കൈറ്റ് ജില്ലാ പ്രോജക്ട് ഓഫീസ് മലപ്പുറം/ലിറ്റിൽ കൈറ്റ്സ്/2025/സ്കൂൾ-പൊതു പ്രവർത്തനം/എൽ കെ അഭിരുചി

Schoolwiki സംരംഭത്തിൽ നിന്ന്

മാതൃകാ പരീക്ഷ പരിശീലനം

ലിറ്റിൽ കൈറ്റ്സിന്റെ എല്ലാ യൂണിറ്റുകളും എട്ടാം ക്ലാസിലെ പുതിയ അംഗങ്ങളെ കണ്ടെത്താനുള്ള അഭിരുചി പരീക്ഷയുടെ മാതൃക പരീക്ഷ നടത്തി കുട്ടികൾക്ക് പരീക്ഷയുടെ ആശങ്ക ഒഴിവാക്കി. തുടർന്ന് യഥാർത്ഥ പരീക്ഷയും എല്ലാ യൂണിറ്റിലും നടത്തി

എൽ കെ അഭിരുചി പരീക്ഷ - 2025-28 ബാച്ച്

ഡി ജി എച്ച് എസ് എസ് താനൂർ

ഡി ജി എച്ച് എസ് എസ് താനൂർ

07/06/2025 ചൊവ്വ ഡി ജി എച്ച് എസ് എസ് താനൂരിലെ 2024 -27 ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ എട്ടാം ക്ലാസ്സിൽ നിന്നും ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിൽ അംഗത്വം എടുക്കാൻ അപേക്ഷിച്ച കുട്ടികൾക്ക് മാതൃകാ അഭിരുചി പരീക്ഷ നടത്തി. ഒമ്പതാം ക്ലാസ്സിന്റെ ഐ ടി ലാബിലെ 17 ലാപ്പുകളിൽ മാതൃകാ പരീക്ഷയുടെ സോഫ്റ്റ്‌വെയർ ഇൻസ്റ്റാൾ ചെയ്താണ് പരീക്ഷ നടത്തിയത്. രാവിലെ 10 മണി മുതൽ വൈകുന്നേരം 4 മണി വരെ പരീക്ഷ നടന്നു. 8A മുതൽ 8U വരെയുള്ള ക്ലാസ്സുകളിൽ നിന്നും അപേക്ഷിച്ച 183 കുട്ടികൾ മാതൃകാ പരീക്ഷ എഴുതി. ലിറ്റിൽ കൈറ്റ്സ് 2024 -27 ബാച്ചിലെ നന്ദിത ബി , നന്ദന ബി, നിവേദ് ആർ , നൂറ മിസ്‌രിയ ടി , ശ്രീരഞ്ജ് പി കെ , വൈഗ പി എന്നിവർ നേതൃത്വം നൽകി .

ജി എച്ച് എസ് എസ് തിരൂരങ്ങാടി'

ജി എച്ച് എസ് എസ് തിരൂരങ്ങാടി

2025-2026 വർഷത്തേക്ക് ലിറ്റിൽ kites അംഗങ്ങളെ തിരഞ്ഞെടുക്കാനുള്ള അഭിരുചി പരീക്ഷയുടെ മോഡൽ പരീക്ഷക്കുള്ള തയ്യാറെടുപ്പുകൾ 9ആം ക്ലാസ്സിലെ LK കുട്ടികളെ കൊണ്ട് ചെയ്യിപ്പിക്കുകയും, സോഫ്റ്റ്‌വെയർ പരിചയപ്പെടുന്നതിന് ഉള്ള പരീക്ഷ,രജിസ്റ്റർ ചെയ്ത 140 കുട്ടികളെ LK കുട്ടികളുടെ നേതൃത്വത്തിൽ മോഡൽ അഭിരുചി പരീക്ഷക്ക് പങ്കെടുപ്പിക്കുകയും ചെയ്തു. ജൂൺ 19 ന് ആണ് പരീക്ഷ നടത്തിയത്. Kite mistress മാരായ സാജിന പി. കെ, ഷൈനിമോൾ എം എന്നിവർ കുട്ടികൾക്ക് വേണ്ട നിർദേശങ്ങൾ നൽകി.

