കൈറ്റ് ജില്ലാ പ്രോജക്ട് ഓഫീസ് മലപ്പുറം/ലിറ്റിൽ കൈറ്റ്സ്/2025/ക്യാമ്പ്
ലിറ്റിൽ കൈറ്റ്സ് ക്യാമ്പുകൾ
ലിറ്റിൽ കൈറ്റ്സിന്റെ പ്രവർത്തനങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ക്യാമ്പുകൾ. എട്ടാം ക്ലാസിൽ പ്രിലിമിനറി ക്യാമ്പോട് കൂടിയാണ് ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ സ്‍കൂളിൽ ആരംഭിക്കുന്നത്. പിന്നീട് യൂണിറ്റ് ക്യാമ്പുകൾ മുഴുവൻ ദിസവമായി സ്‍കൂളിൽ നടക്കുകയും അതിലെ മികച്ച ആറോ എട്ടോ കുട്ടികൾ ഉപജില്ലാതല ക്യാമ്പിലും അതിലെ മികച്ച ആറോ എട്ടോ കുട്ടികൾ ജില്ലാതല ക്യാമ്പിലും അതിലെ മികച്ച എട്ടോ പത്തോ കുട്ടികൾ സംസ്ഥാനതല ക്യാമ്പിലും പങ്കെടുക്കും. കുട്ടികളുടെ നൈപുണികൾ വളർത്തിയെടുക്കുവാനും അവർക്ക് അവരുടെ ജിവിതതേതിന്റെ മാർഗദീപമാകാനും ഇത്തരം ക്യാമപുകൾ സഹായിക്കും
ആദ്യഘട്ട സ്‌കൂൾ ക്യാമ്പ് - എസ് ആർ ജി
2025 മെയ് 13
കൈറ്റ് ജില്ലാ ഓഫീസ് മലപ്പുറം
ലിറ്റിൽ കൈറ്റ്സ് 2024-27 ബാച്ചിന്റെ ഒന്നാം ഘട്ട സ്കൂൾ ക്യാമ്പുകൾ മെയ് 31 നകം എല്ലാ യൂണിറ്റുകളിലും നടത്തുവാൻ കൈറ്റ് സമ്മിറ്റിൽ തീരുമാനിച്ചതായിരുന്നു. അതിന്റെ ഭാഗമായി 2025 മെയ് 13 ന് മാസ്റ്റർ ട്രെയ്നർമാർക്കുള്ള പരിശീലനം ഓൺലൈനായി നടന്നു. സി ഇ ഒ അൻവർ സാദത്ത് പരിശീലനത്തിന്റെ വിശദാംശങ്ങൾ ചോദിച്ചറിഞ്ഞു. അസ്‍ലം മാഷ്, ഹസൈനാർ മാഷ് മറുപടി നൽകി. തുടർന്ന് രമേഷ് സാർ, ശ്രീകുമാർ സാർ, അഭയ്ദേവ് സാർ, ജയേഷ് സാർ എന്നിവർ മൊഡ്യൂൾ പരിചയപ്പെടുത്തി. പരിശീലനത്തിന് ശേഷം ജില്ലാതലത്തിൽ പ്ലാനിങ് നടന്നു. എസ് ആർ ജിയിൽ ഉപജില്ലാ ചുമതലയുള്ള എല്ലാ എം ടിമാരും ഡിആർസിയിൽ പങ്കെടുത്തു. പരിശീലനം വിദ്യാഭ്യാസജില്ലതലത്തിൽ നടത്തുവാൻ ധാരണയാവുകയും 2025 മെയ് 17 ന് ആദ്യ ബാച്ച് തിരൂർ വിദ്യാഭ്യാസജില്ലയിലും 2025 മെയ് 19 ന് തിരൂരങ്ങാടി, വണ്ടൂർ വിദ്യാഭ്യാസജില്ലയിലും നടത്തുവാൻ തീരുമാനിച്ചു.
