കൈറ്റ് ജില്ലാ പ്രോജക്ട് ഓഫീസ് മലപ്പുറം/ലിറ്റിൽ കൈറ്റ്സ്/2025
ജില്ലയിലെ ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ
ജില്ലയിൽ ലിറ്റിൽ കൈറ്റ്സിന്റെ നോതൃത്വത്തിൽ വിവിധ പ്രവർത്തനങ്ങൾ ഓരോ യൂണിറ്റിലും നടക്കുന്നുണ്ട് . സ്കൂളുകളിൽ നടക്കുന്ന വിവിധ പ്രവർത്തനങ്ങൾ - രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസുകൾ, അവർക്കുള്ള വിവിധ പരിശീലനങ്ങൾ, ഭിന്നശേഷി കുട്ടികൾക്കുള്ള പരിശീലനം, മറ്റു കുട്ടികൾക്കുള്ള പരിശീലനം, റോബോട്ടിക് ഫെസ്റ്റുകൾ , സ്കൂൾപത്രം, മാസിക ,മാഗസിൻ നിർമ്മാണം, ഡിജിറ്റൽ പോസ്റ്റർ രചനാ മത്സരങ്ങൾ, വിവിധ പരിപാടികളുടെ ഡോക്യുമെന്റേഷൻ തുടങ്ങിയ ഇതിൽ പെടുന്നു. ഓരോ യൂണിറ്റ് അംഗങ്ങളും യൂണിറ്റിൽ നടക്കുന്ന പരിപാടികളിൽ പങ്കെടുക്കുന്നു. കൂടാതെ അവർക്ക് താത്പര്യമുള്ള മേഖലകളിൽ കൂടുതൽ പ്രവർത്തനങ്ങൾ ചെയ്യുന്നു. ജില്ലാ മികവോത്സവത്തിലെ കുട്ടികളുടെ പ്രദർശനവും, സ്‍കൂളുകളിലുള്ല എല്ലാ ലാപ്ടോപിലും ഉബുണ്ടു 22.04 ഓ എസ് ചെയ്ത മെഗാ ഇൻസ്റ്റലേഷൻ ഫെസ്റ്റുകളും ലിറ്റിൽ കൈറ്റ്‍സ് പ്രവർത്തനങ്ങളുടെ മാറ്റ് കൂട്ടുന്നു. ലിറ്റിൽ കൈറ്റ്സിന്റെ കീഴിൽ സ്‍കൂളുകളിലും ജില്ലാ തലത്തിലും നടന്ന വിവിധ പരിപാടികൾ താഴെ നൽകുന്നു.
ലിറ്റിൽ കൈറ്റ്സ് മലപ്പുറം ജില്ല മികവോത്സവം
ലിറ്റിൽ കൈറ്റ്സ് തനത് പ്രവർത്തനമായ ജില്ലാതല റോബ്ട്ടിൿസ്, അനിമേഷൻ മികവോത്സവുമായി ബന്ധപ്പെട്ട വിവരങ്ങൾ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഇൻസ്റ്റലേഷൻ ഫെസ്റ്റ്
കൈറ്റിന്റെ പുതിയ പരിഷ്കരിച്ച ഓപറേറ്റിങ്ങ് സിസ്റ്റമായ ഉബുണ്ടു 22.04 വിവിധ സ്‌കൂളുകളിൽ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ എല്ലാ ലാപ്‍ടോപിലും ഇൻസ്റ്റാൾ ചെയ്തു. വളരെ ആവേശത്തോടെയാണ് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ഈ മഹാ ഉത്സവത്തിൽ പങ്കാളിയായത്. ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ അവരുടെ സ്‍കൂളുകളിൽ നടത്തിയ ഇൻസ്റ്റലേഷൻ ഫെസ്റ്റിനെ കുറിച്ച് കൂടുതൽ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ലിറ്റിൽ കൈറ്റ്സ് ഒന്നാം ഘട്ട സ്‌കൂൾ ക്യാമ്പ്
റൂട്ടിൻ ക്ലാസുകളിൽ അംഗങ്ങൾ ആർജിക്കുന്ന അറിവുകൾ കൂടുതൽ വ്യക്തതയോടെ പരിശീലിക്കാനും കൂടുതൽ കാര്യങ്ങൾ ഗ്രഹിക്കാനുമുള്ള അവസരങ്ങളാണ് സ്‌ക്കൂൾ ക്യാമ്പുകൾ നൽകുന്നത്. എല്ലാ കുട്ടികൾക്കും പങ്കെടുക്കാൻ കഴിയുന്നതും കൂടുതൽ സ്വതന്ത്രമായി ഇടപഴകാൻ അവസരം ലഭിക്കുന്നവയുമാണ് സ്‌കൂൾ ക്യാമ്പുകൾ എന്നതിനാൽ ക്യാമ്പുകളുടെ എണ്ണം വർദ്ധിപ്പിക്കണമെന്ന നിർദ്ദേശം പല തലങ്ങളിലായി ഉയർന്നു വന്നിരുന്നു. അതിനാൽ ഈ അക്കാദമിക വർഷം മുതൽ സ്‌കൂൾ ക്യാമ്പുകൾ രണ്ടു ഘട്ടങ്ങളിലായി ക്രമീകരിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ആദ്യ ഘട്ടത്തിൽ നടന്ന സ്‍കൂൾ ക്യാമ്പിന്റെ കൂടുതൽ വിവരങ്ങൾ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
സ്‍കൂളുകളിൽ നടക്കുന്ന തനത് പരിപാടികൾ
ജില്ലയിലെ ലിറ്റിൽ കൈറ്റ്‍സ് യൂണിറ്റ് ഉള്ള സ്‍കൂളുകളിൽ യൂണിറ്റിന്റെ നേതൃത്വത്തിൽ നിരവധി തനത് പ്രവർത്തനങ്ങൾ നടന്നിട്ടുണ്ട്. അതിന്റെ വിശദാംശങ്ങൾ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഡിജിറ്റൽ പോസ്റ്റർ നിർമ്മാണ മത്സരം
