ഉള്ളടക്കത്തിലേക്ക് പോവുക

മാതാ എച്ച് എസ് മണ്ണംപേട്ട/ലിറ്റിൽകൈറ്റ്സ്/2025-28

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float
22071-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്22071
യൂണിറ്റ് നമ്പർLK/2018/22071
ബാച്ച്2025-2028
അംഗങ്ങളുടെ എണ്ണം40
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല തൃശ്ശൂർ
ഉപജില്ല ചേർപ്പ്
ലീഡർഭഗത് ചന്ദ്രൻ വി എസ്
ഡെപ്യൂട്ടി ലീഡർമേരിമോൾ വി കണ്ണംമ്പുഴ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ഫ്രാൻസിസ് തോമസ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2പ്രിൻസി ഇ.പി
അവസാനം തിരുത്തിയത്
07-01-2026Mathahsmannampetta
2025-28 ബാച്ചിലെ ജില്ലാ ഐടി മേളയിൽ സൗരവിന്റെ പ്രകടനം. പത്രങ്ങൾ റിപ്പോർട്ട് ചെയ്തത്|ജില്ലാ ഐടി മേളയിൽ സൗരവിന്റെ പ്രകടനം

ന്യൂസ് പേപ്പർ 2025
ന്യൂസ് പേപ്പർ സെപ്റ്റംമ്പർ 2025
ന്യൂസ് പേപ്പർ ഒക്ടോബർ 2025
ന്യൂസ് പേപ്പർ നവംബർ,ഡിസംബർ- 2025

അംഗങ്ങൾ

ക്രമ നമ്പർ അഡ്മിഷൻ നമ്പർ പേര് ക്ലാസ് ഡിവിഷൻ ജനന തീയ്യതി
1 18507 ആര്യലക്ഷ്മി എം ആർ 8 ഡിവിഷൻ 17-04-2012
2 18502 ആബേൽ കെ ബി 8 'ഡിവിഷൻ 06-01-2012
3 16902 എയ്ബെൽ ലിജോ 8 'ഡിവിഷൻ 06-06-2012
4 18047 ആഗ്ന മേരി ടി ബിജു 8 'ഡിവിഷൻ 21-01-2012
5 16906 എയ്ബെൽ സാൻഡി 8 'ഡിവിഷൻ 24-09-2012
6 16891 അളഗനന്ദ മനേഷ് 8 'ഡിവിഷൻ 23-08-2012
7 16876 ആൽബിന ആന്റോ 8 'ഡിവിഷൻ 29-07-2012
8 18488 അലൻ ഇ കല്ലുക്കാരൻ 8 'ഡിവിഷൻ 02-10-2012
9 16885 ആൽവിൻ കെ ബി 8 'ഡിവിഷൻ 08-12-2011
10 18512 ആൻഡ്രിയ വി ബി 8 'ഡിവിഷൻ 06-04-2012
11 18343 അന്ന മരിയ ബിജു 8 'ഡിവിഷൻ 22-09-2011
12 18493 അന്ന റോസ് സി എസ് 8 'ഡിവിഷൻ 11-05-2012
13 18245 അനുധത്.എം.പി 8 'ഡിവിഷൻ 09-11-2012
14 18487 അനുശ്രേയ പി അരുൺ 8 'ഡിവിഷൻ 26-04-2012
15 18129 ആർദ്ര റോസ് ഷിബു 8 'ഡിവിഷൻ 01-02-2012
16 18505 ആർദ്ര സനോജ് 8 'ഡിവിഷൻ 04-01-2012
17 16925 അർജുൻ അജയ്കുമാർ 8 'ഡിവിഷൻ 14-11-2011
18 18492 ആര്യനന്ദ കെ എം 8 'ഡിവിഷൻ 14-10-2012
19 17322 അതുൽ കൃഷ്ണ പി യു 8 'ഡിവിഷൻ 20-01-2012
20 16887 ഭഗത്ത് കൃഷ്ണ കെ എസ് 8 'ഡിവിഷൻ 23-11-2012
21 17619 ഭഗത് ചന്ദ്രൻ സി എസ് 8 'ഡിവിഷൻ 11-09-2012
22 17844 ചാരുത് ചന്ദ്ര വി എസ് 8 'ഡിവിഷൻ 09-08-2012
23 18473 ദേവനന്ദ പി വി 8 'ഡിവിഷൻ 08-09-2012
24 17116 ദേവപ്രിയ എ.എം 8 'ഡിവിഷൻ 10-08-2012
25 16880 ഇസ മരിയ ലിജോ 8 'ഡിവിഷൻ 19-04-2012
26 18514 ഹെവൻ നിജോ 8 'ഡിവിഷൻ 26-01-2012
27 18463 ജ്യൂവൽ ജോർജ് 8 'ഡിവിഷൻ 27-03-2012
28 17482 ജോയൽ ജോ 8 'ഡിവിഷൻ 25-12-2011
29 18256 ജോയ്സ് ജെയ്സൺ 8 'ഡിവിഷൻ 06-09-2012
30 17302 ലക്ഷ്മി അജിത്ത് 8 'ഡിവിഷൻ 01-11-2011
31 18461 ലെവിൻ ലെനി 8 'ഡിവിഷൻ 30-04-2012
32 16905 ലേയസ് ജിജോ 8 'ഡിവിഷൻ 13-06-2012
33 16915 മേരി മോൾ വി കണ്ണമ്പുഴ 8 'ഡിവിഷൻ 11-01-2012
34 17080 നവിൻകൃഷ്‌ണ ബിനേഷ് 8 'ഡിവിഷൻ 01-10-2012
35 16917 ഒലിവിയ റോയ് 8 'ഡിവിഷൻ 09-01-2012
36 18460 സൗരവ് ഒ ആർ 8 'ഡിവിഷൻ 12-12-2011
37 16929 ശ്രീഹരി പി ആർ 8 'ഡിവിഷൻ 04-04-2012
38 16890 തോമസ് പോൾ പുളിക്കൻ 8 'ഡിവിഷൻ 27-03-2012
39 18484 വൈഗ വി എ 8 'ഡിവിഷൻ 04-02-2013
40 17759 വിവിൻന്ദാസ് അരണാക്കൽ ജയദാസ് 8 'ഡിവിഷൻ 11-07-2011

