മാതാ എച്ച് എസ് മണ്ണംപേട്ട/ലിറ്റിൽകൈറ്റ്സ്/2024-27

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float
22071-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്22071
യൂണിറ്റ് നമ്പർLK/2018/22071
ബാച്ച്2024-2027
അംഗങ്ങളുടെ എണ്ണം43
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല തൃശ്ശൂർ
ഉപജില്ല ചേർപ്പ്
ലീഡർതരുൺ മഹേഷ്
ഡെപ്യൂട്ടി ലീഡർദേവനന്ദ എസ് ബി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ഫ്രാൻസിസ് തോമസ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2പ്രിൻസി ഇ.പി
അവസാനം തിരുത്തിയത്
11-11-2025Mathahsmannampetta
2024 27 ബാച്ചിന്റെ ലീഡർ തരുൺ മഹേഷ് ബഹിരാകാശ നിലയത്തിലുള്ള ശുഭാംശു ശുക്ളയുമായി സംവാദം നടത്താൻ ഐഎസ്ആർഒയിൽ സെലക്ട് ചെയ്യപ്പെട്ടു.|തരുൺ മഹേഷ്

അംഗങ്ങൾ

ലിറ്റിൽ കൈറ്റ്സ് - 2024-27 ലെ അംഗങ്ങൾ

ക്രമ നമ്പർ അഡ്മിഷൻ നമ്പർ പേര് ജനന തീയ്യതി
1 16793 എയ്ബൽ പി എൽ 30-10-2010
2 16814 ആദർശ പി പി 18-05-2011
3 18054 അക്ഷയ് എ നായർ 19-11-2010
4 18268 അമൽദേവ് കെ എസ് 15-09-2011
5 18272 അനാമിക കണ്ണൻ 15-11-2011
6 18262 അനന്യ പി എസ് 05-09-2011
7 18263 അനേയ കെ എസ് 02-10-2011
8 17314 എയ്ഞ്ചലോ മരിയ 14-08-2011
9 16819 അനിരുദ്ധ എസ് 01-07-2011
10 16806 ആൻ മരിയ ജിമ്മി 06-08-2011
11 18310 അന്ന ബിജോയ് 09-04-2011
12 16805 അന്ന മരിയ 10-1-2011
13 18323 അനോൺ സണ്ണി 12/12/2007
14 18265 അനുരാഗി കെ എ 3-10-2010
15 18048 അപർണ കെ 22-11-2011
16 18314 അർജുൻ കൃഷ്ണ സി എ 06-10-2011
17 168 ആര്യൻ സി എസ് 26-02-2011
18 16795 ആര്യനന്ദ സി പി 20-03-2011
19 17852 അതുൽ കെ എസ് 16-08-2011
20 16798 അവന്തിക കെ യു 27-08-2011
21 18264 ബ്ലഡ് വിൻ വർഗീസ് 23-07-2011
22 18318 ചിത്രലേഖ കെ ആർ 18-04-2011
23 17964 ക്രിസ്ത്യാനോ പി ജെ 10-01-2011
24 18303 ഡാനിയൽ ക്രിസ്പോപ്പിൻ 31-03-2011
25 2198 ദേവനന്ദന ടി ബി 28-12-2010
26 17858 ദേവനന്ദ എസ് ബി 16-09-2010
27 17856 ദേവ ശ്രീ എൻ എസ് 23-09-2010
28 16790 എബിൻ ദാസ് പി ആർ 07-04-2011
29 18321 ഗോകുൽ സുനിൽ 26-01-2012
30 16801 ജിയാന ഷൈജൻ 05-02-2011
31 16789 ജോസഫ് സി ബിജു 08-11-2011
32 18269 ജസ്റ്റിൻ കെ എ 28-01-2012
33 16809 മാളവിക പി എസ് 16-12-2010
34 18325 പാർശ്വതി വിജയൻ 03-06-2011
35 18326 റിയാൻ ജോണി ടിജോ ടി 08-03-2011
36 18355 സന സംഗീത് 21-04-2011
37 17626 സരോവർ സി എസ് 05-02-2011
38 16774 ഷാരോൺ ഷിജു 04-11-2010
39 18270 ശ്രീഹരി പി നായർ 30-09-2010
40 17293 ശ്രേയ പി എസ് 08-12-2011
41 18266 സുദർശന എസ് നായർ 05-02-2011
42 17851 തരുൺ മഹേഷ് 13-01-2011
42 16765 വൈഗ എൻ എം 03-07-2011

2025-26 ചേർപ്പ് സബ്ബ് ജില്ലാതല ഐടി മേളയിൽ ഓവറോൾ രണ്ടാം സ്ഥാനം മാതാ ഹൈസ്കൂളിന്.

ചെറിയൊരു ഇടവേളക്കുശേഷം സബ്ബ് ജില്ലാതല ഐടി മേളയിൽ രണ്ടാം സ്ഥാനം മാതാ ഹൈസ്കൂളിന്.ഈ അംഗീകാരം മാതാ ഹൈസ്കൂളിന് ഒരു പൊൻതൂവൽ കൂടി സമ്മാനിച്ചു.സ്കൂൾതല വിജയികളായ വിദ്യാർത്ഥികളാണ് സബ്ബ് ജില്ലാതലത്തിലുള്ള മത്സരങ്ങളിൽ പങ്കെടുത്തത്. പങ്കെടുത്ത എല്ലാം മത്സരങ്ങളിലും തന്നെ എ ഗ്രേഡ് കരസ്ഥമാക്കികൊണ്ടായിരുന്നു ഓവറോൾ രണ്ടാം സ്ഥാനം എന്ന അംഗീകാരത്തിലേക്ക് എത്തിച്ചേർന്നത്. ഫസ്റ്റ്, സെക്കൻഡ്, തേർഡ് എന്നീ സ്ഥാനങ്ങൾ മത്സരങ്ങളിൽ കുട്ടികൾക്ക് ലഭിക്കുകയുണ്ടായി. ലിറ്റിൽകൈറ്റ്സ് അംഗങ്ങളായ വിദ്യാർത്ഥികളായിരുന്നു എല്ലാ മത്സരാർത്ഥികളും. രചനയും അവതരണവും എന്നയിനത്തിൽ ശ്രീഹരി ഇ കെ ഒന്നാം സ്ഥാനവും, ജന്മനാ ക്ലബ്ഫൂട്ട് എന്ന രോഗത്താൽ ശാരീരിക പരിമിതികളുള്ള സൗരവ് ഒ ആർ, ഡിജിറ്റൽ പെയിന്റിങ്ങിൽ രണ്ടാം സ്ഥാനവും, വെബ്ബ് പേജ് ഡിസൈനിങ്ങിൽ പോൾജോ ടി പി മൂന്നാം സ്ഥാനവും കരസ്ഥമാക്കി. മലയാളം ടൈപ്പിങ്ങിൽ അദ്വിക് വിഎസ്, സ്ക്രാച്ച് പ്രോഗ്രാമിൽ ഭരത്ചന്ദ്രൻ സി എസ്, അനിമേഷനിൽ അന മിത്രൻ എസ്, ഐടി ക്വിസിൽ ശിവനന്ദന എന്നീവർ എ ഗ്രേഡ് കരസ്ഥമാക്കി. യുപി വിഭാഗം വിദ്യാർഥികളായ ജോൺ ഫ്രാൻസിസ് ഡിജിറ്റൽ പെയിന്റിങ്ങിൽ ബി ഗ്രേഡും,മലയാളം ടൈപ്പിങ്ങിൽ ജെഫീന ബി ഗ്രേഡും കരസ്ഥമാക്കി. ശ്രീഹരി ഇ കെ, സൗരവ് ഒ ആർ എന്നീ വിദ്യാർത്ഥികൾക്ക് ജില്ലാതല ഐടി മേളയിൽ പങ്കെടുക്കാനുള്ള അവസരം ലഭിച്ചു.

സ്കൂൾ തല ഐടി മേള 2025-26

മാത ഹൈസ്കൂളിലെ സ്കൂൾതല ഐടി മേള യുപി,ഹൈസ്കൂൾ വിഭാഗങ്ങളിലെ കുട്ടികൾക്കായി സെപ്റ്റംബർ 19ന് വിവിധ യിനം മത്സരങ്ങളോടെ സംഘടിപ്പിക്കുകയുണ്ടായി. വളരെ ആവേശത്തോടെ തന്നെ ഐടി മേഖലയിലെ പ്രാവീണ്യം തെളിയിക്കുന്നതിനായി കുട്ടികൾ മുന്നോട്ടുവന്നു. ഡിജിറ്റൽ പെയിന്റിംഗ്, മലയാളം ടൈപ്പിംഗ് എന്നിങ്ങനെയുള്ള ചില മത്സരങ്ങളിൽ വളരെയധികം കുട്ടികൾ പങ്കെടുത്തു. ശാരീരികമായ ഒരുപാട് പരിമിതികൾ ഉള്ള ഭിന്നശേഷി വിഭാഗത്തിൽ പെട്ട എട്ടാം ക്ലാസ് വിദ്യാർത്ഥിയും ലിറ്റിൽ കൈറ്റ്സ് അംഗവുമായ സൗരവ് ഒ ആർ സ്കൂൾതല ഡിജിറ്റൽ പെയിന്റിങ് ഒന്നാമതായി എത്തി എന്നുള്ളത് എടുത്ത് പറയേണ്ട ഒന്നുതന്നെയാണ്.സ്കൂൾ തല മേളയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ കുട്ടികളെയാണ് സബ്ബ് ജില്ലാതലത്തിലുള്ള മത്സരങ്ങളിൽ പങ്കെടുപ്പിച്ചത്. യുപി വിഭാഗത്തിനായി നടത്തിയ മലയാളം ടൈപ്പിംഗ്, ഡിജിറ്റൽ പെയിന്റിങ്,ഐടി ക്വിസ് എന്നീ മത്സരങ്ങളിൽ വളരെപ്പേർ പങ്കെടുത്തു.ഇവരിൽ നിന്നും ഒന്നാം സ്ഥാനം കരസ്ഥമാക്കിയവർക്ക്‌ തന്നെയാണ് സബ്ജില്ലാതലത്തിലേക്കുള്ള മത്സരങ്ങളിൽ പങ്കെടുക്കാനുള്ള അവസരം ലഭിച്ചത്.

ലിറ്റിൽ കൈറ്റ്സ് ടീമിൻറെ വൃദ്ധസദന സന്ദർശനം

ഡിക്ലസ് മഞ്ഞളിയുടെ തിരക്കഥയിൽ പ്രിൻസി ടീച്ചർ സംഭാഷണം എഴുതി സിദിൽ സംവിധാനം ചെയ്യുന്ന ഈയൊരു സിനിമയിൽ വെറും ഒരു ക്യാമറാമാന്റെ റോള് മാത്രമേ എനിക്കുണ്ടായിരുന്നുള്ളു. ഒരു ഓട്ടോറിക്ഷയിൽ ലിറ്റിൽ കൈറ്റ്സ് കുട്ടികളെ കുത്തിനിറച്ച് പ്രിൻസി ടീച്ചറും രണ്ടാമത്തെ ഓട്ടോറിക്ഷയിൽ ബിരിയാണി ചെമ്പും അതിലും കനം കൂടിയ സിദിലും ഡിക്ലസ് മഞ്ഞളിയും ശോഷിച്ച ഞാനും വരാക്കര അടുത്തുള്ള പിച്ചാമ്പിള്ളിയിലെ വൃദ്ധസദനത്തിലേക്ക് പുറപ്പെടുമ്പോൾ എല്ലാവരും ചിരിച്ചും കളിച്ചും വളരെ സന്തോഷത്തിലായിരുന്നു...... അവിടെ എത്തിയപ്പോളാണ് ദൃശ്യം മോഡലിൽ കഥയുടെ ക്ലൈമാക്സ് മാറുന്നത്.......വളരെ സന്തോഷത്തോടും ചിരിച്ചും കളിച്ചും വേണം അവരോട് ഇടപഴകാൻ എന്ന് പ്രിൻസി ടീച്ചർ നിർദ്ദേശം കൊടുത്തിട്ടുണ്ടായിരുന്നു......ചിരിച്ചു കളിച്ച് അവിടുത്തെ അന്തേവാസികളോട് വർത്തമാനം തുടങ്ങിയ കുട്ടികളുടെ മുഖം മാറാൻ തുടങ്ങി.......കോടിക്കണക്കിന് രൂപ സ്വത്തുള്ള ,രണ്ട് മക്കൾ അമേരിക്കയിലുള്ള അമ്മിണി ചേച്ചിയുടെ കഥ കേട്ടപ്പോൾ .......എന്നെ ജോബിയുടെ അടുത്തേക്ക് കൊണ്ടുപോകൂ എന്ന് പാർക്കിൻസൺ രോഗം ബാധിച്ച ഒരു അമ്മൂമ്മ കുട്ടികളോട് ഉറക്കെ വിളിച്ചു പറഞ്ഞത് കേട്ടപ്പോൾ .......നിങ്ങൾ വലിയവരാവുമ്പോൾ നിങ്ങളുടെ മാതാപിതാക്കളെ ഇതുപോലെ വൃദ്ധസദനങ്ങളിൽ കൊണ്ട് ചെന്ന് തള്ളരുത് എന്ന് ഒരു അമ്മ പറയുന്നത് കേട്ടപ്പോൾ ........ഫോണിൽ വീഡിയോയും ചിത്രങ്ങളും ഷൂട്ട് ചെയ്തുകൊണ്ടിരുന്ന ഞാൻ , പെട്ടെന്ന് എൻ്റെ ക്യാമറ ഔട്ട് ഓഫ് ഫോക്കസ് ആവുന്നത് കണ്ട് എന്തുപറ്റി ക്യാമറയ്ക്ക് എന്ന് വിചാരിച്ചിരിക്കുമ്പോഴാണ് സത്യം മനസ്സിലായത് - കൺകോണുകളിൽ തുളുമ്പിയ തുള്ളികൾ ആണ് എൻറെ കാഴ്ചയുടെ ഫോക്കസ് , ഔട്ട് ഓഫ് ഫോക്കസ് ആക്കിയതെന്ന സത്യം മനസ്സിലാക്കി ........ "ജലം കൊണ്ട് മുറിവേറ്റവർ " എന്ന കഥ വായിച്ചിട്ടുണ്ടെങ്കിലും അത് അനുഭവിച്ചത് ശരിക്കും ഇപ്പോഴാണ്......അവരുടെ ഒപ്പം പാട്ടുപാടിയും അമ്മൂമ്മമാർ പാടിയ പാട്ടിനൊപ്പം താളം പിടിച്ചും ഞങ്ങൾ തിരിച്ചു പോരുമ്പോൾ നിശബ്ദരായിരുന്നു......തിരികെ ഓട്ടോയിൽ കയറുമ്പോൾ ഒരു കുട്ടി എന്നോട് പറഞ്ഞു "ഈ ലിറ്റിൽ കൈറ്റ്സ് ടീം എനിക്കിഷ്ടായി മാഷേ". പ്രിൻസി ടീച്ചർ പറഞ്ഞു "നമുക്ക് എന്തായാലും ഇനി കുട്ടികളെ കൊണ്ട് കൂടുതൽ സാധനങ്ങളുമായി അവരെ ഒന്നുകൂടി കാണാൻ പോണം മാഷേ " . സിദിൽ പറഞ്ഞു "ഇന്ന് എല്ലാവരും സുഖമായി ഉറങ്ങും. ഒരു നല്ല കാര്യം ചെയ്തതിൻറെ സംതൃപ്തിയോടെ "'. തിരിച്ച് സ്കൂളിലേക്ക് പോരുമ്പോൾ ഓട്ടോറിക്ഷയുടെ കുടുകുടു ശബ്ദം മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നാൽ അതിനേക്കാൾ ഉച്ചത്തിൽ അതിനേക്കാൾ വേഗത്തിൽ ഞങ്ങളുടെ ഹൃദയം മിടിക്കുന്നത് ഞങ്ങൾ അറിയുന്നുണ്ടായിരുന്നു...... ഇങ്ങനെ ഒരു ആശയം പറഞ്ഞ സിദിലിന് അത് പ്രാവർത്തികമാക്കാൻ സഹായിച്ച ഡിക്ലസ് മഞ്ഞളിക്ക് ഇങ്ങനെയൊരു പരിപാടിയുണ്ടെന്ന് പറഞ്ഞപ്പോൾ കുട്ടികളെ കൂട്ടി പോകാം എന്ന് പറഞ്ഞ പ്രിൻസി ടീച്ചർക്ക് ഹൃദയത്തിൻറെ ഉള്ളിൽ നിന്ന് നന്ദി.