കൂടുതൽ ചിത്രങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക
ആദ്യഘട്ട സ്‌കൂൾ ക്യാമ്പ് - ഡി ആർ ജി
ലിറ്റിൽ കൈറ്റ്സ് 2024-27 ബാച്ചിന്റെ ഒന്നാം ഘട്ട സ്കൂൾ ക്യാമ്പിന്റെ ഡി ആർ ജി ജില്ലയിലെ എല്ലാ വിദ്യാഭ്യാസജില്ലകളിലും നടന്നു.
2025 മെയ് 17 ൽ ജി. എച്ച്. എസ്. എസ് കുറ്റിപ്പുറത്ത് തിരൂർ വിദ്യാഭ്യാസജില്ലയുടെ പരിശീലനം നടന്നു.
2025 മെയ് 19 ന് ജി. വി എച്ച്. എസ്. എസ് വേങ്ങരയിൽ തിരൂരങ്ങ3ടി വിദ്യാഭ്യാസജില്ലയുടെയും ജി. ജി വി എച്ച്. എസ്. എസ് വണ്ടൂരിൽ വണ്ടൂർ വിദ്യാഭ്യാസജില്ലയുടെ പരിശീലനവും നടന്നു.
2025 മെയ് 24 ന് മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിലെ കൈറ്റ് മാസ്റ്റർ / മിസ്ട്രസുമാർക്കുള്ള പരിശീലനം നാല് കേന്ദ്രങ്ങളിലായി നടന്നു.
ഡി ആർ ജി - കൂടുതൽ അറിയുവാൻ
ആദ്യഘട്ട സ്‌കൂൾ ക്യാമ്പ് - സ്‍കൂൾതലം
റൂട്ടിൻ ക്ലാസുകളിൽ അംഗങ്ങൾ ആർജിക്കുന്ന അറിവുകൾ കൂടുതൽ വ്യക്തതയോടെ പരിശീലിക്കാനും കൂടുതൽ കാര്യങ്ങൾ ഗ്രഹിക്കാനുമുള്ള അവസരങ്ങളാണ് സ്‌ക്കൂൾ ക്യാമ്പുകൾ നൽകുന്നത്. എല്ലാ കുട്ടികൾക്കും പങ്കെടുക്കാൻ കഴിയുന്നതും കൂടുതൽ സ്വതന്ത്രമായി ഇടപഴകാൻ അവസരം ലഭിക്കുന്നവയുമാണ് സ്‌കൂൾ ക്യാമ്പുകൾ എന്നതിനാൽ ക്യാമ്പുകളുടെ എണ്ണം വർദ്ധിപ്പിക്കണമെന്ന നിർദ്ദേശം പല തലങ്ങളിലായി ഉയർന്നു വന്നിരുന്നു. അതിനാൽ ഈ അക്കാദമിക വർഷം മുതൽ സ്‌കൂൾ ക്യാമ്പുകൾ രണ്ടു ഘട്ടങ്ങളിലായി ക്രമീകരിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഇതിൽ ആദ്യ ഘട്ടം എല്ലാ യൂണിറ്റുകളിലും 2025 മെയ് 31 ന് മുമ്പായി നടന്നു. ലിറ്റിൽ കൈറ്റ്സ് കുട്ടികളെ റീൽസ് നിർമ്മിക്കാനും പ്രോമോ വീഡിയോ നിർമ്മിക്കാനും പ്രാപ്തരാക്കുയാണ് ക്ലാമ്പിന്റെ ഉദ്ദേശം.