വിവിധ ദിനാചരണത്തിന്റെ ഭാഗമായി സ്‍കൂളുകളിൽ ഡിജിറ്റൽ പോസ്റ്റർ നിർമ്മാണ മത്സരങ്ങൾ നടന്നു. കൂടുതൽ വിവരങ്ങൾ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ബോധവൽകരണ ക്ലാസുകൾ
ലിറ്റിൽ കൈറ്റ്സിന്റെ കീഴിൽ വിവിധ വിഷയങ്ങളിൽ എൽ പി മുതൽ ഹൈസ്‍കൂൾ വരേയുള്ള കുട്ടികൾക്ക് ബോധവത്കരണ പരിപാടികൾ നടത്തി. കൂടുതൽ വിവരങ്ങൾ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
മാതൃകാ അഭിരുചി പരീക്ഷ പരിശീലനം
2025-28 വർഷത്തെ ലിറ്റിൽ കൈറ്റ്സിൽ അംഗമാകാനുള്ള കുട്ടികൾക്ക് ആപ്റ്റിറ്റ്യൂഡ് പരീക്ഷ പരിചയപ്പെടുത്തുവാനുള്ള മാതൃക പരീക്ഷ നടത്തുവാനുള്ള സോഫ്റ്റ്‍വെയർ കൈറ്റ് എല്ലാ ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകൾക്കും നൽകി. അത് ഉപയോഗിച്ച് സ്‍കൂളുകൾ കുട്ടികൾക്ക് മാതൃക പരീക്ഷ നടത്തി സോഫ്റ്റ്‍വെയർ പരിചയപ്പെടുത്തുകയുണ്ടായി. കുട്ടികൾക്ക് അത് വളരെ ഉപകാരമായി എന്ന് പല കൈറ്റ് മാസ്‍റ്റർ, മിസ്‍ട്രസുമാർ അഭിപ്രായപ്പെട്ടു. മാതൃക പരീക്ഷ നടത്തിയ യൂണിറ്റുകളുടെ കൂടുതൽ വാർത്തകൾ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ലിറ്റിൽ കൈറ്റ്സ് മെന്റർമാർക്കുള്ള ഏകദിന ശിൽപശാല
ലിറ്റിൽ കൈറ്റ്സ് ചുമതലക്കാരുടെ ഏകദിന ശിൽപശാല സംസ്ഥാനമാകെ 2025 ജൂൺ 21 ന് നടന്നു. മലപ്പുറം ജില്ലയുടെ ശിൽപശാല ജി ആർ എച്ച് എസ് എസ് കോട്ടക്കലിലാണ് നടന്നത്. കൂടുതൽ വിവരങ്ങൾ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ 2025-26
2025-28 ബാച്ചിലേക്ക് തെരഞ്ഞെടുക്കുന്നതിനായി എട്ടാം ക്ലാസ് കുട്ടികൾക്കുള്ള ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ 2025 ജൂൺ 25ന് ബുധനാഴ്ച ജില്ലയിലെ 191 യൂണിറ്റുകളിൽ നടന്നു. പരീക്ഷക്ക് മുന്നോടിയായുള്ള പരീക്ഷ സോഫ്റ്റ്‍വെയർ ഇൻസ്റ്റലേഷൻ 2025 ജൂൺ 24 ന് എല്ലാ യൂണിറ്റിലും നടന്നു. 2025 ജൂൺ 25ന് രാവിലെ 9:40 ന് തന്നെ യൂണിറ്റുകൾക്ക് പാസ്‍വേഡ് നൽകി. 9:45 ന് എല്ലാ യൂണ്റ്റുകളിലും പരീക്ഷ ആരംഭിക്കുകയും ചെയ്തു. കൂടുതൽ ചിത്രങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക
ലഹരി വിരുദ്ധ ദിന പരിപാടികൾ
ലഹരി വിരുദ്ധ ദിനത്തിന്റെ ഭാഗമായി സ്‌കുളുകളിൽ ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ വിവിധ പരിപാടികൾ നടന്നു. കൂടുതൽ വിവരങ്ങൾ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
സ്‍കൂൾ പത്രങ്ങൾ
ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകൾ തയ്യാറാക്കിയ സ്‍കൂൾ പത്രങ്ങൾ, മാസികകൾ, മാഗസിനുകൾ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
രക്ഷിതാക്കൾക്കുള്ള പരിശീലനങ്ങൾ
ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകൾ രക്ഷിതാക്കൾക്ക് വിവിധ വിഷയങ്ങളിൽ ബോധവൽകരണ പരിപാടികളും യോഗങ്ങളും നടത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഭിന്നശേഷി കുട്ടികൾക്കുള്ള പരിശീലനങ്ങൾ
ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകൾക്ക് കീഴിൽ ഭിന്നശോഷിയുള്ള കുട്ടികൾക്ക് കമ്പ്യൂട്ടർ പരിശീലനങ്ങൾ നടന്നിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക