കൈറ്റ് ജില്ലാ പ്രോജക്ട് ഓഫീസ് മലപ്പുറം/ലിറ്റിൽ കൈറ്റ്സ്/മറ്റ് പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

മറ്റ് തനത് പ്രവർത്തനങ്ങൾ

ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ ധാരാളം പ്രവർത്തനങ്ങൾ സ്‌കൂളുകളിൽ നടക്കാറുണ്ട്. രക്ഷിതാക്കൾക്കും ഭിന്നശേഷി കുട്ടികൾക്കും പൊതുജനങ്ങൾക്കും ലിറ്റിൽ കൈറ്റ്സിൽ അംഗങ്ങളല്ലാത്ത മറ്റു കുട്ടികൾക്കും അങ്ങനെ പല പ്രവർത്തനങ്ങളും സ്‌കൂളുകളിൽ നടക്കാറുണ്ട്. ദിനാചരണങ്ങളിൽ ഡിജിറ്റൽ പോസ്റ്ററുകൾ, ബോധവൽക്കരണ പരിപാടികൾ എന്നിവയും നടക്കാറുണ്ട്. ഇതുകൂടാതെയും മറ്റ് ചില പ്രവർത്തനങ്ങളും ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ സ്‌കൂളുകളിൽനടക്കാറുണ്ട് അതിന്റെ വിശദാംശങ്ങൾ താഴെ നൽകുന്നു.

സമ്പൂർണ്ണ അപ്ഡേഷൻ

പി പി ടി എം ഐ എച്ച് ഓസ് എസ് ചേറൂർ

പി. പി. ടി എം ഐ എച്ച് എസ് എസ് ചേറൂർ

2025 മെയ് 07

സ്കൂൾ അഡ്മിഷൻ: സമ്പൂർണ്ണ ഓൺലൈൻ അപ്ഡേഷൻ വിജയകരമായി പൂർത്തീകരിച്ച് ടീം ലിറ്റിൽകൈറ്റ്സ്

സ്കൂളിലേക്ക് പുതുതായി അഡ്മിഷൻ നേടിയ വിദ്യാർത്ഥികളുടെ വ്യക്തിവിവരങ്ങൾ സംസ്ഥാനത്തെ സ്കൂളുകളുടെ ഓൺലൈൻ ഡാറ്റാബേസ് പ്ലാറ്റ് ഫോമായ സമ്പൂർണ്ണയിൽ അപ്ഡേറ്റ് ചെയ്യുന്ന ശ്രമകരമായ ജോലി 5 ദിവസം കൊണ്ട് പൂർത്തികരിച്ച് വിസ്മയമാവുകയാണ് പി.പി.ടി.എം. വൈ എച്ച്. എസ്. എസിലെ ടീം ലിറ്റിൽകൈറ്റ്സ്. പുതിയ അധ്യയന വർഷം അഭൂത പൂർവ്വമായ ഒഴുക്കാണ് സ്കൂൾ അഡ്മിഷനിൽ കണ്ടത്. 1500 ഓളം വിദ്യാർത്ഥികളാണ് ഈ വർഷം സ്കൂളിൽ പ്രവേശനം നേടിയത്. ഈ വിദ്യാർത്ഥികളുടെ മുഴുവൻ വ്യക്തിഗത വിവരങ്ങൾ സമ്പൂർണ്ണയിൽ അപ്ഡേറ്റ് ചെയ്താൽ മാത്രമേ ക്ലാസുകൾ തിരിച്ച് പുതിയ അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ സുഗമമായ രീതിയിൽ മുന്നോട്ട് പോവുകയുള്ളൂ. കേവലം 5 ദിവസം കൊണ്ട് 10 ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ വീതം സ്കൂളിൽ ഒരുമിച്ചിരുന്നാണ് ഈ ശ്രമകരമായ ജോലി തീർത്തത്. ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ കൈകാര്യം ചെയ്യാൻ ലിറ്റിൽ കൈറ്റ്സിലൂടെ ലഭിക്കുന്ന പരിശീലനമാണ് ഇത്തരമൊരു നേട്ടത്തിന് തങ്ങളെ പ്രാപ്തരാക്കിയത് എന്ന് കുട്ടികൾ അഭിപ്രായപ്പെട്ടു. വിദ്യാർത്ഥികളുടെ വ്യക്തിഗത വിവരങ്ങൾ ആയത് കൊണ്ട് തന്നെ വളരെ സൂക്ഷമതയോടെ കൈകാര്യം ചെയ്യേണ്ടതാണ് ഓരോ ഫയലും എന്നത് കൃത്യമായി ഉൾക്കൊണ്ട് തന്നെയാണ് വിദ്യാർത്ഥികൾ ഈ മഹത്തായ നേട്ടം കൈവരിച്ചിരിക്കുന്നത്.

വിദ്യാർത്ഥികളുടെ കുത്തൊഴുക്ക് കാരണം സ്കൂളിൽ അഡ്മിഷൻ ക്ലോസ് ചെയ്യേണ്ട സാഹചര്യം വരെ ഉണ്ടായി എന്ന് ഹെഡ്മാസ്റ്റർ അറിയിച്ചു. ലിറ്റിൽകൈറ്റ്സ് വിദ്യാർത്ഥികളുടെ സമയോചിത ഇടപെടൽ കാരണം ഓൺലൈൻ അപ്ഡേഷനുമായി ബന്ധപ്പെട്ട കാര്യങ്ങൾ സുഗമമായി നടത്താൻ കഴിഞ്ഞതിന് ഹെഡ്മാസ്റ്റർ വിദ്യാർത്ഥികളെ അഭിനന്ദിച്ചു. കൂടുതൽ വായിക്കുക

കൂടുതൽ ചിത്രങ്ങൾക്ക്

ലഹരി വിരുദ്ധ ദിന പരിപാടികൾ

സ്‍കൂളുകളിൽ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ കീഴിൽ ലഹരി വിരുദ്ധ പരിപാടികൾ നടന്നു. ലഹരിക്കെതിരെ ബോധവൽകരിക്കുവാൻ വേണ്ടി ഷോർട്ട് ഫിലിം പ്രദർശനം, ഡോക്യുമെന്ററി പ്രദർശനം, സ്‌ലൈഡുകൾ ഉപയോഗിച്ചുള്ള പ്രസന്റേഷൻ മുതലായവ സ്‌കൂളുകളിൽ നടന്നു. വിശദാംശങ്ങൾ താഴെ നൽകുന്നു.

ജി എച്ച് എസ് നെടുവ

ജി എച്ച് എസ് നെടുവ - ഷോർട്ട് ഫിലിം പ്രദർശനം

ഷോർട്ട് ഫിലിം പ്രദർശനം

2025 ജൂൺ 26

2025 ജൂൺ 26 ന് അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനത്തോടനുബന്ധിച്ച് ഷോർട്ട് ഫിലിം പ്രദർശനം നടത്തി. ഐടി ലാബിൽ വെച്ച് നടന്ന ഷോട്ട് ഫിലിം പ്രദർശനം, കൈറ്റ് മിസ്ട്രസ്സ് ശ്രീമതി നിഷ എം ആറിന്റെ നേതൃത്വത്തിൽ 2024-27 ലിറ്റിൽ കൈറ്റ്സ് ബാച്ചിലെ കുട്ടികൾ മുൻകയ്യെടുത്താണ് സംഘടിപ്പിച്ചത്. ശ്രീ അരുൺ സുബ്രഹ്മണ്യൻ സംവിധാനം ചെയ്ത അടിസ്ഥാനം എന്ന ഷോർട്ട് ഫിലിമും, ഗോവിന്ദ് നാരായണൻ റോയിയും ആകാശ് രംഗരാജും ചേർന്നൊരുക്കിയ കളിയിൽ അൽപ്പം കാര്യം എന്നീ ഹൃസ്വചിത്രങ്ങളാണ് പ്രദർശിപ്പിച്ചത്.

ഒ എച്ച് എസ് എസ് തിരൂരങ്ങാടി

ലഹരിവിരുദ്ധ വീഡിയോ പ്രദർശനം

ലഹരി വിരുദ്ധ വീഡിയോ പ്രദർശനം

അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തിന്റെ ഭാഗമായി സോഷ്യൽ സയൻസ് ക്ലബ്ബിൻ്റെ സഹകരണത്തോടെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ലഹരി വിരുദ്ധ വീഡിയോ നിർമ്മിച്ച് പ്രദർശനം നടത്തി. ഹെഡ്മാസ്റ്റർ കെ.കെ ഉസ്മാൻ മാസ്റ്റർ പരിപാടി ഉദ്ഘാടനം ചെയ്തു. ടി മമ്മദ് മാസ്റ്റർ , എ.ടി സൈനബ ടീച്ചർ , കൈറ്റ് മെൻ്റർ  കെ  ഷംസുദ്ധീൻ മാസ്റ്റർ , ടി.പി അബ്ദുൽ റഷീദ് മാസ്റ്റർ , സി ആമിന ടീച്ചർ , ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ ഷാമിർ മിർ ഷ , ദിൽനാസ് വി.പി , മുസമ്മിൽ കെ.വി എന്നിവർ നേതൃത്വം നൽകി.

ഡി ജി എച്ച് എസ് എസ് താനൂർ

ലഹരിവിരുദ്ധ ഷോർട്ട് ഫിലിം ഫെസ്റ്റ്

ദേവധാർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ് ലഹരി വിരുദ്ധ ദിനാചരണത്തോടനുബന്ധിച്ച് ലഹരി വിരുദ്ധ ഷോർട്ട് ഫിലിം ഫെസ്റ്റ് സംഘടിപ്പിച്ചു. ദേവധാർ  സ്കൂൾ നിർമ്മിച്ച് , മലയാളം അധ്യാപകനായ റിയാസ് കളരിക്കൽ സംവിധാനം നിർവഹിച്ച 'സോറി' ആദ്യ ചിത്രമായി പ്രദർശിപ്പിച്ചു. അടിസ്ഥാനം, ഉണർവ് തുടങ്ങിയ ഷോർട്ട് മൂവീസും പ്രദർശനത്തിന്റെ ഭാഗമായി.  ഹെഡ്മിസ്ട്രസ് ബിന്ദു ടീച്ചർ അധ്യക്ഷയായി പരിപാടിയിൽ പി ടി എ പ്രസിഡൻ്റ് കാദർകുട്ടി ഉദ്ഘാടനം ചെയ്തു. സനു സ്വാഗതവും, റിയാസ് , ബുഷ്റ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി മിനി ടീച്ചർ നന്ദി പറഞ്ഞു.

കൂടുതൽ ചിത്രങ്ങൾ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

പ്ലസ് വൺ ഏകജാലകം - ഹെൽപ് ഡസ്ക്

പ്ലസ് വൺ ഏകജാലകം - ഹെൽപ് ഡസ്ക്

എം ഐ എച്ച് എസ് എസ് ഫോർ ഗേൾസ് പുതുപൊന്നാനി

2025 മെയ് 19

എം ഐ എച്ച് എസ് എസ് ഫോർ ഗേൾസ് പുതുപൊന്നാനിയിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ 2025 -26 വർഷത്തെ പ്ലസ് വൺ ആലോട്മെന്റുമായി ബന്ധപ്പെട്ട് 2025 മെയ് 19 ന് ഹെൽപ്ഡെസ്ക് സങ്കടിപ്പിച്ചു. സ്‍കൂളിലെ പ്രിൻസിപ്പാൾ മനാഫ് സാർ, എച്ച് എം ജർജീസു റഹ്മാൻ എന്നിവർ ഉൽഘാടനം നിർവഹിച്ചു. ലിറ്റിൽ കൈറ്റ്സിലെ 10 കുട്ടികൾ പങ്കെടുക്കുകയും 12 ഓളം കുട്ടികളുടെ അലോട്മെന്റ് വളരെ ഭംഗിയായി നടത്തുകയും ചെയ്തു. സ്‍കൂളിന്റെ എസ് ഐ ടി സി അക്ബർഷ സർ, ഫസീല ടീച്ചർ, സമീറ ടീച്ചർ, നഫ്‌സി ടീച്ചർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകുകയും ചെയ്തു. കൂടുതൽ ചിത്രങ്ങൾക്ക്

സ്കൂൾ പാർലമെൻറ് തിരഞ്ഞെടുപ്പ്

ജി എം എച്ച് എസ് എസ് സി യു ക്യാമ്പസ്

2025-26 അധ്യയന വർഷത്തിനുള്ള സ്കൂൾ പാർലമെൻറ് തിരഞ്ഞെടുപ്പ് ജൂലൈ 2-ന് ചൊവ്വാഴ്ച നടത്തി. ഓരോ ക്ലാസ്സിലെയും തിരഞ്ഞെടുപ്പ് ക്രമബദ്ധമായി നടപ്പിലാക്കുന്നതിനായി രണ്ട് ലിറ്റിൽ കൈറ്റ്സ് അംഗങ്ങളെ ഡ്യൂട്ടിക്കായി നിയോഗിച്ചിരുന്നതായിരുന്നു. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഡോക്യുമെന്റേഷൻ പ്രവർത്തനങ്ങളിലും ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ സജീവമായി പങ്കെടുത്തു.

കൂടുതൽ ചിത്രങ്ങൾക്ക്

ലിറ്റിൽ കൈറ്റ്സ് എക്സിബിഷൻ

AI പരിചയപ്പെട‍ുന്ന അമ്മമാർ

ജി എച്ച് എസ് എസ് പേരശ്ശന്നൂർ

2025 ജൂൺ 2

സാങ്കേതിക വിദ്യാ  ലോകത്തിന്റെ പ‍ുതിയ തലത്തിലേക്ക‍ുള്ള വാതായനം തുറന്ന് ലിറ്റിൽ കൈറ്റ് പ്രവേശനോത്സവം (വീഡിയോ കാണാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യ‍ൂ).  ലിറ്റിൽ കൈറ്റിൽ പരിശീലനം നൽക‍ുന്ന  സോഫ്റ്റ്‌വെയറ‍ുകൾ  , അവയ‍ുടെ ഉപരിപഠനത്തിനായ‍ുളള സ്ഥാപനങ്ങൾ, ജോലി സാധ്യതകൾ എന്നിവ പരിചയപ്പെട‍ുത്തുന്ന എക്സിബിഷൻ  പ്രവേശനോത്സവത്തിന്റെ  മ‍ുഖ്യ ആകർഷണമായിര‍ുന്ന‍ു.

നവാഗതരായ  വിദ്യാർഥികൾക്ക് ലിറ്റിൽ കൈറ്റിന്റെ പ്രവർത്തനം പരിചയപ്പെട‍ുത്തുക എന്ന ലക്ഷ്യത്തോടെയാണ് പ്രവേശനോത്സവം സംഘടിപ്പിച്ചത്. ലിറ്റിൽ കൈറ്റിന്റെ സിലബസ് പരിചയപ്പെട‍ുത്തുകയ‍ും ,ലിറ്റിൽ കൈറ്റ് പ്രവേശന പരീക്ഷയെക്ക‍ുറിച്ച‍ുമ‍ുളള സെമിനാർ അവതരണവ‍ും നടന്ന‍ു. കൂടുതൽ ചിത്രങ്ങൾക്ക്

സമഗ്ര പ്ലസ് പരിശീലനം

ജി എച്ച് എസ് എസ് പേരശ്ശന്നൂർ

ജി എച്ച് എസ് എസ് പേരശ്ശന്നൂർ

2025 ജൂലൈ 18

സമഗ്ര ഗ‍ുണമേന്മ വിദ്യാഭ്യാസത്തിന്റെ ഭാഗമായി ഒന്ന് മ‍ുതൽ പത്ത് വരെയ‍ുളള ക്ലാസ‍ുകളിലെ അധ്യാപകർക്ക് സമഗ്ര പ്ലസ് പരിശീലനം നൽകി.ഐ.ടി ലാബിൽ വെച്ച് നടന്ന പരിപാടിയിൽ ടീച്ചിംങ് മാന്വൽ തയ്യാറാക്ക‍ുന്നതിന‍ും, സമർപ്പിക്ക‍ുന്നതിന‍ുമ‍ുളള പരിശീലനം നൽകി. പരിശീലനത്തിന് ലിറ്റിൽ കൈറ്റ് മെന്റർ ഷഹർബാൻ.കെ നേത‍ൃത്വം നൽകി.

കൂടുതൽ ചിത്രങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക

വായന ദിനത്തിൽ വീഡിയോ നിർമ്മാണം

ഹനീഫ് ചെറുമുക്ക്

ഒ എച്ച് എസ് എസ് തിരൂരങ്ങാടി

വായന ദിനത്തിന്റെ ഭാഗമായി ഇഷ്ടപ്പെട്ട പുസ്തകത്തെ കുറിച്ച് വിദ്യാർഥികളേയും അധ്യാപകരേയും ലൈബ്രറി പ്രവർത്തകരേയുംഉൾപ്പെടുത്തി സ്കൂൾ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ വീഡിയോ നിർമ്മിച്ചു.മികച്ച വായനക്കാരനായ ഹനീഫ ചെറുമുക്ക് , തിരൂരങ്ങാടി താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി കെ.പി സോമനാഥൻ മാസ്റ്റർ എന്നിവർ ഉൾപ്പെടെ പത്ത് അധ്യാപകരും പത്ത് വിദ്യാർഥികളും ഇഷ്ടപ്പെട്ട പുസ്തകത്തെ കുറിച്ച് സംസാരിച്ചു. ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ ഷാമിർ മിർഷ , ദിൽനാസ് വി.പി , എന്നിവർ വീഡിയോ ഗ്രാഫിയും എഡിറ്റിംഗും നിർവ്വഹിച്ചു. കൈറ്റ് മാസ്റ്റർ കെ ഷംസുദ്ദീൻ മാസ്റ്റർ , കൈറ്റ് മിസ്ട്രസ് പി റസീന ടീച്ചർ , പി ഫഹദ് മാസ്റ്റർ എന്നിവർ വീഡിയോ നിർമ്മാണത്തിന് നേതൃത്വം നൽകി. കൂടുതൽ ചിത്രങ്ങൾക്ക്