ഭിന്നശേഷി വിദ്യാർഥികൾക്കായുള്ള റോബോട്ടിക് എക്സ്പോ

ഭിന്നശേഷി വിദ്യാർഥികൾക്കായുള്ള റോബോട്ടിക് എക്സ്പോ

കൊടകര ബിആർസിയുടെ കീഴിലുള്ള വിദ്യാലയങ്ങളിലെ ഭിന്നശേഷി വിദ്യാർഥികളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ഇരുപതോളം വിദ്യാർത്ഥികൾ പങ്കാളികളായ, ഇൻക്ലൂസീവ് ഇന്നവേറ്റേഴ്‌സ് പ്രോഗ്രാം മാതാ ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ ആഭ്യമുഖ്യത്തിൽ നടന്നു. കൊടകര ബ്ലോക്ക് പഞ്ചായത്ത് കോഡിനേറ്റർ ആയ അനൂപ് സാർ, മറ്റു വിദ്യാലയങ്ങളിലെ സ്പെഷ്യൽ എഡ്യൂക്കെറ്റേഴ്സ്, രക്ഷിതാക്കൾ എന്നിവരെല്ലാം വിദ്യാർത്ഥികൾക്കൊപ്പം സന്നിഹിതരായിരുന്നു. പ്രാർത്ഥനയോടെ ആരംഭിച്ച പരിപാടിയിൽ, പ്രധാന അധ്യാപകനായ തോമസ് മാസ്റ്റർ ഏവരെയും ഈ പ്രോഗ്രാമിലേക്ക് സ്വാഗതം ചെയ്തു. ബിപിസി അനുപ് സാർ, ഫസ്റ്റ് അസിസ്റ്റന്റ് ഷീജ വാറുണ്ണി ടീച്ചർ, സ്പെഷ്യൽ എഡ്യൂക്കേറ്റർ ലിൻസി ലോനപ്പൻ ടീച്ചർ എന്നിവർ ആശംസകൾ അർപ്പിച്ചു. തുടർന്ന് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ നിർമ്മിച്ച റോബോട്ടിക് ഉപകരണങ്ങളുടെ പ്രദർശനം ആരംഭിച്ചു. സ്മാർട്ട് ഹൗസ് ഫയർ ആൻഡ് ഗ്യാസ് ലീക്കേഴ്സ് സിസ്റ്റം, ഓട്ടോമാറ്റിക് ടോൾ റീഡർ, ട്രാഫിക് ലൈറ്റ്, റോബോട്ടിക് ഡസ്റ്റ് ബിൻ, ബ്ലൈൻഡ് വാക്കിംഗ് സ്പെറ്റാക്കിൾ, സിസിടിവി ക്യാമറ സിസ്റ്റം, ട്രാഫിക് ലൈറ്റ് എന്നിങ്ങനെയുള്ള വിവിധങ്ങളായ റോബോട്ടിക് ഉപകരണങ്ങൾ നിർമ്മിച്ച് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ പ്രദർശിപ്പിച്ചിരുന്നു. ഇവയെക്കുറിച്ചെല്ലാം അറിയാനും പരിചയപ്പെടാനും പരിമിതികൾ ഉണ്ടെങ്കിലും, വന്നുചേർന്നവരിൽ പലരും ഉത്സാഹത്തോടെയും, താല്പര്യത്തോടെയും ഈ പ്രദർശനത്തിൽ പങ്കാളികളായി. സ്ക്രാച്ച് പ്രോഗ്രാമിംഗ് ഉപയോഗിച്ച് വിവിധങ്ങളായുള്ള ഗെയിമുകൾ ഇവർക്കായി നിർമ്മിച്ചിരുന്നു. ഏറെ പേരും ഈ ഗെയിമുകൾ കളിക്കുന്നതിലായിരുന്നു ഏറെ താൽപര്യം കാണിച്ചത്. ഡാൻസും പാട്ടും കൂടി ഉൾപ്പെടുത്തിക്കൊണ്ട് ഈ വിദ്യാർത്ഥികളെ സന്തോഷിപ്പിക്കാനായി ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ഒരുങ്ങിയതും, അവതരിപ്പിച്ചതും