കൈറ്റ് ജില്ലാ പ്രോജക്ട് ഓഫീസ് മലപ്പുറം/ലിറ്റിൽ കൈറ്റ്സ്/2025/പൊതുജനങ്ങൾക്ക് പരിശീലനം
പൊതുജനങ്ങൾക്ക് പരിശീലനം
ടെക്‌നോളജിയുമായി പ്രകൃതിക്കൊപ്പം
ജി എച്ച് എസ് എസ് പേരശ്ശന്നൂർ
2025 ജൂൺ 05
ജൂൺ 5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ജി.എച്ച്.എസ്.എസ് പേരശ്ശന്നൂരിലെ ലിറ്റിൽ കൈറ്റ് യൂണിറ്റ് വിവിധ പരിപാടികൾ സംഘടിപ്പിച്ചു. പൊതുജനങ്ങൾക്കായി പ്ലാസ്റ്റിക് ബോധവൽക്കരണ സെമിനാർ,ഗെയിം,ക്വിസ് എന്നിവ പരിപാടിയുടെ ഭാഗമായി പേരശ്ശന്നൂർ അങ്ങാടിയിൽ വെച്ചും, അമ്മമാർക്കായി പേരശ്ശന്നൂർ അങ്കണവാടിയിൽ വെച്ചുമാണ് പരിപാടികൾ നടത്തിയത്. ലിബർ ഓഫീസ് ഇമ്പ്രസ് സോഫ്റ്റ്‌വെയറിൽ തയ്യാറാക്കിയ പ്രസന്റേഷൻ സ്ലൈഡുകൾ ഉപയോഗിച്ച് പ്ലാസ്റ്റിക് മലിനീകരണത്തിനെതിരെ ബോധവൽക്കരണ ക്ലാസ് ,ക്വിസ് ,സ്ക്രാച്ച് ഉപയോഗിച്ച് നിർമ്മിച്ച ഷൂട്ടൗട്ട് ഗെയിം എന്നിവ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. പരിപാടിയിൽ പങ്കെടുത്തവർക്ക് പരിസ്ഥിതി സംരക്ഷണ സന്ദേശം നൽകിക്കൊണ്ട് പ്ലാവില കുമ്പിളിൽ മുളകിൻ തൈകൾ സമ്മാനമായി നൽകി.
കുട്ടികളിലെ മൊബൈൽ ഫോണിന്റെ അമിത ഉപയോഗം
2025 മെയ് 27
എം ഐ എച്ച് എസ് എസ് ഫോർ ഗേൾസ് പുതുപൊന്നാനി
പ്പുതുപൊന്നാനി എം ഐ എച്ച്എസ്എസ് ഫോർ ഗേൾസ് "ലിറ്റിൽ കൈറ്റ്സ്" ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ *കുട്ടികളിലെ മൊബൈൽ ഫോണിന്റെ അമിത ഉപയോഗം" എന്ന വിഷയത്തെ ആസ്പദമാക്കി 27.05-2025ന് കടവനാട് അംഗനവാടിയിൽ വച്ച് ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. എം ഐ ഹയർസെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിലെ പത്തോളം കുട്ടികൾ പങ്കെടുക്കുകയും, അംഗനവാടി കുട്ടികളും, രക്ഷിതാക്കളുമായി 60 ഓളം ആളുകൾ ക്ലാസിൽ പങ്കെടുക്കുകയുമുണ്ടായി. കടവനാട് അംഗനവാടി ലക്ഷ്മി ടീച്ചറുടെ അധ്യക്ഷതയിൽ പൊന്നാനി മുനിസിപ്പാലിറ്റി 25ാം വാർഡ് കൗൺസിലർ ആയിശ ഉദ്ഘാടനം ചെയ്തു. ശ്രീമതി. ഫാത്തിമത്ത് ഫസീല, സമീറ പിടി,നഫ്സിയ ടീച്ചർ, ശ്രീ.അക്ബർ ഷാ പി എൻ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.