സ്‍കൂൾ പാർലമെന്റ് ഇലക്ഷൻ

ജി എച്ച് എസ് എസ് പുതുപ്പറമ്പ്

ജി എച്ച് എസ് എസ് പുതുപ്പറമ്പ

2025 ആഗസ്റ്റ് 08

2025 - 26 അധ്യായന വർഷത്തിലെ സ്കൂൾ പാർലമെന്റ് ഇലക്ഷൻ 08/08/2025 ന് രാവിലെ 9:30 മുതൽ 12 മണി വരെ നടന്നു. SS ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെയും JRC യൂണിറ്റിന്റെയും സഹായത്തോടുകൂടിയാണ് ഇലക്ഷൻ നടന്നത്. സോഫ്റ്റ് ഫെയർ ഇൻസ്റ്റലേഷൻ മുതൽ ഡോക്യുമെന്റേഷൻ വരെ മുഴുവൻ പ്രവർത്തനങ്ങളും ലിറ്റിൽ കൈറ്റ് അംഗങ്ങളുടെ സജീവ പങ്കാളിത്തത്തോടെ യായിരുന്നു. UP, HS വിഭാഗത്തിലുള്ള വിദ്യാർത്ഥികളാണ് സമതിദാനാവകാശം വിനിയോഗിച്ചത്. 08/08/2025 ഉച്ചയ്ക്ക് 3. 30 ന് തിരഞ്ഞെടുക്കപ്പെട്ട ക്ലാസ് ലീഡേഴ്സിനെ സ്കൂൾ അസംബ്ലിയിൽ പ്രഖ്യാപിച്ചു. HM ന്റെയും മുംതാസ് ടീച്ചറുടെയും ലത ടീച്ചറുടെയും നേതൃത്വത്തിൽ ലീഡേഴ്സിന് ബൊക്കെ നൽകി സ്വീകരിച്ചു. ചന്ദ്രൻ സർ UP,HS വിഭാഗത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾക്ക് പ്രതിജ്ഞ ചൊല്ലി കൊടുത്തു. കൂടുതൽ ചിത്രങ്ങൾക്ക്

റീൽ നിർമ്മാണ മത്സരം

ഡി ജി എച്ച് എസ് എസ് താനൂർ

ഡി ജി എച്ച് എസ് എസ് താനൂർ

2025 ജൂൺ 09

ലിറ്റിൽ കൈറ്റ്സ് വിദ്യാർഥികൾക്ക് വേണ്ടി  റീൽ നിർമ്മാണ മത്സരം സംഘടിപ്പിച്ചു. ബലി പെരുന്നാൾ ദിനത്തോടനുബന്ധിച്ച് അറബിക് ക്ലബ് നടത്തിയ മെഹന്തി ഫെസ്റ്റിന്റെ റീൽസ് ആണ്‌ നിർമ്മിച്ചത്.  മത്സരത്തിൽ വൈഗ പി ഒന്നും ശ്രീലക്ഷ്മി രണ്ടും നിവേദ് മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി

കൂടുതൽ ചിത്രങ്ങൾക്ക്

സ്കൂൾ പാർലമെൻ്റ് ഇലക്ഷൻ

ഒ എച്ച് എസ് എസ് തിരൂരങ്ങാടി

ഒ എച്ച് എസ് എസ് തിരൂരങ്ങാടി

2025 ജൂലൈ 26

2025 വർഷത്തെ സ്കൂൾ പാർലമെന്റ് ഇലക്ഷൻ ലിറ്റിൽകൈറ്റ്സ് ക്ലബ്ബിന്റേയും സ്കൂൾ പാർലമെന്ററി ക്ലബ്ബിന്റേയും സംയുക്താഭിമുഖ്യത്തിൽ 2025 ജൂലൈ 26 ന് നടന്നു. മൊബൈൽ ഫോണും ലാപ്ടോപ്പും ഉപയോഗിച്ചാണ് വോട്ടിംഗ് മെഷീൻ സജ്ജീകരിച്ചത് - പോളിംഗ് ഓഫീസർമാരായ കുട്ടികൾക്ക് ഒഫീഷ്യൽ ബാഡ്ജുകളും അധ്യാപകർക്ക് നിരീക്ഷകരുടെ ബാഡ്ജുകളും ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ ഇങ്ക്സ്കേപ് സോഫ്റ്റ്‍വെയർ ഉപയോഗിച്ച് ഡിസൈൻ ചെയ്തിരുന്നു. രാവിലെ 10.30 ന് തുടങ്ങിയ ഇലക്ഷൻ ഉച്ചയ്ക്ക് 1.30 ന് അവസാനിച്ചു. രണ്ടു ബൂത്തുകളിലായിട്ടായിരുന്നു വോട്ടെടുപ്പ് .

തിരൂരങ്ങാടി നഗരസഭ ചെയർമാൻ കെ.പി മുഹമ്മദ് കുട്ടി, യതീംഖാന സ്ഥാപനങ്ങളുടെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എൽ കുഞ്ഞഹമ്മദ് മാസ്റ്റർ , മുൻ ഹെഡ്മാസ്റ്റർ ടി അബ്ദുൽ റഷീദ് മാസ്റ്റർ , പി.ടി എ പ്രസിഡണ്ട് എം.ടി അയ്യൂബ് മാസ്റ്റർ പ്രിൻസിപ്പാൾ ഒ ഷൗക്ക ത്തലി മാസ്റ്റർ തുടങ്ങിയവർ ഇലക്ഷൻ പ്രവർത്തനങ്ങൾ നിരീക്ഷിക്കാൻ എത്തിയിരുന്നു. രണ്ടു മണിക്ക് നടന്ന കൗണ്ടിംഗ് വേളയിൽ സ്കൂൾ മാനേജർ എം.കെ ബാവ സാഹിബ് മുഖ്യാതിഥിയായി പങ്കെടുത്തു - തെരഞ്ഞെടുക്കപ്പെട്ട പത്തു പേർക്ക് എം.കെ ബാവ സാഹിബ് സർട്ടിഫിക്കേറ്റുകൾ വിതരണം ചെയ്തു. പതിനേഴ് സ്ഥാനാർഥികൾ മത്സരിച്ച സ്കൂൾ പാർലമെൻ്റ് ഇലക്ഷനിൽ 10B ക്ലാസിലെ അൻഷിദ എൻ.പി , 9A ക്ലാസിലെ ത്വൽഹ മുഷ്ഫിഖ് , 10A ക്ലാസിലെ ആയിശ ദിയ പി എന്നിവർ ആദ്യ മൂന്ന് സ്ഥാനങ്ങൾ നേടി - വിജയിച്ച സ്ഥാനാർഥികളെ സ്കൂൾ അസംബ്ലിയിൽ വെച്ച് ഹെഡ്മാസ്റ്റർ ഹാരാർപ്പണം നടത്തി.

കൂടുതൽ ചിത്രങ്ങൾക്ക്

VIDEO: https://youtu.be/0Rn4oPtE5DI?si=jb_8bO9OaJ88304_

ഹിരോഷിമ ദിനാചരണം

ഒ എച്ച് എസ് എസ് തിരൂരങ്ങാടി

ഒ എച്ച് എസ് എസ് തിരൂരങ്ങാടി

ഹിരോഷിമ ദിനാചരണത്തോടനുബന്ധിച്ച് ലിറ്റിൽ കൈറ്റ്സി ൻെറ ആഭിമുഖ്യത്തിൽ Make Peace Not War -  എന്ന പേരിൽ യുദ്ധവിരുദ്ധ സന്ദേശങ്ങളുടെ Slide Show അവതരിപ്പിച്ചു. 10 A ക്ലാസിലെ മൗസൂഫ അലി ഒ, ഫാത്തിമ നിദ കെ , 9 A ക്ലാസിലെ അൻഷിദ എൻ.കെ, അൻഷാദ് എം.പി എന്നിവർ ചേർന്നാണ് പ്രസൻേറഷൻ തയ്യാറാക്കിയതും അവതരിപ്പിച്ചതും. ഐ. ടി ലാബിൽ വെച്ച് നടന്ന ഉദ്ഘാടന പ്രദർശനത്തിൽ ഹെഡ് മാസ്റ്റർ ടി അബ്ദുൽ റഷീദ് മാസ്റ്റർ ആശംസകൾ നേർന്ന് സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി പി. അബ്ദുൽ ജലീൽ മാസ്റ്റർ , SITC നസീർ ബാബു മാസ്റ്റർ, എം. മുഹമ്മദ് ഷാഫി മാസ്റ്റർ, എം.പി അലവി മാസ്റ്റർ, കെ. ജമീല ടീച്ചർ, പി.ഫഹദ് മാസ്റ്റർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ കെ ഷംസുദ്ദീൻ മാസ്റ്റർ പരിപാടിക്ക് നേതൃത്വം നൽകി. എല്ലാ ക്ലാസുകളിലും Slide Show അവതരണം നടന്നു.

കൂടുതൽ ചിത്രങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക

പ്രമോഷൻ വീഡിയോ പുറത്തിറക്കി

ജി എച്ച് എസ് എസ് പെരുവള്ളൂർ

ജി എച്ച് എസ് എസ് പെരുവള്ളൂർ

പെരുവള്ളൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ 2025-26 അധ്യയന വർഷത്തെ സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പിന്റെ പ്രമോഷൻ വീഡിയോ നിർമ്മിച്ചു.ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് അംഗങ്ങളായ അൽഫാഷാനാസ് എ പി, സ്മൃതി കെ,ഷിയാന ഷിഫാ,ഹനീന എന്നിവർ നേതൃത്വം നൽകി. കൂടുതൽ ചിത്രങ്ങൾക്ക്

സ്കൂൾ പാർലമെന്റ് ഇലക്ഷൻ 2025-26

ജി എച്ച് എസ് എസ് പെരുവള്ളൂർ

ജി എച്ച് എസ് എസ് പെരുവള്ളൂർ

പെരുവള്ളൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ 2025-26 അധ്യയന വർഷത്തിലെ സ്കൂൾ പാർലമെൻറ് ഇലക്ഷൻ 14-08-25 നടന്നു.സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റും,എസ് എസ് ക്ലബ്ബും സംയുക്തമായാണ് ഇലക്ഷൻ സംഘടിപ്പിച്ചത്.41 ക്ലാസുകളിൽ നിന്നായി 100 സ്ഥാനാർത്ഥികൾ മത്സര രംഗത്ത് ഉണ്ടായിരുന്നു.രാവിലെ 10 മണിക്ക് വോട്ടെടുപ്പ് ആരംഭിച്ചു.വൈകുന്നേരം മൂന്ന് മണിക്ക് ഹെഡ്മാസ്റ്റർ ഹരീഷ് കുമാർ റിസൾട്ട് അനൗൺസ് ചെയ്തു.

കൂടുതൽ ചിത്രങ്ങൾക്ക്

അമ്മയും കുഞ്ഞും – വിജ്ഞാനത്തിന്റെ ആഘോഷം

ജി എച്ച് എസ് എസ് പേരശ്ശന്നൂർ

2025 ആഗസ്‍റ്റ് 14

ജി എച്ച് എസ് എസ് പേരശ്ശന്നൂർ

ഓഗസ്റ്റ് 15-ാം തീയതി സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി പ്രൈമറി വിഭാഗത്തിൽ രക്ഷിതാക്കളും കുട്ടികളും ചേർന്നുള്ള ഡിജിറ്റൽ ക്വിസ് മത്സരം ആവേശോജ്വലമായി നടന്നു. ഓരോ ടീമിലും ഒരു കുട്ടിയും അവരുടെ അമ്മയും ഒരുമിച്ച് പങ്കെടുത്ത ഈ മത്സരത്തിൽ, വിവരവും വിനോദവും കൈകോർത്ത് ഒരു മനോഹര അനുഭവം സൃഷ്ടിച്ചു. ലിബ്രോ ഓഫീസ് ഇമ്പ്രെസിൽ തയ്യാറാക്കിയ നിറപ്പകിട്ടുള്ള സ്ലൈഡുകൾ ഉപയോഗിച്ച് നടന്ന ക്വിസ്, മത്സരാർത്ഥികൾക്കും പ്രേക്ഷകർക്കും വിസ്വൽ ഫെസ്റ്റിവൽ പോലെ തോന്നിച്ചു. ലിറ്റിൽ കൈറ്റ് അംഗങ്ങളായ ഗായത്രി പി, ഫഹ്മിദ ലുലു കെ പി, ഹിസാന, ഷെറിൻ എന്നിവർ സംഘാടകരായി. “അമ്മയും കുഞ്ഞും ഒരുമിച്ച് ചിന്തിക്കുമ്പോൾ, വിജ്ഞാനത്തിന് പുതിയ രസം ഉണ്ടാകുന്നു” എന്നായിരുന്നു പരിപാടി കണ്ടവർ പറഞ്ഞത്. സ്വാതന്ത്ര്യ ദിനത്തിന്റെ ആത്മാവും കുടുംബബന്ധങ്ങളുടെ സൗന്ദര്യവും ഒരുമിച്ച് ആഘോഷിച്ച അപൂർവ്വമായ ഒരു ദിനമായി ഈ ക്വിസ് മാറി.

സ്കൂൾ പാർലമെന്റിൽ AI വിപ്ലവം

ജി എച്ച് എസ് എസ് പേരശ്ശന്നൂർ

2025 ആഗസ്‍റ്റ് 14

ജി എച്ച് എസ് എസ് പേരശ്ശന്നൂർ

ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ 2025ലെ സ്കൂൾ പാർലമെന്റ് ഇലക്ഷൻ ഇത്തവണ ഒര‍ു സാങ്കേതിക ആഘോഷമായി മാറി. AI സോഫ്റ്റ്‌വെയർ സഹായത്തോടെ പ്രത്യേകമായി തയ്യാറാക്കിയ HTML വോട്ടിംഗ് പ്രോഗ്രാം ഇൻസ്റ്റാൾ ചെയ്ത ലാപ്പുകൾ മുഖേന ക‍ുട്ടികൾ വോട്ട് രേഖപ്പെടുത്തി. ആകെ 11 ബൂത്തുകളിൽ നടന്ന വോട്ടെടുപ്പിൽ ആദ്യം ക്ലാസ് ലീഡർമാരെ തെരഞ്ഞെടുക്കുകയും, പിന്നീട് അവരിൽ നിന്ന് സ്കൂൾ ലീഡറെ തീരുമാനിക്കുകയും ചെയ്യുന്ന മാതൃകയാണ് സ്വീകരിച്ചത്. ഇലക്ട്രോണിക് വോട്ടിംഗ് കുട്ടികൾക്ക് സാങ്കേതിക വിദ്യയും ജനാധിപത്യവും ഒരുമിച്ച് പരിചയപ്പെടുത്തുന്ന ഒരു അപൂർവ്വ അനുഭവമായി. വോട്ടിങ് ബട്ടൺ അമർത്തുമ്പോഴുള്ള ആ ആവേശം, സ്ക്രീനിൽ കാണുന്ന നിറപ്പകിട്ടുള്ള ഡിസൈൻ, സൗകര്യപ്രദമായ സംവിധാനം – എല്ലാം കൂടി തെരഞ്ഞെടുപ്പ് ദിനത്തെ ഒരു ടെക് ഫെസ്റ്റാക്കി മാറ്റി. "വോട്ട് രേഖപ്പെടുത്തുന്നത് ഇത്ര രസകരമാകും എന്ന് കരുതിയില്ല," – ഒരു വിദ്യാർത്ഥിയുടെ പ്രതികരണം തന്നെ ഈ വിജയത്തിന്റെ തെളിവ്. 2025ലെ സ്കൂൾ പാർലമെന്റ്, പുതിയ തലമുറയുടെ ജനാധിപത്യവും ഡിജിറ്റൽ കഴിവുകളും കൈകോർത്ത് നടക്കുന്ന ഭാവി തുറന്ന് കാട്ടി.

കൂടുതൽ ചിത്രങ്ങൾക്ക്

ദേശീയ ശാസ്ത്ര ദിനം ആഘോഷങ്ങൾ

ജി എച്ച് എസ് എസ് പേരശ്ശന്നൂർ

2025 ആഗസ്റ്റ് 01 - 10

ജി എച്ച് എസ് എസ് പേരശ്ശന്നൂർ

ദേശീയ ശാസ്ത്ര ദിനത്തോടനുബന്ധിച്ച് ലിറ്റിൽ കൈറ്റ് യൂണിറ്റ് വിവിധ പരിപാടികൾ സംഘടിപ്പിച്ച‍ു. ഐ.എസ്.ആർ.ഒ യുടെ ചരിത്രം പറയുന്ന വീഡിയോ ഡോക്യുമെൻററി പ്രദർശനം, സ്പേസ് കോൺക്ലേവ് എന്നിവ ശ്രദ്ധേയമായിരുന്നു. സ്പേസ് കോൺക്ലേവിൽ 8, 9, 10 ക്ലാസിലെ ക‍ുട്ടികൾ ഐ.എസ്.ആർ.ഒ യുടെ പ്രധാന നാഴികക്കല്ല‍ുകള‍ും നേട്ടങ്ങള‍ും അവതരിപ്പിച്ച‍ു. കൂടുതൽ ചിത്രങ്ങൾക്ക്

ഐ. എസ്. ആർ. ഒ എക്സിബിഷൻ 2025

ജി എച്ച് എസ് എസ് പേരശ്ശന്നൂർ

2025 ആഗസ്റ്റ് 01, 02

ജി എച്ച് എസ് എസ് പേരശ്ശന്നൂർ

ഗവൺമെൻറ് ഹയർ സെക്കൻഡറി പേരശ്ശന്നൂർ സ്കൂളിന്റെ നൂറാം വാർഷികത്തോടനുബന്ധിച്ച് തിരുവനന്തപുരം വിക്രം സാരാഭായി സ്പേസ് സെന്ററിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ഐ.എസ്.ആർ.ഒ എക്സിബിഷൻ 2025 ആഗസ്റ്റ് 1 ,2 തീയതികളിലായി പേരശ്ശന്നൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ വെച്ച് ലിറ്റിൽ കൈറ്റ്സ് പേരശ്ശന്ന‍ൂർ യ‍ൂണിറ്റിന്റെ നേത‍ൃത്ത്വത്തിൽ നടന്ന‍ു. ഇന്ത്യയുടെ ഇന്നുവരെയുള്ള ബഹിരാകാശ നേട്ടങ്ങളുടെ നേർചിത്രമാണ് ഈ പ്രദർശനത്തിൽ ഒരുക്കിയിരിക്കുന്നത്. 8,9,10 ക്ലാസ‍ുകളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളാണ് ഓരോ സ്റ്റാള‍ുകള‍ും വിശദ്ദീകരിക്കാൻ ഉണ്ടായിര‍ുന്നത്. സഹായത്തിനായി ജെ.ആർ.സി, ഗൈഡ്‍സ് യ‍ൂണിറ്റ് അംഗങ്ങള‍ും ഉണ്ടായിര‍ുന്ന‍ു.Html ൽ തയ്യാറാക്കിയ ക്വിസ്,വീഡിയോ പ്രദർശനം എന്നിവയ‍ും ലിറ്റിൽ കൈറ്റിന്റെ നേത‍ൃത്ത്വത്തിൽ ഒര‍ുക്കിയിര‍ുന്ന‍ു. 23 സ്‍ക‍ൂള‍ുകളിൽ നിന്നായി ഏകദേശം 2500 ഓളം ക‍ുട്ടികൾ പങ്കെട‍ുക്ക‍ുന്ന ഈ അസുലഭ അവസരം പേരശ്ശന്ന‍ൂർ പോലുള്ള ഗ്രാമപ്രദേശത്തിന് ഒരു മുതൽക്കൂട്ടാണ്.

സ്കൂളിലെ വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും മറ്റു സ്കൂളിലെ കുട്ടികൾക്കും നാട്ടുകാർക്കും ബഹിരാകാശ ഗവേഷണത്തെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാൻ ഈ പ്രദർശനം അവസരം ഒരുക്കി. ഐ.എസ്.ആർ.ഒ യ‍ുടെ ദൗത്യങ്ങൾ,നേട്ടങ്ങൾ ഉപഗ്രഹങ്ങൾ എന്നിവ പ്രദർശത്തിൽ ഉണ്ടായിരുന്നു. ഇന്ത്യയുടെ അഭിമാന പദ്ധതികളെക്കുറിച്ച് വിശദീകരിക്കുന്ന സ്റ്റാളുകൾ ആളുകളെ ആകർഷിച്ചു. ഐ.എസ്.ആർ.ഒ ശാസ്ത്രജ്ഞര‍ുമായി നേരിട്ട് സംവദിക്കാന‍ും വിദ്യാർഥികൾക്ക് അവസരം ലഭിച്ചു. ബഹിരാകാശ സാങ്കേതിക വിദ്യയ‍ുടെ പ്രസക്തിയ‍ും, ഭാവിയിലെ സാധ്യതതകളെക്ക‍ുറിച്ച‍ും അവർ കുട്ടികളുമായി സംസാരിച്ചു. വിവിധ സ്ക‍ൂളിൽ നിന്ന‍ുളള വിദ്യാർത്ഥികളും അധ്യാപകരും പ്രദർശനം സന്ദർശിക്കാൻ എത്തിയിരുന്നു. ഇത് ശാസ്ത്ര വിഷയങ്ങളിൽ ക‍ുട്ടികൾക്ക് താൽപര്യം വർദ്ധിപ്പിക്കാൻ സഹായിക്ക‍ുമെന്ന് സ്ക‍ൂൾ അധിക‍ൃതർ അഭിപ്രായപ്പെട്ട‍ു. പ്രദർശനം കാണാൻ എത്തിയവർക്ക് ഐ.എസ്.ആർ.ഒ യ‍ുടെ നേട്ടങ്ങളെക്ക‍ുറിച്ച് ക‍ൂട‍ുതൽ അറിയാൻ കഴിഞ്ഞത് വലിയൊരു അനുഭവമായി.

അനീഷ് ആർ (ടെക്നിക്കൽ ഓഫീസർ), ആരോമൽ (എജുക്കേഷൻ അസിസ്റ്റന്റ് ),ശിവ (എജുക്കേഷൻ അസിസ്റ്റന്റ് ),സപ്പോർട്ട് സ്റ്റാഫ് ബൈജു എന്നിവരാണ് വി എസ് എസ് സിയിൽ നിന്ന് എക്സിബിഷൻ ഒര‍ുക്ക‍ിയത്.