ഈ പ്രോഗ്രാമിന്റെ മാറ്റ് കൂടാൻ കാരണമായി . ഭിന്നശേഷി വിദ്യാർഥികൾക്കായി ഇത്തരത്തിൽ ഒരു എക്സ്പോ സംഘടിപ്പിച്ചതിൽ മാതാ ഹൈസ്കൂളിനും , ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് അംഗങ്ങൾക്കും ,ഈ പരിപാടിക്ക് നേതൃത്വം നൽകിയ കൈറ്റ് മെന്റഴ്സിനും പ്രശംസയും നന്ദിയും അറിയിച്ചാണ് ഈ പ്രോഗ്രാമിൽ പങ്കെടുക്കാൻ എത്തിയവരെല്ലാം രണ്ട് മണിക്കൂറിനു ശേഷം പിരിഞ്ഞത്.തങ്ങൾക്ക് കിട്ടിയ അറിവുകൾ ഇത്തരത്തിലുള്ള കുട്ടികൾക്ക് കൂടി പങ്കുവെച്ച് നൽകാൻ സാധിച്ചതിലുള്ള സന്തോഷം, ഈ പ്രോഗ്രാമിൽ പങ്കാളികളായ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ മുഖങ്ങളിൽ കാണാമായിരുന്നു. ഭിന്നശേഷി കുട്ടികൾക്ക് വേണ്ടി കൊടകര ബിആർസിയുടെയും മാതാ ഹൈസ്കൂൾ മണ്ണംപ്പേട്ട ലിറ്റിൽ കൈറ്റ്സ് യൂണിറ്റും ചേർന്ന് നടത്തിയ എക്സിബിഷൻ കുട്ടികൾക്ക് വളരെ ഇഷ്ടമായി. തരുൺ മഹേഷ് ഡിസൈൻ ചെയ്ത വാഹനങ്ങൾ വരുമ്പോൾ തുറക്കുന്ന ഓട്ടോമാറ്റിക് ടോൾഗേറ്റ് സംവിധാനമാണ് കുട്ടികൾക്ക് ഏറെ ഇഷ്ടമായത്. ഗ്യാസ് ലീക്കോ , തീയോ പുകയോ ഉണ്ടായിക്കഴിഞ്ഞാൽ ഉടമസ്ഥന്റെ മൊബൈലിലേക്ക് എസ്എംഎസും ഫോൺകോളും വരുന്ന സെറ്റ് ചെയ്ത ആശിഷും നിരഞ്ജനും ചേർന്നൊരുക്കിയ സ്മാർട്ട് ഹൗസിംഗ് സിസ്റ്റം കണ്ട് BRCടീച്ചർമാരും അത്ഭുതപ്പെട്ടു. ടാങ്കിൽ വെള്ളം നിറയുമ്പോൾ ഓട്ടോമാറ്റിക്കായി സിഗ്നൽ തരുന്ന ഗാഡ്ജറ്റുകളും ..... അന്ധരെ വഴി നടത്താൻ സഹായിക്കുന്ന ഇലക്ട്രോണിക് കണ്ണടയും, നമ്മുടെ മൂവ്മെന്റിന് അനുസരിച്ച് വർക്ക് ചെയ്യുന്ന ക്യാമറകളും, ഉടമസ്ഥൻ അല്ലാതെ വാതിൽ തുറന്നാൽ മുഴങ്ങുന്ന ബർഗ്ലെഴ്സ് അലാം സിസ്റ്റവും, കാറ്റിൻറെ വേഗത കണ്ടെത്തുന്ന അനിമോ മീറ്ററും, ഓട്ടോമാറ്റിക് ട്രാഫിക് ലൈറ്റും,മനുഷ്യൻറെ സാന്നിധ്യം വന്നു കഴിഞ്ഞാൽ തനിയെ തുറക്കുന്ന ടെസ്റ്റ് ബിന്നും, പലതരത്തിലുള്ള ഗെയിമുകളും അതിഥികളായി വന്നെത്തിയ കുട്ടികൾക്ക് കൗതുകവും ആശ്ചര്യവും ഉണർത്തി. വെക്കേഷന് ലഭിച്ച 5 ,6 ദിവസങ്ങളെ കൊണ്ടാണ് ഇത്രയും റോബോട്ടിക്സ് - AI ഗാർജെറ്റുകളും ഉണ്ടാക്കിയ നമ്മുടെ കുട്ടികൾ ശരിക്കും അവരുടെ കഴിവുകൾ തെളിയിച്ചു.