എം യു എച്ച് എസ് എസ് ഊരകം

എം യു എച്ച് എസ് എസ് ഊരകം

2025-28 Little Kites ബാച്ചിലേക്ക് അപേക്ഷ നൽകിയ വിദ്യാർത്ഥികൾക്ക് Model Aptitude Test ഇന്ന് നടത്തി. തയ്യാറെടുപ്പുകൾ 9ആം ക്ലാസ്സിലെ LK കുട്ടികളെ കൊണ്ട് ചെയ്യിപ്പിക്കുകയും, സോഫ്റ്റ്‌വെയർ പരിചയപ്പെടുന്നതിന് ഉള്ള പരീക്ഷ,രജിസ്റ്റർ ചെയ്ത കുട്ടികളെ LK കുട്ടികളുടെ നേതൃത്വത്തിൽ മോഡൽ അഭിരുചി പരീക്ഷക്ക് പങ്കെടുപ്പിക്കുകയും ചെയ്തു. ജൂൺ 19 ന് ആണ് പരീക്ഷ നടത്തിയത്.

എസ് എസ് എം എച്ച് എസ് എസ് തെയ്യാലിങ്ങൽ

എസ് എസ് എം എച്ച് എസ് എസ് തെയ്യാലിങ്ങൽ

2025 ജൂൺ 18 ബുധനാഴ്ച 2025-28 little kites ബാച്ചിലേക്ക് പ്രവേശനത്തിനായി അപേക്ഷിച്ച 106 കുട്ടികൾക്ക് പ്രാക്റ്റീസ് അഭിരുചി പരീക്ഷ നടത്തി. SITC സ്മിത ആർ, LK മാസ്റ്റർ ഫവാദ് വി പി, Lk മിസ്ട്രെസ് സിനി ഹരിദാസ് എന്നിവരുടെ മേൽനോട്ടത്തിൽ LK 2025-27 ബാച്ചിലെ കുട്ടികൾ അഭിരുചി പരീക്ഷ നടത്തിപ്പിന് ആവശ്യമായ എല്ലാ സഹായങ്ങളും നൽകി. IT ലാബിൽ 15 സിസ്റ്റത്തിൽ പരീക്ഷ ഇൻസ്റ്റാൾ ചെയ്താണ് അഭിരുചി പരീക്ഷ നടത്തിയത്. LK 2024-27 ബാച്ചിലെ കുട്ടികൾ installation, പരീക്ഷ വളരെ നന്നായി നടത്തി. A, B, C തുടങ്ങി ക്രമമായി ക്ലാസ്സുകളിലെ കുട്ടികൾക്ക് പരീക്ഷ നടത്തി. അഭിരുചി പരീക്ഷക്കായി കുട്ടികളെ തയ്യാറാക്കാൻ ഇത് വളരെ സഹായകമായി.

ജി ആർ എച്ച് എസ് എസ് കോട്ടക്കൽ

ജി ആർ എച്ച് എസ് എസ് കോട്ടക്കൽ

LK Aptitude test Model എട്ടാം ക്ലാസുകളിലെ കുട്ടികൾക്ക് പരിചയപ്പെടുത്തി.മോഡൽ പരീക്ഷയുടെ പ്രചരണാർത്ഥം ഒൻപതാം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ എട്ടാം ക്ലാസുകൾ സന്ദർശിക്കുകയും കുട്ടികളുടെ സംശയങ്ങൾക്ക് മറുപടി നൽകുകയും ചെയ്തു.കൈറ്റ് മാസ്റ്റർ സമീർ ബാബു എ, മിസ്ട്രെസ്സ് ലസിത കെ എന്നിവർ നേതൃത്വം നൽകി.

ജി വി എച്ച് എസ് എസ് ചേളാരി

ജി വി എച്ച് എസ് എസ് ചേളാരി

ചേളാരി ജിവിഎച്ച്എസ്എസ് സ്കൂളിലെ എട്ടാം ക്ലാസിൽ പുതുതായി ലിറ്റിൽ കൈറ്റ് ക്ലബ്ബിലേക്ക് അപേക്ഷ നൽകിയ കുട്ടികൾക്കുള്ള അഭിരുചി പരീക്ഷയുടെ മോഡൽ 6 ബാച്ചുകളിലായി നടത്തി. പത്താം ക്ലാസ് ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ ഇൻവിജിലേറ്റർമാരായി. കൈറ്റുമാസ്റ്റർ മിസ്ട്രസ് എന്നിവരുടെ നേതൃത്വത്തിൽ 123 കുട്ടികൾക്ക് പരീക്ഷ നടത്തി.