ചിത്രീകരണ സാങ്കേതികവിദ്യയെ കുറിച്ചറിയാൻ മാതാ എച്ച് എസിലെ ലിറ്റിൽ കൈറ്റ്സ്, ഇംഗ്ലീഷ് ക്ലബ് വിദ്യാർത്ഥികൾ

മാതാ എച്ച് എസ് മണ്ണംപേട്ടയിൽ ലിറ്റിൽ കൈറ്റ്സും ഇംഗ്ലീഷ് ക്ലബും സംയുക്തമായി ചിത്രീകരണ സങ്കേതിക വിദ്യയുടെ അനന്തസാധ്യതകളെ കുറിച്ച് അർദ്ധ ദിന സെമിനാർ നടത്തപ്പെട്ടു. ഫാ പ്രതീഷ് കല്ലറയ്ക്കൽ (തൃശൂർ സെന്റ് തോമസ് കോളേജിലെ മീഡിയ വിഷൻ ലക്ചറർ.) നേതൃത്വത്തിൽ നടത്തപ്പെട്ട നിമിഷങ്ങൾ കുട്ടികളുടെ മനസിൽ എന്നും നിലനിൽക്കുന്ന സുന്ദര നിമിഷങ്ങളായി. ഓരോരുത്തർക്കും ചിത്രീകരിക്കാൻ പ്രാപ്തരാക്കും വിധമായിരുന്നു ഫാദർ ക്ലാസ് നയിച്ചത്. കുട്ടികൾക്ക് കണ്ട് മനസിലാക്കാനും അത് പ്രയോഗിക്കാനും വളരെയേറെ പ്രചോദനമാകുന്ന വിധത്തിൽ ട്രൈപോഡ്, ജിംബൽ , വിവിധ തരം ഡി എസ് എൽ ആർ ക്യാമറകൾ, വലിയ ലെൻസുകൾ എന്നിവയും അദ്ദേഹം കൊണ്ടു വന്നിരുന്നു. ചിത്രീകരണത്തിൻ്റെ വിവിധ ഘട്ടങ്ങൾ കൈകാര്യം ചെയ്യാൻ മുന്നോട്ടു വന്നത് ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ ആണ്. ഫാദർ ചിത്രീകരണത്തെ കുറിച്ച് വിശദീകരിച്ചതിനു ശേഷം അഭിയനയിക്കാൻ ചുണക്കുട്ടികളായി ഒരു മടിയും കൂടാതെ ഇംഗ്ലീഷ് ക്ലബ് അംഗങ്ങൾ കടന്നുവന്നു. ഇംഗ്ലീഷ് പാഠ ഭാഗവുമായി ബന്ധപ്പെട്ട രംഗമായിരുന്നു അവർ അഭിനയിക്കാൻ തിരഞ്ഞെടുത്തത്. കുട്ടികളുടെ അഭിനയം കണ്ട് അധ്യാപകരും കുട്ടികളും കണ്ണുമിഴിച്ച് പോയി. കണ്ണിനും കാതിനും സന്തോഷം പകരുന്ന മാസ്മരിക പ്രകടനമായിരുന്നു അത്. പ്രകടനം നടക്കുന്ന അതേ സമയം ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ ഡി എസ് എൽ ആർ ക്യാമറയിൽ പകർത്തുകയും ഫാദറിൻ്റെ നിർദ്ദേശത്തോടെ അഡോബ് പ്രീമിയറിൽ വീഡിയോ എഡിറ്റിംഗ് നടത്തി. അപ്പോൾ തന്നെ കുട്ടികളുടെ മുമ്പിൽ പ്രദർശിപ്പിച്ച ചിത്രീകരണം കണ്ടപ്പോൾ എന്തെന്നില്ലാത്ത സന്തോഷം കുട്ടികളുടെ മനസ്സിൽ അലയടിച്ചു. ചിത്രീകരണ മേഖലകളിലേക്ക് തങ്ങളുടെ കഴിവ് പ്രകടിപ്പിക്കാൻ പ്രചോദനമാകുന്ന വിധത്തിലായിരുന്നു ഫാദറിൻ്റെ ക്ലാസ്