മാതാ ഹൈസ്കൂളിൽ 2025- 28 ലിറ്റിൽ കൈറ്റ്സ് ബാച്ച് അംഗങ്ങളുടെ നേതൃത്വത്തിൽ ഗ്രോ ബാഗ് കൃഷി

ഗ്രോ ബാഗ് കൃഷി

ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിലൂടെ ഐ ടി രംഗത്തെ അറിവുകൾ മാത്രമല്ല, പ്രകൃതിയോട് ഇണങ്ങിചേരുന്ന കൃഷിയെ കുറിച്ചുമുള്ള അറിവുകൾ കൃഷി ചെയ്തു കൊണ്ട് തന്നെ ആർജ്ജിച്ചെടുക്കുവാൻ തയ്യാറായിരിക്കുകയാണ് 2025-28 ലിറ്റിൽ കൈറ്റ്സ് ബാച്ചിലെ അംഗങ്ങൾ. നവംബർ മാസം ആദ്യം തന്നെ ഇതിനു വേണ്ടുന്ന ഒരുക്കങ്ങൾ ഇവർ ചെയ്തുതുടങ്ങിയിരുന്നു.ഗ്രോബാഗിൽ നിറക്കാനുള്ള മണ്ണിൽ നിന്നും പുല്ലും മറ്റും നീക്കം ചെയ്ത് മണ്ണ് ഇളക്കിയിട്ടതു മുതൽ തൈകൾ നടുന്നത് വരെയുള്ള എല്ലാ പ്രവർത്തനങ്ങളിലും കുട്ടികൾ വളരെ താല്പര്യത്തോടെയും ഇഷ്ടത്തോടെയുമാണ് പങ്കുച്ചേർന്നത്. ഈ പ്രവർത്തനങ്ങൾക്കെല്ലാം എല്ലാ വിധ പ്രോത്സാഹനങ്ങളും സഹായങ്ങളുമായി ഹെഡ്മാസ്റ്റർ തോമസ്മാഷും, കൈറ്റ് മെന്റെഴ്സും ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കൊപ്പമുണ്ടായിരുന്നു.കാലാവസ്ഥക്കനുയോജ്യമായ വിളയാണ് കൃഷിക്കായി തെ രഞ്ഞെടുത്തിട്ടുള്ളത്.വെള്ളവും വളവും നൽകി പച്ചക്കറി തൈകളെ പരിപാലിക്കാനും, ലഭിക്കുന്ന പച്ചക്കറികൾ ഉച്ചഭക്ഷണപദ്ധതിയിലേക്ക് നൽകാനുമുള്ള തീരുമാനത്തോടെയാണ് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ഈ ഉദ്യമത്തിനായി മുന്നിട്ടിറങ്ങിയിട്ടുള്ളത്.

