കൈറ്റ് ജില്ലാ പ്രോജക്ട് ഓഫീസ് മലപ്പുറം/ലിറ്റിൽ കൈറ്റ്സ്/2025/സ്കൂൾ-പൊതു പ്രവർത്തനം

Schoolwiki സംരംഭത്തിൽ നിന്ന്

ജില്ലയുടെ പൊതുപ്രവർത്തനങ്ങൾ

ജില്ലയിൽ നിന്ന് എല്ലാ ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകൾക്കും പൊതുവായി ചില പ്രവർത്തനങ്ങൾ നൽകാറുണ്ട്. ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകളുടെ എട്ടാം ക്ലാസിലെ ആരംഭമായ അഭിരുചി പരീക്ഷ മുതൽ അസൈൻമെന്റ് പ്രവർത്തനങ്ങൾ വരെ അതിൽ പെടാം. റോബോട്ടിക്സ് ഫെസ്റ്റ്, മികവോത്സവം, ഇൻസ്റ്റലേഷൻ ഫെസ്റ്റ് മുതലായവയും ഇതിൽ പെടും.

ലിറ്റിൽ കൈറ്റ്സ് മലപ്പുറം ജില്ല മികവോത്സവം

2025 മാർച്ച് 2

മലപ്പുറം ജില്ലയിലെ ലിറ്റിൽ കൈറ്റ്‍സ് യൂണിറ്റുകളിൽ മികവുത്സവം എന്ന റോബോട്ടിൿസ്, അനിമേഷൻ മേള ഭംഗിയായി നടന്നു. അതിൽ നിന്ന് ഏറ്റവും മികച്ച 30 റോബോട്ടിക്സ് പ്രൊജക്റ്റുകളും 15ഓളം അനിമേഷൻ വീഡിയോകളും ജില്ലാ ഓഫീസിൽ എംടിമാർ വിലയിരുത്തി തിരഞ്ഞെടുത്തു. ഈ അനിമേഷൻ വീഡിയോകളും പ്രോഗ്രാമിംഗ് പ്രോജക്ടുകളും 2025 മാർച്ച് 18 ന് പെരിന്തൽമണ്ണ ഗവ: പോളിടെക്നിക്കിൽ ജില്ലാതല മികവോത്സമായി നടപ്പിലാക്കി. എല്ലാ കുട്ടികളും അവരുടെ പ്രൊ‍ക്റ്റുകളും വീഡിയോയുമായി പ്രദർശന ഹാളിൽ എത്തി. പ്രദർശനം കാണാൻ വേണ്ടി പെരിന്തൽമണ്ണ, മലപ്പുറം, മങ്കട ഉപജില്ലയിലെ ലിറ്റിൽ കൈറ്റ്‍സ് കുട്ടികൾ പോളിടെക്നിക് കോളേജിലേക്ക വന്നു. ജില്ലാ മികവോത്സവം ശ്രീ എൻ എം മെഹറലി - എ. ഡി എം മലപ്പുറം ഉദ്ഘാടനം ചെയ്തു. മികവുത്സവം തങ്ങൾക്ക് വളരെ ഉപകാരപ്പെട്ടു എന്ന് രക്ഷിതാക്കളും കുട്ടികളും അഭിപ്രായപ്പെട്ടു

ശ്രീ എൻ എം മെഹറലി - എ. ഡി എം മലപ്പുറം ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു

കൂടുതൽ ചിത്രങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക

ഇൻസ്റ്റലേഷൻ ഫെസ്റ്റ്

ജി. എച്ച്. എസ്. എസ് പെരുവള്ളൂർ
ജി. എച്ച്. എസ്. എസ് പെരുവള്ളൂർ

കൈറ്റിന്റെ പുതിയ പരിഷ്കരിച്ച ഓപറേറ്റിങ്ങ് സിസ്റ്റമായ ഉബുണ്ടു 22.04 വിവിധ സ്‌കൂളുകളിൽ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ എല്ലാ ലാപ്‍ടോപിലും ഇൻസ്റ്റാൾ ചെയ്തു. വളരെ ആവേശത്തോടെയാണ് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ഈ മഹാ ഉത്സവത്തിൽ പങ്കാളിയായത്. ഇൻസ്റ്റലേഷനുമായി ബന്ധപ്പെട്ട കൂടുതൽ ചിത്രങ്ങൾ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ 2025-26

ജി എച്ച് എസ് എസ് ഇരുമ്പുഴി

2025 ജൂൺ 25

2025-28 ബാച്ചിലേക്ക് തെരഞ്ഞെടുക്കുന്നതിനായി എട്ടാം ക്ലാസ് കുട്ടികൾക്കുള്ള ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ 2025 ജൂൺ 25ന് ബുധനാഴ്ച ജില്ലയിലെ 191 യൂണിറ്റുകളിൽ നടന്നു. പരീക്ഷക്ക് മുന്നോടിയായുള്ള പരീക്ഷ സോഫ്റ്റ്‍വെയർ ഇൻസ്റ്റലേഷൻ 2025 ജൂൺ 24 ന് എല്ലാ യൂണിറ്റിലും നടന്നു. 2025 ജൂൺ 25ന് രാവിലെ 9:40 ന് തന്നെ യൂണിറ്റുകൾക്ക് പാസ്‍വേഡ് നൽകി. 9:45 ന് എല്ലാ യൂണിറ്റുകളിലും പരീക്ഷ ആരംഭിക്കുകയും ചെയ്തു.

ലിറ്റിൽ കൈറ്റ്‍സ് മാതൃക അഭിരുചി പരീക്ഷ

2025 ജൂൺ 25 ന് നടന്ന അഭിരുചി പരീക്ഷ