഘാടനം ചെയ്തു . കൈറ്റ് മെന്റർമാരായ നൗഫൽ , നിസാർ അഹമ്മദ് , സബ്ന , ഷാന ബിൻസി എന്നിവർ നേതൃത്വം നൽകി .

കൂടുതൽ ചിത്രങ്ങൾക്ക്

സൈബർ സുരക്ഷ ബോധവൽകരണ ക്ലാസ്സ്

ആദ്യ ദിനം
ആദ്യ ദിനം

ജി എം എച്ച് എസ് എസ് സി യു ക്യാമ്പസ്

ജി എം എച്ച് എസ് എസ് സി യു ക്യാമ്പസിന്റെ ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങളുടെ ഭാഗമായി സൈബർ സുരക്ഷയുമായി ബന്ധപ്പെട്ട ക്ലാസ് സ്കൂളിലെ എല്ലാ കുട്ടികൾക്കും കൊടുക്കാൻ തീരുമാനിച്ചു. 2023-2026 ബാച്ചിലെ ലിറ്റിൽ വിദ്യാർത്ഥികളാണ് പരിശാലനം നൽകുവാൻ മുന്നോട്ട് വന്നത്. അവരെ നാലു ഗ്രൂപ്പുകളായി തിരിച്ചു . അതിൽ ആദ്യത്തെ ഗ്രൂപ്പിന്റെ വിഷയം സൈബർ സുരക്ഷ ആയിരുന്നു. മൊഡ്യൂൾ തയ്യാറാക്കി അവർ മൂന്നു ദിവസങ്ങളിലായി ക്ലാസ് കൊടുക്കാൻ തീരുമാനിച്ചു. ഹൈസ്കൂളിലെ നവാഗതരെന്ന നിലയിൽ എട്ടാം ക്ലാസുകാരെയാണ് ആദ്യം പരിഗണിച്ചത്. ജൂൺ 17 ,18 ,19 തീയതികളിൽ ആണ് ക്ലാസ് കൊടുത്തത്. മൂന്നുദിവസവും ഉച്ചയ്ക്ക് രണ്ടരയ്ക്ക് തുടങ്ങി നാലുമണിയോടെ ക്ലാസ്സ് അവസാനിപ്പിച്ചു.കുട്ടികളിൽ നിന്ന് നല്ല പ്രതികരണവും നല്ല അഭിപ്രായവുമാണ് ക്ലാസിനെക്കുറിച്ച് ഉണ്ടായിരുന്നത്. കൂടുതൽ ചിത്രങ്ങൾക്ക്

ഗ്രാമസഭയിൽ സൈബർ ബോധവൽക്കരണം

ജി എച്ച് എസ് എസ് പേരശ്ശന്നൂർ

"'സ‍ുരക്ഷ ക്ലാസ് വീക്ഷിക്ക‍ുന്ന സദസ്"'

2025 ജൂലൈ 12

ക‍ുറ്റിപ്പ‍ുറം ഗ്രാമപഞ്ചായത്ത് പതിനൊന്നാം വാർഡ് ഗ്രാമസഭയിൽ ജി.എച്ച്.എസ്.എസ് പേരശ്ശന്ന‍ൂർ ലിറ്റിൽ കൈറ്റ് യ‍ൂണിറ്റ് സൈബർ സ‍ുരക്ഷ ബോധവൽക്കരണ ക്ലാസ് നടത്തി. സാമ്പത്തികത്തിലും ,സൈബർ സുരക്ഷയിലും അടിസ്ഥാനജ്ഞാനം വളർത്ത‍ുക, സൈബർ ബോധവാന്മാരായിരിക്ക‍ുക എന്നീ ലക്ഷ്യത്തോടെ .സൈബർ തട്ടിപ്പ‍ുകളെ ക‍ുറിച്ച‍ും അവയ‍ുടെ രീതികളെക്ക‍ുറിച്ച‍ും അത്തരം തട്ടിപ്പ‍ുകൾ എങ്ങനെ പ്രതിരോധിക്കണമെന്ന‍ുമ‍ുളള വിഷയത്തെക്കുറിച്ച് പത്താം ക്ലാസിലെ ലിറ്റിൽ കൈറ്റ് അംഗങ്ങളായ ശ്രേയദാസ്. കെ.പി ,അര‍ുണിമ പി ഫാത്തിമ നിദ. ടി എന്നിവർ ക്ലാസ് എട‍ുത്ത‍ു.ലിറ്റിൽ കൈറ്റ് മെന്റർ മുരളീകൃഷ്ണ.വി.എം ആമുഖ പ്രസംഗം നടത്തി . ലോട്ടറി / വ്യാജ സമ്മാന തട്ടിപ്പ്, കെ.വൈ.സി. തട്ടിപ്പ്, ട്രേഡിംഗ് ടിപ്‌സ്, ഫെഡക്‌സ്, കസ്റ്റമർ കെയർ തട്ടിപ്പ് ,സെക്സ്ടോർഷൻ എന്നിവ ചർച്ച ചെയ്ത ക്ലാസിൽ സൈബർ തട്ടിപ്പിനിരയായാൽ എന്ത് ചെയ്യണമെന്ന‍ും വിശദ്ദീകരിച്ച‍ു. 1930 ടോൾഫ്രീ ഹെൽപ്‌ലൈൻ നമ്പർ പരിചയപ്പെട‍ുത്തി. ക‍ുറ്റിപ്പ‍ുറം ഗ്രാമം പതിനൊന്നാം വാർഡ് മെമ്പർ ശ്രീ.വേലായ‍ുധൻ എം വി ,ശ്രീ.സീതി ഹാജി എന്നിവർ ആശംസകൾ പറഞ്ഞ‍ു.

കൂടുതൽ ചിത്രങ്ങൾക്ക്

സൈബർ സ‍ുരക്ഷ ബോധവൽക്കരണ ക്ലാസ‍്

ജി എച്ച് എസ് എസ് പേരശ്ശന്നൂർ

2025 ജൂലൈ 19

ക‍ുറ്റിപ്പ‍ുറം ഗ്രാമപഞ്ചായത്തിലെ പത്താം വാർഡിലെ പൈങ്കണ്ണ‍ൂർ അംഗനവാടി സെൻറർ നമ്പർ73  ൽ വെച്ച് പേരശ്ശന്നൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‍ക‍ൂളിലെ ലിറ്റിൽ കൈറ്റ് യ‍‍ൂണിറ്റ് അമ്മമാർക്ക് സൈബർ സ‍ുരക്ഷ ബോധവൽക്കരണ ക്ലാസ‍ും റോബോട്ടിക്സ് പരിശീലനവ‍ും നൽകി. വിവിധ തരം സൈബർ തട്ടിപ്പ‍ുകളെ ക്ക‍ുറിച്ചും സൈബർ തട്ടികൾ എങ്ങനെ പ്രതിരോധിക്കാമെന്ന‍ും ബോധവൽക്കരണ ക്ലാസിൽ ചർച്ച ചെയ്‍ത‍ു. ക‍ൂടാതെ പ‍ുതിയ പാഠ്യപദ്ധതിയിലെ പത്താം ക്ലാസ‍ിലെ റോബോട്ടിക്സ് പരിശീലനം നൽകി. പിക്ടോബ്ലോക്സ്, ഓർഡിനോ ബോർഡ് എന്നീ സാങ്കേതിക വിദ്യകൾ ഉപയോഗിച്ച‍ുള്ള കോഡിങ്ങ‍ിൽ പരിശീലനം നൽകി. വ്യാജ സമ്മാന തട്ടിപ്പ് ,കെവൈസി തട്ടിപ്പ് ,കസ്റ്റമർ കെയർ തട്ടിപ്പ് ,സെക്സ് ടോർഷൻ തുടങ്ങി തട്ടിപ്പിന്റെ  ഭീഷണി രീതികള‍ും അവ കൃത്യമായി പ്രതിരോധിക്കേണ്ടതെങ്ങനെ എന്നതിനെപ്പറ്റിയ‍ും വിശദ്ദമായ ചർച്ച നടന്ന‍ു. ഒമ്പതാം ക്ലാസിലെ ലിറ്റിൽ കൈറ്റ് അംഗങ്ങളായ അൻസി വി, ആദിത്യ.എ.പി, ഫഹ് മിദ ലുലു.കെ.പി, സൻഹ ഫാത്തിമ.കെ.പി, മുഹമ്മദ് ഫസൽ.സി.കെ, മുഹമ്മദ് ഷഹിം എന്നിവർ ക്ലാസ് എടുത്തു ലിറ്റിൽ കൈറ്റ് മെന്റർ മുരളീകൃഷ്ണൻ വി എം നേതൃത്വം നൽകി