2025-26 ചേർപ്പ് സബ്ബ് ജില്ലാതല ഐടി മേളയിൽ ഓവറോൾ രണ്ടാം സ്ഥാനം മാതാ ഹൈസ്കൂളിന്.

ചെറിയൊരു ഇടവേളക്കുശേഷം സബ്ബ് ജില്ലാതല ഐടി മേളയിൽ രണ്ടാം സ്ഥാനം മാതാ ഹൈസ്കൂളിന്.ഈ അംഗീകാരം മാതാ ഹൈസ്കൂളിന് ഒരു പൊൻതൂവൽ കൂടി സമ്മാനിച്ചു.സ്കൂൾതല വിജയികളായ വിദ്യാർത്ഥികളാണ് സബ്ബ് ജില്ലാതലത്തിലുള്ള മത്സരങ്ങളിൽ പങ്കെടുത്തത്. പങ്കെടുത്ത എല്ലാം മത്സരങ്ങളിലും തന്നെ എ ഗ്രേഡ് കരസ്ഥമാക്കികൊണ്ടായിരുന്നു ഓവറോൾ രണ്ടാം സ്ഥാനം എന്ന അംഗീകാരത്തിലേക്ക് എത്തിച്ചേർന്നത്. ഫസ്റ്റ്, സെക്കൻഡ്, തേർഡ് എന്നീ സ്ഥാനങ്ങൾ മത്സരങ്ങളിൽ കുട്ടികൾക്ക് ലഭിക്കുകയുണ്ടായി. ലിറ്റിൽകൈറ്റ്സ് അംഗങ്ങളായ വിദ്യാർത്ഥികളായിരുന്നു എല്ലാ മത്സരാർത്ഥികളും. രചനയും അവതരണവും എന്നയിനത്തിൽ ശ്രീഹരി ഇ കെ ഒന്നാം സ്ഥാനവും, ജന്മനാ ക്ലബ്ഫൂട്ട് എന്ന രോഗത്താൽ ശാരീരിക പരിമിതികളുള്ള സൗരവ് ഒ ആർ, ഡിജിറ്റൽ പെയിന്റിങ്ങിൽ രണ്ടാം സ്ഥാനവും, വെബ്ബ് പേജ് ഡിസൈനിങ്ങിൽ പോൾജോ ടി പി മൂന്നാം സ്ഥാനവും കരസ്ഥമാക്കി. മലയാളം ടൈപ്പിങ്ങിൽ അദ്വിക് വിഎസ്, സ്ക്രാച്ച് പ്രോഗ്രാമിൽ ഭരത്ചന്ദ്രൻ സി എസ്, അനിമേഷനിൽ അന മിത്രൻ എസ്, ഐടി ക്വിസിൽ ശിവനന്ദന എന്നീവർ എ ഗ്രേഡ് കരസ്ഥമാക്കി. യുപി വിഭാഗം വിദ്യാർഥികളായ ജോൺ ഫ്രാൻസിസ് ഡിജിറ്റൽ പെയിന്റിങ്ങിൽ ബി ഗ്രേഡും,മലയാളം ടൈപ്പിങ്ങിൽ ജെഫീന ബി ഗ്രേഡും കരസ്ഥമാക്കി. ശ്രീഹരി ഇ കെ, സൗരവ് ഒ ആർ എന്നീ വിദ്യാർത്ഥികൾക്ക് ജില്ലാതല ഐടി മേളയിൽ പങ്കെടുക്കാനുള്ള അവസരം ലഭിച്ചു.