മലപ്പുറം ജില്ലയിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകളിൽ നടന്ന ആദ്യ ഘട്ട സ്‍കൂൾ ക്യാമ്പുകളെ കുറിച്ച് കൂടുതൽ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക. കൂടുതൽ അറിയുവാൻ
പ്രിലിമിനറി ക്യാമ്പ് പരിശീലനം - പുതിയ എം ടിമാർക്ക്
പുതുതായി ചുമതലയേറ്റ എം ടിമാർക്ക് ലിറ്റിൽ കൈറ്റ്‍സ് പ്രിലിമിനറി ക്യാമ്പിന്റെ മൊഡ്യൂൾ പരിചയപ്പെടുത്തി. ജില്ലയിൽ ചുമതലയേറ്റ എഴ് എം ടിമാർക്കും മഹേഷ് മാഷിന്റെ നേതൃത്വത്തിലാണ് മൊഡ്യൂൾ പൂർണ്ണമായിട്ടും പരിചയപ്പെടുത്തിയത്. കൂടുതൽ അറിയാൻ
പ്രിലിമിനറി ക്യാമ്പ് - സ്‍കൂളുകളിൽ
2025 സെപ്‍തംബർ 09 മുതൽ ജില്ലയിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകളിൽ പ്രിലിമിനറി ക്യാമ്പ് ആരംഭിച്ചു. ഉപജില്ല ചുമതലയുള്ള മാസ്റ്റേഴ്സ് ഓരോ സ്‍കൂളുകളിലും പോയി മുവുവൻ ദിവസവുമായിട്ടാണ് പരിശീലനം നൽകുന്നത്. രാവിലെ 9.30 ന് കുട്ടികൾക്ക് ആരംഭിക്കുന്ന പരിശീലനം 3 മണിക്ക് അവസാനിക്കും. തുടർന്ന് ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ രക്ഷിതാക്കൾക്ക് ലിറ്റിൽ കൈറ്റ്‍സിനെ പരിചയപ്പെടുത്തുന്ന ക്ലാസ് മാസ്റ്റർ ട്രെയ്നർമാർ നൽകും. കൂടുതൽ അറിയാൻ
രണ്ടാംഘട്ട സ്‌കൂൾ ക്യാമ്പ് - എസ് ആർ ജി
രണ്ടാം ഘട്ട സ്കൂൾ ക്യാമ്പിന്റെ എസ് ആർ ജി പരിശീലനം കൈറ്റ് ജില്ലാ ഓഫീസിൽ 2025 ഒക്ടോബർ 10 ന് നടന്നു. റിസോഴ്സ് പേഴ്സൻസ് ബഷീർ മാഷും ജാഫറലി മാഷും ചെർന്ന് എല്ലാ മാസ്റ്റർ ട്രെയ്നർമാർക്കും പരിശീലനം നൽകി. മുഹമ്മദ് ബഷീർ ചെമ്മല പ്രോഗ്രാമിങ് വിഭാഗവും ജാഫറലി അനിമേഷനുമാണ് പരിചയപ്പെടുത്തിയത്. കൂടുതൽ അറിയുവാൻ
രണ്ടാംഘട്ട സ്‌കൂൾ ക്യാമ്പ് - ഡി ആർ ജി
ലിറ്റിൽ കൈറ്റ്സ് രണ്ടാം ഘട്ട സ്കൂൾ ക്യാമ്പിന്റെ ഡി ആർ ജി വിദ്യാഭ്യാസ ജില്ലാ തലത്തിൽ നടന്നു. മലപ്പുറം വിദ്യാഭ്യാസ ജില്ലയുടേത് ജി ജി എച്ച് എസ് എസ് മലപ്പുറത്തും കൈറ്റ് ജില്ലാ ഓഫീസിലും തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയുടേത് ജി എച്ച് എസ് തൃക്കുളത്ത് വെച്ചും നടന്നു. കൂടുതൽ അറിയാൻ
രണ്ടാംഘട്ട സ്‌കൂൾ ക്യാമ്പ് - സ്‍കൂൾതലം
ലിറ്റിൽ കൈറ്റ്സ് രണ്ടാം ഘട്ട സ്കൂൾ ക്യാമ്പിന്റെ സ്കൂൾതല പരിശീലനങ്ങൾ വിവിധ തീയ്യതികളിലായി എല്ലാ യൂണിറ്റിലും നടന്നു. കൂടുതൽ അറിയാൻ