ജി.വി.എച്ച്. എസ്. എസ് ചെട്ടിയാൻകിണർ

ജി വി എച്ച് എസ് എസ് ചെട്ടിയാൻകിണർ

ജി.വി.എച്ച്. എസ്. എസ് ചെട്ടിയാൻകിണർ സ്കൂളിൽ എട്ടാം ക്ലാസിലേക്ക് പുതുതായി അഡ്മിഷൻ എടുത്ത വിദ്യാർത്ഥികൾക്ക് ജൂൺ 25 ന് നടക്കാനിരിക്കുന്ന പ്രവേശന പരീക്ഷയക്ക് മുന്നോടിയായി മോഡൽ പരീക്ഷ നടത്തി, ഒൻപതാം ക്ലാസ് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ നേതൃത്വം നൽകി. ലിറ്റിൽ കൈറ്റ്സ് ടീചേർസായ മുഹമ്മദ് ഇർഷാദ്, ഇന്ദു പി എന്നിവർ മാർഗ നിർദേശങ്ങൾ നൽകി.

ജി എച്ച് എസ് കൊളപ്പുറം

ജി എച്ച് എസ് കൊളപ്പുറം

ഈ വർഷത്തെ എട്ടാം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷയിൽ പങ്കെടുക്കുന്ന കുട്ടികൾക്ക് Software ഉപയോഗിച്ചുള്ള പരിശീലനം പത്താം ക്ലാസിലെ കുട്ടികളുടെ നേതൃത്വത്തിൽ നടന്നു. കുട്ടികളെ നാലു ഗ്രൂപ്പുകളായി തിരിച്ച് ഓരോ ഗ്രൂപ്പിനുമുള്ള പരിശീലനമാണ് നടന്നത്. ഉച്ചസമയത്തും വൈകുന്നേരവും ആണ് പരിശീലനം നൽകിയത്. പരീക്ഷ എഴുതുന്ന മുഴുവൻ കുട്ടികൾക്കും പരിശീലനം നൽകാൻ സാധിച്ചു. കൈറ്റ് മിസ്ട്രസ്മാരായ ജിബി ടീച്ചർ, സതി ടീച്ചർ എന്നിവർ പരിശീലനത്തിനു നേതൃത്വം നൽകി.

കെ എം എച്ച് എസ് എസ് കുറ്റൂർ നോർത്ത്

കെ എം എച്ച് എസ് എസ് കുറ്റൂർ നോർത്ത്

കെ എം എച്ച് എസ് എസ് കുറ്റൂർ നോർത്തിൽ ലിറ്റിൽ കൈറ്റ് അഭിരുചി പരീക്ഷയുടെ മോഡൽ എക്സാം 2025 ജൂൺ 20ന് നടത്തി. 150 കുട്ടികൾ രജിസ്റ്റർ ചെയ്തതിൽ നിന്ന് 120 കുട്ടികൾക്ക് ലിറ്റിൽ കൈറ്റ് മെമ്പേഴ്സ് മോഡൽ പരീക്ഷ പരിചയപ്പെടുത്തി. കുട്ടികൾ എല്ലാവരും വളരെ ആവേശത്തോടെ കൂടിയാണ് പരീക്ഷയെ സമീപിച്ചത്.

ജി വി എച്ച് എസ് എസ് പറവണ്ണ

ജി വി എച്ച് എസ് എസ് പറവണ്ണ

ജി വി എച്ച് എസ് എസ് പറവണ്ണ ലിറ്റിൽ കൈറ്റ്സ് 2025-27 ബാച്ച് അഭിരുചി പരീക്ഷയ്ക്കായി രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികൾക്കായി 2025 ജൂൺ 23 തിങ്കളാഴ്ച മാതൃക പരീക്ഷയും ഓറിയന്റേഷൻ ക്ലാസും നടത്തി. ബഹു. എച്ച് എം ജലജ ടീച്ചർ ഉദ്ഘാടനം നിർവഹിച്ച ക്ലാസ്സ്‌ സ്കൂൾ എൽ കെ മാസ്റ്റർ ബൈജു & മിസ്ട്രസ്സ് ഹരിത എന്നിവർ കൈകാര്യം ചെയ്തു. അഭിരുചി പരീക്ഷക്കായി രജിസ്റ്റർ ചെയ്ത മുഴുവൻ എട്ടാം ക്ലാസ്സിലെ വിദ്യാർഥികളും പരിപാടിയുടെ ഭാഗമായി.മോഡൽ പരീക്ഷ നൽകിയതിലൂടെ കുട്ടികളിൽ ആത്മവിശ്വാസം വളർത്താൻ സാധിച്ചതും ഏറെ ഗുണകരമായി