സ്കൂൾ തല ഐടി മേള 2025-26

മാത ഹൈസ്കൂളിലെ സ്കൂൾതല ഐടി മേള യുപി,ഹൈസ്കൂൾ വിഭാഗങ്ങളിലെ കുട്ടികൾക്കായി സെപ്റ്റംബർ 19ന് വിവിധ യിനം മത്സരങ്ങളോടെ സംഘടിപ്പിക്കുകയുണ്ടായി. വളരെ ആവേശത്തോടെ തന്നെ ഐടി മേഖലയിലെ പ്രാവീണ്യം തെളിയിക്കുന്നതിനായി കുട്ടികൾ മുന്നോട്ടുവന്നു. ഡിജിറ്റൽ പെയിന്റിംഗ്, മലയാളം ടൈപ്പിംഗ് എന്നിങ്ങനെയുള്ള ചില മത്സരങ്ങളിൽ വളരെയധികം കുട്ടികൾ പങ്കെടുത്തു. ശാരീരികമായ ഒരുപാട് പരിമിതികൾ ഉള്ള ഭിന്നശേഷി വിഭാഗത്തിൽ പെട്ട എട്ടാം ക്ലാസ് വിദ്യാർത്ഥിയും ലിറ്റിൽ കൈറ്റ്സ് അംഗവുമായ സൗരവ് ഒ ആർ സ്കൂൾതല ഡിജിറ്റൽ പെയിന്റിങ് ഒന്നാമതായി എത്തി എന്നുള്ളത് എടുത്ത് പറയേണ്ട ഒന്നുതന്നെയാണ്.സ്കൂൾ തല മേളയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ കുട്ടികളെയാണ് സബ്ബ് ജില്ലാതലത്തിലുള്ള മത്സരങ്ങളിൽ പങ്കെടുപ്പിച്ചത്. യുപി വിഭാഗത്തിനായി നടത്തിയ മലയാളം ടൈപ്പിംഗ്, ഡിജിറ്റൽ പെയിന്റിങ്,ഐടി ക്വിസ് എന്നീ മത്സരങ്ങളിൽ വളരെപ്പേർ പങ്കെടുത്തു.ഇവരിൽ നിന്നും ഒന്നാം സ്ഥാനം കരസ്ഥമാക്കിയവർക്ക്‌ തന്നെയാണ് സബ്ജില്ലാതലത്തിലേക്കുള്ള മത്സരങ്ങളിൽ പങ്കെടുക്കാനുള്ള അവസരം ലഭിച്ചത്.