നല്ല പാഠം -കളിപ്പാട്ട ശേഖരണം

മാതാ ഹൈസ്കൂൾ മണ്ണംപേട്ടയിലെ നല്ല പാഠം പ്രവർത്തകർ ഈ വർഷം പഴയ കളിപ്പാട്ടങ്ങൾ ശേഖരിച്ച് ആവശ്യമുള്ള കുട്ടികളെ കണ്ടെത്തി വിതരണം ചെയ്യുന്ന ഒരു പരിപാടിയാണ് സംഘടിപ്പിച്ചത്. എൽപി യുപി ക്ലാസ്സുകളിലെ വിദ്യാർത്ഥികൾ ഈ പരിപാടിയിൽ നിറഞ്ഞ മനസ്സോടെ സഹകരിച്ചു. ധാരാളം കളിപ്പാട്ടങ്ങൾ കൂട്ടുകാർക്ക് കൈമാറാനായി നല്ല മനസ്സോടെ അവർ കൊണ്ടുവന്നു. ധാരാളം കുട്ടികൾ അത് സന്തോഷത്തോടെ സ്വീകരിക്കാനും തയ്യാറായി. 11/8/25 തിങ്കളാഴ്ചയാണ് ഈ പരിപാടി സംഘടിപ്പിച്ചത്. മലയാള മനോരമയുടെ നല്ല പാഠം കോഡിനേറ്റർമാർ നൽകിയ പ്രചോദനമാണ് സ്കൂളിലെ നല്ല പാഠം പ്രവർത്തകർക്ക് ഇങ്ങനെയൊരു പരിപാടി ആവിഷ്കരിക്കുവാൻ പ്രചോദനം നൽകിയത്. സ്കൂളിലെ നല്ല പാഠം പ്രവർത്തകരും ലിറ്റിൽ കൈറ്റ് അംഗങ്ങളും കളിപ്പാട്ടങ്ങൾ ശേഖരിക്കാനും വിതരണം ചെയ്യാനും മുൻകൈയെടുത്തു വന്നു. ഹെഡ്മാസ്റ്റർ ശ്രീ കെ ജെ തോമസ് കെ ജെ തോമസ് ഈ പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. നല്ല പാഠം കോഡിനേറ്റർമാരായ ശ്രീമതി നീന ചാക്കോ, ശ്രീമതി അലീന റെയ്ഗൻ, ശ്രീ ഫ്രാൻസിസ് തോമസ്, ശ്രീ ബിന്ദു ജോൺസൺ, ശ്രീമതി വിജി എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

സ്മാർട്ട് ഐഡി കാർഡ്

2024-27, 2023 - 26 ബാച്ചിലെലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ അവരുടെ പഠന പ്രവർത്തനത്തിന്റെ ഭാഗമായി വിദ്യാലയത്തിലെ 400 ഓളം പുതിയ കുട്ടികൾക്ക് സ്മാർട്ട് ഐഡി കാർഡ് ഉണ്ടാക്കി .അതിൻറെ വിതരണ ഉദ്ഘാടനം എച്ച് എം. ശ്രീ തോമസ് കെ ജെ മാസ്റ്റർ നിർവഹിച്ചു. കൺവീനർ പ്രസാദ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. കാർഡിലെ ക്യു ആർ കോഡ് സ്കാൻ ചെയ്ത് കഴിഞ്ഞാൽ സ്കൂളിനെ കുറിച്ചുള്ള വിവരങ്ങൾ സ്കൂൾ വിക്കിയിൽ നിന്നും ലഭ്യമാകുന്ന രീതിയിലാണ് കാർഡ് സജ്ജമാക്കിയിരിക്കുന്നത്. അതുപോലെ തന്നെ കാർഡിലുള്ള ബാർ കോഡ് സ്കാൻ ചെയ്തു കഴിഞ്ഞാൽ കുട്ടികളുടെ അറ്റൻഡൻസ് രേഖപ്പെടുത്താനും സാധിക്കും.ആർ ഡിനോ കിറ്റും പൈതൺ പ്രോഗ്രാമിങ്ങും ഒരു ബാർകോഡ് സ്കാനറും ഉപയോഗിച്ചുകൊണ്ടാണ് ഇത് പ്രാവർത്തികമാക്കിയിട്ടുള്ളത്. സംസ്ഥാനതലത്തിൽ തന്നെ ഇത് സ്കൂളുകളിൽ ആദ്യമായിട്ടായിരിക്കും എന്ന് പിടിഎ അംഗങ്ങളും സ്റ്റാഫും അഭിപ്രായപ്പെട്ടു.

എൽ. ഇ.ഡി. ലൈറ്റ് നിർമ്മാണം

ജൂലൈ 26 , ഉച്ചക്ക്1 '30ന് കോൺഫറൻസ് ബഹുമാനപ്പെട്ട എച്ച് എം തോമസ് മാഷിൻറെ നേതൃത്വത്തിൽ എൽഇഡി ട്യൂബ് ലൈറ്റ് നിർമ്മാണവുമായി ബന്ധപ്പെട്ട ഒരു ക്ലാസ് ത്യാഗരാജാർ പോളിടെക്നിക്കിലെ ഇൻസ്ട്രക്ടർമാരും കുട്ടികളും ചേർന്ന് നമ്മുടെ സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾക്ക് ക്ലാസെടുത്തു. ഒമ്പതാം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ ആണ് പങ്കെടുത്തത്. സോൾഡറിങ് അയേൺ കൈകാര്യം ചെയ്യുന്നതും സോൾഡറിങ് ചെയ്യുന്നതും എൽഇഡി ട്യൂബ് ലൈറ്റ് എങ്ങനെ നിർമ്മിക്കാമെന്നും അവർ പഠിച്ചു. ബോർഡുകളും എൽ ഇ ഡി ലൈറ്റുകളും സോൾഡർ ചെയ്തു നമ്മുടെ കുട്ടികൾ വളരെ ഭംഗിയായി എൽഇഡി ട്യൂബ് ലൈറ്റുകൾ ഉണ്ടാക്കി. സ്വന്തമായി നിർമിച്ച എൽഇഡി ലൈറ്റുകൾ സ്വിച്ച് ഓൺ ചെയ്ത് പ്രകാശിക്കുന്നത് കണ്ടപ്പോൾ അവരുടെ മുഖത്ത് വിരിഞ്ഞ ചിരിയും ആഹ്ലാദത്തോടെ കൈയ്യടിച്ച് അവർ പ്രകടിപ്പിച്ച സന്തോഷവും ഈ ക്ലാസ് വളരെ ഉപകാരപ്രദമായി എന്നുള്ളതിന് തെളിവായി മാറി

ചാന്ദ്രദിനം- 2025

ഈ വർഷത്തെ ചാന്ദ്രദിനം മാതാ ഹൈസ്കൂൾ മണ്ണംപേട്ടയിൽ വർണ്ണശബളമായ പ്രവർത്തനങ്ങളോടെ സമുചിതമായി ആഘോഷിച്ചു. ചാന്ദ്രദിനവുമായി ബന്ധപ്പെട്ട് എൽ പി കുട്ടികൾ തയ്യാറാക്കിയ ചന്ദ്രനും നക്ഷത്രങ്ങളും ചാന്ദ്രപതിപ്പും യുപി കുട്ടികൾ തയ്യാറാക്കിയ റോക്കറ്റുകളും എച്ച്‌ എസ്‌ കുട്ടികൾ തയ്യാറാക്കിയ ചാർട്ടുകളും മറ്റും അധ്യാപകരും കുട്ടികളും ചേർന്ന് വളരെ മനോഹരമായി പ്രദർശിപ്പിച്ചിരുന്നു.ഇത് കുട്ടികൾക്കെല്ലാം കണ്ട് ആസ്വദിക്കാനും അറിവ് നേടാനും വളരെയേറെ സഹായിച്ചു.ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ നേതൃത്വത്തിൽ ഉണ്ടാക്കിയ റോക്കറ്റ് വിക്ഷേപണവും കുട്ടികളിൽ കൗതുകം ഉണർത്തി. 41 വർഷത്തിനുശേഷം ബഹിരകാശത്ത് എത്തിയ ശുഭാൻഷു ശുക്ലയുമായി ഓൺലൈൻ കോൺഫറൻസ് വഴി സംസാരിക്കാൻ അവസരം ലഭിച്ച 9എ യിലെ ലിറ്റിൽ കൈറ്റ്സ് ലീഡർ തരുൺ മഹേഷ്‌ തന്റെ അനുഭവം കുട്ടികളുമായി പങ്കുവെച്ചു.

ലഹരി വിരുദ്ധ ദിനാചരണം

ലിറ്റിൽ കൈറ്റ്സ് അംഗങ്ങളും സ്കൗട്ട് ആൻഡ് ഗൈഡ്സ് അംഗങ്ങളും കൂടിച്ചേർന്ന് ലഹരി വിരുദ്ധ ദിനാചരണത്തിൽ നൃത്താവിഷ്കാരവും സെമി ക്ലാസിക്കൽ നൃത്തവും സ്കിറ്റും മോട്ടിവേഷൻ ഡാൻസും വിദ്യാർത്ഥികൾ അവതരിപ്പിച്ചു .കണ്ണിനു കുളിർമയും മനസ്സിൽ ലഹരിക്കെതിരെ പ്രചോദനം നൽകുന്ന ആവിഷ്കാരമാണ് കുട്ടികൾ അവതരിപ്പിച്ചത്.

2024-27 ലിറ്റിൽ കൈറ്റ്സ് ബാച്ചിന്റെ ഏകദിന ക്യാമ്പ്

2024 - 27 ലിറ്റിൽ കൈറ്റ്സ് ബാച്ചിന്റെ ഏകദിന ഫേസ് 1 സ്കൂൾതല ക്യാമ്പ് മെയ് 28 ന് മാതാ ഹൈസ്കൂളിൽ നടന്നു. ക്യാമ്പ് രാവിലെ 10 മണിക്ക് പ്രാർത്ഥനയോടെ ആരംഭിച്ചു.ബഹുമാനപെട്ട ഹെഡ്മാസ്റ്റർ തോമസ് മാസ്റ്റർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു സംസാരിച്ചു. ക്യാമ്പ് നയിക്കുന്നതിനായി എത്തിച്ചേർന്ന സ്മിത ടീച്ചർ, ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ എന്നിവരെ കൈറ്റ് മിസ്ട്രസ് ക്യാമ്പിലേക്ക് സ്വാഗതം ചെയ്തു.ആദ്യമേ തന്നെ നിലവിലുള്ള സാമൂഹ്യ മാധ്യമങ്ങളുടെ പേരുകളുടെ അടിസ്ഥാനത്തിലുള്ള കുസൃതിചോദ്യങ്ങളിലൂടെ,കുട്ടികളെ വിവിധ ഗ്രൂപ്പുകളായി തിരിച്ചു. ഗ്രൂപ്പ് ആക്ടിവിറ്റിയായി കുട്ടികൾക്ക് നൽകിയ റീൽസ് നിർമ്മാണം വളരെ ഭംഗിയായി തന്നെ ഓരോ ഗ്രൂപ്പും ചെയ്യുകയുണ്ടായി. ഒരു വീഡിയോ എങ്ങനെ ആകർഷകമാക്കാം എന്നതിനെക്കുറിച്ചും, വീഡിയോ എടുക്കുമ്പോൾ ക്യാമറ ഏതു രീതിയിൽ കൈകാര്യം ചെയ്യണം എന്നതിനെക്കുറിച്ചുമെല്ലാം വിശദമായി സ്മിത ടീച്ചർ വിശദീകരിച്ചു.കെ- ഡെൻ ലൈവ് സോഫ്റ്റ്‌വെയറിനെ പരിചയപ്പെടലും , സോഫ്റ്റ്‌വെയർ ഉപയോഗിച്ചുള്ള വീഡിയോ എഡിറ്റിംഗ് എന്നിവയിലെല്ലാം കുട്ടികൾ വളരെ താല്പര്യത്തോടെ പങ്കെടുത്തു. പ്രവേശനോത്സവം തുടങ്ങി പിന്നീട് വരുന്ന എല്ലാ ദിനാചരണങ്ങളുടെയും ചിത്രങ്ങളും വീഡിയോകളും എടുത്ത്,ഈ സോഫ്റ്റ്‌വെയർ ഉപയോഗിച്ച് വീഡിയോ എഡിറ്റിംഗ് നടത്തുക എന്ന അസൈമെന്റ് ഇതിനുശേഷം കുട്ടികൾക്ക് നൽകി. ലിറ്റിൽ കൈറ്റ്സ് ലീഡർ ദേവനന്ദ സ്മിത ടീച്ചർക്കും, കുട്ടികൾക്കും നന്ദി അർപ്പിച്ചുകൊണ്ട് സംസാരിച്ചു. 3.30 ന് ക്യാമ്പ് അവസാനിച്ചു.

2024 - 27 ലിറ്റിൽ കൈറ്റ്സ് ബാച്ചിന്റെ അഭിരുചി പരീക്ഷയും പ്രിലിമിനറി ക്യാമ്പും

ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ പുതിയ ബാച്ചിലേക്ക് അംഗത്വം നേടുന്നതിനായി എട്ടാം ക്ലാസിൽ നിന്നുള്ള 81 വിദ്യാർത്ഥികളാണ് പേരുകൾ രജിസ്റ്റർ ചെയ്തത്.ജൂൺ 15ന് നടന്ന അഭിരുചി പരീക്ഷയിൽ 77 വിദ്യാർഥികളാണ് പങ്കെടുത്തത്. എട്ടാം ക്ലാസ് എ യിൽ പഠിക്കുന്ന തരുൺ മഹേഷാണ് ഏറ്റവും കൂടുതൽ സ്കോർ നേടി ഈ അഭിരുചി പരീക്ഷയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. ഉയർന്ന സ്കോർ നേടി ലിറ്റിൽ കൈറ്റ്സ് യൂണിറ്റിൽ അംഗത്വം നേടിയ വിദ്യാർഥികളുടെ യോഗം, ഹെഡ്മാസ്റ്റർ,കൈറ്റ് മാസ്റ്റർ, മിസ്‌ട്രെസ് എന്നിവരുടെ സാന്നിധ്യത്തിൽ പിന്നീട് ചേരുകയുണ്ടായി. ഈ ബാച്ചിന്റെ യൂണിറ്റ് ലീഡറായി തരുൺ മഹേഷിനെ തിരഞ്ഞെടുക്കുകയും ചെയ്തു. ഈ ബാച്ചിന്റെ പ്രവർത്തനം ആരംഭിക്കുന്നതിന്റെ മുന്നോടിയായിട്ടുള്ള പ്രിലിമിനറി ക്യാമ്പ് ആഗസ്റ്റ് ആറാം തീയതി കൈറ്റിലെ മാസ്റ്റർ ട്രെയിനറായ ദിലീപ് കുമാർ സാറിന്റെ നേതൃത്വത്തിൽ നടന്നു.ക്യാമ്പ് ഉദ്ഘാടനം ചെയ്തുകൊണ്ട് ഹെഡ്മാസ്റ്റർ തോമസ് കെ ജെ മാസ്റ്റർ സംസാരിച്ചു.ലിറ്റിൽ കൈറ്റ്സ് യൂണിറ്റിൽ നടക്കുന്ന പ്രവർത്തനങ്ങളെ കുറിച്ചുള്ള ധാരണ ഈ ക്യാമ്പിലൂടെ അംഗങ്ങൾക്ക് ലഭിച്ചു. അന്നേദിവസം തന്നെ ക്യാമ്പിന്റെ അവസാനത്തിൽ നടന്ന രക്ഷാകർതൃയോഗത്തിൽ ഭൂരിഭാഗം രക്ഷാകർത്താക്കൾ പങ്കെടുക്കുകയും,ലിറ്റിൽ കൈറ്റ്സിനെ കുറിച്ച് കൂടുതൽ അവബോധം മാസ്റ്റർ ട്രെയിനർ അവരിൽ ഉണ്ടാക്കുകയും ചെയ്തു. കൈറ്റ് മിസ്‌ട്രെസ് മാസ്റ്റർ ട്രെയിനർക്കും, രക്ഷാകർത്താക്കൾ ക്കും,ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കുള്ള നന്ദി അറിയിച്ചു സംസാരിച്ചു. നാലുമണിയോടെ ക്യാമ്പ് അവസാനിച്ചു എല്ലാവരും പിരിയുകയും ചെയ്തു.