പി പി ടി എം ഐ എച്ച് എസ് എസ് ചേറൂർ

പി പി ടി എം ഐ എച്ച് എസ് എസ് ചേറൂർ

2025 - 2028 അധ്യായന വർഷത്തേക്കുള്ള ലിറ്റിൽ കൈറ്റ്സ്‌ യൂണിറ്റിൽ അംഗമാവാ൯ൻ ഇന്തഡ്ടട ചേരൂർ സ്കൂളിൽ നിന്നും 479 കുട്ടികളാണ്‌ അപേക്ഷ നൽകിയ. 2025 ജൂൺ 25 ന് അഭിരുചി പരീക്ഷക്ക് മുന്നോടിയായി 2025 ജൂൺ 23 ന് തിങ്കളാഴ്ച സ്കൂൾ ലാബിൽ വെച്ച്‌ മോഡൽ ടെസ്റ്റ്‌ നടത്തി . മോഡൽ ടെസ്റ്റ്‌ നടത്തിലിനായി രണ്ടു ലാബുകളിലായി 40 കംപ്യൂട്ടറുകൾ സജ്ജമാക്കി . ഓരോ 20 മിനിട്ടിലും 40 കുട്ടികൾക്ക്‌ ടെസ്റ്റിൽ പങ്കെടുക്കാൻ സാധിക്കുന്ന രീതിയിൽ സമയക്രമം നടത്തി . ഈ വർഷത്തെ ഒമ്പതാം ക്ളാസ്സിലെ കൈറ്റ്‌ അംഗങ്ങളെ വോളന്റിയർമാരായി ചുമതലപ്പെടുത്തി . ടെസ്റ്റിൽ പങ്കെടുക്കുന്നവരെ സഹായിക്കാനും ഡോക്യുമെന്റേഷൻ പ്രവർത്തനങ്ങളിലും വോളന്റിയർമാർ സജീവമായി പങ്കെടുത്തു . രെജിസ്റ്റർ ചെയ്ത 479 കുട്ടികളിൽ 455 കുട്ടികളും മോഡൽ ടെസ്റ്റിൽ പങ്കെടുത്തു. രാവിലെ 10 മണിക്ക്‌ തുടങ്ങിയ മോഡൽ ടെസ്റ്റ്‌ ഉച്ചക്ക്‌ ശേഷം 3 മണിക്ക്‌ അവസാനിച്ചു . മോഡൽ ടെസ്റ്റിൽ പങ്കെടുത്തത്‌ കൊണ്ട്‌ മെയി൯ ടെസ്റ്റിന്‌ പങ്കെടുക്കാനുള്ള ആത്മവിശ്വാസം വർധിച്ചതായി കുട്ടികൾ അഭിപ്രായപ്പെട്ടു . സ്കൂൾ ഹെഡ്മാസ്റ്റർ അബ്ദുൽ അസീസ്‌ മാസ്റ്റർ ലാബ്‌ സന്ദർശിച്ചു . കൈറ്റ്‌ മാസ്റ്റർമാരായ നൌഫൽ , നിസാർ അഹമ്മദ്‌ മിസ്ട്രസ്സുമാരായ സബ്ന , ഷാന ബിൻസി എന്നിവർ മോഡൽ ടെസ്റ്റ്‌ നടത്താൻ നേതൃത്വം നൽകി.