സമാപന ചടങ്ങിൽ , കോർഡിനേറ്റർ വി.എം മ‍ുരളിക‍ൃഷ്‍ണൻ (ലിറ്റിൽ കൈറ്റ് മെന്റർ )സ്വാഗതം പറഞ്ഞ‍ു.ത‍ുടർന്ന് ടെക്നിക്കൽ ഓഫീസർ അനീഷ്.ആർ ക‍ുട്ടികള‍ുമായി സംവദിച്ച‍ു. ഐ.എസ്.ആർ.ഒ യിലെ വിവിധ കോഴ്സ‍ുകള‍ും,ജോലി സാധ്യതകള‍ും ത‍ുടങ്ങിയ വിഷയങ്ങളെക്ക‍ുറിച്ച‍ുളള കരിയർ ഗൈഡൻസ് ക്ലാസ് ക‍ുട്ടികൾക്ക് ഏറെ ഉപകാരപ്രദമായിര‍ുന്ന‍ു. ഐ.എസ് ആർ ഒ യ‍ുടെ ഉപഹാരം ടെക്നിക്കൽ ഓഫീസർ അനീഷ്.ആർ സ്‍ക‍ൂളിന് സമ്മാനിച്ച‍ു. ഹെഡ്മാസ്റ്റർ ബാബ‍ുരാജ് പി.എസ് നന്ദി പറഞ്ഞ‍ു.

ഇന്ത്യൻ ബഹിരാകാശ ഗവേഷണത്തിന്റെ തനിമയും വിജയഗാഥയും വ്യക്തതയോടെ കുട്ടികൾക്ക് പരിചയപ്പെടുത്തുന്നതിൽ പേരശന്നൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിൽ സംഘടിപ്പിച്ച ഐ.എസ്.ആർ.ഒ എക്സിബിഷൻ വലിയൊരു പഠനാനുഭവമായി മാറി. ഗ്രാമപ്രദേശത്തുള്ള വിദ്യാർത്ഥികൾക്ക് അതുല്യവ‍ും വിജ്ഞാനപരവ‍ുമായ അവസരം ഒരുക്കിയതിൽ ഈ പരിപാടിക്ക് വലിയ പ്രസക്തിയുണ്ട്.

ഐ.എസ്.ആർ.ഒയുടെ നേട്ടങ്ങളെ പ്രദർശിപ്പിക്കുകയും, ബഹിരാകാശ ഗവേഷണത്തെക്കുറിച്ചുള്ള അറിവ് നൽക‍ുകയ‍ും ചെയ്ത ഈ എക്സിബിഷൻ, വിദ്യാർത്ഥികൾക്ക് ശാസ്ത്രത്തിന്റെ വിസ്മയലോകത്തേക്ക് പ്രവേശിക്കാൻ ഒരു വാതിലായി മാറി. ഭാരതത്തിന്റെ ബഹിരാകാശ സ്വപ്നങ്ങൾ യാഥാർഥ്യത്തിലേക്ക് കുതിക്കുന്നതിന് പിന്നില‍ുളള ശക്തിയെക്ക‍ുറിച്ച് ഈ പ്രദർശനത്തിലൂടെ വിദ്യാർത്ഥികൾക്ക് നേരിലറിയാൻ സാധിച്ചു.

പ്രദർശനത്തിൽ ഗഗനയാൻ പദ്ധതിയെ കുറിച്ചുള്ള വിവരങ്ങളും ഉൾപ്പെടുത്തിയിരുന്നു — മനുഷ്യരെ സ്വതന്ത്രമായി ബഹിരാകാശത്തിലേക്ക് അയക്കാനുള്ള ഇന്ത്യയുടെ പദ്ധതി. ഇന്ത്യയുടെ ബഹിരാകാശ ചരിത്രത്തിൽ പുതിയ അധ്യായം എഴുതുന്ന ഈ ദൗത്യത്തിൽ പങ്കാളികളാകാനാകുന്ന സാധ്യതകൾ കുട്ടികളിൽ വലിയ ഉത്സാഹം പകര‍ുന്നതായായിരുന്നു.

സൂര്യനെ അടുത്ത് പഠിക്കാനായി ഐ.എസ്.ആർ.ഒ വിക്ഷേപിച്ച ആദിത്യ L1 ദൗത്യത്തെക്കുറിച്ചും പ്രദർശനത്തിലുണ്ടായിരുന്നു. ആകാശഗംഗയിലെ നക്ഷത്രപർപ്പിടങ്ങളിലെ ചലനങ്ങളും, സൗരയൂഥത്തിലെ മാറ്റങ്ങളും മനസ്സിലാക്കാൻ സഹായിക്കുന്ന ഈ ദൗത്യം കുട്ടികളുടെ കൗതുകവ‍ും , ശാസ്ത്രബോധവ‍ും ഉണർത്താൻ സഹായിച്ച‍ു. ക‍ുട്ടികള‍ുടെ കരിയറിനായി ഐ.എസ്.ആർ.ഒ തുറക്കുന്ന വാതിലുകൾ പലതാണെന്നും , ഇത‍ുപോല‍ുളള വിദ്യാർത്ഥികളുടെ അറിവ് വിപുലീകരിക്കുന്ന പരിപാടികൾ സൈന്റിഫിക് ടെമ്പർ വളർത്താനും, ശാസ്ത്രശാഖകളിലെ പഠനത്തിന് പ്രചോദനം നൽകാനും നിർണായകമാണെന്ന് സംവാദത്തിൽ വ്യക്തമാക‍ുകയുണ്ടായിര‍ുന്ന‍ു. ഒരാളുടെ ഭാവി മാത്രമല്ല, രാജ്യത്തിന്റെ ശാസ്ത്രപരമായ ഭാവി നിർണ്ണയിക്കുന്നതില‍ും ഇത്തരം അനുഭവങ്ങൾ വഴികാട്ടിയായി മാറുന്നു.

കൂടുതൽ ചിത്രങ്ങൾക്ക്