കൈറ്റ് ജില്ലാ പ്രോജക്ട് ഓഫീസ് മലപ്പുറം/ലിറ്റിൽ കൈറ്റ്സ്/2025/പരിശീലനം

Schoolwiki സംരംഭത്തിൽ നിന്ന്

പരിശീലനങ്ങൾ

ജില്ലയിൽ ലിറ്റിൽ കൈറ്റ്സ് ഉള്ള യൂണിറ്റിലെ കൈറ്റ് മെന്റർമാർക്കും ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കും കൈറ്റിലെ മാസ്റ്റർ ട്രെയ്നർമാർ പരിശീലനം നൽകാറുണ്ട്. ലിറ്റിൽ കൈറ്റ്സ് പ്രവർത്തക പുസ്തകത്തിന് അടിസ്ഥാനത്തിലോ പ്രത്യേക മൊഡ്യൂളിന് അടിസ്ഥാനത്തിലോ ആയിരിക്കും പരിശീലനം. അത് കൂടാതെ ജില്ലയിലെ എല്ലാ കൈറ്റ് മെന്റർമാരേയും ഉൾപ്പെടുത്തി ഒരു ദിവസത്തെ ശിൽപശാല നടത്തി ലിറ്റിൽ കൈറ്റ്സിന്റെ പ്രവർത്തനങ്ങൾ പരിചയപ്പെടുത്തുന്ന പരിപാടിയും കൈറ്റ് ആരംഭിച്ചിട്ടുണ്ട്.

ലിറ്റിൽ കൈറ്റ്‍സ് മെന്റർമാർക്കുള്ള ഏകദിന ശിൽപശാല - എസ് ആർ ജി

പരിശീലനം
പരിശീലനം

2025 ജൂൺ 17 - എസ് ആർ ജി

ലിറ്റിൽ കൈറ്റ്‍സ് യൂണിറ്റുകളുടെ ചുമതലക്കാരായ കൈറ്റ് മാസ്റ്റർ/മിസ്‍ട്രസുമാർക്കുള്ള ഏകദിന ശിൽപശാലയുടെ എസ് ആർ ജി 2025 ജൂൺ 17 ന് കൈറ്റിലെ എല്ലാ എം ടിമാർക്കും നൽകി. ഓൺലൈനിൽ ആയിരുന്നു പരിശീലനം. കൈറ്റ് സിഇഒ അൻവർ സാദത്ത് പരിശീലനത്തിന്റെ ആവശ്യകത ആദ്യം പറഞ്ഞു. തുടർന്ന് അസ്‍ലം മാഷ്, ഹസൈനാർ മാഷ്, രമേശൻ മാഷ്, സുരേന്ദ്രൻ അടുത്തില, രാജീവൻ മാഷ്, ജയേഷ് മാഷ് തുടങ്ങിയവർ മൊഡ്യൂൾ പരിചയപ്പെടുത്തി. പരിശീലനത്തിന് ശേഷം ജില്ലയിൽ എംടിമാർ പരിശീലനത്തിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട പ്ലാനിങ് നടത്തി. മലപ്പുറം ജില്ലയിൽ ജൂൺ 21 ന് ഗവർമെന്റ് ഹയർ സെക്കന്ററി സ്‍കൂൾ രാജാസ്, കോട്ടക്കലിൽ എല്ലാ വിദ്യാഭ്യാസ ജില്ലകളും ഒരുമിച്ച് നടത്തുവാൻ തീരുമാനിച്ചു. കൂടുതൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ലിറ്റിൽ കൈറ്റ്സ് മെന്റർമാർക്കുള്ള ഏകദിന ശിൽപശാല

എൽ കെ ഏകദിന ശിൽപശാല

2025 ജൂൺ 21

ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ / മിസ്ട്രസുമാരുടെ ഏകദിന ശിൽപശാല സംസ്ഥാനമാകെ 2025 ജൂൺ 21 ന് നടന്നു. മലപ്പുറം ജില്ലയുടെ ശിൽപശാല ജി ആർ എച്ച് എസ് എസ് കോട്ടക്കലിലാണ് നടന്നത്. പതിനേഴ് ഉപജില്ലയിൽ നിന്ന് 192 ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകളിൽ നിന്നായി നാന്നൂറിനടുത്ത് കൈറ്റ് മാസ്റ്റർ / മിസ്ട്രസുമാർ ശിൽപശാലയിൽ പങ്കെടുത്തു.

കൂടുതൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ശിൽപശാലയുമായി ബന്ധപ്പെട്ട കൂടുതൽ ചിത്രങ്ങൾ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

സ്കൂൾവിക്കി  പരിശീലനം

ജി എം എച്ച് എസ് എസ് സി യു ക്യാമ്പസ്
ജി എം എച്ച് എസ് എസ് സി യു ക്യാമ്പസ്

ലിറ്റിൽ കൈറ്റ്സ്  2024- 27 ബാച്ചിലെ കുട്ടികൾക്ക് 

ഗവൺമെൻ്റ് മോഡൽ ഹയർ സെക്കൻഡറി സ്കൂൾ കാലിക്കറ്റ് യൂനിവേഴ്സിറ്റി കാമ്പസ് , ലിറ്റിൽ കൈറ്റ്സ്  2024- 27 ബാച്ചിലെ കുട്ടികൾക്ക്  സ്കൂൾവിക്കി  പരിശീലനം നൽകി.  വേങ്ങര സബ് ജില്ലയിലെ കൈറ്റ്  മാസ്റ്റർ ട്രെയിനർ മുഹമ്മദ് റാഫി  പരിശീലനത്തിന് നേതൃത്വം കൊടുത്തു. കൂടുതൽ ചിത്രങ്ങൾ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

പുതിയ എൽ കെ മെന്റർമാർക്ക് പരിശീലനം

2025 നവംബർ 06, 07

ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകളിലേക്ക് ചുമതല മാറി വന്ന പുതിയ കൈറ്റ് മെന്റേഴസിന് രണ്ട് ദിവസത്തെ പരിശീലനം നൽകി. മാസ്റ്റർ ട്രെയ്നർമാരായ ജാഫറലി എം, ശിഹാബുദ്ധീൻ എന്നിവർ നേതൃത്വം നൽകി. ഇവിടെ ക്ലിക്ക് ചെയ്യുക