"'19042 പൈങ്കണ്ണൂർ അംഗനവാടിയിൽ വെച്ച് നടന്ന സൈബർ ബോധവൽക്കരണ ക്ലാസ്"'
"'19042 പൈങ്കണ്ണൂർ അംഗനവാടിയിൽ വെച്ച് നടന്ന സൈബർ ബോധവൽക്കരണ ക്ലാസ്"'

കൂടുതൽ ചിത്രങ്ങൾക്ക്

നല്ല രക്ഷിതാവ‍ും സൈബർ സ‍ുരക്ഷയ‍ും

ജി എച്ച് എസ് എസ് പേരശ്ശന്നൂർ

2025 മെയ് 30

സ്കൂൾ തുറക്കുന്നതിന് മ‍ുന്നോടിയായി ജി.എച്ച്.എസ്.എസ് പേരശ്ശന്നൂരിലെ ലിറ്റിൽ കൈറ്റ് യ‍ൂണിറ്റ് ഒന്നാം ക്ലാസിലെ ക‍ുട്ടികള‍ുടെ രക്ഷിതാക്കൾക്ക് "നല്ല രക്ഷിതാവ‍ും സൈബർ സ‍ുരക്ഷയ‍ും" എന്ന വിഷയത്തിൽ രക്ഷിതാക്കൾക്ക് ബോധവൽക്കരണ ക്ലാസ് നടത്തി .പത്താം ക്ലാസിലെ ലിറ്റിൽ കൈറ്റ് അംഗങ്ങളായ അര‍ുണിമ പി, ഫാത്തിമ നിദ എന്നിവരാണ് ക്ലാസ് എട‍ുത്തത് ലിറ്റിൽ കൈറ്റ് മാസ്റ്റർ മുരളി കൃഷ്ണൻ നേതൃത്വം നൽകി

വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യ‍ൂ

കൂടുതൽ ചിത്രങ്ങൾക്ക്

ഒപ്പം - പുതുകാലവും കുട്ടികളും

താനൂർ ദേവധാർ ഗവ:ഹയർ സെക്കന്ററി സ്കൂൾ

താനൂർ ദേവധാർ ഗവ:ഹയർ സെക്കന്ററി സ്കൂളിൽ ഒപ്പം. പുതുകാലവും കുട്ടികളും എന്ന വിഷയത്തിൽ രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസ് നടത്തി. പുതുതലമുറയിലെ കുട്ടികൾ നേരിടുന്ന പ്രശ്നങ്ങളും രക്ഷിതാക്കൾ അഭിമുഖീകരിക്കുന്ന വെല്ലുവിളികളും പരിപാടിയിൽ സജീവ ചർച്ചയായി. മൂലക്കൽ അറേബ്യൻ പ്ലാസ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി പി.ടി.എ പ്രസിഡണ്ട് കാദർ കുട്ടി വിശാരത്ത് ഉദ്ഘാടനം ചെയ്തു. എസ്.ആർ ജി കൺവീനർ രാജേഷ് എൻ.ആർ സ്വാഗതം പറഞ്ഞ ചടങ്ങിൽ എസ്.എം.സി. ചെയർമാൻ ടി.പി. റസാഖ് അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക പി. ബിന്ദു മുഖ്യ പ്രഭാഷണം നടത്തി. അധ്യാപകരായ ബിജു കെ.കെ. , ബൈജു സി., ബിന്ദു മോൾ എന്നിവർ ക്ലാസ് നയിച്ചു. ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ നിവേദ്,നന്ദന, നന്ദിത,വൈഗ എന്നീ കുട്ടികളുടെ നേതൃത്വത്തിൽ രക്ഷിതാക്കൾക്ക് സമഗ്രപ്ലസ് വിദ്യാഭ്യാസ പോർട്ടൽ പരിചയപ്പെടുത്തി. പി.ടി.എ -എസ് എം.സി. അംഗങ്ങളായ അനിൽ തലപ്പള്ളി, ജോണി സി, പ്രസന്നകുമാർ ഇ, പ്രകാശ് പുത്തൻ , ഉമ്മർബാവ പി വി, നുസൈബ പി ടി, സറീന എൻ, ബൽകീസ് എൻ പി, സമീർ അക്കര, ഷാജി കെ പി, ഷാഹിദ് ഒ, ഡപ്യൂട്ടി എച്ച്.എം. വി.വി.എൻ അഷറഫ് എന്നിവർ ആശംസ അർപ്പിച്ചു.

ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടികൾ

ലിറ്റിൽ കൈറ്റ്‍സിന്റെ നേതൃത്വത്തിൽ സ്‌കൂളുകളിൽ ലഹരി വിരുദ്ധ ദിനത്തിൽ വിവിധ പരിപാടികൾ നടത്തുകയുണ്ടായി. ഡിജിറ്റൽ പോസ്റ്റർ നിർമ്മാണ മത്സരവും ബോധവൽക്കരണ പരിപാടികളും ക്ലബ്ബിന്റെ കീഴിൽ നടന്നു. കുട്ടികൾക്കും മുതിർന്നവർക്കും ലഹരി വിരുദ്ധ ബോധവൽക്കരണം നടത്തുകയും സ്കൂളിനടുത്തുള്ള കടകളിൽ ലഹരി വിരുദ്ധ പോസ്റ്ററുകൾ പൊട്ടിച്ചും ലിറ്റിൽ കൈറ്റ്സ് കുട്ടികൾ ലഹരി വിരുദ്ധ ദിനം ആചരിച്ചു. ജില്ലയിൽ നടന്ന ചില പരിപാടികൾ നൽകുന്നു

ജി എച്ച് എസ് എസ് പെരുവള്ളൂർ

ജി എച്ച് എസ് എസ് പെരുവള്ളൂർ - ലഹരിവിര‍ുദ്ധ ബോധവൽക്കരണം

ലഹരിവിര‍ുദ്ധ പോസ്റ്ററ‍ുകൾ ഒട്ടിച്ച് ബോധവൽക്കരണം

പെരുവള്ളൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ലോകലഹരിവിര‍ുദ്ധ ദിനത്തോടന‍ുബന്ധിച്ച് സ്കൂൾ പരിസരത്ത‍ുള്ള കടകളിൽ ലഹരിവിര‍ുദ്ധ പോസ്റ്ററ‍ുകൾ ഒട്ടിച്ച് ബോധവൽക്കരണം നടത്തി.

ജി എം എച്ച് എസ് എസ് സി യു ക്യാമ്പസ്

ജി എം എച്ച് എസ് എസ് സി യു ക്യാമ്പസ്

ജൂൺ 26 ലോക ലഹരി വിതരണം വിരുദ്ധ ദിനത്തോടനുബന്ധിച്ച് 2023 26 ബാച്ചിലെ ലിറ്റിൽ അംഗങ്ങളായ വിദ്യാർഥികൾ against addiction എന്ന വിഷയം ആസ്പദമാക്കി ഒമ്പതാം ക്ലാസിലെ കുട്ടികൾക്ക്  ബോധവൽക്കരണ ക്ലാസ് കൊടുത്തു. ലഹരിക്കും മൊബൈൽ അഡിക്ഷനും എതിരെയായിരുന്നു ക്ലാസ്സ്.ഹാദിയ റഹ്മത്ത‍ും ,ഋതുനന്ദയ‍ും ക്ലാസിന് നേതൃത്വം നൽകിയത്. മൊബൈൽ അധിനിവേശം (Mobile Addiction) എന്നത് ഇന്ന് കുട്ടികളിലും മുതിർന്നവരിലും കൂടുതലായി കാണപ്പെടുന്ന ഒരു ഗുരുതരമായ പ്രശ്നമാണ്. ദൈനംദിന ജീവിതത്തിൽ മൊബൈൽ ഫോൺ അപ്രത്യക്ഷമായ അനിവാര്യതയായി മാറിയിരിക്കുമ്പോഴും അതിന്റെ അതിരുകടക്കുന്ന ഉപയോഗം മനസ്സിനെയും ശരീരത്തെയും ദൂഷ്യമായി ബാധിക്കും എന്ന് ഹാദിയ റഹ്മത്ത‍് വിശദീകരിച്ച് കൊ‍ടുത്ത‍ു.

കൂടുതൽ ചിത്രങ്ങൾക്ക്

ജി എച്ച് എസ് എസ്. എടക്കര

48100 - ജി എച്ച് എസ് എസ് എടക്കര

2025 ജൂൺ 26ന് ജി.എച്ച്.എസ്.എസ്. എടക്കര സ്കൂളിൽ അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനത്തോടനുബന്ധിച്ച് ഒൻപതാം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ലഹരി വിരുദ്ധ ക്യാമ്പയിൻ നടത്തി. ഐടി ലാബിൽ നടന്ന യോഗത്തിൽ ഹെഡ്മിസ്ട്രസ് ശ്രീജ ജനാർദ്ദനൻ, സ്റ്റാഫ് സെക്രട്ടറി ഒ. ശശിധരൻ, ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ എബ്രഹാം അലക്സ്, മിസ്ട്രസ് ജാസിന ടീച്ചർ, മലയാളം അധ്യാപകൻ അഭിലാഷ് സാർ എന്നിവർ ലഹരി വിരുദ്ധ സന്ദേശം നൽകി. തുടർന്ന് ലഹരി വിരുദ്ധ പോസ്റ്ററുകളുമായി വിദ്യാർത്ഥികൾ നടത്തിയ ഫോട്ടോഷൂട്ട് ഡോക്യുമെന്റ് ചെയ്ത് ക്യാമ്പയിൻ രൂപത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചു.

ജി എച്ച് എസ് എസ് പേരശ്ശന്നൂർ

ജി എച്ച് എസ് എസ് പേരശ്ശന്നൂർ - സെമിനാർ

ഡിജിറ്റൽ പോരാട്ടത്തിലൂടെ ലഹരിക്കെതിരെ പേരശ്ശന്നൂർ ലിറ്റിൽ കൈറ്റ് യൂണിറ്റ്. "ക‍ുട്ടികളിലെ ലഹരി ഉപയോഗവ‍ും പരിഹാര മാർഗങ്ങള‍ും" എന്ന വിഷയത്തിൽ  ബോധവൽക്കരണ സെമിനാർ,ക്വിസ്, പ്രൈമറി കുട്ടികൾക്ക്  ഡിജിറ്റൽ പെയിന്റിങ് മത്സരം എന്നീ പരിപാടികള‍ോടെ ലഹരി വിര‍ുദ്ധ സന്ദേശം നൽകി ലോക ലഹരി വിര‍ുദ്ധ ദിനത്തിൽ ലിറ്റിൽ കൈറ്റ് യ‍ൂണിറ്റ്. കൂടുതൽ ചിത്രങ്ങൾക്ക്

ഗ്രാമസഭയിൽ ലഹരി ബോധവത്കരണ ക്ലാസ്സ്

പന്ത്രണ്ടാം വാർഡ് ഗ്രാമസഭയിൽ ലഹരി ബോധവൽക്കരണ ക്ലാസ്-സദസ്സ്

ജി എച്ച് എസ് എസ് പേരശ്ശന്നൂർ

2025 ജൂലൈ 03

പേരശ്ശന്നൂർ സ്കൂളിലെ ലിറ്റിൽ കൈറ്റ് യ‍ൂണിറ്റ് ക‍ുറ്റിപ്പ‍ുറം ഗ്രാമപഞ്ചായത്തിലെ പന്ത്രണ്ടാം വാർഡ് ഗ്രാമസഭയിൽ ലഹരി ബോധവൽക്കരണ ക്ലാസ് നടത്തി. "ക‍ുട്ടികളിലെ ലഹരി ഉപയോഗവ‍ും കാരണങ്ങള‍ും പരിഹാരമാർഗ്ഗങ്ങള‍ും" എന്ന വിഷയത്തിൽ പത്താം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ ഫാത്തിമ മിൻഹ, ദേവനന്ദ, മിൻഹാ ഫാത്തിമ അർച്ചന എന്നിവർ ക്ലാസെട‌ുത്ത‍ു.ശ്രീകല, നന്ദന എന്നീ ക‍ുട്ടികള‍ും പങ്കെട‍ുത്തു. പിടിഎ വൈസ് പ്രസിഡന്റ് വി.ടി.അബ്ദുൾ റസാഖ് ആമുഖം നൽകി.

കൂടുതൽ ചിത്രങ്ങൾക്ക്

റോഡ് സുരക്ഷ ബോധവൽക്കരണം

എം.ഐ.എച്ച്. എസ്.എസ്. (ജി) പുതുപൊന്നാനി- റോഡ് സുരക്ഷ

2025 ജൂൺ 3

എം ഐ എച്ച് എസ് എസ് ഫോർ ഗേൾസ് പുതുപൊന്നാനി

എം ഐ എച്ച് എസ് എസ് ഫോർ ഗേൾസ് പുതുപൊന്നാനിയിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ 2025 -26 വർഷത്തെ റോഡ് സുരക്ഷ ബോധവൽക്കരണവുമായി ബന്ധപ്പെട്ട് 2025 ജൂൺ 3 ബോധവൽക്കരണം സങ്കടിപ്പിച്ചു. സ്‍കൂളിലെ പ്രിൻസിപ്പാൾ മനാഫ് സാർ, എച്ച് എം ജർജീസു റഹ്മാൻ എന്നിവർ ഉൽഘാടനം നിർവഹിച്ചു. ലിറ്റിൽ കൈറ്റ്സിലെ 15 കുട്ടികൾ പങ്കെടുക്കുകയും400 ഓളംവരുന്ന കുട്ടികൾക്ക് ,driver മാർക്ക് റോഡ് സുരക്ഷ ബോധവൽക്കരണം വളരെ ഭംഗിയായി നടത്തുകയും ചെയ്തു. സ്‍കൂളിന്റെ എസ് ഐ ടി സി അക്ബർഷ സർ, ഫസീല ടീച്ചർ, സമീറ ടീച്ചർ, നഫ്‌സി ടീച്ചർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകുകയും ചെയ്തു.

കൂടുതൽ ചിത്രങ്ങൾക്ക്

സൈബർ സുരക്ഷാ ബോധവൽക്കരണ ക്ലാസ്

ജി എച്ച് എസ് എസ് പെരുവള്ളൂർ

2025 സെപ്റ്റംബർ 24

പെരുവള്ളൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യവാരാഘോഷത്തിന്റെ ഭാഗമായി 8-ാംക്ലാസിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ രക്ഷിതാക്കൾക്ക് സൈബർ സുരക്ഷാ ക്ലാസ് നടത്തി.ഒമ്പതാം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് അംഗങ്ങളായ നിവേദിത,ഭവ്യ ലക്ഷ്മി എന്നിവർ ക്ലാസ് എടുത്തു

കൂടുതൽ ചിത്രങ്ങൾക്ക്