സ്കൂൾ പാർലമെന്റ് ഇലക്ഷൻ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനിലൂടെ

രണ്ട് ഘട്ടങ്ങളായി നടന്ന സ്കൂൾ പാർലമെന്റ് ഇലക്ഷൻ വിദ്യാർത്ഥികൾക്ക് പുതിയൊരു അനുഭവമായി. പ്രത്യേകം സജ്ജീകരിച്ച രണ്ട് ബൂത്തുകളിലായി ഒന്നു മുതൽ പത്തു വരെയുള്ള ക്ലാസുകളിലെ വിദ്യാർത്ഥികൾ പോളിംഗ് സ്ലിപ്പുമായി വന്നാണ് ആദ്യഘട്ട ഇലക്ഷനിൽ വോട്ട് ചെയ്തത്. ഓരോ ക്ലാസിൽ നിന്നും ക്ലാസ്സ്‌ ലീഡറെ തിരഞ്ഞെടുക്കുന്നതിനായി നടത്തിയ ഈ ഇലക്ഷനിൽ, ഓരോ ക്ലാസിലേക്കും മത്സരാർത്ഥികൾ ഉൾപ്പെടുന്ന ബാലറ്റ് പേപ്പർ പ്രത്യേകമായി നൽകിയിരുന്നു. എൽ പി ക്ലാസുകളിൽ ബാലറ്റ് പേപ്പറിൽ മത്സരാർത്ഥികളുടെ ഫോട്ടോ കൂടി ഉൾപ്പെടുത്തി എന്നുള്ളത് ഒരു പുതുമ തന്നെയായിരുന്നു. പ്രിസൈഡിങ് ഓഫീസർ, ഫസ്റ്റ് പോളിംഗ്,സെക്കൻഡ് പോളിംഗ്, തേർഡ് പോളിംഗ് എന്നിങ്ങനെയുള്ള ഓഫീസേഴ്സ് എല്ലാം തന്നെ വിദ്യാർത്ഥികളായിരുന്നു. മൂന്നു മണിയോടെ അവസാനിച്ച വോട്ടിങ്ങിനു ശേഷം അധ്യാപകരുടെ നേതൃത്വത്തിൽ വോട്ടെണ്ണൽ നടന്നു. വോട്ടെണ്ണൽ പുരോഗമിക്കുന്നതിനിടെ തൽസമയം വിജയികളെയും, ഓരോ മത്സരാർത്ഥികളുടെ ലീഡും പ്രഖ്യാപിച്ചതും വിദ്യാർത്ഥികൾക്ക് വേറിട്ട അനുഭവങ്ങളായിരുന്നു. മാതാ ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ സ്വന്തമായി നിർമ്മിച്ച ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ ഉപയോഗിച്ചായിരുന്നു, സ്കൂൾ ലീഡറെ കണ്ടെത്തുന്നതിനുള്ള രണ്ടാംഘട്ട ഇലക്ഷൻ വിജയകരമായി നടത്തിയത്. ലിറ്റിൽ കൈറ്റ്സിലെ പൂർവ്വ വിദ്യാർത്ഥികളുടെ സഹായത്തോടെയാണ് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ നിർമ്മിച്ചത്. ലോകസഭ, നിയമസഭ പാർലമെന്റ് ഇലക്ഷൻ നടത്തുന്നതുപോലെ തിരിച്ചറിയൽ രേഖയായി കുട്ടികളുടെ സ്കൂൾ ഐഡി കാർഡ്, പോളിംഗ് സ്ലിപ്പ്, പോളിംഗ് ഓഫീസേഴ്സി ന്റെ കൈയിൽ ഇലക്ട്രൽ റോൾ എന്നിവയെല്ലാം തന്നെ രണ്ടാംഘട്ട ഇലക്ഷനിലും ഉപയോഗിച്ചിരുന്നു. ഇലക്ഷനിൽ വിജയിച്ചു സ്കൂൾ ലീഡറായി സ്ഥാനമേറ്റത് ഒൻപത് ഡി ക്ലാസ്സിൽ പഠിക്കുന്ന ദേവനന്ദയാണ്. ഇലക്ഷൻ കമ്മീഷണർ ആയ ഹെഡ്മാസ്റ്റർ തോമസ് കെ ജെ മാസ്റ്ററിന്റെ നേതൃത്വത്തിൽ ചീഫ് ഇലക്ഷൻ ഓഫീസറായ സ്വപ്ന തോമസ് ടീച്ചറും കൈറ്റ് മാസ്റ്ററായ ഫ്രാൻസിസ് തോമസ് പി മാസ്റ്ററും, ഹൈസ്കൂൾ, യു പി, എൽ പി എന്ന വിഭാഗങ്ങളിലെ രണ്ട് അധ്യാപകർ അടങ്ങുന്ന ടീമും ചേർന്നാണ് ഇത്തരത്തിലുള്ള ഇലക്ഷൻ വിജയകരമായി നടത്തുന്നതിനു പിന്നിൽ പ്രവർത്തിച്ചത്. .


ഗാലറി