2025 - 28 ലിറ്റിൽ കൈറ്റ്സ് ബാച്ചിന്റെ അഭിരുചി പരീക്ഷയും പ്രിലിമിനറി ക്യാമ്പും

ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ പുതിയ 25-28 ബാച്ചിലേക്ക് അംഗത്വം നേടുന്നതിനായി എട്ടാം ക്ലാസിൽ നിന്നുള്ള 71 വിദ്യാർത്ഥികളാണ് പേരുകൾ രജിസ്റ്റർ ചെയ്തത്. ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിൽ ചേരാനായി വളരെ ആഗ്രഹത്തോടെയും, താല്പര്യത്തോടെയും പ്രതീക്ഷയോടും കൂടിയാണ് കുട്ടികൾ പേരുകൾ നൽകിയത്. ജൂൺ 25 ന് നടന്ന അഭിരുചി പരീക്ഷയിൽ 68 വിദ്യാർഥികളാണ് പങ്കെടുത്തത്. ഇവരിൽനിന്ന് ആദ്യ നാല്പത് റാങ്കുകളിൽ ഉൾപ്പെട്ട വിദ്യാർത്ഥികൾ അടങ്ങുന്ന പുതിയ ബാച്ചിന്റെ അന്തിമ റാങ്ക് ലിസ്റ്റ് പ്രസിദ്ധപ്പെടുത്തിയ ജൂലൈ പത്താം തീയതിതന്നെ പുതിയ അംഗങ്ങളെ വിളിച്ചു ചേർത്ത് യോഗം ചേരുകയുണ്ടായി. അഭിരുചി പരീക്ഷയിൽ വിജയിച്ച വിദ്യാർത്ഥികൾക്ക് പുറമേ ഹെഡ്മാസ്റ്റർ തോമസ് മാസ്റ്ററും ,കൈറ്റ് മാസ്റ്റർ ഫ്രാൻസിസ് മാസ്റ്ററും, കൈറ്റ് മിസ്‌ട്രെസ് പ്രിൻസി ടീച്ചറും യോഗത്തിൽ സംബന്ധിക്കുകയുണ്ടായി. ഈ യോഗത്തിൽ വെച്ച് ഏറ്റവും കൂടുതൽ സ്കോർ നേടി ആദ്യ റാങ്ക് കരസ്ഥമാക്കിയ എട്ടാം ക്ലാസ് സി ഡിവിഷനിൽ പഠിക്കുന്ന ഭഗത് ചന്ദ്രൻ സി എസ് എന്ന വിദ്യാർത്ഥിയെ യൂണിറ്റ് ലീഡറായി തിരഞ്ഞെടുത്തു. ഈ യോഗത്തോടെ പുതിയ ലിറ്റിൽ കൈറ്റ്സ് 25-28 ബാച്ച് മാതാ ഹൈസ്കൂളിൽ രൂപീകൃതമായി. ഈ ബാച്ചിന്റെ പ്രവർത്തനം ആരംഭിക്കുന്നതിന്റെ മുന്നോടിയായിട്ടുള്ള പ്രിലിമിനറി ക്യാമ്പ് സെപ്റ്റംബർ ഇരുപത്തിയാറാം തീയതി കൈറ്റിലെ മാസ്റ്റർ ട്രെയിനറായ ദിലീപ് കുമാർ സാറിന്റെ നേതൃത്വത്തിൽ നടന്നു.ക്യാമ്പ് ഉദ്ഘാടനം ചെയ്തുകൊണ്ട് ഹെഡ്മാസ്റ്റർ തോമസ് കെ ജെ മാസ്റ്റർ സംസാരിച്ചു.ലിറ്റിൽ കൈറ്റ്സ് യൂണിറ്റിൽ നടക്കുന്ന പ്രവർത്തനങ്ങളെ കുറിച്ചുള്ള ധാരണ ഈ ക്യാമ്പിലൂടെ അംഗങ്ങൾക്ക് ലഭിച്ചു. വിവിധ സോഫ്റ്റ്‌വെയറുകളെ പരിചയപ്പെടുത്തുന്ന പ്രവർത്തനങ്ങളിൽ കുട്ടികളെല്ലാവരും തന്നെ വളരെ താല്പര്യപൂർവ്വം പങ്കെടുത്തു. അന്നേദിവസം തന്നെ ക്യാമ്പിന്റെ അവസാനത്തിൽ നടന്ന രക്ഷാകർതൃയോഗത്തി ൽ ഭൂരിഭാഗം രക്ഷാകർത്താക്കൾ പങ്കെടുക്കുകയും,ലിറ്റിൽ കൈറ്റ്സിനെ കുറിച്ച് കൂടുതൽ അവബോധം മാസ്റ്റർ ട്രെയിനർ അവരിൽ ഉണ്ടാക്കുകയും ചെയ്തു. കൈറ്റ് മിസ്‌ട്രെസ് മാസ്റ്റർ ട്രെയിനർക്കും, രക്ഷാകർത്താക്കൾക്കും,ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കുള്ള നന്ദി അറിയിച്ചു സംസാരിച്ചു. നാലുമണിയോടെ ക്യാമ്പ് അവസാനിച്ചു എല്ലാവരും പിരിയുകയും ചെയ്തു.

പ്രവർത്തനങ്ങൾ

2025-28 ബാച്ചിന്റെ മീറ്റിംഗ് ബഹുമാനപ്പെട്ട എച്ച് എം കെ ജെ തോമസ് മാഷുടെ അധ്യക്ഷതയിൽ കൂടി.തെരഞ്ഞെടുക്കപ്പെട്ട എല്ലാവർക്കും അഭിനന്ദനങ്ങൾ ആശംസകൾ നേർന്ന് ഐടി സംബന്ധമായ വിഷയങ്ങൾ മാത്രമല്ല സമൂഹത്തിൽ ഇടപെടേണ്ട കാര്യങ്ങളും സഹായം ആവശ്യമുള്ളവരെയും സഹായിക്കേണ്ടത് ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ കടമയാണെന്ന് ഹെഡ്മാസ്റ്റർ ഓർമിപ്പിച്ചു. പ്രസ്തുത യോഗത്തിൽ പുതിയ ബാച്ചിന്റെ ലീഡർമാരായി ഭഗത് ചന്ദ്രനേയും ഡെപ്യൂട്ടി ലീഡറായി മേരി മോൾ വി കണ്ണമ്പുഴയേയും നിയമിച്ചു

.