ജി എച്ച് എസ് കുറുക

ലിറ്റിൽ കൈറ്റ് ആപ്റ്റിറ്റ്യൂഡ് മോഡൽ ടെസ്റ്റ്

2025-28 വർഷത്തെ ലിറ്റിൽകൈറ്റ്സ് അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിനുള്ള ആപ്റ്റിറ്റ്യൂഡ് ടെസ്റ്റിന് മുന്നോടിയായി ആപ്റ്റിറ്റ്യൂഡ് മോഡൽ ടെസ്റ്റ് 23-6-2025 തിങ്കൾ, ഐ ടി ലാബിൽ വെച്ച് നടത്തി. 58 കുട്ടികൾ ആയിരുന്നു അപേക്ഷിച്ചിരുന്നത്. അതിൽ 57 കുട്ടികൾ മോഡൽ പരീക്ഷ അറ്റൻഡ് ചെയ്‌തു. മോഡൽ പരീക്ഷ കുട്ടികളിലെ മാനസിക സംഘർഷം കുറക്കാനും പരീക്ഷ യെ കുറിച്ച് വ്യക്തമായ കാഴ്ചപ്പാട് ഉണ്ടാക്കാനും സഹായകമായി. 2024-27 ലിറ്റിൽ കൈറ്റ് ബാച്ചിലെ കുട്ടികൾ പരീക്ഷ നടത്തിപ്പിന് എല്ലാ സഹായവും ചെയ്‌തു മുന്നിലുണ്ടായിരുന്നു. സ്കൂൾ കൈറ്റ് മാസ്റ്റർ ശറഫുദ്ധീൻ എ കെ കൈറ്റ് മിസ്ട്രസ് സുഹൈലത് കെ എന്നിവർ മോഡൽ പരീക്ഷ നടത്തിപ്പിന് നേതൃതം നൽകി.

പരീക്ഷ ഡ്യൂട്ടിയിൽ ലിറ്റിൽ കൈറ്റ് വിദ്യാർഥികൾ: ലിറ്റിൽകൈറ്റ്സ് ആപ്റ്റിറ്റ്യൂഡ് മോഡൽ ടെസ്റ്റ് പരീക്ഷഇൻവിജിലേറ്റർമാരായി പ്രവർത്തിച്ചു മാതൃകാരായി ലിറ്റിൽ കൈയ് 2024-27 ബാച്ചിലെ കുട്ടികൾ. പരീക്ഷഇൻവിജിലേറ്റർമാരായി മാത്രമല്ല അതിനു വേണ്ട സോഫ്റ്റ്‌വെയർ ഇൻസ്റ്റാൾ ചെയ്യാനും എക്സാം എഴുതാനുള്ള കുട്ടികളെ അതിനു പ്രാപ്തമാക്കാനും എല്ലാം ആവേശത്തോടെ മുൻപിൽ ലിറ്റിൽ കൈറ്റ് വിദ്യാർഥികൾ ആയിരുന്നു.

പി കെ എം എം എച്ച് എസ് എസ് എടരിക്കോട്

പി കെ എം എം എച്ച് എസ് എസ് എടരിക്കോട്

പി കെ എം എം എച്ച് എസ് എസ് എടരിക്കോടിൽ 2025 ജൂൺ 24 ന് ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷയുടെ മോഡൽ പരീക്ഷ ഉച്ച വരെ നടത്തി. മോഡൽ പരീക്ഷ നടത്താനുള്ള സോഫ്ട്‌വെയർ 2025 ജൂൺ 23 തിങ്കളാഴ്ച മൂന്ന് ലാബിലെ 60 ലാപ്ടോപ്പ് കളിൽ ഇൻസ്റ്റാൾ ചെയ്തു. പരീക്ഷക്ക് വേണ്ടി വന്ന കുട്ടികൾക്ക് സ്മാർട്ട് റൂമിൽ സോഫ്ട്‌വെയർ ഡെമോ ഷഹീൽ സാർ നടത്തി. 3 ലാബുകളിൽ ഇൻവിജിലേറ്റേഴ്സ് ആയി തനൂജ ടീച്ചർ, ജസീറ ടീച്ചർ, ഷഹീൽ , ആനന്ദ് എന്നിവർ ഹെൽപ്പ് ചെയ്തു. പരീക്ഷക്ക് 427 പേര് ആണ് രജിസ്റ്റർ ചെയ്തത്. അതിൽ ഏകദേശം 410 പേര് പങ്കെടുത്തു. രാവിലെ 10.15 തുടങ്ങിയ മോഡൽ അഭിരുചി പരീക്ഷ 12.30 ന് തീർന്നു

ജി എച്ച് എസ് കൊളപ്പുറം

ജി എച്ച് എസ് കൊളപ്പുറം
ജി എച്ച് എസ് കൊളപ്പുറം

ജി വി എച്ച് എസ് ചെട്ടിയാൻകിണർ

ജി വി എച്ച് എസ് ചെട്ടിയാൻകിണർ
ജി വി എച്ച് എസ് ചെട്ടിയാൻകിണർ
ജി വി എച്ച് എസ് ചെട്ടിയാൻകിണർ

ജി വി എച്ച് എസ് ചേളാരി

ജി വി എച്ച് എസ് ചേളാരി
ജി വി എച്ച് എസ് ചേളാരി